രസിപ്പിക്കലിന്റെ തന്ത്രം
MANGALAM|November 22 ,2021
ജീവിതവും ഞാനും 04
നെടുമുടി വേണു

ബാല്യകൗമാരങ്ങളാണ് ജീവിതത്തിന്റെ അടിത്തറ. അവിടെ ഉറപ്പുണ്ടെങ്കിൽ എത്ര നിലകൾ വേണമെങ്കിലും മുകളിലേക്ക് കെട്ടിയുയർത്താം.

പീലി വിരിച്ചു നിൽക്കുന്ന മയിലിനെപ്പോലെ ഭംഗിയുള്ള ഓർമ്മകളാണ് ബാല്യ കൗമാരങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്കു കാണാനാകുന്നത്.

വീട് സമ്പന്നമായതുകൊണ്ടല്ല. ആ ആ ഭാഗ്യമുണ്ടായെന്നുകൂടി പറയേണ്ടതുണ്ട്.

എനിക്ക് ഓർമ്മയായപ്പോഴേയ്ക്കും അച്ഛൻ അദ്ധ്യാപക ജോലിയിൽനിന്ന് വിരമിച്ചിരുന്നു.

അന്ന് ഞങ്ങൾ അച്ഛന്റെ ചെമ്പുമ്പുറത്തെ തറവാട്ട് വീട്ടിലായിരുന്നു താമസം.

കാരണവർ എന്ന നിലയിൽ ഒന്നും കെട്ടിപ്പൂട്ടി വയ്ക്കാതെ അച്ഛൻ വീടും കൃഷിയുമൊക്കെ ഓരോരുത്തർക്കായി ഭാഗം ചെയ്തുനൽകി.

ചെമ്പുമ്പുറത്തുനിന്ന് അമ്മയുടെ നെടുമുടിയിലെ വീട്ടിലേക്ക് ഞങ്ങൾ അഞ്ചു മക്കളെയുംകൊണ്ട് വള്ളത്തിൽ കയറുമ്പോൾ അച്ഛന് ആശ്വാസമായുണ്ടായിരുന്നത് അമ്മയുടെ ജോലി മാത്രമായിരുന്നു.

എന്നിട്ടും ഞങ്ങൾ മക്കളാരും ഒരു ബുദ്ധിമുട്ടുമറിഞ്ഞിട്ടില്ല.

ഏതു കലാകാരനും എപ്പോഴും കയറി വരാവുന്ന ഒരു ഇടമായിരുന്നു ഞങ്ങളുടെ വീട്.

നാടൻ കലാകാരന്മാർ സംഗമിക്കുന്ന ആ ഇടത്തിന് അച്ഛൻ ഒരു പേരുമിട്ടു. പൗരസ്ത്യ കലാലയം.

രജിസ്റ്റർചെയ്ത് പ്രവർത്തിച്ചിരുന്ന ആ സമിതി എല്ലാ കലകൾക്കും വേണ്ടിയുള്ളതായിരുന്നു.

അന്ന് കുറെ കുട്ടികളൊക്കെ വന്നു പഠിച്ചിരുന്നു വീട്ടിൽ. അവർക്കുള്ള താമസവും ഭക്ഷണവുമൊക്കെ വീട്ടിൽ തന്നെ.

ഒരു മുറുമുറുപ്പുമില്ലാതെ എല്ലാവർക്കും വച്ചുവിളമ്പുന്ന സ്നേഹമയിയായിരുന്നു അമ്മ.

ഇത്രയും പേർക്ക് വിളമ്പാൻ അമ്മ സൂക്ഷിച്ചിരുന്ന അക്ഷയപാത്രമേതെന്നും മറ്റേതൊരാളും തകർന്നുപോകാവുന്നൊരു അവസ്ഥയിലും ഒരുത്സവം പോലെ ഞങ്ങളുടെ ജീവിതം കൊണ്ടുപോകാൻ അച്ഛൻ കാണിച്ച മന്ത്രവിദ്യയേതെന്നും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.

ചേട്ടന്മാരിൽ പ്രഭാകരൻ കഥകളിയും രാമചന്ദ്രൻ പാട്ടുമാണ് പഠിച്ചത്. കഥകളി പ്രേമിയായ അച്ഛൻ സമീപപ്രദേശത്തൊക്കെ പോകുമ്പോൾ ഇരുവരും കൂ ടെയുണ്ടാകും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANGALAMView All

ചെമ്മീൻ റോസ്റ്റ്

നളപാചകം

1 min read
MANGALAM
January 10 ,2022

ചിന്തിച്ചു പ്രവർത്തിക്കണം

കഥയും കാര്യവും

1 min read
MANGALAM
January 17 ,2022

ഫിഷ് ബിരിയാണി

നളപാചകം

1 min read
MANGALAM
January 17 ,2022

ഓർമ്മയിൽ ഇന്നും ആ കണ്ണിമാങ്ങാക്കാലം

കലാലയ സ്മരണകൾ

1 min read
MANGALAM
January 17 ,2022

അമിത തൂക്കം നിയന്ത്രിക്കാൻ

ആരോഗ്യം

1 min read
MANGALAM
January 17 ,2022

അംബ

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 17 ,2022

ഇച്ഛാശക്തിയുടെ മധുരം

കഥയും കാര്യവും

1 min read
MANGALAM
January 10 ,2022

അദ്രികയുടെ മത്സ്യജന്മം

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 10 ,2022

സുബ്ബലക്ഷ്മി താരാ കല്യാൺസൗഭാഗ്യ ഇപ്പോൾ സുദർശന...

നാല് തലമുറയിൽപെട്ട നാല് സ്ത്രീകളാൽ സമ്പന്നമായ കുടുംബം. താരാ കല്യാൺ, അമ്മ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ, പേരക്കുട്ടി സുദർശന.. കേരളത്തിൽ അത്യപൂർവമായ ഒരു പെൺസാന്നിദ്ധ്യത്തിന്റെ നേർക്കാഴ്ച്ച.

1 min read
MANGALAM
January 10 ,2022

കാവ്യ 'പ്രഭ'

താക്കോൽ

1 min read
MANGALAM
January 10 ,2022