നിത്യഹരിതം
MANGALAM|November 15 ,2021
ഒരു കാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന നിത്യഹരിത നായകൻ പ്രേംനസീർ തനിക്ക് പിന്നാലെ വന്നവരോട് എങ്ങനെയാണ് പെരുമാറിയതെന്ന് പിൽക്കാലത്ത് ഒരു അഭിമുഖത്തിൽ സാക്ഷാൽ എം.ടി.വാസുദേവൻ നായർ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഒരു വീഡിയോ വൈറലായി. അതിൽ അദ്ദേഹം പറയുന്നതിന്റെ ഉള്ളടക്കം ഒരേ സമയം വേദനാകരവും ചിന്തനീയവുമാണ്. കടുത്ത ആരോഗ്യപ്രശ്നങ്ങൾ മൂലം വലയുന്ന അദ്ദേഹം ജീവിതത്തിൽ അവശേഷിക്കുന്ന ഒരു ആഗ്രഹപൂർത്തീ കരണം എന്ന നിലയിൽ ഒരു സിനിമ സംവിധാനം ചെയ്യാനുളള ഒരുക്കങ്ങൾ പൂർത്തിയാക്കി. നിർമ്മാതാവും തിരക്കഥയും എല്ലാം റെഡി.

ഇനി നായകകഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു നടൻ വേണം. ഇന്ന് മലയാള സിനിമയിലെ അനിവാര്യതകളിലൊന്നായ നടനെ വിളിച്ച് കഥ കേൾക്കാമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു.

പല ദിവസങ്ങളിൽ പല ലൊക്കേഷനുകളിൽ അതിനായി അദ്ദേഹം ചെന്ന് കാത്തിരുന്നു. എന്നാൽ നടൻ കഥ കേൾക്കുകയോ കണ്ടഭാവം നടിക്കുകയോ ചെയ്തില്ല. 450 സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച പത്മശ്രീ നൽകി രാഷ്ടം ആദരിച്ച് ഒരു മഹത് വ്യക്തിയോടാണ് ഈ നിരാകരണം, നടന് വേണമെങ്കിൽ കഥ കേട്ട ശേഷം ഈ കഥാപാത്രം എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നു പറയാമായിരുന്നു. അല്ലെങ്കിൽ തത്കാലം ഈ സിനിമ ചെയ്യാൻ സമയമില്ലെന്ന് പറഞ്ഞ് ഒഴിയാമായിരുന്നു. മറിച്ച് വിളിച്ചു വരുത്തി സദ്യയില്ലെന്ന് പറഞ്ഞ് അപമാനിക്കും പോലെയാണ് അയാൾ പെരുമാറിയത്. ഇത്തരം സമീപനങ്ങൾ ഇന്ന് മലയാള സിനിമയിൽ നിത്യക്കാഴ്ചയാണ്. ഒരു കാലത്ത് മഹാമേരുക്കളായിരുന്ന ചലച്ചിത്രകാരൻമാരെ അനാദരവ് കൊണ്ട് വേദനിപ്പിക്കുന്നതിൽ ചിലർ രസം കണ്ടെത്തുന്നു.

Continue reading your story on the app

Continue reading your story in the magazine