തുമാരി പ്രീത
Grihalakshmi|July 01, 2021
മുടക്കമില്ലാതെ തേടി വന്ന ഫോട്ടോയും ട്രെയിൻ ടിക്കറ്റും. ആകാശവാണി ഓർമകളിലേക്കൊരു പിൻനടത്തം
സൂരജ് സുകുമാരൻ

ശബരിമല സന്നിധാനത്ത് റിപ്പോർട്ടിങ്ങിനെത്തിയ പുരുഷ മാധ്യമപ്രവർത്തകർ മീഡിയ സെന്ററിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നൊരു സഡൻ ബ്രേക്ക് !. മുറിയുടെ ഉള്ളിൽ നിന്നൊരു സ്ത്രീ ശബ്ദം. ആദ്യം ഒന്ന് സംശയിച്ചു. വീണ്ടും ഒന്നുകൂടി കാതോർത്തു “അതേ, സതീശബ്ദം തന്നെ!, ശബരിമലയിൽ റിപ്പോർട്ടിങ്ങിന് സ്ത്രീയോ?'' കൂടിനിന്നവരുടെ ആശ്ചര്യത്തിന് ഒരു നിമിഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂ. വാതിൽ തുറന്ന് ചിരിച്ച മുഖത്തോടെ ശബ്ദമാധുര്യം മുന്നിലേക്ക് വന്നു. “ഞാൻ വി. പ്രീത, ആകാശവാണിയുടെ റിപ്പോർട്ടറാണ്.''ആ പരിചയപ്പെടുത്തൽ മറ്റ് മാധ്യമപ്രവർത്തകർക്ക് വലിയൊരു വാർത്തയിലേക്കുള്ള വാതിലായിരുന്നു. ശബരിമല റിപ്പോർട്ടിങ്ങിനെത്തിയ ആദ്യ വനിതാ മാധ്യമപ്രവർത്തകയെക്കുറിച്ചുള്ള വാർത്ത അടുത്ത പകലിൽ പത്രങ്ങളിൽ നിറഞ്ഞു. വാർത്ത വായിച്ച മലബാറുകാരൻ ഉറക്കെ പറഞ്ഞു: “ഇത് നമ്മുടെ പ്രീതേച്ചിയല്ലേ.'കോഴിക്കോട് ആകാശവാണിയിലെ പ്രീതയെ അറിയാത്ത റേഡിയോ ശാതാക്കൾ മലബാറിലില്ല. ദിൽസേദിൽ തക്കിലൂടെ ശ്രോതാക്കളുടെ ഹൃദയം കവർന്ന ശബ്ദം. ഗാനമാലികയും സിനിമാ സല്ലാ പവും എഫ്എം ചോയ്സും തുടങ്ങി ഒരുപിടി ജനപ്രിയ പരിപാടികളുമായി മൂന്ന് പതിറ്റാണ്ട് ശ്രോതാക്കളുടെ കാതിലുണ്ട് പീത. ജോലിത്തിരക്കുക ളിൽനിന്ന് മാറി വിശ്രമജീവിതത്തിന്റെ തണലിലിരിക്കുമ്പോൾ ഓർത്തെടുക്കാൻ ഒരുപാട് റേഡിയോ സല്ലാപങ്ങളുണ്ട് പ്രീതയ്ക്ക്.

വേങ്ങശ്ശേരി ടു കോഴിക്കോട്

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മണിക്കുന്നിന്റെ മടിത്തട്ടിൽ

മണിക്കുന്ന് മലയുടെ താഴ്വാരത്ത് ഒരു ശിവക്ഷേത്രം. ഉപാസകർക്കിവിടം ആശ്വാസതീർഥമാണ്. വയനാട് തൃക്കെപ്പെറ്റയിലെ ക്ഷേത്രനടയിൽ

1 min read
Grihalakshmi
September 16, 2021

പുതുവെള്ളമഴ നനഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ

മൂന്ന് പതിറ്റാണ്ടായി കേൾവിക്കാരുടെ ഉള്ളിൽ പ്രണയമഴ പൊഴി ക്കുന്ന ഒരു പാട്ട് പിറന്ന കഥ. എ.ആർ. റഹ്മാനും ഉണ്ണിമേനോനും സുജാതയും മിൻമിനിയുമൊക്കെ ഈ ഓർമകളിൽ നിറഞ്ഞാടുന്നു

1 min read
Grihalakshmi
September 16, 2021

കൂളാണ് മാസാണ് ഈ കപ്പിൾസ്

യൂട്യൂബിൽ ഇപ്പോൾ ദമ്പതിമാരുടെ ഊഴമാണ്. തമാശ പറഞ്ഞും യാത്ര ചെയ്തും നമ്മളെ രസിപ്പിക്കുന്ന ദമ്പതിമാരുടെ കഥകളിതാ

1 min read
Grihalakshmi
September 16, 2021

പേടിക്കണോ പങ്കാളിയെ

ബന്ധങ്ങളുടെ രസച്ചേരുവകൾ കൊരുത്തിരിക്കുന്നത് വളരെ നേർത്തൊരു നൂലിഴയിലാണ്. ആ രസച്ചരട് പൊട്ടിക്കുന്ന അനാരോഗ്യകരമായ മൂന്ന് ഘടകങ്ങളെപ്പറ്റി.

1 min read
Grihalakshmi
September 16, 2021

ലൈക് അടിക്കാം ഈ ലൈഫിന്

അഴീക്കൽ ബീച്ചിലെ ലൈഫ്ഗാർഡ്, രതീഷ് നാട്ടുകാർക്ക് ഡോൾഫിനാണ്. നീന്തി നീന്തി ഗിന്നസിൽ കയറിയ സാക്ഷാൽ ഡോൾഫിൻ.

1 min read
Grihalakshmi
September 16, 2021

നിശ്ചയദാർഢ്യത്തിന്റെ ഉയരം

ബൈക്കോടിക്കുന്നത് വീട്ടുകാർ വിലക്കിയ പെൺകുട്ടി. അവളുടെ സ്വപ്നങ്ങളിലേക്കുള്ള ബൈക്ക് യാത്രയ് രാജ്യം കൂടെനിന്ന കഥ

1 min read
Grihalakshmi
September 16, 2021

ചങ്ങാത്തത്തിന്റെ മൈതാനത്തു

ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ രണ്ടാമത്തെ മാത്രം മലയാളിയായ ശ്രീജേഷ്, ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളി യായ ശ്രീശാന്ത്. ഒപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഐ എം വിജയൻ. കേരളത്തിൻറെ അഭിമാനങ്ങളായ ഇവർ ഗൃഹലക്ഷ്മിക്ക് വേണ്ടി ഒത്തുചേരുന്നു

1 min read
Grihalakshmi
September 16, 2021

ഇനി രുചിക്കാം ഇത്തിരി പുതുമ

കോക്ക്ടെയിൽ സോസിൽ മുങ്ങിത്തുടിക്കുന്ന ചെമ്മീൻ, നാരങ്ങാനീര് തൂകിയ സ്മോക്ക്ഡ് സാൽമൺ, ബീറ്റ്റൂട്ട് നീരിൽ മുക്കിയ മുട്ട, ഒപ്പം ബെൽ പെപ്പർ ഫ്യൂഷ്നും സാലഡും...

1 min read
Grihalakshmi
September 16, 2021

മധുവിന്റെ ചങ്ങാതിക്കൂട്ടം

നിലാവെട്ടം

1 min read
Grihalakshmi
September 16, 2021

ഓൺലൈൻ പഠനം ആരോഗ്യകരമാക്കാം

പഠനം ഓൺലൈനിലായതോടെ കുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാനേ സമയമുള്ളൂ. “മൊബൈലിൽ നോക്കിയിരുന്ന് കഴുത്ത് വേദനിക്കുന്നു'' എന്നാണ് മിക്കവാറും കുട്ടികളുടെ പരാതി. കാഴ്ച്ച പ്രശ്നം മൂലം മകൾക്ക് കണ്ണട വയ്ക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റൊരു അമ്മയുടെ വേവലാതി. രാവിലെ തുടങ്ങുന്ന പഠനം പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഏറെ ഗൗരവത്തോടെ കാണേണ്ട സ്ഥിതിയാണ് ഇതെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടുള്ള ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണ് ഇനി വേണ്ടത്.

1 min read
Grihalakshmi
September 16, 2021