കൺമുന്നിൽ ഇന്ത്യൻ ഗ്രാന്റ് കാന്യൻ
Mathrubhumi Yathra|October 2021
തൃശ്ശൂരിൽ നിന്ന് തുടങ്ങിയ ഒരു യാത്ര. ലോണാവാലയിലെ പാവബജ്ജി കഴിച്ച്, വിസാപ്പൂർ കോട്ട കണ്ട്, കർള ഗുഹയിലിറങ്ങി ഗണ്ടിക്കോട്ടയിലെത്തുമ്പോൾ അതാ... ഇന്ത്യൻ ഗ്രാന്റ് കാന്യൻ കൺമുന്നിൽ

പുലർച്ചെ രണ്ടുമണ്ണിക്ക് തൃശ്ശൂർ തിരൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ ഒരു നീണ്ട യാത്രയുടെ സ്വപ്നങ്ങൾ മനസ്സിൽ ആകാശത്തോളം പാറി നടക്കുന്നുണ്ടായിരുന്നു. സുഹൃത്തായ സജി സെബാസ്റ്റിന്റെ ഡസ്റ്റർ അഡ്വഞ്ചർ വണ്ടി തലേ ദിവസം തന്നെ വീട്ടിൽ കൊണ്ടു വന്നിട്ടുണ്ടായിരുന്നു.പെരിന്തൽമണ്ണയിൽ നിന്ന് മുർഷിദും നൗഷാദും കയറിയപ്പോൾ യാത്ര ടീം സെറ്റായി.

വ്യത്യസ്ത രുചിഭേദങ്ങൾ അറിഞ്ഞും പുതിയ കാഴ്ചകളും സൗഹൃദങ്ങളും നേടിയെടുത്തുമുള്ള യാത്രയായിരുന്നു ഇത്. യാത്രയ്ക്കിടെ ദേവ നാഗര ജില്ലയിലെ സന്തേ ബെന്നുർ എത്തിയപ്പോൾ ഒരു സംരക്ഷിത പുഷ്കരണി ( ജലാശയം) കണ്ടു. പ്രാദേശികമായി ഹോണ്ട (HONDA) എന്നാണ് ഇത് അറിയപ്പെടുന്നത്. സന്തേബെന്നൂരിന്റെ ചരിതം പുഷ്കരണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. പുഷ് കരണിയുടെ നടുക്ക് ഒരു വസന്ത മണ്ഡപവും അതിലേക്ക് ഇറങ്ങാൻ മനോഹരമായി ഗ്രാനൈറ്റ് പടികളും നിർമിച്ചിട്ടുണ്ട്. കുറച്ചുസമയം അവി ടെ ചെലവഴിച്ചതിനുശേഷം യാത്ര തുടർന്നു.

ആദ്യ ദിവസം ഹുബ്ബള്ളിയിലെ ഒരു ഹൈവേ ഹോട്ടലിൽ തങ്ങി. പിറ്റേന്ന് രാവിലെ യാത്ര തുടർന്നു. ലോണാവാലയിലെ മൽവാലിയിലുള്ള യൂത്ത് ഹോട്ടൽ അസോസിയേഷനിൽ താമസം ബുക്ക് ചെയ്തിരുന്നു. റൂമിലിരുന്ന് വിശമിച്ചതിനു ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. കുറച്ചുനേരം ചുറ്റിക്കറങ്ങിയതിനു ശേഷം നടക്കുമ്പോളാണ് പാവ് ബജ്ജിയും ജിലേബിയും ഉണ്ടാക്കുന്ന ഒരു വൃദ്ധന്റെ കട കണ്ടത്. മറാത്താ രുചിക്കൂട്ടുമായി പാവ് ബജ്ജി ഞങ്ങൾക്ക് മുന്നിൽ നിരന്നു. വായ്ക്കുള്ളിൽ രുചിഭേദങ്ങളുടെ ഒരു വിസ്ഫോടനം. ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളം വരുന്നു. അയാൾ വീണ്ടും വീണ്ടും ഞങ്ങളുടെ മുന്നിലേക്കത് വെച്ചുകൊണ്ടിരുന്നു. നല്ല എരിവിനിടയിലേക്ക് അതാ വരുന്നു സ്വാദിഷ്ഠമായ ജിലേബി. കടയിൽ പണം കൊടുത്തിറങ്ങിയപ്പോൾ വൃദ്ധന്റെ കണ്ണുകളിൽ സ്നേഹത്തെളിച്ചം മിന്നുന്നത് കണ്ടു. അടുത്ത ദിവസം രാവിലെ ഞാനും മുർഷിദും പ്രഭാത നടത്തത്തിനിറങ്ങി. ഹോസ്റ്റലിലെ ഒരു നായയും ഞങ്ങളുടെ കൂടെ വന്നു. പല സ്ഥലങ്ങളിലേക്ക് പോകുമ്പോഴും ഇങ്ങനെയൊരു അനുഭവമുണ്ടാകാറുണ്ട്. നമ്മുടെ കൂടെ കൂട്ടായി ഒരു നായ വരും. യാത്രയിൽ അത് നമുക്കൊപ്പം കൂടും; യാത്ര അവസാനിക്കുന്നതോടുകൂടി അത് നമ്മെ വിട്ടുപോകും. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത സേവനം. തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോൾ ഞങ്ങൾക്കൊപ്പം യാത്രയ്ക്കായി എത്തിയ മറ്റു പലരെയും കണ്ടു. ആന്ധ്രയിൽ നിന്നും മുംബൈയിൽ നിന്നുമുള്ളവർ. പ്രഭാതഭക്ഷണം കഴിഞ്ഞതോടെ ഞങ്ങൾക്ക് പോകാനുള്ള വാഹനം റെഡിയായി.

മാൽവാലിയിൽ നിന് ഞങ്ങളാദ്യം പോയത് ഖണ്ടാല (KHANDALA) ഘട്ടിന്റെ വന്യ സൗന്ദര്യം കാണുന്ന രാജാച്ചി (RAJMACHI) വ്യൂ പോയിന്റിലേക്കാണ്. ഒരു ഹൈവേ വ്യൂ പോയിന്റാണ് ഇത്. ദൂരേ താഴെയായി വാഹനങ്ങൾ പോയ്കൊണ്ടിരിക്കുന്നു. പിന്നീട് അടുത്തുള്ള പാർക്കിലേക്ക് നടന്നു. പാർക്കിന്റെ പുറകുവശത്ത് കമ്പിയഴികളാൽ ഭദ്രമാക്കിയ സ്ഥലത്തുനിന്ന് അഗാധമായ ഗർത്തത്തിലേക്ക് നോക്കി നിന്നു. വലതുവശത്ത് ദൂരേ അക്ഷരാർഥത്തിൽ ഉറുമ്പരിക്കുന്നതു പോലെ നടക്കുകളും മറ്റ് വാഹനങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നു. നിൽക്കുന്നതിനു തന്നെ സമാന്തരമായി മറ്റൊരു മലനിരയുമുണ്ട്. രണ്ടിനുമിടയിൽ അഗാധ ഗർത്തം. കനത്ത കാറ്റ്. ആടിയുലയാതിരിക്കാൻ കമ്പിയിൽ പിടിച്ചു നിന്നേ മതിയാകൂ. അധികനേരം ആ തുമ്പത്ത് നിന്നില്ല. ഉച്ചതിരിഞ്ഞ് ടെഗേഴ്സസ് ലീപ്പിലേക്കാണ് (TIGERS LEAP) പോയത്. മലനിരകളും താഴ്വാരങ്ങളുംകൊണ്ട് ആസ്വാദകരുടെ മനസ്സ് നിറയ്ക്കുന്ന മാസ്മരിക കാഴ് ചയാണ് ഇവിടെ. ലോണാ വാല സന്ദർശിക്കുന്നവർ ഒരു കാരണവശാലും ടൈഗേഴ്സ് ലീപ്പിലെ സൂര്യാസ്തമയ കാഴ്ച നഷ്ടപ്പെടുത്തരുത്. ഇതിനടുത്താണ് പ്രശസ്തമായ ആംബിവാലി സിറ്റി ഉള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഹിൽ സിറ്റിയാണ് സഹാറയുടെ ആംബിവാലി.

അടുത്ത ദിവസത്തെ യാത്രയുടെ ഓരോ നിമിഷവും മാസ്മരികമായിരുന്നു. ലോഹഗഡ് കോട്ടയുടെ പടവുകൾക്കു മുന്നിൽ നിന്നപ്പോൾ ഒരു വിശേഷ അനുഭൂതി ശരീരമാസകലം പടർന്നു. കരിങ്കല്ലിൽ വിദഗ്ധമായി പണിതെടുത്ത പടവുകൾ. അതിൽ ഉയർന്നു നിൽക്കുന്ന, കരിങ്കല്ലിന്റെ തന്നെ ചെറുമതിലുകൾ. ഉയർന്നു പൊങ്ങുന്ന പടവുകൾക്കപ്പുറം മരങ്ങൾ ചാഞ്ഞ് തണലേകി നിൽക്കുന്നു. ഇരുനൂറ്റമ്പതോളം പടവുകൾ കയറിവേണം കോട്ടവാതിൽക്കലെത്താൻ. മറാത്താ സാമാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന ലോഹഗഡ് കോട്ട അതിന്റെ ഗാംഭീര്യം കൊണ്ട് മനസ്സ് കീഴടക്കും. വിവിധ രാജവംശങ്ങളുടെ കൈപ്പാടുകൾ പതിഞ്ഞ് കടന്നുപോയ നീണ്ട ചരിത്രം തന്നെ ഈ കോട്ടയ്ക്കുണ്ട്. പ്രാകൃത ഭാഷയിലുള്ള ശിലാലിഖിതങ്ങൾ കോട്ടയിലെ പാറക്കല്ലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രാകൃത സംസ്കൃത ഭാഷയുടെ സ്വാധീനമുള്ള ഈ ലിഖിതങ്ങൾ പുരാവസ്തു വിദഗ്ധരുടെ ശ്രദ്ധയെ ആകർഷിച്ചു. എന്തായാലും പ്രതീക്ഷകളുടെ വേലിയേറ്റം കോട്ടവാതിലിൽ തട്ടി തകർന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട താത്കാലികമായി അടച്ചിട്ടിരിക്കയായിരുന്നു. എങ്കിലും നിരാശരായില്ല. ഇതുവരെ വന്ന കല്പടവുകളുടെ ഭംഗിയിലും കോട്ടയുടെ പുറംകാഴ്ചയിലും താത്കാലികമായി മനസ്സിനെ തൃപ്തിപ്പെടുത്തി.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

ചെളിപ്പാടത്തെ കൂറ്റന്മാർ

കത്തുന്ന പാലക്കാടൻ വെയിലിലും ഉശിരുചോരാതെ അണിനിരക്കുകയാണ് കരുത്തന്മാർ. തെളിക്കണ്ടത്തിലെ വേഗരാജാവിനെ കണ്ടെത്തുന്ന കാളപൂട്ട് മത്സരത്തിന് ആരവം ഉയരുകയായ്.. ആർപ്പോ..യ്

1 min read
Mathrubhumi Yathra
December 2021

മഞ്ഞിൻമടിയിലെ ഹേംകുണ്ഡ്

മഞ്ഞുപുതഞ്ഞ ഹിമാനികളുടെ ഓരംപറ്റി, പ്രകൃതിയിലെ അദ്ഭുതക്കാഴ്ചകൾ കണ്ട് ചരിത്രം മിടിച്ചുനിൽക്കുന്ന ഉത്തരാഖണ്ഡിലെ ഹേംകുണ്ഡിലേക്ക്... ഇതൊരു യാത്രയല്ല, സഞ്ചാരിയുടെ മനസ്സിലേക്കുള്ള തിരിച്ചുപോക്കാണ്

1 min read
Mathrubhumi Yathra
November 2021

വനഭംഗിയിലെ പുള്ളിമാൻ പകിട്ട്

കാട്ടിലെ കാന്തിക വലയമാണ് മാനഴകുകൾ. ആദ്യം മടിച്ച് മടിച്ച് ചെറു കൂട്ടങ്ങളായി വന്നെത്തുന്ന അവ പിന്നീട് അൻപതായി നൂറായി പുൽപ്പരപ്പിന്റെ ഇരുൾ പച്ചയിൽ തൂവെള്ള മുത്തുകൾ തുന്നിച്ചേർത്ത പൊന്നാട പോലെ നിറയും

1 min read
Mathrubhumi Yathra
November 2021

മിൽഫോർഡിൽ മഞ്ഞു പെയ്യുമ്പോൾ

നിറഞ്ഞൊഴുകുന്ന നദിയ്ക്ക് കുറുകെ കണ്ണെത്താദൂരത്തോളം ഉയരത്തിൽ മഞ്ഞുപുതച്ച പർവതക്കൂട്ടങ്ങൾ. അവയിൽ നിന്നും പാൽനുരപോലെ ചിതറുന്ന നീർച്ചാലുകൾ... ന്യൂസീലൻഡിലെ മിൽഫോർഡ് സൗണ്ടിലെത്തിയാൽ മഞ്ഞും മഴയും മേഘങ്ങളും തീർക്കുന്ന മിസ്റ്റിക് കാഴ്ച കാണാം

1 min read
Mathrubhumi Yathra
November 2021

മാനാഞ്ചിറ to കുമരകം [30 മിനിറ്റ്, 19 രൂപ)

അകലാപ്പുഴയുടെ കിഴക്കൻ അതിരായ ഒളോപ്പാറയിൽ എത്തുമ്പോൾ ആരും വിസ്മയത്തോടെ ചോദിച്ചു പോകും, ഇത് കുമരകമോ അതോ കുട്ടനാടോ!

1 min read
Mathrubhumi Yathra
November 2021

ട്രോംസോയിലെ ആകാശനർത്തകിമാർ

വടക്കൻ നോർവേയിലെ ടോംസോ നഗരത്തിലെ ശരത്കാലദിനങ്ങൾ... മേഘങ്ങൾ അരക്കൊഴിഞ്ഞ ആകാശത്ത് നഗരരാവിന് മീതെ പ്രകാശത്തിന്റെ മായികനൃത്തം പോലെ തെളിയുന്ന ധ്രുവദീപ്തി കണ്ണിൽ പകർത്തി ഒരു യാത്ര

1 min read
Mathrubhumi Yathra
November 2021

കുടജാദ്രിയിലെ ഓർമ്മപ്പച്ച

കുടജാദ്രിയും ശൃംഗരിയും മടിക്കേരിയും കടന്ന് തലക്കാവേരിയിൽ കുളിച്ചുകയറാൻ പുറപ്പെട്ട ചെറുപ്പക്കാർ. വഴിയിൽ അവർ കണ്ട കാഴ്ചകൾ, പരിചയപ്പെട്ട മനുഷ്യർ, അപ്രതീക്ഷിത സംഭവങ്ങൾ... ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്ന ഒരു യാത്രാനുഭവം

1 min read
Mathrubhumi Yathra
November 2021

തൃപ്രങ്ങോട്ടെ കഥമുറ്റത്ത്

കാലകാലനായി മഹാദേവൻ, മൃത്യുവിനെ ജയിച്ച് മാർക്കണ്ഡേയൻ... തൃപ്രങ്ങോട്ടെ ഇലഞ്ഞിത്തറയിൽ ഇരിക്കുമ്പോൾ വെട്ടത്തുനാടിന്റെ വിശ്വാസങ്ങളും സംസ്ക്കാരവും ചരിത്രവും കഥകളും കാഴ്ചകളുമായി നിറയുന്നു

1 min read
Mathrubhumi Yathra
November 2021

കളിവട്ടം

കാഴ്ചയ്ക്കപ്പുറം

1 min read
Mathrubhumi Yathra
November 2021

കടലുകാണാൻ കടലുകാണിപ്പാറയിലേക്ക്

കടലുകാണിപ്പാറയിൽ നിന്നുള്ള കാഴ്ചകളുടെ അതിരിലാണ് കടൽ. ആ നീലവരയ്ക്കുമീതെ അസ്തമയ സൂര്യൻ ചേക്കേറുന്നത് കാണാം

1 min read
Mathrubhumi Yathra
November 2021
RELATED STORIES

Seasonal Superstar

Looking for a festive alternative to cranberries? Try adding a burst of healthful flavor to your dishes with pomegranates.

1 min read
Better Nutrition
December 2021

The Beauty Lover's Gift Guide

Delight everyone on your shopping list with thoughtful gifts of beauty and wellness that relax and rejuvenate with scents that evoke the holiday spirit.

2 mins read
Better Nutrition
December 2021

MAKE-AHEAD (holiday appetizers)

When a meal is too much, but chips and salsa aren’t enough food (or festiveness), give these delicious starters a try.

7 mins read
Better Nutrition
December 2021

Life (and Gelato) in the Raw

Kailey Donewald took a vacation to Bali and discovered a cure for her lifelong asthma and allergies—a raw, plant-based diet. Now she’s serving up vegan, coconut-based gelato with a superfood twist.

3 mins read
Better Nutrition
December 2021

Healthy Indulgences for the Holidays

Follow this guide to choose wines, coffees, and chocolates you can feel extra good about.

7 mins read
Better Nutrition
December 2021

It's the Bomb!

Inspired by the chocolate masters of Italy, Eric Torres-Garcia left the world of finance behind to create his own delicious confections—Cocoa Bombs.

4 mins read
Better Nutrition
December 2021

Easy Holiday Entrée

Tired of the same-old holiday turkey and ham? This simple-yet-satisfying pork tenderloin dish may be just what you’re looking for to freshen things up this year.

4 mins read
Better Nutrition
December 2021

HEALTHY AGING— HEAD TO TOE

Science-backed supplements to protect all your parts.

5 mins read
Better Nutrition
December 2021

An Insider's Guide to Andrographis

Andro what? It isn’t as well-known as echinacea or elderberry, but andrographis—or Andrographis paniculata by its Latin name—may deliver even more powerful relief from colds, flu, and other infections.

4 mins read
Better Nutrition
December 2021

The New Fighter At the CFPB

Rohit Chopra wants to know more about tech companies’ plans for financial products

5 mins read
Bloomberg Businessweek
December 06, 2021