വർഷങ്ങളിൽ പൊഴിയാതെ ജയൻ
Vanitha|November 28, 2020
ഓർമ മലയാളിയുടെ മനസ്സിൽ ജയൻ അനശ്വരനായിട്ട് നവംബർ 16 നു 40 വർഷം. മരിക്കാത്ത ഓർമകളാണ് ജയനെക്കുറിച്ച് ഉറ്റവർക്കും ആരാധകർക്കും. ജയൻ ജനിച്ചുവളർന്ന ഓലയിൽ ഗ്രാമത്തിലൂടെ ഒരു യാത്ര
വി.ആർ. ജ്യോതിഷ്

കൊല്ലം കുമാർ തിയറ്ററിന്റെ നയനമനോഹരമായ വെള്ളിത്തിരയിൽ ഇന്ന് രണ്ടു മുപ്പതിനുള്ള മാറ്റിനി ഷോയോടുകൂടി പ്രദർശനം ആരംഭിക്കുന്നു; "ശാപമോക്ഷം. ' ഓലയിൽ നിവാസികൾക്ക് പ്രിയപ്പെട്ട പൊന്നച്ചംവീട്ടിലെ സത്രം മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകൻ ബേബിയെന്നു നമ്മൾ വിളിക്കുന്ന ശീമാൻ കൃഷ്ണൻ നായർ ഈ സിനിമയിൽ അഭിനയിക്കുന്നു. '

കാളവണ്ടിയിൽ സിനിമാ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ച്, ചെണ്ട കൊട്ടി സിനിമയുടെ പരസ്യപ്രചാരണം പൊടിപൊടിക്കുകയാണ്. ഓലയിൽ ഗ്രാമത്തിലുള്ളവർ അത്ഭുതത്തോടെയും അഭിമാനത്തോടെയും ഇതു കേട്ടു നിന്നു. പിന്നെ, നാൽക്കവലയിലും ചായക്കടയിലും ഇരുന്ന് അവർക്കു പ്രിയപ്പെട്ട കൃഷ്ണൻനായരെക്കുറിച്ചു സംസാരിച്ചു.

46 വർഷം മുൻപ് നടന്ന ഈ പരസ്യത്തിനു ശേഷമുള്ള ആറുവർഷം കൃഷ്ണൻ നായരെ ചുറ്റിപ്പറ്റിയായിരുന്നു മലയാള സിനിമയുടെ യാത്ര. ജയൻ എന്ന കാൽപനിക നാമത്തിൽ കൃഷ്ണൻനായർ നക്ഷത്രമായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഒറ്റ ഡയലോഗ് കൊണ്ട് തിയറ്റർ ഇളക്കിമറിക്കുന്ന താരസൂര്യനായി.

"ശാപമോക്ഷ'ത്തിൽ ഉദിച്ച് "കോളിളക്ക'ത്തിൽ അസ്തമിച്ചു പോയ അതുല്യനടൻ. എങ്കിലും കൊല്ലം ജില്ലയിലെ ഓലയിൽ ഗ്രാമത്തിൽ ഇപ്പോഴും ജയന്റെ ഓർമകൾക്ക് നാട്ടുപുലരിയുടെ തെളിച്ചം. തിരുവിതാംകൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സത്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു ജയന്റെ അച്ഛൻ മാധവൻപിള്ള. അങ്ങനെ അദ്ദേഹത്തിന്റെ വിളിപ്പേര് സത്രം മാധവൻപിള്ള എന്നായി. മാധവൻപിള്ളയ്ക്കും ഭാരതിയമ്മയ്ക്കും മക്കളുണ്ടാകാൻ വൈകി. അങ്ങനെ അവർ ഒരു ജ്യോത്സ്യനെ കണ്ടു. ആൽമരത്തിന്റെ തെയും ആര്യവേപ്പിന്റെ തെയും കൂട്ടിക്കെട്ടി നട്ടുവളർത്താനായിരുന്നു ജ്യോത്സ്യന്റെ ഉപദേശം. മാധവൻ പിള്ള അങ്ങനെ ചെയ്തു.

മകൻ പിറന്നപ്പോൾ ആലിലയിൽ പള്ളികൊള്ളുന്ന ഉണ്ണിക്കണ്ണനോടുള്ള ഭക്തിയിൽ ചാലിച്ച് മാധവൻ പിള്ള "കൃഷ്ണൻ' എന്നു പേരിട്ടു. വാമൊഴിയായി പ്രചരിച്ച ഈ കഥയിലെ സത്യം എത്രയെന്ന് നിശ്ചയമില്ല. എങ്കിലും കാലത്തിനൊപ്പം വളർന്ന ആ ഇലത്തഴപ്പ് ഇന്നും കാണാം, കൊല്ലത്തെ പൊലീസ് മ്യൂസിയം വളപ്പിൽ.

ആലും വേപ്പും ഒരുമിച്ച് വളർന്നു വലുതായി നിൽക്കുന്നു അവിടെ. ആ മരങ്ങളെ നോക്കി നിൽക്കുമ്പോൾ ഓർമയുടെ കാറ്റിൽ "ജയൻ ' ഇളകി. മനസ്സിൽ നിറയുന്നത് ആൺകരുത്തിന്റെ ആൾരൂപമായ ആ മുഖവും രൂപഭംഗിയും.

വെണ്ണയുണ്ട് വളർന്ന കൃഷ്ണൻ

മാധവൻ പിള്ളയുടെ മരണശേഷം കുടുംബം കടുത്ത ദാരിദ്യത്തിലായിരുന്നു. പശുവിനെ വളർത്തിയും മറ്റുമാണ് അമ്മ മക്കളെ വളർത്തിയത്. പശുവിനെ വളർത്തുന്നതിൽ അമ്മയ്ക്ക് മറ്റൊരു ഉദ്ദേശവുമുണ്ടായിരുന്നു. മക്കൾക്ക് പാലും വെണ്ണയും കൊടുക്കുക. പ്രൈമറിക്ലാസിൽ പഠിക്കുമ്പോൾ അമ്മ ജയ നോടു പറയും; “നീ ഹൈസ്കൂൾ ജംക്ഷൻ വരെ ഓടിയിട്ടു വാ.' ഓടി വരുമ്പോൾ അമ്മ വെണ്ണ കൊടുക്കും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM VANITHAView All

സ്ത്രീകളുടെ ശബരിമല

ശബരിമല ധർമശാസ്താവിന്റെ തിരുവാഭരണങ്ങൾ ചാർത്താൻ അപൂർവ ഭാഗ്യം സിദ്ധിച്ചിട്ടുള്ള റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രനടയിലേക്ക് തീർഥയാത്ര

1 min read
Vanitha
January 23, 2021

മാജിക്, അല്ല വിശ്വാസം

കിഴക്കമ്പലവും മറ്റു മൂന്നു പഞ്ചായത്തുകളും പിടിച്ചെടുത്ത് ട്വന്റി 20 ജനങ്ങളുടെ വിശ്വാസം നേടിയത് എങ്ങനെയാണ്? പ്രസിഡന്റും ചീഫ് കോ-ഓർഡിനേറ്ററുമായ സാബു ജേക്കബ്

1 min read
Vanitha
January 23, 2021

പെയ്തൊഴിഞ്ഞു തുലാവർഷപ്പച്ച

"ഇവൾക്കു മാത്രമായൊരു ഗാനം പാടാനെനിക്കു നിഷ്ഫലം ഒരു മോഹം സഖീ' സുഗതകുമാരിയുടെ ഓർമയിൽ മകൾ ലക്ഷ്മി ദേവി

1 min read
Vanitha
January 23, 2021

കാക്കിക്കൂട്ട്

കള്ളനെ ഓടിച്ചിട്ടു പിടിച്ചതിനും ഡിജിപിയിൽ നിന്ന് മികച്ച സേവനത്തിന് മെഡൽ വാങ്ങിയതിനും ഇടയിൽ ജസീല ജീവിച്ച കണ്ണീർ നനവുള്ള ജീവിതം

1 min read
Vanitha
January 23, 2021

ഇരട്ടത്താടി മാറ്റാം പ്രായം കുറയ്ക്കാം

ആത്മാർഥമായി ശ്രമിച്ചാൽ ഇരട്ടത്താടി അകറ്റാൻ 30 ദിവസം മതി

1 min read
Vanitha
January 23, 2021

അരുമകൾക്ക് നേടാം ഉടമാവകാശം

സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും. കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ

1 min read
Vanitha
January 23, 2021

അമ്മ തൻ കണ്ണേ കനവേ...

സിനിമയിൽ മാത്രമല്ല ഇവർ താരങ്ങൾ. വീട്ടിലെ സൂപ്പർ അമ്മമാരായി മാറിയ സാന്ദ്ര തോമസ്, ശരണ്യാ മോഹൻ, ശിവദ എന്നിവരുടെ വിശേഷങ്ങൾ

1 min read
Vanitha
January 23, 2021

മേയറുടെ ആദ്യ ദിനം

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ, തിരുവനന്തപുരം നഗരാധ്യക്ഷ ആര്യ രാജേന്ദ്രനൊപ്പം ഒരു ദിവസം

1 min read
Vanitha
January 23, 2021

ദൈവത്തിന്റെ വിധി

“ഞങ്ങളുടെ കൊച്ചിന്റെ ആത്മാവിന് ഇനിയെങ്കിലും ശാന്തി ലഭിക്കും..." സിസ്റ്റർ അഭയയുടെ ഓർമകളിൽ സഹോദരൻ ബിജു

1 min read
Vanitha
January 23, 2021

ആപ്പാകുന്ന ആപ്പുകൾ

ഇൻസ്റ്റന്റ് ലോൺ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യും മുൻപ്

1 min read
Vanitha
January 23, 2021
RELATED STORIES

Q. David Bowers

GREAT COIN HOBBY PROMOTER

2 mins read
COINage Magazine
February - March 2021

PCGS SOLD, NEW COIN DESIGNS, SOARING SILVER

In November, the news was that an investor group led by American billionaire hedge fund manager and majority owner of the New York Mets Steven A. Cohen and collector Nat Turner plan to acquire Collectors Universe (NASDAQ: CLCT) for about $700 million.

5 mins read
COINage Magazine
February - March 2021

LEGENDARY CELEBRITIES BUYING COINS

Numismatics In the Media Spotlight

10+ mins read
COINage Magazine
February - March 2021

RUSH TO GOLD

FROM THE MINES TO THE MINTS

10 mins read
COINage Magazine
February - March 2021

GETTING FAMOUS IN COINS

Donn Pearlman is the History of Coin Promotions

10 mins read
COINage Magazine
February - March 2021

Michael Ray Fuljenz

AMERICA’S GOLD EXPERT

7 mins read
COINage Magazine
February - March 2021

EARLY HISTORY OF COIN FAME

B. MAX MEHL AND HARRY J. FORMAN TOOK THE LEAD

6 mins read
COINage Magazine
February - March 2021

Meet the New Boss

VPL-VW885ES, a 4K LCOS projector with a laser light engine

10+ mins read
Sound & Vision
December 2020 - January 2021

JVC Projector Theater Optimizer Function

JVC announced a firmware update for its native 4K D-ILA projectors that delivered true frame adaptive HDR tone mapping to the lineup.

10 mins read
Sound & Vision
December 2020 - January 2021

Ditching DLNA

HIGH END- PROJECTORS

4 mins read
Sound & Vision
December 2020 - January 2021