30 വർഷം ഇനി വേർപിരിയാനോ
Grihalakshmi|July 01, 2021
ഒരുപാട് വർഷം ഒരുമിച്ച് ജീവിച്ചശേഷം ബന്ധം വേർപിരിയുന്ന ദമ്പതിമാർ. ഇങ്ങനെ സംഭവിക്കുന്നതിന് പിന്നിലുണ്ട് ആരുമറിയാത്ത ചില കാരണങ്ങൾ
റോസ് അരുൺ

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും ഇരുപത് വർഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിക്കയാണെന്ന് അറിയിച്ചപ്പോൾ ലോകം മുഴുവൻ മൂക്കിൽ വിരൽ വെച്ചിട്ടുണ്ടാവും. ഭർത്താവിന്റെ വളർച്ചയിൽ എപ്പോഴും പിന്തുണയായി നിന്ന മെലിൻഡയും ഭാര്യയുടെ വളർച്ചക്കു വേണ്ടി തോളോടുതോൾ ചേർന്നു നിന്ന ഭർത്താവും. മനോഹരകുടുംബം എന്ന സങ്കൽപത്തെ തന്നെ ഈ വാർത്ത തകർത്തു കളഞ്ഞു. ഇത്രയും കാലം നീണ്ടുനിന്ന ബന്ധം എങ്ങനെ അവസാനിപ്പിക്കാനാവുന്നു എന്ന സംശയത്തിലായിരുന്നു പലരും. വളരെക്കാലം ഒന്നിച്ചു ജീവിച്ച ശേഷം പിരിയുന്ന ദമ്പതികൾ നമ്മുടെ നാട്ടിലും ഏറി വരുന്നുണ്ട്. ഇത്തരത്തിൽ മധ്യവയസ്സിലെ വേർപിരിയലിനെ ഗഡിവോഴ്സ് എന്നാണ് വിളിക്കുന്നത്. സാധാരണ വിവാഹ മോചനത്തേക്കാൾ മാനസികമായും സാമൂഹികമായും സാമ്പത്തികമായും ഇത് പങ്കാളികളെ ബാധിക്കാറുണ്ട്. എങ്കിലും ഇരുപതും മുപ്പതും വർഷം ഒന്നിച്ചു ജീവിച്ച ശേഷം ഇനി വയ്യെന്ന് പറയുന്നതിന് എന്താവാം കാരണം.

ദാമ്പത്യജീവിതം മൂന്ന് തലങ്ങളിൽ

വികാരം അല്ലെങ്കിൽ കാമം (passion}, അടുപ്പം, സ്നേഹബന്ധം അല്ലെങ്കിൽ സൗഹൃദം (intimacy}, ചുമതലാ ബോധം അല്ലെങ്കിൽ പ്രതിജ്ഞാബദ്ധത (commitment) എന്നിവയാണ് വിവാഹജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനതലങ്ങളായി പറയുന്നത്. പ്രണയ വിവാഹങ്ങളിൽ ഏറ്റവും ആദ്യം ഉണ്ടാവുന്നത് പാഷനാണ്. അതിന് ശേഷമാണ് മറ്റ് തലങ്ങൾ രൂപപ്പെടുക. എന്നാൽ അറേഞ്ച്ഡ് മാര്യേജിൽ കമ്മിറ്റ്മെന്റാണ് പലപ്പോഴും ആദ്യം ഉണ്ടാവുന്നത്. പിന്നീടാണ് മറ്റ് തലങ്ങൾ രൂപപ്പെടുക. കമ്മിറ്റ്മെന്റ് അഥവാ ഉത്തരവാദിത്തബോധം മാത്രമുള്ള അവസ്ഥയെ എംപ്റ്ററ്റി ലവ് (empty love ) എന്നാണ് വിളിക്കുന്നത്.

വിവാഹ ജീവിതത്തിലെ പാഷൻ കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ ഇല്ലാതാകാൻ തുടങ്ങും. ഇന്റിമസിയും കമ്മിറ്റ്മെന്റുമാണ് അവസാനം വരെ നിലനിൽക്കുക. എന്നാൽ ഇവയുടെ നിലനിൽപ് പലകാര്യങ്ങളെ ആശ്രയിച്ചാണ്. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത്, പരസ്പരബഹുമാനം, സ്നേഹം പ്രകടിപ്പിക്കുന്ന രീതികൾ, അംഗീകരിക്കൽ ഇവയ്ക്കെല്ലാമൊപ്പം ഓരോരുത്തരുടെയും വ്യക്തിത്വവും ഇതിനെ സ്വാധീനിക്കും. അടുപ്പത്തിന്റെ തലം എത്ര നന്നായി മുന്നോട്ട് പോകുന്നോ അത്രയും ഉറപ്പുണ്ടാവും ബന്ധങ്ങൾക്ക്. എന്നാൽ ഈ ഘട്ടത്തിൽ നമ്മുടെ സമൂഹത്തിന്റെ സ്വാധീനം വലിയ രീതിയിൽ ഉണ്ടാകാറുണ്ട്.

വിദേശരാജ്യങ്ങളിൽ പലപ്പോഴും വിവാഹം എന്നത് വ്യക്തികൾ തമ്മിലാകുമ്പോൾ നമ്മുടെ നാട്ടിൽ അത് കുടുംബം, സമൂഹം, മതം എന്നിങ്ങനെ നിരവധിക്കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിലും മോശമാകുന്നതിലും സമൂഹത്തിനുകൂടി നമ്മുടെ സംസ്കാരത്തിൽ പങ്കുണ്ട്. അമിതമായ ഇത്തരം ഇടപെടലുകൾ ഇന്റിമസി ഫേസ് നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും മക്കളുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ മാതാപിതാക്കളുടെ അമിത ഇടപെടൽ കാരണമാകാറുണ്ട്. മാതാപിതാക്കളുടെ മനസ്സിലെ അരക്ഷിതാവസ്ഥകൾ കുട്ടികളിലേക്കും പകരുന്ന അവസ്ഥയാണ് ഇതിനു പിന്നിൽ. അഭിപ്രായ വ്യത്യാസങ്ങൾ, വിശ്വാസ്യതയ്ക്കേൽക്കുന്ന കോട്ടം, കുറ്റപ്പെടുത്തലുകൾ, വന്ധ്യത, രോഗങ്ങൾ, പരസ്പരം വളരെക്കാലം അകന്നു നിൽക്കേണ്ടി വരിക തുടങ്ങിയവയെല്ലാം ഈ തലത്തെ തകരാറിലാക്കുന്ന ചില കാരണങ്ങളാണ്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മണിക്കുന്നിന്റെ മടിത്തട്ടിൽ

മണിക്കുന്ന് മലയുടെ താഴ്വാരത്ത് ഒരു ശിവക്ഷേത്രം. ഉപാസകർക്കിവിടം ആശ്വാസതീർഥമാണ്. വയനാട് തൃക്കെപ്പെറ്റയിലെ ക്ഷേത്രനടയിൽ

1 min read
Grihalakshmi
September 16, 2021

പുതുവെള്ളമഴ നനഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾ

മൂന്ന് പതിറ്റാണ്ടായി കേൾവിക്കാരുടെ ഉള്ളിൽ പ്രണയമഴ പൊഴി ക്കുന്ന ഒരു പാട്ട് പിറന്ന കഥ. എ.ആർ. റഹ്മാനും ഉണ്ണിമേനോനും സുജാതയും മിൻമിനിയുമൊക്കെ ഈ ഓർമകളിൽ നിറഞ്ഞാടുന്നു

1 min read
Grihalakshmi
September 16, 2021

കൂളാണ് മാസാണ് ഈ കപ്പിൾസ്

യൂട്യൂബിൽ ഇപ്പോൾ ദമ്പതിമാരുടെ ഊഴമാണ്. തമാശ പറഞ്ഞും യാത്ര ചെയ്തും നമ്മളെ രസിപ്പിക്കുന്ന ദമ്പതിമാരുടെ കഥകളിതാ

1 min read
Grihalakshmi
September 16, 2021

പേടിക്കണോ പങ്കാളിയെ

ബന്ധങ്ങളുടെ രസച്ചേരുവകൾ കൊരുത്തിരിക്കുന്നത് വളരെ നേർത്തൊരു നൂലിഴയിലാണ്. ആ രസച്ചരട് പൊട്ടിക്കുന്ന അനാരോഗ്യകരമായ മൂന്ന് ഘടകങ്ങളെപ്പറ്റി.

1 min read
Grihalakshmi
September 16, 2021

ലൈക് അടിക്കാം ഈ ലൈഫിന്

അഴീക്കൽ ബീച്ചിലെ ലൈഫ്ഗാർഡ്, രതീഷ് നാട്ടുകാർക്ക് ഡോൾഫിനാണ്. നീന്തി നീന്തി ഗിന്നസിൽ കയറിയ സാക്ഷാൽ ഡോൾഫിൻ.

1 min read
Grihalakshmi
September 16, 2021

നിശ്ചയദാർഢ്യത്തിന്റെ ഉയരം

ബൈക്കോടിക്കുന്നത് വീട്ടുകാർ വിലക്കിയ പെൺകുട്ടി. അവളുടെ സ്വപ്നങ്ങളിലേക്കുള്ള ബൈക്ക് യാത്രയ് രാജ്യം കൂടെനിന്ന കഥ

1 min read
Grihalakshmi
September 16, 2021

ചങ്ങാത്തത്തിന്റെ മൈതാനത്തു

ഒളിമ്പിക് മെഡൽ കഴുത്തിലണിഞ്ഞ രണ്ടാമത്തെ മാത്രം മലയാളിയായ ശ്രീജേഷ്, ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളി യായ ശ്രീശാന്ത്. ഒപ്പം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ഐ എം വിജയൻ. കേരളത്തിൻറെ അഭിമാനങ്ങളായ ഇവർ ഗൃഹലക്ഷ്മിക്ക് വേണ്ടി ഒത്തുചേരുന്നു

1 min read
Grihalakshmi
September 16, 2021

ഇനി രുചിക്കാം ഇത്തിരി പുതുമ

കോക്ക്ടെയിൽ സോസിൽ മുങ്ങിത്തുടിക്കുന്ന ചെമ്മീൻ, നാരങ്ങാനീര് തൂകിയ സ്മോക്ക്ഡ് സാൽമൺ, ബീറ്റ്റൂട്ട് നീരിൽ മുക്കിയ മുട്ട, ഒപ്പം ബെൽ പെപ്പർ ഫ്യൂഷ്നും സാലഡും...

1 min read
Grihalakshmi
September 16, 2021

മധുവിന്റെ ചങ്ങാതിക്കൂട്ടം

നിലാവെട്ടം

1 min read
Grihalakshmi
September 16, 2021

ഓൺലൈൻ പഠനം ആരോഗ്യകരമാക്കാം

പഠനം ഓൺലൈനിലായതോടെ കുട്ടികളുടെ പ്രശ്നങ്ങളെക്കുറിച്ച് പറയാനേ സമയമുള്ളൂ. “മൊബൈലിൽ നോക്കിയിരുന്ന് കഴുത്ത് വേദനിക്കുന്നു'' എന്നാണ് മിക്കവാറും കുട്ടികളുടെ പരാതി. കാഴ്ച്ച പ്രശ്നം മൂലം മകൾക്ക് കണ്ണട വയ്ക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റൊരു അമ്മയുടെ വേവലാതി. രാവിലെ തുടങ്ങുന്ന പഠനം പലപ്പോഴും ഏറെ വൈകിയാണ് അവസാനിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഏറെ ഗൗരവത്തോടെ കാണേണ്ട സ്ഥിതിയാണ് ഇതെന്ന് ആരോഗ്യവിദഗ്ധരും സമ്മതിക്കുന്നു. കുട്ടികളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ടുള്ള ഓൺലൈൻ പഠനത്തിലേക്ക് മാറുകയാണ് ഇനി വേണ്ടത്.

1 min read
Grihalakshmi
September 16, 2021