കൺ തുറന്നു വിഷു പുലരി
Grihalakshmi|April 01, 2021
നിലാവെട്ടം
ഗിരിജ വാര്യർ

നാളത്തെ വിഷുക്കണിക്കു വേണ്ടതെല്ലാം ഒരുമാതിരി ഒരുങ്ങിയിരിക്കുന്നു. കണി വെള്ളരി, ഗുരുവായൂരപ്പന്റെ വിഗ്രഹം, വാൽക്കണ്ണാടി, അഷ്ടമംഗല്യം, മുല്ലപ്പൂ, കൊന്നപ്പൂ, ചക്ക, ഒറ്റക്കുലയിലെ മാങ്ങ, പഴവർഗങ്ങൾ...അങ്ങനെ ഓരോന്നായി ഒപ്പിച്ചപ്പോഴേക്കും നേരം സന്ധ്യ കഴിഞ്ഞു.

എന്നാലും അതിനൊക്കെ ഒരു ഉത്സാഹം തന്നെയാണ്. അതതു കാലങ്ങളിൽ വേണ്ട സാധനങ്ങളൊക്കെ ശേഖരിച്ചു വെക്കാൻ ആവേശം തന്നെ.

രാവിലെ പറമ്പിലെ വരിക്കപ്ലാവിൽ നിന്ന് ഉണ്ണിമോനെക്കൊണ്ട് മൂത്ത ഒരു ചക്കയിടീച്ചപ്പോഴേ വിഷു വന്ന പോലെയായി. അതു മുറിച്ച് ചുള സ്വാദു നോക്കിയപ്പോൾ വറുക്കാൻ നല്ല പാകം. ചക്കിലാട്ടിയ വെളിച്ചെണ്ണ വരുത്തിയപ്പോഴേക്കും ചക്കച്ചുള മുഴുവൻ കനംകുറച്ചരിഞ്ഞ് വറുക്കാൻ പാകത്തിലാക്കിയിരുന്നു ഷീജ. ചുള അരിയുമ്പോൾ "കട തല' ചെത്തുന്ന പതിവുണ്ട്. അതുമാത്രമായി അവസാനം ഒരു വറവുണ്ട്. അതിനാണ് സ്വാദ് കൂടുകയെന്ന്, ഞങ്ങൾ കൂട്ടുകുടുംബത്തിലെ സ്ത്രീകൾ പറയാറുണ്ട്. കാരണം വേറൊന്നുമല്ല, മുഴുനീള ചുളകൾ വറുത്തത് കാരണവന്മാർക്കും വിരുന്നുകാർക്കും മാറ്റിവെച്ചാൽപ്പിന്നെ "കട തല' വറുത്തത് മാത്രമേ സ്ത്രീകൾക്കുണ്ടാവൂ എന്നതാണ് പരസ്യമായ സത്യം! എന്തായാലും ഇപ്പോൾ കാരണവന്മാരൊന്നും കൂടെയില്ലെങ്കിലും, 'കട തല' വറുക്കാനും കഴിക്കാനും ഇപ്പോഴും ഒരു ചടങ്ങുപോലെ എനിക്കിഷ്ടമാണ്.

നാളത്തേക്കുള്ള മൂത്ത ചക്ക ചെറുതൊരെണ്ണം വേറെ ഇടീച്ചു. വിഷുവിന്റന്ന്, കണിവെക്കുന്ന ചക്കതന്നെ വെട്ടലും, ചക്ക എരിശ്ശേരി വെക്കലും പണ്ടുമുതലേ പ്രധാനമാണിവിടെ. കാലത്തു തന്നെ എല്ലാവരും വട്ടംകൂടിയിരുന്ന് ചക്കച്ചുള പറിക്കലും നുറുക്കലുമൊക്കെ എല്ലാ കൊല്ലവും പതിവാണ്.

പറമ്പിലെ മാവിൽനിന്ന് വിളഞ്ഞു പഴുത്ത് താഴെവീണ് ചന്തംപോകാത്ത മാമ്പഴം റെഡിയാക്കി വെയ്ക്കലൊക്കെ കാലത്തു തന്നെ ചെയ്തു, മാമ്പഴപ്പുളിശ്ശേരി വെയ്ക്കാൻ. വിഷുവിഭവങ്ങൾ അത്രയ്ക്കൊക്കെയേ പതിവുള്ളൂ. മാമ്പഴപ്പുളിശ്ശേരിയും ചക്ക എരിശ്ശേരിയും പപ്പടവും ഉപ്പിലിട്ടതും പിന്നെ എന്തെങ്കിലും ഒരു പായസവുമായാൽ വിഷുസദ്യ കെങ്കേമമായി. ഇപ്പോൾ സദ്യവട്ടം ഇങ്ങനെയൊക്കെയാണങ്കിലും പണ്ട്, ഞങ്ങളുടെ തറവാട്ടിൽ വിഷുവിന് എന്നും വിഷുക്കഞ്ഞിയാണ് ഉച്ചയ്ക്ക് ഒരുക്കുക. കഞ്ഞിയെന്നു കേട്ടാൽത്തന്നെ ഇപ്പോഴും സങ്കടം വരും. പണ്ട് കഞ്ഞി ഇഷ്ടമല്ല. കഞ്ഞി കാണുമ്പോൾ പനി വരുന്ന പോലെ ഒരു തോന്നലാണ്. മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും കടുമാങ്ങയുമൊക്കെ ക്കൊണ്ട് മോടി കൂട്ടിയാലും കഞ്ഞി കഞ്ഞിതന്നെ.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM GRIHALAKSHMIView All

മഴക്കുളിരിൽ മീൻ രുചിക്കാം

ഈ മഴക്കാലത്ത് വീട്ടിലിരിക്കുമ്പോൾ മീനിൽ നടത്താവുന്ന പത്ത് അടിപൊളി പരീക്ഷണങ്ങൾ

1 min read
Grihalakshmi
June 1, 2021

മഴക്കാലം വീടിനുള്ളിൽ

അല്പമൊരു കരുതൽ പാലിച്ചാൽ രോഗാണുക്കളെ പടികയറ്റാതെ മഴക്കാലം ചെലവഴിക്കാം

1 min read
Grihalakshmi
June 1, 2021

പ്രിയ നിമിഷങ്ങൾ

പത്തിൽ താഴെ സിനിമകളേ നിമിഷയുടെതായി പുറത്തുവന്നിട്ടുള്ളൂ. പക്ഷേ, ഇതിനകം മലയാള സിനിമാ ചരിത്രത്തിൽ അവർ സ്വന്തമായൊരു സ്ഥാനം നേടിക്കഴിഞ്ഞു...

1 min read
Grihalakshmi
June 1, 2021

നാട്ടറിവ്

പാനിൽ എണ്ണ ചൂടാക്കി ഒരു കപ്പ് വീതം നീളത്തിലരിഞ്ഞ കൂർക്കയും കോവക്കയും അരക്കപ്പ് ചുവന്നുള്ളിയും ചേർത്ത് വഴറ്റുക. ശേഷം വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. അരമുറി തേ ങ്ങ, ആറ് വറ്റൽമുളക്, മൂന്ന് സ്പൂൺ മല്ലി, ഒരുനുള്ള് ഉലുവ, ര ണ്ട്ള്ള് കായം, അരടീസ്പൂൺ മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവ വറുത്ത് അരച്ചെടുത്ത് ഇതിലേക്ക് ചേർക്കുക. പാകത്തിന് ഉപ്പും വെള്ളവും അല്പം ശർക്കരയും ചേർക്കണം. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ഒഴിക്കുക.

1 min read
Grihalakshmi
June 1, 2021

നടനം ശോഭനം

നൃത്തം ഹൃദയത്തിലാണ്..എന്റെ കാഴ്ചയിൽ ഓരോ കലാകാരനും അതുല്യനാണ്. ഓരോ പെയിന്റിങ്ങും വ്യത്യസ്തമാണ്, അതുപോലെയാണ് കലാകാരന്മാരും... പിന്നെ കലയിൽ എങ്ങനെയാണ് മത്സരിക്കാനാവുക??' 'മത്സരാർഥികൾ'ക്കു നേരെ അല്പം കുഴയ്ക്കുന്ന ചോദ്യമെറിഞ്ഞുകൊണ്ടായിരുന്നു ശോഭന സംഭാഷണം ആരംഭിച്ചത്.

1 min read
Grihalakshmi
June 1, 2021

അഞ്ച് പെണ്ണുങ്ങൾ

നെറ്റ്ഫ്ലിക്സ് സിനിമകളിൽ കരുത്തരായ സ്ത്രീ കഥാപാത്രങ്ങൾ നിറയുകയാണ്. സ്ത്രീകളെപ്പറ്റി സമൂഹം വച്ചുപുലർത്തുന്ന പിഞ്ഞിപ്പഴകിയ ധാരണകളെ തിരുത്തുന്ന ഒട്ടേറെ കഥാപാത്രങ്ങൾ.

1 min read
Grihalakshmi
June 1, 2021

Fairy Hairy

ബൗൺസിസ്റ്റെൽ, ലോങ് ലെയർ കട്ട്, ഷോട്ട് ബോബ് കട്ട്. താരങ്ങളുടെ മുടിയിഴകൾക്ക് ഭംഗിയും പുതുമയും നൽകുന്ന സ്റ്റൈലുകൾ ഇതൊക്കെയാണ്

1 min read
Grihalakshmi
June 1, 2021

ഏതോ ജന്മവീഥികളിൽ നിന്ന് ഒരു ഗാനം

കാതോരം

1 min read
Grihalakshmi
June 1, 2021

തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം

തൂവെള്ള പിണക്കങ്ങളിൽ ഒളിപ്പിച്ച സ്നേഹം ധരിച്ചിരുന്ന വസ്ത്രം പോലെ ഗൗരിയമ്മയുടെ പിണക്കങ്ങൾക്കു പോലും വെള്ള നിറമായിരുന്നു. ആ ഓർമകളിൽ ലാൽസലാം സിനിമയുടെ തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി

1 min read
Grihalakshmi
June 1, 2021

കരുതലോടെ ചേർത്ത് പിടിക്കാം

കോവിഡ് വാക്സിൻ കുട്ടികളിലേക്ക് എത്താൻ സമയമെടുക്കും. മാസ്ക്, സോപ്പ്, സാമൂഹിക അകലം എന്നിവ ഉൾപ്പെട്ട സോഷ്യൽ വാക്സിൻ പ്രയോഗമാണ് കുട്ടികളിലും നടത്തേണ്ടത്

1 min read
Grihalakshmi
June 1, 2021