മറവി എന്നിനി വിളിക്കരുത്
Vanitha|April 30, 2021
ചെറുപ്രായത്തിൽ തന്നെ ഓർമക്കുറവ് ബുദ്ധിമുട്ടിക്കുന്നെങ്കിൽ അത് "ബ്രയിൻ ഫോഗിങ് എന്ന പ്രതിഭാസം ആകാം
ജി. സലേഷ്യ സൈക്കോളജിസ്റ്റ മിത്ര ക്ലിനിക്, കൊച്ചി

മിനിഞ്ഞാന്ന് വൈകുന്നേരം നിങ്ങൾ കഴിച്ച് ഭക്ഷണം ഏതാണ്? ഓർക്കാൻ പറ്റുന്നില്ലേ? ... ഇന്നലെ ധരിച്ച വസ്ത്രം? അതും മറന്നുപോയോ?

പ്രായമേറുമ്പോൾ മറവി ബാധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നാൽപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ളവരാണ് ഇത്തരം മറവികൊണ്ട് കഷ്ടപ്പെടുന്നത് എന്ന് വരുമ്പോഴാണ് സ്ഥിതിഗതികൾ അത്ര തമാശയല്ലാതാകുന്നത്. തലച്ചോറിലെ മൂടൽ മഞ്ഞ് എന്ന പ്രതിഭാസമാണ് ഇത്.

പലതരം ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ പെടുത്താവുന്ന അവസ്ഥയാണ് "മസ്തിഷ്ക മൂടൽ മഞ്ഞ്' എന്ന് മനഃശാസ്ത്രലോകം വിളിക്കുന്ന ഈ മറവി. ശ്രദ്ധിച്ചാൽ അകറ്റി നിർത്താവുന്നതും വേണ്ട വിധത്തിൽ കരുതിയില്ലെങ്കിൽ നിത്യജീവിത താളത്തെ തെറ്റിക്കാൻ കഴിയുന്നതുമാണ് ബ്രയിൻ ഫോഗിങ്.

ഈ മറവി അല്ല ആ മറവി

പ്രായമേറുമ്പോൾ തലച്ചോറിലെ കോശങ്ങൾ നശിക്കുന്നത് മൂലം മറവിയുണ്ടാകുന്നത് സ്വാഭാവികമാണ്. ചിലരിൽ അത് കൂടിയ തോതിലായി ഡിമൻഷ്യ ആകുകയും ചെയ്യും. അൽ ഹൈമേഴ്സ് എന്ന അസുഖത്തിന്റെ ഭാഗമായും ഓർമക്കുറവ് വരാം. വിഷാദാവസ്ഥയ്ക്ക് അടിപ്പെട്ടതിന്റെ ഭാഗമായി ഓർമക്കുറവ് ഉണ്ടാകാം. ഇത്തരം മറവികളുടെ രീതിയൊന്നുമല്ല ബ്രയിൻ ഫോഗിങ് കൊണ്ടുണ്ടാകുന്ന മറവിക്ക്.

മറവി രോഗം ബാധിച്ചവർക്ക് മറവിയെക്കുറിച്ച് ധാരണയുണ്ടാകില്ല. അവർ കാര്യങ്ങൾ നടന്നിട്ടില്ല എന്ന മട്ടിൽ തർക്കിക്കുകയും സംശയാസ്പദമായി സംസാരിക്കുകയും ചെയ്യും. എന്നാൽ ബ്രയിൻ ഫോഗിങ് കൊണ്ടുണ്ടാകുന്ന മറവി അൽപനേരത്തേക്കുള്ളതാണ്. സാവധാനം മറന്നുപോയ കാര്യങ്ങൾ നമുക്ക് ഓർമ വരും.

ബ്രയിൻ ഫോഗിങ് കൊണ്ടുണ്ടാകുന്ന മറവി ജീവിതത്തിൽ കാര്യക്ഷമത വേണ്ട അവസരങ്ങളെയാണ് ബാധിക്കുന്നത്. വേണ്ടത് വേണ്ട സമയത്ത് ഓർമ വരുന്നില്ല, എന്നതാണ് ബ്രയിൻ ഫോഗിങ്ങിന്റെ സ്വഭാവം.

മറവി എങ്ങനെ ബാധിക്കുന്നു?

ഭാഷയുടെ ഉപയോഗത്തെയാണ് ബ്രയിൻ ഫോഗിങ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. നിത്യവും ഉപയോഗിക്കുന്ന വാക്കുകൾ, പ്രയോഗങ്ങൾ എന്നിവ മറന്നു പോകുന്നു. പരിചിതമായ വാക്കുകൾ ഉപയോഗിച്ച് എഴുതിയവ തന്നെ മനസ്സിലാകാൻ വീണ്ടും വായിച്ചു നോക്കേണ്ടി വരുന്നു. ഭാഷാപ്രയോഗത്തെയും ചിന്തയെയും യുക്തിയെയും ബാധിക്കുന്നതാണ് ഈ മറവി. ഇതു മൂലം കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തു തീർക്കാൻ കഴിയാതെ വരാം. ഇങ്ങനെ ഉണ്ടാകുന്ന അസ്വാസ്ഥ്യവും പ്രശ്നം രൂക്ഷമാക്കും.

പുതിയ കാര്യങ്ങൾ പഠിക്കാനും ഏൽക്കാനും തനിക്കിനി കഴിയില്ല എന്ന തോന്നൽ മനസ്സിൽ ശക്തി പ്രാപിക്കും. ഈ കാര്യക്ഷമതയുടെ കുറവ് തൊഴിൽ ക്ഷമതയെ ബാധിക്കുകയും ജീവിത നിലവാരം താഴ്ത്തുകയും ചെയ്യാം.

കാരണമറിയാം പരിഹരിക്കാം

നമ്മൾ വിളിച്ചു വരുത്തുന്ന ഒന്നാണ് ബ്രയിൻ ഫോഗിങ് എന്ന മറവി. അതുകൊണ്ട് ബ്രയിൻ ഫോഗിങ്ങിന്റെ കാരണങ്ങളെക്കുറിച്ച് അറിയേണ്ടത് ആവശ്യമാണ്.

ഉറക്കക്കുറവ്

ബ്രയിൻ ഫോഗിങ്ങിലേക്ക് നയിക്കുന്ന പ്രധാന കാരണം മതിയായ അളവിൽ ഉറക്കം ലഭിക്കാത്തതാണ്. ഉറങ്ങേണ്ട സമയത്തിന്റെ ഒരു വലിയ പങ്ക് പലരും വാട്സപ്പ്, ഫെയ്സ്ബുക്ക്, ഇ-വായനകൾ, ചാറ്റിങ് എന്നിവയ്ക്കായി മാറ്റി വയ്ക്കന്നു. ഇവയ്ക്ക് ശേഷം വൈകിയുള്ള ഉറക്കം പിന്നീടുള്ള ഗാഢനിദ്രയേയും പ്രതികൂലമായി ബാധിക്കുന്നു. കാരണം അത്രയും നേരം കണ്ണിലേക്കും തലച്ചോറിലേക്കും പ്രവേശിച്ച കടുത്ത വെളിച്ചം, നിറങ്ങൾ, വിവരങ്ങൾ എന്നിവ അടുക്കിപ്പെറുക്കിയ ശേഷം തലച്ചോറിന് ഉറങ്ങാൻ കഴിയുന്നത് എത്രയോ നേരം കഴിഞ്ഞാണ്. ഉറങ്ങുന്നതിന് തൊട്ടു മുൻപ് വരെ ഫോൺ നോക്കുന്നതും ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

ലാലേട്ടന്റെ മകൾ

"ബാലേട്ടനി'ലെ ലാലേട്ടന്റെ മകൾ ഗോപിക അനിൽ ഇപ്പോൾ സീരിയൽ പ്രേമികളുടെ ഇഷ്ടനായികയാണ്

1 min read
Vanitha
May 29. 2021

കണ്ടാൽ തോന്നുമോ കലിപ്പനെന്ന്

'നായാട്ട് സിനിമ കണ്ടു കഴിഞ്ഞപ്പോൾ പ്രേക്ഷകർക്ക് 'കട്ടക്കലിപ്പ് തോന്നിയ ആ അലമ്പൻ ദേ, ഇവിടുണ്ട്, ആലപ്പുഴക്കാരൻ ദിനീഷ്

1 min read
Vanitha
May 29. 2021

കിളി പറഞ്ഞ പാഠം

വിട്ടുമുറ്റത്തു കൂടുകൂട്ടിയ അമ്മക്കിളി പകർന്നു തന്ന പാഠം പങ്കു വയ്ക്കുന്നു പി. വിജയൻ ഐപിഎസ്

1 min read
Vanitha
May 29. 2021

സമൃദ്ധം പ്രാതൽ

ബ്രേക്ക് ഫാസ്റ്റിനു വിളമ്പാൻ പുതുമയേറിയ വിഭവങ്ങൾ

1 min read
Vanitha
May 29. 2021

കല്യാണത്തിന് പൊന്നെന്തിനാ....

ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ

1 min read
Vanitha
May 29. 2021

കൊതിയൂറും സ്നേഹപൊതി

വർക്ക് ഫ്രം ഹോം...ഓൺലൈൻ ക്ലാസ്. തിരക്കുകൾക്കിടയിൽ ലഞ്ച് പെട്ടെന്ന് റെഡി ആക്കണ്ടേ? എളുപ്പത്തിൽ എടുത്തു കഴിക്കാവുന്ന പായ്ക്ക്ഡ് ലഞ്ച് ആയാലോ? ഇതാ, തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും തയാറാക്കാൻ വ്യത്യസ്തവും രുചികരവുമായ് ആറ് ഉച്ചഭക്ഷണപ്പൊതികൾ

1 min read
Vanitha
May 29. 2021

അലി ഇമ്രാൻ അയ്യരായ കഥ

കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം "സിബിഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യർ S.N. Swamy

1 min read
Vanitha
May 29. 2021

വേണ്ടെന്ന് വയ്ക്കല്ലേ സൗന്ദര്യം

ബ്യൂട്ടിപാർലറുകൾ തുറക്കും വരെ വീട്ടിലിരുന്ന് ചെയ്യാവുന്ന സിംപിൾ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിതാ...

1 min read
Vanitha
May 29. 2021

ആത്മവിശ്വാസം അത്ര ചെറിയ കാര്യമല്ല

115 സെന്റീമീറ്റർ ഉയരമാണ യഥാർഥത്തിൽ ലിൻ എലിസബത്തിനെ ഇന്നത്ത ഉയരങ്ങളിലേക്ക് എത്തിച്ചത്

1 min read
Vanitha
May 29. 2021

അന്യന്റെ ഫോൺ ആഗ്രഹിക്കരുത്

നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും ഫോൺ ഉപയോഗിച്ചാൽ കണ്ടുപിടിക്കാം

1 min read
Vanitha
May 29. 2021