നെടുമുടിയിലെ ആൺവീട്
MANGALAM|November 15 ,2021
അച്ഛനമ്മമാരും ചേട്ടന്മാരും പള്ളിക്കൂടത്തിലേക്ക് പോയാൽ കുഞ്ഞുന്നാളിൽ മാധവേട്ടനായിരുന്നു എനിക്ക് കൂട്ട്. മാധവേട്ടനോട് സംസാരിക്കാൻ ആംഗ്യഭാഷയും അഭിനയവും അന്നുതന്നെ പഠിച്ചത് പിന്നിട് ഉപകരിച്ചല്ലോയെന്ന് തമാശയായെങ്കിലും ഞാൻ വിചാരിച്ചിട്ടുണ്ട്.

നെടുമുടിയിലെ എന്റെ വീടിനോ വീട്ടിലേക്കുള്ള വഴിക്കോ കഴിഞ്ഞ അരനൂറ്റാണ്ട് കാര്യമായ വ്യതിയാനങ്ങളുണ്ടായിട്ടില്ല.തെങ്ങുകൾ നിറഞ്ഞ തോട്ടിറമ്പിലൂടെ വീട്ടിലേക്ക് നീളുന്ന ചെറിയ ചെമ്മൺപാതയുടെ മറുവശം ഇപ്പോഴും വേലിപ്പടികൾ തന്നെ.അറയും നിരയും ചേർന്ന ചെറിയ വീടിനാണെങ്കിൽ തെക്കേയറ്റത്ത് ഒരു ഹാൾകൂടി പണിതിരിക്കുന്നെന്നു മാത്രം.

നെടുമുടിയിലെ ഒരു ആൺവീടായിരുന്നു ഞങ്ങളുടേത്. അച്ഛനും ഞങ്ങൾ അഞ്ചാൺമക്കളും മാത്രം. ഒരേയൊരു പെണ്ണായ അമ്മ എല്ലാ ആൺജീവിതത്തിനും സുഗന്ധം നൽകുന്ന ചന്ദനമരം പോലെ തണൽ വിരിച്ചു നിന്നു.

അന്ന് അരപ്ലേസ് പണിയാത്ത ഈ ഉമ്മറത്തു വച്ചാണ് അച്ഛൻ മക്കളെ കലാവിദ്യകൾ അഭ്യസിപ്പിച്ചിരുന്നത്.

മക്കളെ കല അഭ്യസിപ്പിക്കാൻ ആശാന്മാരെ വീട്ടിൽ താമസിക്കുകയായിരുന്നു.മൃദംഗവും കഥകളി സംഗീതവും പഠിപ്പിക്കാൻ ഒരുമിച്ച് വന്നു താമസിച്ച ഒരച്ഛനെയും മകനെയും ഇന്നുമോർമ്മിക്കുന്നു.

കലോത്സവം നടക്കുന്നൊരു പള്ളിക്കൂടം പോലെയായിരുന്നു അന്ന് വീട്. അച്ഛനും അമ്മയും അദ്ധ്യാപകർ. മക്കളൊക്കെ പഠിതാക്കൾ. ഒമ്പതര കഴിയുമ്പോഴേയ്ക്കും ചെറുവള്ളങ്ങളിൽ പള്ളിക്കൂടത്തിലേക്കുള്ള യാത്ര തുടങ്ങും.

വീട്ടിലെ അംഗങ്ങളെല്ലാം പോയാലും വീടടച്ചുപൂട്ടില്ല. നാലുമണിക്ക് ഞങ്ങൾ പള്ളിക്കൂടം വിട്ടു വരുമ്പോഴും ഊണും ഉറക്കവും പാട്ടുമൊക്കെയായി ആശാന്മാർ ഉമ്മറത്ത് സജീവമായുണ്ടാവും.

അന്നേ ഞങ്ങളുടെ വീട്ടിലെ സഹായിയാണ് മാധവപ്പണിക്കർ. ആൾക്ക് ചെവി കേൾക്കില്ല. മിണ്ടാനും വയ്യ.

ഞങ്ങളുടെ വീടിനരികെ തോട്ടിറമ്പിൽ നിന്ന കൊന്നത്തെങ്ങ് ഒരുദിവസം ഭയാനകമായ ശബ്ദത്തോടെ നിലംപതിച്ചു.ഞങ്ങളെല്ലാം വിറച്ചുപോയി.

തോടിനു കുറുകെ കൂടി ഈ തെങ്ങ് വീണിരിക്കുന്നത് മാധവേട്ടന്റെ കൊച്ചു കുടിലിന്റെ മേലേയ്ക്കാണ്. അദ്ദേഹത്തിന്റെ അച്ഛനെ അല്പം മുമ്പ് കുടിലിന്റെ തിണ്ണയിൽ കണ്ടതാണ്.

ഒടിച്ചുകുത്തിയ ഓലകൾ പോലെ തെങ്ങ് വീണ് പൊളിഞ്ഞുകിടക്കുകയാണ് കുടിൽ. സമീപത്തെങ്ങും ഒരു ഈച്ചയനക്കം പോലും കാണാനുമില്ല.

ദൈവമേ...

ഞങ്ങളുടെ നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.

തോടിനു മീതെ പാലം പോലെ കിടക്കുന്ന തെങ്ങിൽക്കൂടിത്തന്നെ നടന്നു ഞങ്ങൾ മറുകരയെത്തി.

പിടയ്ക്കുന്ന നെഞ്ചിൽ കൈവച്ച് കുടിലിനുള്ളിലേക്കു നോക്കിയപ്പോൾ കണ്ട കാഴ്ച...

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANGALAMView All

ചെമ്മീൻ റോസ്റ്റ്

നളപാചകം

1 min read
MANGALAM
January 10 ,2022

ചിന്തിച്ചു പ്രവർത്തിക്കണം

കഥയും കാര്യവും

1 min read
MANGALAM
January 17 ,2022

ഫിഷ് ബിരിയാണി

നളപാചകം

1 min read
MANGALAM
January 17 ,2022

ഓർമ്മയിൽ ഇന്നും ആ കണ്ണിമാങ്ങാക്കാലം

കലാലയ സ്മരണകൾ

1 min read
MANGALAM
January 17 ,2022

അമിത തൂക്കം നിയന്ത്രിക്കാൻ

ആരോഗ്യം

1 min read
MANGALAM
January 17 ,2022

അംബ

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 17 ,2022

ഇച്ഛാശക്തിയുടെ മധുരം

കഥയും കാര്യവും

1 min read
MANGALAM
January 10 ,2022

അദ്രികയുടെ മത്സ്യജന്മം

ഇതിഹാസത്തിലെ സ്ത്രീകൾ

1 min read
MANGALAM
January 10 ,2022

സുബ്ബലക്ഷ്മി താരാ കല്യാൺസൗഭാഗ്യ ഇപ്പോൾ സുദർശന...

നാല് തലമുറയിൽപെട്ട നാല് സ്ത്രീകളാൽ സമ്പന്നമായ കുടുംബം. താരാ കല്യാൺ, അമ്മ സുബ്ബലക്ഷ്മി, മകൾ സൗഭാഗ്യ, പേരക്കുട്ടി സുദർശന.. കേരളത്തിൽ അത്യപൂർവമായ ഒരു പെൺസാന്നിദ്ധ്യത്തിന്റെ നേർക്കാഴ്ച്ച.

1 min read
MANGALAM
January 10 ,2022

കാവ്യ 'പ്രഭ'

താക്കോൽ

1 min read
MANGALAM
January 10 ,2022