സത്യമായൊരു സ്വപ്നം
Vanitha|September 4, 2021
സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിച്ച, ഡൗൺസിൻഡ്രോം ബാധിതനായ ഇന്ത്യയിലെ ആദ്യ നടൻ ഗോപികൃഷ്ണൻ കെ. വർമ
ശ്യാമ

തിരികെ' സിനിമ കണ്ടവർക്കാർക്കും ഗോപികൃഷ്ണൻ കെ. വർമയെ അറിയില്ല. അവർക്കൊക്കെ ഗോപി "ഇസ്മ'വും "അച്ഛച്ചനു'മാണ്. അത്രകണ്ട് തന്മയത്വത്തോടെയാണ് ഗോപി ആ കഥാപാത്രമായി മാറിയത്.

സ്വയം ഡബ് ചെയ്ത്, കമേഴ്സ്യൽ ചിത്രത്തിൽ മുഴുനീള പ്രധാന വേഷത്തിലെത്തുന്ന ഡൗൺസിൻഡ്രോമുള്ള ഇന്ത്യയിലെ ആദ്യ നടൻ എന്ന നേട്ടത്തിനുടമയാണ് ഗോപീകൃഷ്ണൻ. ഇതുവഴി ഇന്ത്യൻ ബുക് ഓഫ് റെക്കോഡ്സിലും ഇടം നേടി ഈ മിടുക്കൻ.

ഡോക്ടർ വഴി വന്ന ഭാഗ്യം

തിരികെ 'യുടെ സംവിധായകർ ജോർജ് കോരയും സാം സേവ്യറും ഡൗൺസിൻഡ്രോം ഉള്ള നടനു വേണ്ടി നടത്തിയ അന്വേഷണം ഡോ.ഷാജി തോമസിലേക്ക് എത്തി. അവിടെ നിന്നാണ് ഗോപി സിനിമാനടനായി മാറിയ കഥ യും തുടങ്ങുന്നത്. അമ്മ രഞ്ജിനി പറയുന്നത് ശ്രദ്ധിച്ച് കേട്ട് അരികിലുണ്ട് ഗോപി.

"വളരെ നാളായി മോനെ കാണിക്കുന്നത് ഡോ. ഷാജിയെയാണ്. മോന്റെ ടിക്‌ടോക് വിഡിയോകളും ലൈവ് അവതരണങ്ങളും ഒക്കെ ഡോക്ടർ കണ്ടിട്ടുണ്ട്. സിനിമാ പ്രവർത്തകർ ഞങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവന്റെ ടിക്‌ടോക് വിഡിയോകൾ അയച്ചു കൊടുത്തു. അത് അവർക്ക് ഇഷ്ടമായി.

ചെറിയ പ്രായം തൊട്ടേ ഗോപിക്ക് സിനിമ ഇഷ്ടമായിരുന്നു. വലുതാകുമ്പോൾ സിനിമയിൽ അഭിനയിക്കണം എന്നൊക്കെ പറയും. കുറച്ച് അറിവായപ്പോൾ മുതൽ അവൻ സിനിമ കണ്ട് കഴിഞ്ഞ്, അതിന്റെ ബിഹൈൻഡ് ദി സീൻസ് വിഡിയോകൾ യുട്യൂബിൽ നിന്നു തനിയെ തിരഞ്ഞ് കണ്ടുപിടിച്ചു കാണാൻ തുടങ്ങി. സിനിമ എങ്ങനെയെടുക്കുന്നു എന്നൊക്കെയുള്ള ചെറിയൊരു ധാരണ അവനു കിട്ടിയത് അങ്ങനെയാണ്.

ആദ്യമൊക്കെ ടിക് ടോക് ചെയ്യുമ്പോൾ അവന് ക്ഷമ കുറവായിരുന്നു. വീണ്ടും ചെയ്യാം എന്നു പറഞ്ഞാൽ കേൾക്കില്ല. “സിനിമയിൽ അഭിനയിക്കാൻ പോയാൽ നാലും അഞ്ചും അതിൽ കൂടുതലും ടേക്കുകൾ വേണ്ടി വന്നേക്കും. പറ്റില്ലാന്ന് പറഞ്ഞാ അവർ വേറെ ആളെ വയ്ക്കും. അപ്പോ നീ എന്ത് ചെയ്യും?' എന്നു ചോദിച്ചതും അക്ഷമ മാറിക്കിട്ടി. അഭിനയിക്കാൻ പോയപ്പോൾ അതു ഗുണം ചെയ്തു. കാത്തിരുന്ന സ്ഥലത്ത് എത്തിപ്പെട്ടതിന്റെ സന്തോഷമായിരുന്നു അവന്.''

ആകാശം കണ്ടു, ഇനി അവന് പറക്കാം

ഞാൻ പാട്ട് എഴുതുകയും പാടുകയും ചെയ്യുന്നതു കൊണ്ട് പണ്ടേ ഫെയ്സ്ബുക്കിൽ ആക്ടീവായിരുന്നു. അങ്ങനെ എഫ്ബി വഴിയാണ് അഭിനയിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുന്നത്. തുടക്കത്തിൽ ഡബ്സ്മാഷായിരുന്നു. അവന് പിന്തുണ കൊടുക്കാൻ ഞാനും ഒപ്പം കൂടി. അത് ടിക് ടോക്കിലേക്കും ഇൻസ്ട്രാ റീൽസിലേക്കും വളർന്നു.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

മനസ്സിന് തണലൊരുക്കാം

ചെറിയൊരു കല്ലുവീണാൽ ഇളകിമറിയുന്ന ഒന്നാണോ നിങ്ങളുടെ മനസ്സ് അസ്വസ്ഥമായ മനസ്സ് ശരീരത്തെ കൂടി തളർത്തിയേക്കാം. മനസ്സിൽ സന്തോഷം നിറയ്ക്കാൻ അഞ്ചുവഴികൾ ഇതാ.

1 min read
Vanitha
October 16, 2021

പിന്നിലാകരുത് സ്ത്രീ

വനിതാ കമ്മിഷന്റെ അധ്യക്ഷയായി അഡ്വ.പി. സതീദേവി സ്ഥാനമേറ്റെടുത്തത് ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ചാണ്

1 min read
Vanitha
October 16, 2021

അതേ അഴകിൽ ആൻ

ജീവിതത്തിൽ തിരികെയെത്തിയ സന്തോഷങ്ങളെക്കുറിച്ച് ആൻ അഗസ്റ്റിൻ

1 min read
Vanitha
October 16, 2021

സന്തോഷത്തിന്റെ രഹസ്യം

എന്താണ് സന്തോഷം? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണത്തിൽ നിന്നാണ് ജോളി ജോൺസൺ നയിക്കുന്ന 'എച്ടുഒ ' എന്ന കൂട്ടായ്മയുടെ പിറവി

1 min read
Vanitha
October 02, 2021

ഏറുമാടത്തിൽ രാപാർക്കാം

കഥയിലെ കണ്വാശ്രമം പോലെയാണ് പറമ്പിക്കുളം. പുള്ളിമാനും കലമാനുകളും വഴിയോരത്തു തുള്ളിയോടുന്നു...

1 min read
Vanitha
October 02, 2021

അലർജി പേടി വേണ്ട

അലർജി എങ്ങനെ നേരിടാം. ചികിത്സാമാർഗങ്ങളും മുൻകരുതലുകളും അറിയാം

1 min read
Vanitha
October 02, 2021

എങ്ങനെ നേടാം യുഎൻ ജോലി

ഐക്യരാഷ്ട്ര സഭ സ്ഥാപനങ്ങളിൽ ഏതൊക്കെ വിഭാഗത്തിലാണ് അവസരം യുഎൻ ജോലി നേടാൻ പ്രാഥമികമായി അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം?

1 min read
Vanitha
October 02, 2021

വാവേ ......എൻ വാവേ

അവതാരകയായും നടിയായും തിളങ്ങുന്ന അശ്വതി ശ്രീകാന്തിന് ഈ ഓണക്കാലത്ത് ഒരു 'ബംപർ സമ്മാനമാണ് കയ്യിൽ വന്നത്

1 min read
Vanitha
October 02, 2021

കുഞ്ഞിന്റെ ആദ്യ 90 ദിവസങ്ങൾ

പ്രസവശേഷം വീട്ടിലേക്ക് എത്തുമ്പോൾ മുതൽ കുഞ്ഞിന്റെ ശാരീരിക, മാനസിക വളർച്ചയിൽ വേണ്ട കരുതലുകൾ

1 min read
Vanitha
October 02, 2021

SWEET DELIGHTS

എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് മധുര വിഭവങ്ങൾ

1 min read
Vanitha
October 02, 2021