കടൽമാറിലെ മറുക്
Grihalakshmi|July 01, 2021
കടലിൽ പെയ്യുന്ന മഴയ്ക്ക് ചേലേറെയാണ്. പക്ഷേ, കണ്ടുമടങ്ങുന്നവരുടെ കാഴ്ചയ്ക്കപ്പുറം മഴ കടലിൽ നിറയ്ക്കുന്നുണ്ട് കഠിന ക്ഷോഭങ്ങളുടെ ദുരിതക്കാഴ്ചകൾ. കടൽ വിഴുങ്ങുന്ന ആലപ്പാടിൻറെ തീരത്ത് ഒരു ഇടവപ്പാതിക്കാലത്ത്.
വി. പ്രവീണ

ഇടറിപ്പെയ്യുന്നുണ്ട് ഇടവപ്പാതി. ഇടഞ്ഞ കൊമ്പനെപ്പോലെ കടൽ. പകൽ പകുതിയിൽ അതിന്റെ മഹാപ്രവാഹത്തെയേന്തിയൊഴുകുന്ന കായൽ മറുവശത്ത്. കടലിനും കായലിനുമിടയിൽ ആരോ നീട്ടിയുറപ്പിച്ച് നേർത്ത നാടപോലെ ഒരു ഗ്രാമം-ആലപ്പാട്. അറബിക്കടലിനും കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിലെ മനോഹരതീരം. തണ്ണീർത്തടങ്ങളും കൊയ്ത്തുപാടങ്ങളും നിറഞ്ഞ കാഴ്ചയുടെ പഴയകഥ പറയുന്നുണ്ട്. ആലപ്പാടിന്റെ മണൽത്തിട്ടകൾ. വെള്ളനാതു രുത്തുമുതൽ അഴീക്കൽ വരെ നീളുന്ന തീരം. സുനാമിത്തിരമാലകൾ കേരളത്തിൽ ഏറ്റവും നാശം വിതച്ച ഗ്രാമം. 142 പേർക്ക് ജീവൻ നഷ്ടമായി. ആയിരങ്ങൾക്ക് പരിക്കേറ്റു, അതിലേറെ മനുഷ്യർക്ക് കിടപ്പാടം നഷ്ടമായി. പിന്നാലെ വന്ന പ്രകൃതി ദുരന്തങ്ങൾ ഒന്നൊന്നായി തീരത്തെ കാർന്നെടുത്തു. 89.5 ചതുരശ്ര കിലോമീറ്ററിൽ നിന്ന് ആലപ്പാടിന്റെ വിസ്തൃതി വെറും 7.6 ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങി. പ്രകൃതിയുടെ ഈ ക്രൂരമായ വികൃതിക്ക് കാരണം പാരിസ്ഥിതിക ചൂഷണം തന്നെയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ഉറപ്പിച്ചു പറയുന്നു.

മഴക്കാലത്ത് ആലപ്പാട് തുള്ളിത്തുളുമ്പുന്ന ഒരു ജലാശയം പോലെ. അൻപതുവർഷത്തിലേറെയായി ധാതുമണൽ ഖനനം സജീവമായി നടക്കുന്നുണ്ടിവിടെ. കായലിനും കടലിനുമിടയിലെ കിലോമീറ്ററുകളുടെ ദൂരം വെറും മീറ്ററുകളിലേക്ക് ചുരുങ്ങി. ചന്തകളും കളിസ്ഥലങ്ങളും ആരാധനാലയങ്ങളും കടൽ വിഴുങ്ങി. ശുദ്ധ ജലം ഇല്ലാതെയായി. ആയിരങ്ങൾ തീരമൊഴിഞ്ഞു പോയി. ആളൊഴിഞ്ഞ തീരത്തു നിന്നും പൊന്നിൻ വിലയുള്ള കരിമണ്ണ് കയറ്റിയയക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മൺസൂൺ മേഘങ്ങൾ മാനം കൈയേറുമ്പോൾ തീരത്തെ മനുഷ്യർ ഭയപ്പാടിലാണ്. അവശേഷിക്കുന്ന മണ്ണും കടലെടുക്കുമോ എന്ന ആശങ്ക കരിമേഘം പോലെ അവരെ പൊതിയുന്നു...

തീരം വിജനം

ആലപ്പാട്ടെ ഖനനപ്രദേശമായ വെളളനാതുരുത്തിൽ കടലും കായലും ഒന്നിക്കാൻ ഇരുപതുമീറ്റർ ദൂരം മാത്രമാണ് ബാക്കിയുള്ളത്. നിരന്ന വെള്ളാനകൾ പോലെ വെള്ളമണൽ കൂനകൾ നിറഞ്ഞ പ്രദേശമായതുകൊണ്ടാണ് വെള്ളനാതുരുത്തിന് ഈ പേരു വന്നത്. നിരവധി കുടുംബങ്ങൾ പാർത്തിരുന്ന തീരം ഇപ്പോൾ വിജനമാണ്. മണ്ണുമാന്തികൾ തീരം തുരക്കുന്നുണ്ട്. തുരന്നെടുത്ത മണ്ണ് ചെറുകൂനകൾപോലെ തീരത്ത്. മഴയൊന്നൊഴിഞ്ഞ നേരത്ത് തീരത്തുകയറ്റിയിട്ട് കട്ടമരങ്ങളിൽ ചാരിയിരുന്ന് കഥപറയുന്നുണ്ട് ചിലർ.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മണിക്കുന്നിന്റെ മടിത്തട്ടിൽ

മണിക്കുന്ന് മലയുടെ താഴ്വാരത്ത് ഒരു ശിവക്ഷേത്രം. ഉപാസകർക്കിവിടം ആശ്വാസതീർഥമാണ്. വയനാട് തൃക്കെപ്പെറ്റയിലെ ക്ഷേത്രനടയിൽ

1 min read
Grihalakshmi
September 16, 2021

പുതുവെള്ളമഴ നനഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ

മൂന്ന് പതിറ്റാണ്ടായി കേൾവിക്കാരുടെ ഉള്ളിൽ പ്രണയമഴ പൊഴി ക്കുന്ന ഒരു പാട്ട് പിറന്ന കഥ. എ.ആർ. റഹ്മാനും ഉണ്ണിമേനോനും സുജാതയും മിൻമിനിയുമൊക്കെ ഈ ഓർമകളിൽ നിറഞ്ഞാടുന്നു

1 min read
Grihalakshmi
September 16, 2021

കൂളാണ് മാസാണ് ഈ കപ്പിൾസ്

യൂട്യൂബിൽ ഇപ്പോൾ ദമ്പതിമാരുടെ ഊഴമാണ്. തമാശ പറഞ്ഞും യാത്ര ചെയ്തും നമ്മളെ രസിപ്പിക്കുന്ന ദമ്പതിമാരുടെ കഥകളിതാ

1 min read
Grihalakshmi
September 16, 2021

പേടിക്കണോ പങ്കാളിയെ

ബന്ധങ്ങളുടെ രസച്ചേരുവകൾ കൊരുത്തിരിക്കുന്നത് വളരെ നേർത്തൊരു നൂലിഴയിലാണ്. ആ രസച്ചരട് പൊട്ടിക്കുന്ന അനാരോഗ്യകരമായ മൂന്ന് ഘടകങ്ങളെപ്പറ്റി.

1 min read
Grihalakshmi
September 16, 2021

ലൈക് അടിക്കാം ഈ ലൈഫിന്

അഴീക്കൽ ബീച്ചിലെ ലൈഫ്ഗാർഡ്, രതീഷ് നാട്ടുകാർക്ക് ഡോൾഫിനാണ്. നീന്തി നീന്തി ഗിന്നസിൽ കയറിയ സാക്ഷാൽ ഡോൾഫിൻ.

1 min read
Grihalakshmi
September 16, 2021

നിശ്ചയദാർഢ്യത്തിന്റെ ഉയരം

ബൈക്കോടിക്കുന്നത് വീട്ടുകാർ വിലക്കിയ പെൺകുട്ടി. അവളുടെ സ്വപ്നങ്ങളിലേക്കുള്ള ബൈക്ക് യാത്രയ് രാജ്യം കൂടെനിന്ന കഥ

1 min read
Grihalakshmi
September 16, 2021

ചങ്ങാത്തത്തിന്റെ മൈതാനത്തു

ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ രണ്ടാമത്തെ മാത്രം മലയാളിയായ ശ്രീജേഷ്, ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളി യായ ശ്രീശാന്ത്. ഒപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഐ എം വിജയൻ. കേരളത്തിൻറെ അഭിമാനങ്ങളായ ഇവർ ഗൃഹലക്ഷ്മിക്ക് വേണ്ടി ഒത്തുചേരുന്നു

1 min read
Grihalakshmi
September 16, 2021

ഇനി രുചിക്കാം ഇത്തിരി പുതുമ

കോക്ക്ടെയിൽ സോസിൽ മുങ്ങിത്തുടിക്കുന്ന ചെമ്മീൻ, നാരങ്ങാനീര് തൂകിയ സ്മോക്ക്ഡ് സാൽമൺ, ബീറ്റ്റൂട്ട് നീരിൽ മുക്കിയ മുട്ട, ഒപ്പം ബെൽ പെപ്പർ ഫ്യൂഷ്നും സാലഡും...

1 min read
Grihalakshmi
September 16, 2021

മധുവിന്റെ ചങ്ങാതിക്കൂട്ടം

നിലാവെട്ടം

1 min read
Grihalakshmi
September 16, 2021

ഓൺലൈൻ പഠനം ആരോഗ്യകരമാക്കാം

പഠനം ഓൺലൈനിലായതോടെ കുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാനേ സമയമുള്ളൂ. “മൊബൈലിൽ നോക്കിയിരുന്ന് കഴുത്ത് വേദനിക്കുന്നു'' എന്നാണ് മിക്കവാറും കുട്ടികളുടെ പരാതി. കാഴ്ച്ച പ്രശ്നം മൂലം മകൾക്ക് കണ്ണട വയ്ക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റൊരു അമ്മയുടെ വേവലാതി. രാവിലെ തുടങ്ങുന്ന പഠനം പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഏറെ ഗൗരവത്തോടെ കാണേണ്ട സ്ഥിതിയാണ് ഇതെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടുള്ള ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണ് ഇനി വേണ്ടത്.

1 min read
Grihalakshmi
September 16, 2021