വെയിൽ വലക്കല്ലേ
Vanitha|April 30, 2021
അൽപം കരുതലെടുത്താൽ വേനൽക്കാല രോഗങ്ങളെയും സൗന്ദര്യപ്രശ്നങ്ങളെയും ദൂരെ നിർത്താം.

വേനൽച്ചൂടിൽ രോഗങ്ങൾ വലയ്ക്കാൻ തുടങ്ങുമ്പോൾ മാതം ആരോഗ്യത്തെക്കുറിച്ച് ആലോചിച്ചാൽ പോരാ. വേനൽക്കാല ആരോഗ്യ സംരക്ഷണത്തിന് മുൻകരുതലുകൾ നേരത്തേ തുടങ്ങണം. വേനൽച്ചൂട് വരുത്തിവയ്ക്കുന്ന ചർമപ്രശ്നങ്ങളും കൂടുതലാണ്, വേനലിൽ വാടാതെ അഴകും ആരോഗ്യവും സംരക്ഷിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിലാക്കൂ.

വിയർക്കുന്നത് നല്ലതാണ്, പക്ഷേ...

അധികമായുണ്ടാകുന്ന ചൂടിനെ ശരീരം പുറം തള്ളുന്നത് വിയർപ്പായാണ്. വിയർപ്പ് അധികമായുള്ള ഭാഗങ്ങളിൽ ബാക്ടീരിയ പ്രവർത്തിക്കുമ്പോൾ വിയർപ്പുനാറ്റമുണ്ടാകും.

• രണ്ടുനേരം കുളിക്കുന്നതാണ് വിയർപ്പുനാറ്റം അകറ്റി നിർത്താനുള്ള എളുപ്പവഴി. കുളിക്കുന്ന വെള്ളത്തിൽ ഏതെങ്കിലും സുഗന്ധതൈലമോ നാരങ്ങാനീരോ ചേർത്താൽ ദുർഗന്ധം തടയാം.

• കുളിക്കാനുള്ള വെള്ളത്തിൽ തലേ ദിവസം രാമച്ചം ഇട്ടുവയ്ക്കാം. ഇത് വെള്ളത്തിന് കുളിർമ നൽകുമെന്നു മാത്രമല്ല, ശരീരത്തിന് ഹൃദ്യമായ ഗന്ധവും പകരും.

• വിയർപ്പിൽ നിന്നു രക്ഷ നേടാൻ ഡിയോഡറന്റ് ഉപയോഗിക്കാം. എന്നാൽ അധികമാകാതെ ശ്രദ്ധിക്കണം. ഡിയോഡറന്റിലെ ചില കെമിക്കൽസ് ശരീരത്തിലെ വിയർപ്പുമായി ചേർന്ന് ചർമത്തിൽ അസ്വസ്ഥത സൃഷ്ടിച്ചേക്കാം. കഴുത്തിലെയും കക്ഷത്തിലെയും മടക്കുകളിൽ ഡിയോഡറന്റും വിയർപ്പും അടിഞ്ഞിരുന്ന് തടിപ്പ്, ചുവപ്പ്, ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ വരാം. ഇങ്ങനെ ഉണ്ടായാൽ ചർമത്തിൽ നേരിട്ട് പുരട്ടുന്ന ഡിയോഡറന്റ് ഒഴിവാക്കി വസ്ത്രത്തിൽ പുരട്ടാവുന്ന പെർഫ്യൂം ഉപയോഗിക്കുന്നതാണ് നല്ലത്.

• രോമങ്ങൾ യഥാസമയം നീക്കണം. രോമങ്ങളിൽ ബാക്ടീരിയ വളർന്നു ചൊറിച്ചിലും ഇൻഫക്ഷനും വരാം.

ചൂടുകുരുവിനെ പേടി വേണ്ട.

വിയർപ്പുഗ്രന്ഥികളിൽ കൂടി പുറത്തുവരുന്ന ജലാംശവുമായി ചേരുമ്പോൾ ത്വക്കിന്റെ പുറംഭാഗത്തെ കോശങ്ങൾ വികസിച്ചു അടഞ്ഞുപോകും. ഇങ്ങനെ ഉള്ളിൽ തങ്ങിനിൽക്കുന്ന വിയർപ്പാണ് ചൂടുകുരു ഉണ്ടാക്കുന്നത്. ചൂടുകുരുവിനൊപ്പം ചൊറിച്ചിലുമുണ്ടാകാം.

അധികം വിയർക്കാതിരിക്കുകയും നന്നായി കാറ്റുകൊള്ളുകയുമാണ് ചൂടുകുരുവിനെ പ്രതിരോധിക്കാനുള്ള വഴി. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം. ഇളം നിറങ്ങളാണ് നല്ലത്.

വിയർപ്പ് ഒപ്പിയുണക്കാൻ ശ്രദ്ധിക്കുക. തുണി കൊണ്ട് അമർത്തി തുടയ്ക്കുന്നത് ചൂടുകുരു പൊട്ടി പഴുക്കാനിടയാക്കും.

ചൂടുകുരു തടയാൻ തേങ്ങാവെള്ളം പുരട്ടാം. ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നതും ത്രിഫലപ്പൊടി വെള്ളത്തിൽ ചാലിച്ചു പുരട്ടുന്നതും ചൂടുകുരുവിന്റെ അസ്വ സ്ഥതകൾ കുറയ്ക്കും

ചിക്കൻ പോക്സ് പോലെ വെള്ളം നിറഞ്ഞ കുരുക്കളും ആഴത്തിലുള്ള കുരുക്കളും ഉള്ളിൽ പഴുപ്പ് നിറഞ്ഞ കുരുക്ക ളും ഉണ്ടെങ്കിൽ സൂക്ഷിക്കണം. ചൊറിച്ചിലും അസ്വസ്ഥക ളും തുടരുകയാണെങ്കിൽ ചികിത്സ തേടണം.

തലയും മുഖവും ചൊറിയുന്നുണ്ടോ?

ചൂടുകാലത്ത് എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളിൽ അണുബാധ ഉണ്ടായി അതികഠിനമായ ചൊറിച്ചിലുണ്ടാകും. തലയിലും മുഖത്തും കഴുത്തിന്റെ പിൻഭാഗത്തുമാണ് ഇത് കൂടുതലുണ്ടാകുന്നത്.

ടൂവീലർ ഉപയോഗിക്കുന്നവർക്ക് ചർമത്തിലെ അഴുക്കും വിയർപ്പും സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ പ്രതിപ്രവർത്തനം നടത്തുമ്പോൾ മുഖത്തും കൈകാലുകളിലും ചൊറിച്ചിലുണ്ടാകാം. ഇതാണ് ഫോട്ടോ സെൻസിറ്റീവ് അലർജി. കുളിക്കുമ്പോൾ ധാരാളം വെള്ളം ഉപയോഗിച്ച് ശരീരത്തിൽ നിന്ന് സോപ്പും എണ്ണമയവും നന്നായി കഴുകി കളയണം. ചില ഹെയർ ഡൈകളും ഈ പ്രശ്നമുണ്ടാക്കാം.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൈയിറക്കമുള്ള വസ്ത്രം ധരിക്കുകയോ ഗ്ലൗസ് ഇടുകയോ വേണം.

വരണ്ട ചർമക്കാർക്ക് വെയിൽ കൊണ്ട് കൈകൾ കറുത്ത് ചൊറിഞ്ഞുപൊട്ടുന്നുണ്ടെങ്കിൽ ഏലാദികേരം എണ്ണ പുരട്ടാം. ചൊറിച്ചിലിന് ശമനം കിട്ടും. അസഹ്യമായ ചൊറിച്ചിലു ണ്ടാകുന്നുണ്ടെങ്കിൽ ചികിത്സ തേടണം.

കൂട്ടികൾക്ക് വിയർപ്പുഗ്രന്ഥികളുടെ ദ്വാരത്തിൽ ബാക്ടീരിയ അണുബാധ കൊണ്ടാണ് പഴുപ്പുണ്ടാകുന്നത്. ഈ പഴുപ്പ് പൊട്ടി മറ്റു ഭാഗങ്ങളിലേക്ക് രോഗം പടരുമെന്നതിനാൽ ചികിത്സ വൈകരുത്. ചിലപ്പോൾ ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വരും.

മുടിക്കും കരുതൽ

മുടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ മുടിയുടെ മൃദുത്വവും സ്വാഭാവികതയും നഷ്ടമാകും. മുടി വരണ്ട് വേഗം പൊട്ടിപ്പോകാം. മുടി വിണ്ടുകീറൽ, നര തുടങ്ങിയ പ്രശ്നങ്ങളും പിന്നാലെ വരും. ചൂടും പൊടിയും മുടിയിഴകളിൽ അടിഞ്ഞിരുന്ന് താരനും തലയിൽ കുരുക്കളും വരാം.

•എണ്ണമയം ശിരോചർമത്തിൽ അഴുക്ക് അടിയാൻ കാരണമാക്കും എന്നു കരുതി എണ്ണ തേച്ചുള്ള കുളി ഒഴിവാക്കേണ്ട. ശിരോചർമത്തിൽ എണ്ണ പുരട്ടി മസാജ് ചെയ്തശേഷം 15 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ തേച്ചു കുളിക്കാം. കണ്ടീഷനറും ഉപയോഗിക്കണം.

ഈർപ്പമുള്ള മുടിയിൽ അഴുക്കും പൊടിയും അടിയും. അതിനാൽ മുടി നന്നായി ഉണക്കിയശേഷമേ പുറത്തു പോകാവൂ. ഇതിനായി ഹെയർ ഡ്രയർ ഉപയോഗിക്കുന്നതും നല്ലതല്ല. ഈ ചൂടും മുടിക്കു ദോഷമാണ്. സാധാരണ ഊഷ്മാവിൽ 60-70 ശതമാനം വരെ സ്വാഭാവികരീതിയിൽ മുടി ഉണക്കുന്നതാണ് നല്ലത്.

ടൂവീലർ ഓടിക്കുന്നവർ മുടി മൊത്തം മൂടുന്ന തരത്തിൽ സ്കാർഫ് കെട്ടിയശേഷം വണ്ടിയോടിക്കുക. വെയിലത്ത് നടക്കേണ്ടി വരുമ്പോൾ കുടയുപയോഗിക്കാനും ഓർക്കുക.

സൺ ടാൻ, സൺ ബേൺ ഇവ ഒന്നല്ല

വെയിലേൽക്കുമ്പോൾ ചർമോപരിതലത്തിലുണ്ടാകുന്ന കരുവാളിപ്പാണ് സൺടാൻ. വേദനയോ നീറ്റലോ ഇല്ലാതെ നിറവ്യത്യാസമാണിത്. കടലമാവിൽ തെരും നാരങ്ങാനീരും ഒലിവ് ഓയിലും ചേർത്ത് കുഴച്ച് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിയാൽ മുഖത്തെയും കൈകാലുകളിലെയും ടാൻ മാറും.

സൂര്യരശ്മികളേറ്റ് ചർമം ചുവന്നു വരുന്നതിനെയാണ് സൺ ബേൺ എന്നു പറയുന്നത്. വരണ്ടുണങ്ങുന്ന ചർമപാളി ദിവസങ്ങൾ കഴിയുമ്പോൾ പൊളിഞ്ഞു പോകും.

സൺ ബേൺ വന്ന ഭാഗത്ത് വേദനയുണ്ടെങ്കിൽ ഐസ് പാക്ക് വയ്ക്കുന്നതും തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ആശ്വാസം നൽകും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

ലാലേട്ടന്റെ മകൾ

"ബാലേട്ടനി'ലെ ലാലേട്ടന്റെ മകൾ ഗോപിക അനിൽ ഇപ്പോൾ സീരിയൽ പ്രേമികളുടെ ഇഷ്ടനായികയാണ്

1 min read
Vanitha
May 29. 2021

കണ്ടാൽ തോന്നുമോ കലിപ്പനെന്ന്

'നായാട്ട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ പ്രേക്ഷകർക്ക് 'കട്ടക്കലിപ്പ് തോന്നിയ ആ അലമ്പൻ ദേ, ഇവിടുണ്ട്, ആലപ്പുഴക്കാരൻ ദിനീഷ്

1 min read
Vanitha
May 29. 2021

കിളി പറഞ്ഞ പാഠം

വിട്ടുമുറ്റത്തു കൂടുകൂട്ടിയ അമ്മക്കിളി പകർന്നു തന്ന പാഠം പങ്കു വയ്ക്കുന്നു പി. വിജയൻ ഐപിഎസ്

1 min read
Vanitha
May 29. 2021

സമൃദ്ധം പ്രാതൽ

ബ്രേക്ക് ഫാസ്റ്റിനു വിളമ്പാൻ പുതുമയേറിയ വിഭവങ്ങൾ

1 min read
Vanitha
May 29. 2021

കല്യാണത്തിന് പൊന്നെന്തിനാ....

ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ

1 min read
Vanitha
May 29. 2021

കൊതിയൂറും സ്നേഹപൊതി

വർക്ക് ഫ്രം ഹോം...ഓൺലൈൻ ക്ലാസ്. തിരക്കുകൾക്കിടയിൽ ലഞ്ച് പെട്ടെന്ന് റെഡി ആക്കണ്ടേ? എളുപ്പത്തിൽ എടുത്തു കഴിക്കാവുന്ന പായ്ക്ക്ഡ് ലഞ്ച് ആയാലോ? ഇതാ, തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും തയാറാക്കാൻ വ്യത്യസ്തവും രുചികരവുമായ് ആറ് ഉച്ചഭക്ഷണപ്പൊതികൾ

1 min read
Vanitha
May 29. 2021

അലി ഇമ്രാൻ അയ്യരായ കഥ

കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം "സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യർ S.N. Swamy

1 min read
Vanitha
May 29. 2021

വേണ്ടെന്ന് വയ്ക്കല്ലേ സൗന്ദര്യം

ബ്യൂട്ടിപാർലറുകൾ തുറക്കും വരെ വീട്ടിലിരുന്ന് ചെയ്യാവുന്ന സിംപിൾ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിതാ...

1 min read
Vanitha
May 29. 2021

ആത്മവിശ്വാസം അത്ര ചെറിയ കാര്യമല്ല

115 സെന്റീമീറ്റർ ഉയരമാണ യഥാർഥത്തിൽ ലിൻ എലിസബത്തിനെ ഇന്നത്ത ഉയരങ്ങളിലേക്ക് എത്തിച്ചത്

1 min read
Vanitha
May 29. 2021

അന്യന്റെ ഫോൺ ആഗ്രഹിക്കരുത്

നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും ഫോൺ ഉപയോഗിച്ചാൽ കണ്ടുപിടിക്കാം

1 min read
Vanitha
May 29. 2021