NDA: 395 ഒഴിവ്
കര, നാവിക, വ്യോമസേനകളിലെ 395 ഒഴിവുകളിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 3നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്സ് വിഭാഗങ്ങളിലെ 152-ാം കോഴ്സിലേക്കും നേവൽ അക്കാദമിയുടെ 114-ാം കോഴ്സിലേക്കുമാണു പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ്: 395 (എൻഡിഎ: കരസേന-208, വ്യോ മസേന-120, നാവികസേന-42; നേവൽ അക്കാദ മി-25 (10+2 കേഡറ്റ് എൻട്രി സ്കീം).
പ്രായം: 2005 ജനുവരി രണ്ടിനും 2008 ജനുവരി ഒന്നിനും മധ്യേ.
യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം. നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്സ്, നേവൽ വിങ്, നേവൽ അക്കാദമിയു ടെ 10+2 കേഡറ്റ് എൻട്രി സ്കീം ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു പ്ലസ് ടു തത്തുല്യം. പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ജൂൺ 24 നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം.
മുൻപു സിപിഎസ്എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
This story is from the May 27,2023 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 27,2023 edition of Thozhilveedhi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അയർലൻഡിന് യുവത്വം!
37 വയസ്സുള്ള സൈമൺ ഹാരിസ് അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
സ്വാശ്രയ നഴ്സിങ് ഏകജാലകം ഉപേക്ഷിച്ചു
ഇതുവരെ 82 കോളജുകളിലെ പ്രവേശനത്തിനു 2 മാനേജ്മെന്റുകൾക്കുമായി 1,000 രൂപ വീതം അപേക്ഷാ ഫീസ് നൽകിയാൽ മതിയായിരുന്നു
കളിയല്ല, ഗെയിമിങ്
ആഗോളതലത്തിൽ വലിയ അവസരമുള്ള പഠന-തൊഴിൽ മേഖലയാണു ഗെയിമിങ്
ഐഐടി ജോധ്പുർ: 122 ഒഴിവ്
https://iitj.ac.in
എയർപോർട്ടുകളിൽ 461 ഒഴിവ്
കരാർ നിയമനം സ്ത്രീകൾക്കും അവസരം വെബ്സൈറ്റ്: www.aiasl.in
റെയിൽവേ പൊലീസ് 4660 എസ്ഐ/ കോൺസ്റ്റബിൾ വിജ്ഞാപനമായി
4208 കോൺസ്റ്റബിൾ, 452 എസ്ഐ ഒഴിവുകൾ സ്ത്രീകൾക്കും അവസരം യോഗ്യത: പത്താം ക്ലാസ്/ബിരുദം
ഗുരുവായൂർ ദേവസ്വത്തിൽ 33 സെക്യൂരിറ്റി ഗാർഡ്
അവസരം വിരമിച്ച സൈനികർക്ക് അവസാന തീയതി: ഏപ്രിൽ 26
ഏപ്രിൽ 26 വരെ അപേക്ഷിക്കാം പരീക്ഷ ജൂൺ 22നും 23നും
കെ-ടെറ്റ്
ജൂലൈയിൽ 29 പരീക്ഷകൾ LDC ജൂലൈ 27 മുതൽ
UPST പരീക്ഷ ജൂലൈ 6 മുതൽ, LPST 20 മുതൽ
CPO ലിസ്റ്റിൽ കടുംവെട്ട്
മുൻ ലിസ്റ്റിൽ 13,975 പേർ, ഇത്തവണ 6,647 പേർ മാത്രം