കടുപ്പത്തിൽ ഇടുക്കിക്കാരൻ
Vanitha|November 28, 2020
" മണിയുടെ മരണത്തിനു ശേഷം വീട്ടിൽ നിന്നു പുറത്തിറങ്ങാതെ, സ്റ്റേജും സിനിമയും എല്ലാം വേണ്ടെന്നു വച്ച്, ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു.' ജാഫർ ഇടുക്കി തുറന്നു പറയുന്നു
വിജീഷ് ഗോപിനാഥ്

കടുപ്പം കൂട്ടിയെടുത്ത കട്ടൻചായയുടെ കൂട്ടാണ്' ജാഫർ ഇടുക്കിക്ക്. പക്ഷേ, മിണ്ടിത്തുടങ്ങുമ്പോൾ അതിൽ ചിരിയുടെ നാരങ്ങാനീര് വീഴും. എല്ലാ ഇടുക്കിക്കാരെക്കുറിച്ചും പറയും പോലെ മനസ്സിലെ മണ്ണൊന്നു മാറ്റിയാൽ കാണാം, പച്ച മനുഷ്യന്റെ വേരോട്ടം.

പുറത്തിറങ്ങാനിരിക്കുന്ന "സാജൻ ബേക്കറി' എന്ന സിനിമയുടെ പോസ്റ്ററിൽ എഴുതിയ പോലെ, "ഇത്തിരി പ്രകൃതിയുള്ള സിനിമയാണോ, ജാഫറിക്ക നിർബന്ധമാ...'

സിനിമയിൽ മാത്രമല്ല ജീവിതത്തിലും തനി നാട്ടിൻപുറത്തുകാരനായതു കൊണ്ടാകാം കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞപ്പോഴേക്കും ജാഫർ കരഞ്ഞു പോയത്.

“സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രരിപ്പിച്ചു... എന്തൊക്കെ ആരോപണങ്ങൾ.

പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ചു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.

എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിലെ മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഓർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അപ്പുറത്താണ്.

നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പള്ളിയിൽ പ്രസംഗിക്കുമ്പോൾ 'നിങ്ങളുടെ കുടും ബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്ക കേൾക്കുന്നല്ലോ' എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാലോ... അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ.

ഒടുവിൽ ഞാൻ തീരുമാനിച്ചു, വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ല. സ്റ്റേജും സിനിമയും ഒന്നും വേണ്ട. ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു. അതുകൊണ്ട് ഈ ലോക്ഡൗൺ കാലത്തെ വീട്ടിലിരിപ്പ് ബോറടിപ്പിച്ചില്ല. ഇതിനേക്കാൾ വലുത് അനുഭവിച്ചു കഴിഞ്ഞു.'' ജാഫർ ഓർക്കുന്നു.

കലാഭവൻ മണിയുടെ ഓർമകൾ ഇപ്പോഴും വേട്ടയാടാറുണ്ടോ?

കഴിഞ്ഞ ദിവസം കോട്ടയം നസീറിന്റെ വീട്ടിൽ പോയി. അവിടെ വച്ച് അദ്ദേഹം മണിബായിയുടെ ഒരു ചിത്രം വരച്ചതു കണ്ടു, ഞാൻ മണിയെ അങ്ങനെയാണ് വിളിക്കാറുള്ളത്. ജീവനുള്ളതു പോലെ തോന്നും. അതു കണ്ടതോടെ പഴയതെല്ലാം ഓർമ വന്നു. കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങി.

മണിയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. എന്റെ ആദ്യ സിനിമ പുറത്തിറങ്ങാതിരുന്ന കാലത്ത് മണിബായി വഴിയാണ് "ചാക്കോ രണ്ടാമൻ' എന്ന സിനിമ കിട്ടിയത്. മിമിക്രിയിൽ ഉള്ള കാലം മുതൽക്കേ നല്ല ബന്ധം ഉണ്ടായിരുന്നു. പല മെഗാ ഷോകളിലും ഒരുമിച്ചുണ്ടായിരുന്നു.

അവസാനമായി കണ്ടത് ഇന്നും ഓർമയുണ്ട്. സാധാരണ കാണുന്നതിനേക്കാൾ സന്തോഷം. പൊട്ടിച്ചിരി. പിറ്റേന്ന് ഒരു സിനിമയിൽ ഞാൻ അഭിനയിക്കാനുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേഗം മടങ്ങിപ്പോകാൻ നിർബന്ധിച്ചു. പിന്നെ, കേൾക്കുന്നത് മരണവാർത്തയാണ്.

വലിയ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. മാനസികമായി അനുഭവിച്ച സംഘർഷം. ആത്മമിത്രമായിരുന്നു മണിബായി. ആ മരണത്തിൽ ഒന്നു പൊട്ടിക്കരയാൻ പോലും പറ്റിയില്ല. ഒരു വശത്ത് കേസന്വേഷണം, എന്തോ ചെയ്തതെന്ന മട്ടിലുള്ള വാർത്തകൾ...

മണിയുടെ മരണം കഴിഞ്ഞ് "തോപ്പിൽ ജോപ്പന്റെ സെറ്റിലേക്കാണ് ചെല്ലുന്നത്. അവിടെ ചെന്നതോടെ ഓർമകൾ കയറും പൊട്ടിച്ചു വരാൻ തുടങ്ങി. അവിടെയുള്ളവർ പഴയ കാര്യങ്ങൾ ഓരോന്നു ചോദിച്ചതോടെ എനിക്ക് ഇരിക്കാൻ പറ്റാഞ അവസ്ഥയായി. ഞാൻ ആ സൈറ്റിൽ നിന്ന് ആരോടും പറയാതെ ഇറങ്ങി ഓടി.

ആ കാലഘട്ടം എങ്ങനെയാണ് മറികടന്നത്

കോമഡി നിറഞ്ഞ പതിവു വേഷങ്ങളുമായി മുന്നോട്ടു പോയപ്പോഴായിരുന്നു " മഹേഷിന്റെ പ്രതികാരം.' അതൊരു ബ്രേക്ക് ആയിരുന്നു. സിനിമയിൽ ഞാനൊരു ഘടകമായി എന്നു തോന്നിച്ചിരുന്ന ആ കാലഘട്ടത്തിലായിരുന്നു വിവാദങ്ങളെല്ലാം ഉണ്ടാകുന്നത്. ഒന്നര വർഷത്തോളം മനസ്സിൽ നിന്നേ സിനിമ ഇറങ്ങിപ്പോയി.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

സർക്കാർ ജോലി എങ്ങനെ നേടാം

വർഷം ശരാശരി 25000 - 30000 ഒഴിവുകളിലേക്ക് പിഎസ് സി പരീക്ഷ നടത്തുന്നു. ജോലി ഉറപ്പാക്കാൻ പഠനരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1 min read
Vanitha
January 09, 2021

Fangirl to Fan's Girl

സൗഹ്യദം, സന്തോഷം, വേദനകൾ, പഠനം, വിവാദങ്ങൾ... സിനിമയിലെ 10 വർഷം നമിതയ്ക്കു നൽകിയ അനുഭവങ്ങൾ

1 min read
Vanitha
January 09, 2021

രോഗമേ ദൂരെ നിൽക്കു, ഞാൻ ഓടട്ടേ

കുതിച്ചു പാഞ്ഞുകൊണ്ടിരിക്കെ ജീവിതത്തിന്റെ ട്രാക്കിൽ തട്ടി വീഴ്ത്തിയ രോഗത്തോട് ജയന്തി പറഞ്ഞു, “ഓടിക്കോ... അതാണ് നല്ലത്.

1 min read
Vanitha
January 09, 2021

മീൻ പറയും...what an idea!

230 രൂപ മാസശമ്പളത്തിൽ നിന്ന്, 650 കോടി ടേൺ ഓവർ ഉള്ള "ഫ്രഷ് ടു ഹോം' സംരംഭത്തിന്റെ തലപ്പത്തേക്ക് മാത്യു ജോസഫ് എത്തിയതിനു പിന്നിൽ പ്രതിസന്ധികളും കണ്ണീരും ഏറെയുണ്ട്

1 min read
Vanitha
January 09, 2021

കേരള ഫാൻസ് എനിക്ക് അദ്ഭുതം

തുടർച്ചയായി രണ്ടാം വർഷം ബ്ലാസ്റ്റേഴ്സിന്റെ കുപ്പായം അണിയുന്ന മിന്നും താരം സത്യാസെൻ സിങ്

1 min read
Vanitha
January 09, 2021

പുത്തൻ പുതിയ വാട്സ്ആപ്

വാട്സ്ആപ്പിലെ ഏറ്റവും പുതിയ ഫീച്ചേഴ്സ് അറിയാം

1 min read
Vanitha
January 09, 2021

1000 ദിനങ്ങളുടെ കരുതൽ

ഗർഭധാരണം മുതലുള്ള ആദ്യ 1000 ദിവസങ്ങളിൽ കുഞ്ഞിനു ലഭിക്കുന്ന പോഷണമാണ് അവരുടെ ബുദ്ധിക്കും വളർച്ചയ്ക്കും ആരോഗ്യത്തിനും അടിസ്ഥാനമിടുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ

1 min read
Vanitha
January 09, 2021

സ്വന്തം വിജയവും പങ്കുവയ്ക്കാം

ഒരു കുട്ടിക്കു വെളിച്ചമാകാൻ നല്ല അധ്യാപകർ ആയാൽ പോര, മികച്ച അധ്യാപകർ തന്നെ ആകണം. അതിനുള്ള അറിവുകൾ പങ്കുവയ്ക്കുന്നു, സ്പെഷൽ ക്ലാസ് പംക്തിയിലൂടെ ഗോപിനാഥ് മുതുകാട്

1 min read
Vanitha
January 09, 2021

ആധാർ ഫോട്ടോ മാറ്റാം, സ്മാർട്ടാക്കാം

സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ

1 min read
Vanitha
January 09, 2021

ഇഷ്ടമായോ എന്നെ

കയ്യിലൊതുങ്ങുന്ന വിലയും സാങ്കേതികവിദ്യയിലെ പുതുമകളും ഒത്തുചേരുന്ന കാറുകൾ പരിചയപ്പെടുത്തുന്ന പുതിയ പംക്തി

1 min read
Vanitha
January 09, 2021
RELATED STORIES

'it Was So Frenetic:' Hbo Max Follows Wolfgang Puck Catering

Cooking a meal for a big group is always stressful. So just imagine cooking for over 1,000 guests. Now make those guests white-hot celebrities like Brad Pitt.

4 mins read
Techlife News
Techlife News #481

CALLS TO REOPEN CLASSROOMS GROW AS TEACHERS GET VACCINATED

State leaders around the U.S. are increasingly pushing for schools to reopen this winter — pressuring them, even — as teachers begin to gain access to the vaccine against the raging pandemic.

5 mins read
Techlife News
Techlife News #481

50 COUNTRIES VOW TO PROTECT 30% OF LAND AND SEA BY 2030

At least 50 countries committed to protecting 30% of the planet, including land and sea, over the next decade to halt species extinction and address climate change issues, during a global summit Monday aimed at protecting the world’s biodiversity.

3 mins read
Techlife News
Techlife News #481

INTEL REPLACES ITS CHIEF EXECUTIVE AFTER A ROCKY STRETCH

Intel is replacing its CEO after only two years in what had been a rough stretch for the chipmaker.

2 mins read
Techlife News
Techlife News #481

APPLE ANNOUNCES NEW PROJECTS AS PART OF ITS RACIAL EQUITY AND JUSTICE INITIATIVE (REJI)

IT’S ALL PART OF THE COMPANY’S $100 MILLION PLEDGE

2 mins read
Techlife News
Techlife News #481

US UNEMPLOYMENT CLAIMS JUMP TO 965,000 AS VIRUS TAKES TOLL

The number of people seeking unemployment aid soared last week to 965,000, the most since late August and a sign that the resurgent virus has likely escalated layoffs.

4 mins read
Techlife News
Techlife News #481

SAMSUNG PROMISES NEW PHONES WILL DELIVER MORE FOR LESS MONEY

Samsung’s next crop of smartphones will boast bigger screens, better cameras, and longer-lasting batteries at lower prices than last year’s lineup that came out just before the pandemic toppled the economy.

2 mins read
Techlife News
Techlife News #481

ITALIAN ‘PINOCCHIO' TAKES THE PUPPET TO ITS ROOTS

The latest cinematic rendering of “ Pinocchio, ” from Italian director Matteo Garrone, is informed not by the friendly 1940 Walt Disney retelling, but the original source material.

2 mins read
Techlife News
Techlife News #481

WHATSAPP GROWTH SLUMPS AS RIVALS SIGNAL, TELEGRAM RISE

Encrypted messaging apps Signal and Telegram are seeing huge upticks in downloads from Apple and Google’s app stores.

2 mins read
Techlife News
Techlife News #481

US SPACE COMMAND SITE TO BE LOCATED IN HUNTSVILLE, ALABAMA

The U.S. Air Force announced that the new U.S. Space Command headquarters will be in Huntsville, Alabama, after the state was selected over five others competing for the project, including Colorado, where Space Command is provisionally located.

3 mins read
Techlife News
Techlife News #481