ദേവഭൂമി എന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തെ വിശേഷിപ്പിക്കുന്നത്. നമ്മൾ കേൾക്കുന്ന ദേവകഥകളിലെ ഇന്ത്യൻ ഇതിഹാസതാരങ്ങളുടെ പിറവി ഹിമാലയൻ താഴ്വാരങ്ങളിലാണ്. ഉത്തരാഖണ്ഡിന്റെ മഞ്ഞു കാല തലസ്ഥാനമായ ഡെറാഡൂൺ ഇത്തവണ സാക്ഷ്യം വഹിച്ചത് മറ്റൊരു ലോകോത്തര താരത്തിന്റെ രണ്ടാം പിറവിക്ക്. ജിംനി ഫൈവ് ഡോർ മോഡൽ. രൗദ്ര-സൗമ്യ ഭാവങ്ങൾ ഒരുപോലെ ആവാഹിച്ചെടുത്ത ആ അവതാരത്തെ അക്ഷരാർഥത്തിൽ പരീക്ഷിച്ച് രണ്ടു ദിനങ്ങളെപ്പറ്റിയാണ് ഇനി വായിക്കാൻ പോകുന്നത്.
മാരുതി സുസുക്കി എന്നാൽ ചെറുകാറുകളുടെ തോഴൻ എന്നൊരു ധാരണ നമുക്കുണ്ട്. എന്നാൽ, ഇന്ത്യയിലെ എവി സെഗ്മെന്റ്, അതായത് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്ന വാഹനവിഭാഗത്തിൽ ഏറെ മുന്നിലാണു മാരുതി. ഹോട്ട് സെല്ലർ ബ്രെസ്സ മുതൽ ആഗോള മോഡൽ ഗ്രാൻഡ് വിറ്റാര വരെയുള്ള ആ നിരയ്ക്ക് കൂടുതൽ ശക്തിയേകാനാണു മാരുതിയുടെ രണ്ടാമത്തെ 4x4 എവി ജിംനിയുടെ ഫൈവ് ഡോർ മോഡൽ എത്തുന്നത് (ആദ്യത്തേത് ഗ്രാൻഡ് വിറ്റാര).
മൂന്നു തലമുറകളുടെ മികവുകൾ പുതിയ ജിംനിയിൽ ഇഴചേർത്തിട്ടുണ്ട്. അവ വഴിയേ അറിയാം.
രൂപകൽപന
വാഹനം ഒരു കൾട്ട് എന്നതിലുപരി ഉപയോഗമുള്ളതാണോ എന്നു പരിശോധിക്കുന്നവരാണ് ഇന്ത്യക്കാർ. സംഘം ചേർന്നു യാത്ര ചെയ്യുന്നവർ. അതായിരിക്കാം ആഗോളതലത്തിൽ നിലവിലുളള ടൂ ഡോർ ജിംനി ഇന്ത്യയിൽ വേണ്ടെന്ന തീരുമാനത്തിനു കാരണം. പിന്നിലും ആൾ കയറുന്ന മോഡൽ തന്നെ നമുക്കു വേണം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ മാരുതി ഈ ആഗ്രഹം സഫലീകരിച്ചു. ജിംനി ഫൈവ് ഡോർ മോഡലിന്റെ ലോക പിറവി അന്നായിരുന്നു.
അഴകളവുകളിലേക്കു പോകാം. സബ് ഫോർ മീറ്റർ എസ് യുവി യാണ്. ക്യൂട്ട് ആൻഡ് കോംപാക്ട്. വട്ടക്കണ്ണുകൾ 1970 ലെ ആദ്യ മോഡലിൽനിന്നു കടമെടുത്തത്. ഇവ ഓട്ടമാറ്റിക് എൽഇഡി ലാംപു കളായി മാറി. ലാംപ് വാഷറുണ്ട്. ഓഫ് റോഡിങ്ങിൽ ചളി പുരണ്ടാലും സാരമില്ലെന്നർഥം.
ചതുരരൂപം 1981ലെ മോഡലിനെ പിന്തുടരുന്നത്. മിക്ക ഓഫ് റോഡർ മോഡലുകൾക്കും ഇതേ ബോക്സി ഡിസൈനാണ്. ഫൈവ് സ്ലോട്ട് ഗ്രിൽ കടമെടുത്തത് മൂന്നാം തലമുറയിൽ നിന്ന് (1998). ഫിനിഷിന്റെ ആഡംബരം ഗ്രില്ലുകൾക്കുണ്ട്. കരുത്തുള്ള ഡോറുകൾ അത്യാവശ്യം വൈഡ് ആയി തുറക്കുന്നവയാണ്. കയറാൻ ബുദ്ധിമുട്ടേണ്ട എന്നർഥം.
This story is from the June 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the June 01,2023 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ
പൊന്നല്ല.തനി തങ്കം
ടാറ്റ ഇൻട്രാ വി20 ഗോൾഡ്; ഇന്ത്യയിലെ ആദ്യ ബൈ-ഫ്യൂവൽ പിക്കപ് ട്രക്ക്
ബജറ്റ് ഫ്രണ്ട്ലി
1 ലക്ഷം രൂപയ്ക്ക് മികച്ച റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ
വരുന്നു.. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി
ഇന്ത്യയ്ക്കു വേണ്ടി നിർമിക്കുന്ന മൂന്നാമത്തെ എസ്യുവി 2025ൽ വിപണിയിലെത്തും.
പവറും റേഞ്ചും കൂട്ടി രണ്ടാം വരവ്
കുറവുകൾ പരിഹരിച്ച് കൂടുതൽ സ്മാർട്ടായി എസ്) പ്രോ വീണ്ടും
മോഹൻലാലും മേഘമലയും
മേഘമലയിലേക്ക് ഇസുസു വി-ക്രോസിൽ എഴുത്തുകാരൻ അബിൻ ജോസഫ്
ജാപ്പനീസ് ഓൾറൗണ്ടർ
പാരലൽ ട്വിൻസിലിണ്ടർ എൻജിനും ഓൺ-ഓഫ്റോഡ് പെർഫോമൻസുമായി ഹോണ്ടയുടെ മിഡിൽ വെയ്റ്റ് ചാംപ്യൻ
കറുപ്പഴകുമായി ടാറ്റ നെക്സോൺ
കറുപ്പിന്റെ ഏഴഴകുമായി നെക്സോണിന്റെ ഡാർക് എഡിഷൻ വിപണിയിൽ
പവർഫുൾ പെർഫോമർ
പുതിയ ഇന്റീരിയറും നൂതന ഫീച്ചറുകളുമായി പരിഷ്കരിച്ച എക്സ്യുവി 400.