വെള്ളായണിയുടെ സുന്ദരികൾ
Mathrubhumi Yathra|October 2021
ചെന്താമരകളാൽ മൂടിയ ജലോപരിതലം, മുഖംകാട്ടി മറയുന്ന കായൽമത്സ്യങ്ങളും ജലപക്ഷികളും... സ്വാഗതം, വെള്ളായണി കായലിന്റെ കാഴ്ചകളിലേക്ക്

കായൽപ്പരപ്പിലൂടെ, വിടർന്നു നിൽക്കുന്ന താമരപ്പൂക്കൾക്കിടയിലൂടെ തോണിയിൽ ഒരു യാത്ര! സുഹൃത്ത് ലതയാണ് ഈ സംഘയാത്രയെക്കുറിച്ച് പറഞ്ഞത്. ജലയാത്രകൾ എന്നും രസകരമാണ്, വ്യത്യസ്തവും. കൊച്ചിയിലെ കണ്ടൽക്കാടുകൾക്കിടയിലൂടെയും, പാതിരാമണലിലൂടെയുമൊക്കെ നടത്തിയ ജലസഞ്ചാരങ്ങളെക്കുറിച്ചോർത്തപ്പോൾ മനസ്സിൽ സന്തോഷത്തിരകൾ ഓളമിട്ടു.

വെള്ളായണിക്കായലിലെ താമരപ്പൂക്കൾ നിറഞ്ഞ വിശാലമായ ജലപ്പരപ്പിലൂടെയുള്ള തോണിസവാരി. കേരളത്തിന്റെ പലഭാഗത്തുനിന്നുമെത്തിയ ഇരുപതുപേരടങ്ങുന്ന സംഘം. 20-നും 63-നും ഇടയിൽ പ്രായമുള്ള വനിതകൾ. കൃത്യം ആറുമണിക്ക് തന്നെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലെത്തണം എന്നായിരുന്നു സംഘാടകരുടെ നിർദേശം. പരിചയപ്പെടലും കുശലാന്വേഷണവും കഴിഞ്ഞ് ഞങ്ങൾ സ്റ്റേഷന് മുന്നിൽ കാത്തുകിടന്ന ട്രാവലറിൽ കയറി. നഗരഹൃദയത്തിൽ നിന്ന് വാഹനം വെള്ളായണിക്കായലിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. തമ്പാനൂരിൽ നിന്ന് വെള്ളായണിക്കായലിലേയ്ക്ക് ഏകദേശം പന്ത്രണ്ട് കി.മീ. ദൂരമുണ്ട്.

നഗരം ഉണർന്നുതുടങ്ങിയിട്ടേയുള്ളൂ. പുലർകാല കാഴ്ചയിൽ ഒന്നുരണ്ട് ചായക്കടകളും പൂക്കടകളും മാതം കാണാം. തിരുവനന്തപുരം കന്യാകുമാരി റോഡിലൂടെ അല്പം മുന്നോട്ട് ചെന്ന് ഹൈവേ വിട്ട് വലത്തോട്ട് തിരിഞ്ഞ് ഗ്രാമീണതയുടെ നടുവിലൂടെയാണ് യാത്ര. തെങ്ങും കവുങ്ങും വാഴയും പ്ലാവും മാവും പുളിയും നാട്ടുമരങ്ങളും നിറഞ്ഞ പച്ചക്കാഴ്ച്ചകൾ. ഇടവഴികളിൽ ഒറ്റപ്പെട്ട ചെറു കടകളും കാണാം. ഗ്രാമവിശുദ്ധി പേറുന്ന നാട്ടുവഴികളിലൂടെ സഞ്ചരിച്ച് ഏഴുമണിയോടെ തന്നെ വെള്ളായണി കായൽ തീരത്തെത്തി. ഞങ്ങളെ കാത്ത് തോണി തീരം ചേർന്ന് കിടക്കുന്നു.

തീരക്കാഴ്ച്ചയിൽ അങ്ങകലെ സൂര്യൻ ഉദിച്ചുയരുന്നു. സൂര്യരശ്മികൾ കായലിന്റെ ജലപ്പരപ്പിൽ ചിത്രം വരയ്ക്കുന്നു. കായൽപരപ്പിൽ പൊന്തിനിൽക്കുന്ന താമരയിലകളും കായലോരങ്ങളും കണ്ട് തീരത്തെ ചതുപ്പിലൂടെ അല്പനേരം നടന്നു. താമരയിതളുകളിൽ തിളങ്ങി നിൽക്കുന്ന പളുങ്കുമണികൾ... വർണരാജികൾ തീർക്കുന്ന ജലത്തുള്ളികൾ. അവയുടെ സൗന്ദര്യം ആസ്വദിച്ച്, ചിത്രങ്ങൾ പകർത്തി ഓരോരുത്തരും ഉത്സാഹികളായി.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

ചെളിപ്പാടത്തെ കൂറ്റന്മാർ

കത്തുന്ന പാലക്കാടൻ വെയിലിലും ഉശിരുചോരാതെ അണിനിരക്കുകയാണ് കരുത്തന്മാർ. തെളിക്കണ്ടത്തിലെ വേഗരാജാവിനെ കണ്ടെത്തുന്ന കാളപൂട്ട് മത്സരത്തിന് ആരവം ഉയരുകയായ്.. ആർപ്പോ..യ്

1 min read
Mathrubhumi Yathra
December 2021

മഞ്ഞിൻമടിയിലെ ഹേംകുണ്ഡ്

മഞ്ഞുപുതഞ്ഞ ഹിമാനികളുടെ ഓരംപറ്റി, പ്രകൃതിയിലെ അദ്ഭുതക്കാഴ്ചകൾ കണ്ട് ചരിത്രം മിടിച്ചുനിൽക്കുന്ന ഉത്തരാഖണ്ഡിലെ ഹേംകുണ്ഡിലേക്ക്... ഇതൊരു യാത്രയല്ല, സഞ്ചാരിയുടെ മനസ്സിലേക്കുള്ള തിരിച്ചുപോക്കാണ്

1 min read
Mathrubhumi Yathra
November 2021

വനഭംഗിയിലെ പുള്ളിമാൻ പകിട്ട്

കാട്ടിലെ കാന്തിക വലയമാണ് മാനഴകുകൾ. ആദ്യം മടിച്ച് മടിച്ച് ചെറു കൂട്ടങ്ങളായി വന്നെത്തുന്ന അവ പിന്നീട് അൻപതായി നൂറായി പുൽപ്പരപ്പിന്റെ ഇരുൾ പച്ചയിൽ തൂവെള്ള മുത്തുകൾ തുന്നിച്ചേർത്ത പൊന്നാട പോലെ നിറയും

1 min read
Mathrubhumi Yathra
November 2021

മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ

നിറഞ്ഞൊഴുകുന്ന നദിയ്ക്ക് കുറുകെ കണ്ണെത്താദൂരത്തോളം ഉയരത്തിൽ മഞ്ഞുപുതച്ച പർവതക്കൂട്ടങ്ങൾ. അവയിൽ നിന്നും പാൽനുരപോലെ ചിതറുന്ന നീർച്ചാലുകൾ... ന്യൂസീലൻഡിലെ മിൽഫോർഡ് സൗണ്ടിലെത്തിയാൽ മഞ്ഞും മഴയും മേഘങ്ങളും തീർക്കുന്ന മിസ്റ്റിക് കാഴ്ച കാണാം

1 min read
Mathrubhumi Yathra
November 2021

മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ)

അകലാപ്പുഴയുടെ കിഴക്കൻ അതിരായ ഒളോപ്പാറയിൽ എത്തുമ്പോൾ ആരും വിസ്മയത്തോടെ ചോദിച്ചു പോകും, ഇത് കുമരകമോ അതോ കുട്ടനാടോ!

1 min read
Mathrubhumi Yathra
November 2021

ട്രോംസോയിലെ ആകാശനർത്തകിമാർ

വടക്കൻ നോർവേയിലെ ടോംസോ നഗരത്തിലെ ശരത്കാലദിനങ്ങൾ... മേഘങ്ങൾ അരക്കൊഴിഞ്ഞ ആകാശത്ത് നഗരരാവിന് മീതെ പ്രകാശത്തിന്റെ മായികനൃത്തം പോലെ തെളിയുന്ന ധ്രുവദീപ്തി കണ്ണിൽ പകർത്തി ഒരു യാത്ര

1 min read
Mathrubhumi Yathra
November 2021

കുടജാദ്രിയിലെ ഓർമ്മപ്പച്ച

കുടജാദ്രിയും ശൃംഗരിയും മടിക്കേരിയും കടന്ന് തലക്കാവേരിയിൽ കുളിച്ചുകയറാൻ പുറപ്പെട്ട ചെറുപ്പക്കാർ. വഴിയിൽ അവർ കണ്ട കാഴ്ചകൾ, പരിചയപ്പെട്ട മനുഷ്യർ, അപ്രതീക്ഷിത സംഭവങ്ങൾ... ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രാനുഭവം

1 min read
Mathrubhumi Yathra
November 2021

തൃപ്രങ്ങോട്ടെ കഥമുറ്റത്ത്

കാലകാലനായി മഹാദേവൻ, മൃത്യുവിനെ ജയിച്ച് മാർക്കണ്ഡേയൻ... തൃപ്രങ്ങോട്ടെ ഇലഞ്ഞിത്തറയിൽ ഇരിക്കുമ്പോൾ വെട്ടത്തുനാടിന്റെ വിശ്വാസങ്ങളും സംസ്ക്കാരവും ചരിത്രവും കഥകളും കാഴ്ചകളുമായി നിറയുന്നു

1 min read
Mathrubhumi Yathra
November 2021

കളിവട്ടം

കാഴ്ചയ്ക്കപ്പുറം

1 min read
Mathrubhumi Yathra
November 2021

കടലുകാണാൻ കടലുകാണിപ്പാറയിലേക്ക്

കടലുകാണിപ്പാറയിൽ നിന്നുള്ള കാഴ്ചകളുടെ അതിരിലാണ് കടൽ. ആ നീലവരയ്ക്കുമീതെ അസ്തമയ സൂര്യൻ ചേക്കേറുന്നത് കാണാം

1 min read
Mathrubhumi Yathra
November 2021
RELATED STORIES

Seasonal Superstar

Looking for a festive alternative to cranberries? Try adding a burst of healthful flavor to your dishes with pomegranates.

1 min read
Better Nutrition
December 2021

The Beauty Lover's Gift Guide

Delight everyone on your shopping list with thoughtful gifts of beauty and wellness that relax and rejuvenate with scents that evoke the holiday spirit.

2 mins read
Better Nutrition
December 2021

MAKE-AHEAD (holiday appetizers)

When a meal is too much, but chips and salsa aren’t enough food (or festiveness), give these delicious starters a try.

7 mins read
Better Nutrition
December 2021

Life (and Gelato) in the Raw

Kailey Donewald took a vacation to Bali and discovered a cure for her lifelong asthma and allergies—a raw, plant-based diet. Now she’s serving up vegan, coconut-based gelato with a superfood twist.

3 mins read
Better Nutrition
December 2021

Healthy Indulgences for the Holidays

Follow this guide to choose wines, coffees, and chocolates you can feel extra good about.

7 mins read
Better Nutrition
December 2021

It's the Bomb!

Inspired by the chocolate masters of Italy, Eric Torres-Garcia left the world of finance behind to create his own delicious confections—Cocoa Bombs.

4 mins read
Better Nutrition
December 2021

Easy Holiday Entrée

Tired of the same-old holiday turkey and ham? This simple-yet-satisfying pork tenderloin dish may be just what you’re looking for to freshen things up this year.

4 mins read
Better Nutrition
December 2021

HEALTHY AGING— HEAD TO TOE

Science-backed supplements to protect all your parts.

5 mins read
Better Nutrition
December 2021

An Insider's Guide to Andrographis

Andro what? It isn’t as well-known as echinacea or elderberry, but andrographis—or Andrographis paniculata by its Latin name—may deliver even more powerful relief from colds, flu, and other infections.

4 mins read
Better Nutrition
December 2021

The New Fighter At the CFPB

Rohit Chopra wants to know more about tech companies’ plans for financial products

5 mins read
Bloomberg Businessweek
December 06, 2021