വാർദ്ധക്യം ആഘോഷമാക്കുന്ന എഴുത്തുകാരി ഇന്ദിരതുറവൂർ
Mahilaratnam|September 2020
ഒരു വ്യക്തിക്ക് അയാളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പ്രായം ഒരു ഘടകമോ തടസ്സമോ ആണോ? അല്ല

എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ് കോഴിക്കോട് മലബാർ ഹോസ്പിറ്റലിലെ ഫെസിലിറ്റേഷൻ മാനേജർ ഇന്ദിര തുറവൂർ. അമ്പതു വയസ്സു വരെ അത്യാവശ്യം സാമൂഹ്യപ്രവർത്തനമൊക്കെ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ, എഴുത്തും വായനയും ഒന്നുമില്ലാതിരുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു ഇന്ദിര തുറവൂർ എന്നാലിന്ന് ഇന്ദിര ചെന്നെത്താത്ത മേഖലകൾ ചുരുക്കം. ചെന്നെത്തി എന്നല്ല, ചെന്നിടത്തൊക്കെ കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. എഴുത്തുകാരി എന്ന നിലയിലും, തിരക്കഥാകൃത്ത് എന്ന നിലയിലും, അഭിനേത്രി എന്ന നിലയിലും, ഓൺലൈൻ പത്രത്തിന്റെ എഡിറ്റർ എന്ന നിലയിലും ഒക്കെ ഇന്ദിര തന്റെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.

ആലപ്പുഴ ജില്ലയിലെ തുറവുരിൽ ചന്ദ്രൻപിള്ളയുടെയും രാധമ്മയുടെയും മകൾ ഇന്ദിരയുടെ കുട്ടിക്കാലം ആലുവയിലായിരുന്നു. അതുകൊണ്ടുതന്നെ ആലുവാപ്പുഴയും അച്ഛന്റെ ഓർമ്മകളും നിറഞ്ഞു നിൽക്കുന്ന ആലുവ, അന്നും ഇന്നും ഇന്ദിരയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ്. അച്ഛന്റെ മരണശേഷം പത്താമ്പതാം വയസ്സിൽ ആലുവായിൽനിന്ന് തുറവൂരിലേക്ക് താമസം മാറ്റുമ്പോൾ, ഇന്ദിര മൗനമായി പുഴയോടു പറഞ്ഞു, "ഞാൻ വരും... ഈ മടിത്തട്ടിൽ കാലംകഴിക്കാൻ.' അങ്ങനെ പറഞ്ഞ് തുറവൂരിലേക്കു പോയ ഇന്ദിര പഠനാനന്തരം അരൂർ കെൽട്രോണിൽ ഉദ്യോഗസ്ഥയായി...രാമചന്ദ്രപ്പണിക്കരുടെ ഭാര്യയായി.... ധന്യയുടെയും ധനേഷിന്റെയും അമ്മയായി... '87 ലും 2001 ലും കെ.ആർ. ഗൗരിയമ്മ മന്ത്രിയായപ്പോൾ അവരുടെ പേഴ്സണൽ സ്റ്റാഫിൽ അംഗമായി. അന്നൊന്നും എഴുത്തിന്റെയോ വായനയുടെയോ ഒന്നും മേഖലകളിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരുന്ന ഇന്ദിര ആകെ ചെയ്തിരുന്നത് കാൻസർ ബാധിച്ച കുട്ടികൾക്ക് സഹായം ചെയ്യുന്ന “ആശ്രയ' എന്ന സംഘടനയുമായും, കോഴിക്കോട്ടെ സാമൂഹിക പ്രവർത്തക ഡോ. പി.എ. ലളിതയുടെ “മേക്ക് എ വിഷ് ഫൗണ്ടേഷനുമായും ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. വൃദ്ധസദനങ്ങളും അനാഥാലയങ്ങളും സന്ദർശിക്കുന്നതും അക്കാലത്തെ ഒരു പതിവ് പരിപാടിയായിരുന്നു.

എഴുത്തിലേക്കും അഭിനയത്തിലേക്കും

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MAHILARATNAMView All

പാടിയ പാട്ടുകളെല്ലാം എന്റെ ജീവിതത്തിലെ ഉണർത്തു പാട്ടുകളാണ് - ജി. വേണുഗോപാൽ

ലാളിത്യമാണ് മുഖമുദ്ര. ആരവങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെ കൊട്ടും കുരവയുമില്ലാതെ പാട്ടുപാടുന്ന ഒരു പാട്ടുകാരൻ.

1 min read
Mahilaratnam
October 2020

കാൽമുട്ടിലെ വേദന

കാൽമുട്ടിലെ വേദന

1 min read
Mahilaratnam
October 2020

ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം

ശരീരത്തിനുണ്ടാകുന്ന രോഗലക്ഷണങ്ങൾ, അല്ലെങ്കിൽ രോഗങ്ങളെ തക്കസമയത്ത് കണ്ടുപിടിച്ച് ചികിത്സിച്ച് അതാത് സമയത്ത് ആരോഗ്യം നാം ശരിയാക്കി വരുന്നു. എന്നാൽ ഇവയിൽ പലതും നമ്മളറിയാതെ ആളെ കൊല്ലുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാണെന്ന് നമ്മൾ ശ്രദ്ധിക്കാറേയില്ല. അവയിലൊന്നാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവ്. ഹീമോഗ്ലോബിന്റെ അളവ് കുറയുകയും, അത് ശ്രദ്ധിക്കാതിരിക്കുകയും ചെയ്താൽ മരണത്തിലേയ്ക്കക്കുവരെ കാലക്രമേണ നയിക്കുന്നു.

1 min read
Mahilaratnam
October 2020

കൃത്രിമപല്ലുകൾ ഉപയോഗിക്കുമ്പോൾ!

ഇന്നത്തെക്കാലത്ത് പല്ല് കൊഴിഞ്ഞുപോകുന്നത് പ്രായാധിക്യത്തിന്റെ ലക്ഷണമല്ല. ഏത് പ്രായക്കാരിലും ദന്തക്ഷയം കാണപ്പെടുന്നു. ചിലരിൽ വാർദ്ധക്യത്തിലും ചിലരിൽ ഇടപ്രായങ്ങളിലും ആയിരിക്കുമെന്നുമാത്രം. പല്ല് നഷ്ടപ്പെട്ടതുകൊണ്ട് മുഖ ത്തിന്റെ ആകൃതി നഷ്ടപ്പെട്ട് പ്രായാധിക്യം തോന്നിപ്പിക്കുന്നു. ഇത് അപകർഷതാബോധം സൃഷ്ടിക്കുകയും ജീവിത ത്തോടുതന്നെ ഒരുതരം വിരക്തി ഉണ്ടാക്കുകയും ചെയ്യുന്നു.

1 min read
Mahilaratnam
October 2020

എന്റെ ലക്ഷ്യവും പ്രാർത്ഥനയും - അനിഘ

കുഞ്ഞായിരിക്കുമ്പോൾ ക്യാമറയ്ക്ക് മുന്നിലെത്തിയ അനിഘ ഇപ്പോഴും സജീവമായി ഇവിടെ തന്നെയുണ്ട്.

1 min read
Mahilaratnam
October 2020

ആഹാരം കഴിച്ചയുടൻ ചെയ്യരുതാത്തത്

വയറുമുട്ടെ ആഹാരം കഴിച്ചിട്ട് ഒരു മയക്കം...എന്ത് സുഖമാണതിന്... ഇങ്ങനെ ഊണ് കഴിഞ്ഞയുടൻ ഉറങ്ങാൻ പോകുന്നവർ പലരുമുണ്ട്. എന്നാൽ ഈ ശീലം വളരെയധികം ദോഷകരമെന്ന് വൈദ്യശാസ്ത്രം. ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ദഹനത്തിനായുള്ള സമയത്തിൽ വ്യത്യാസമുണ്ട്. കഴിച്ച ആഹാരം ദഹിക്കുന്നതിനുമുമ്പായി ചില കാര്യങ്ങൾ ചെയ്യരുതെന്ന് വൈദ്യ ശാസ്ത്രം അനുശാസിക്കുന്നു അവ.

1 min read
Mahilaratnam
October 2020

എന്താണി മോണിംഗ് സിക്സസ് ?

ഗർഭകാലത്ത് ഒട്ടുമിക്ക സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിരന്തരമായ ഛർദ്ദി. പലർക്കും പലരീതിയിലാണ് ഇത് അനുഭവപ്പെടുന്നത്. ചിലർക്ക് കടിഞ്ഞൂൽ പ്രസവകാലത്തുമാത്രമേ അത് അനുഭവപ്പെടാറുള്ളു. ഉണർന്നുവരുമ്പോഴാണ് രൂക്ഷമായി അനുഭവപ്പെടുക. ഇതിനാൽ മോണിംഗ് സിക്സസ് എന്ന് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നു. ഗർഭകാലത്തിന്റെ ആറാഴ്ചക്കാലംവരെ ഇത് സ്ത്രീകളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും.

1 min read
Mahilaratnam
October 2020

നൃത്ത നാടക ലോകത്തെ കലാകാരി -ചാന്ദിനി സലീഷ്

കലാപരമായി മികവ് പുലർത്തുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ അഭിരുചികൾക്കൊപ്പം ജീവിക്കണമെങ്കിൽ കുടുംബത്തിന്റെ പിന്തുണ ആവശ്യമാണ്. ചാന്ദിനി സലീഷ് എന്ന കലാകാരിയുടെ വിജയരഹസ്യവും ഇതുതന്നെ.

1 min read
Mahilaratnam
October 2020

കുട്ടികൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

റസ്റ്റോറന്റുകളിലെ മെനുവിൽനിന്നും കുട്ടികൾക്ക് പോഷകാംശമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് വാങ്ങിച്ചുകൊടുക്കുക എന്നത് ഇന്ന് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹോട്ടലുകളിൽ കുട്ടികൾ താൽപ്പര്യപ്പെട്ടു ചോദിക്കുന്ന ചില ആഹാരങ്ങൾ അവരുടെ ആരോഗ്യത്തിനുതന്നെ ഹാനികരമായി ഭവിക്കുന്നവയാണ്. കുട്ടികൾക്ക് വാങ്ങിച്ചുകൊടുക്കുവാൻ പാടില്ലാത്ത ചില ആഹാരവസ്തുക്കളെക്കുറിച്ച്...

1 min read
Mahilaratnam
October 2020

വാർദ്ധക്യം ആഘോഷമാക്കുന്ന എഴുത്തുകാരി ഇന്ദിരതുറവൂർ

ഒരു വ്യക്തിക്ക് അയാളുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ പ്രായം ഒരു ഘടകമോ തടസ്സമോ ആണോ? അല്ല

1 min read
Mahilaratnam
September 2020