അഗുംബെയിലെ മഴപ്പാട്ടുകൾ
Mathrubhumi Yathra|July 2021
മഴയും മഞ്ഞും ഒളിച്ചുകളിക്കുന്ന കന്നഡ ഗ്രാമം. പച്ചപുതച്ച മലനിരകളും തനിനാടൻ നാട്ടുകാരും. സ്വാഗതം, ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചിയായ അഗുംബെയിലേക്ക്.
Text: KV Leela

ദക്ഷിണേന്ത്യയിലെ ചിറാ പുഞ്ചിയാണ് അഗുംബെ. മഞ്ഞും മഴയും മലനിര കളും കൈകോർക്കുന്ന നാട്. തോരാമഴയുടെ നാട്. മൺസൂൺ ആസ്വാദകരുടെ സ്വപ്നഭൂമി. നൂൽമഴയും പെരുമഴയും പേമാരിയും പെയ്തിറങ്ങുന്ന പുണ്യഭൂമിയിലൂടെ മഴയുടെ തേരിലേറി, മഴയുടെ സംഗീതം കേട്ട്, ഒരു യാത്രപോയി.

2019 ജൂലായ് മാസത്തിലാണ് അഗുംബെ മഴക്കാടുകൾ തേടിയിറങ്ങിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് രാത്രി 8.30നുള്ള ഓഖ എക്സ്പ്രെസ്സിൽ കയറി. പത്തനാപുരത്തുകാരി ലീലാമ്മയും കൊല്ലത്തു നിന്നുള്ള അനസും തിരുവല്ലാക്കാരി പ്രിൻസിയും തിരുവനന്തപുരത്തുകാരൻ നസീമും ഉൾപ്പെടുന്ന ഇരുപതോളം പേരടങ്ങുന്ന സംഘമായിരുന്നു ഞങ്ങളുടേത്. തൃശ്ശൂരിൽ നിന്ന് മറ്റൊരു സംഘവും കൂടിയുണ്ട്. വെളുപ്പിന് 6.15-ഓടെ വണ്ടി ഉഡുപ്പി സ്റ്റേഷനിലെത്തി.

ഇനിയുള്ള യാത്ര ബസിലാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് അൻപതു രൂപ കൊടുത്താൽ ഓട്ടോ കിട്ടും. അല്ലെങ്കിൽ ഏഴുരൂപ മിനിമം ചാർജ് കൊടുത്താൽ ലോക്കൽ ബസിലും സ്റ്റാൻഡിലെത്താം. അവിടെ നിന്നു വേണം അഗുംബെയിലേക്കുള്ള വണ്ടി കയറാൻ. ഞങ്ങൾ കിട്ടിയ ഓട്ടോയിലും ബസിലുമായി ഉഡുപ്പി സ്റ്റാൻഡിലെത്തി. സാമാന്യം തിരക്കുള്ള വലിയ ബസ് സ്റ്റാൻഡ്. മൂകാംബിക, ഷിമോഗ, ചിക്കമംഗളൂർ, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയിടങ്ങളിലേക്കുള്ള ബസുകളാണേറെയും. അഗുംബെ ബസിനെക്കുറിച്ച് അന്വേഷിച്ചു. നേരിട്ടുള്ള ബസ് കുറവാണ്. കുറച്ചധികം കാത്തു നിൽക്കണം. ഷിമോഗയ്ക്കുള്ള ബസിൽ കയറിയാൽ അഗുംബെയിലിറങ്ങാം എന്ന് ഒരു ബസ് കണ്ടക്ടർ പറഞ്ഞു. അല്പസമയം കഴിഞ്ഞപ്പോൾ ഷിമോഗ ബസ് വന്നു. ധ്യതിപ്പെട്ട് ബസിൽ കയറി സീറ്റുറപ്പിച്ചു.

ഉഡുപ്പിയിൽ നിന്ന് 55 കിലോമീറ്ററുണ്ട് അഗുംബെയിലേക്ക്. ബസ് നീങ്ങിത്തുടങ്ങി. ഉഡുപ്പി നഗരം വിട്ട് തികച്ചും ഗ്രാമാന്തരങ്ങളിലൂടെ. കുന്നുകളും വളവുകളും താണ്ടിയുള്ള യാത്രയാണിത്. കൂട്ടിന് നനുത്ത മഴയും തണുപ്പുമുണ്ട്. പതിമൂന്നോളം ഹെയർപിൻ വളവുകൾ പിന്നിട്ടു വേണം അഗുംബെയിലെത്താൻ. ഓരോ ചുരം കയറുമ്പോഴും പ്രകൃതിയുടെ ദൃശ്യഭംഗി കൂടിക്കൂടി വന്നു. കോടമഞ്ഞും മഴയും കൈകോർക്കുന്ന വളവുകൾ. മഴയിൽ കുളിച്ച് കാട്ടുചെടികളും മരങ്ങളും പച്ചത്തലപ്പുകൾ നീട്ടിനിൽക്കുന്നു. ഇടയ്ക്കിടയ്ക്ക് മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടിക്കളിക്കുന്ന കുരങ്ങന്മാർ, ചെറുപക്ഷികൾ, അണ്ണാറക്കണ്ണന്മാർ. താഴോട്ട് നോക്കുമ്പോൾ ഉഡുപ്പിയുൾപ്പെടുന്ന ദക്ഷിണകന്നഡയുടെ വിശാലമായ കൃഷിപ്പാടങ്ങളും ഗിരിനിരകളും. മുകളിൽ ആകാശം തൊട്ടും തൊടാതെയുമെന്നപോലെ മഴമേഘങ്ങൾ. പ്രകൃതിയൊരുക്കിയ സുന്ദരമായ കാൻവാസ്.

ദക്ഷിണ കർണാടകയിലെ ഷിമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിൽ പെട്ട് ചെറു ഗ്രാമമാണ് അഗുംബെ. മൂന്ന് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള, എണ്ണൂറിൽ താഴെ മാത്രം ജനസംഖ്യയുള്ള കാർഷികഭൂമി. മൺസൂൺ കാലങ്ങളിൽ അഗുംബെയ്ക്ക് ഭംഗികൂടും. ഒട്ടേറെ പ്രത്യേകത ൾ നിറഞ്ഞ, അതിവിശിഷ്ടമായ കാലാവസ്ഥയും ഭൂപ്രകൃതിയും ജൈവ ആവാസവ്യവസ്ഥകളും കൂടിക്കലർന്ന അഗുംബെയും പരിസരപ്രദേശങ്ങളും യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 7600ൽ അധികം മില്ലിലിറ്റർ മഴ ലഭിക്കുന്ന, പശ്ചിമഘട്ട മലനിരകളുടെ ഭാഗമായി നിലകൊള്ളുന്ന അഗുംബെയിലെ മഴക്കാടുകൾ "ദക്ഷിണേന്ത്യൻ ചിറാപുഞ്ചി' എന്ന പേരിലാണ് ആഗോളതലത്തിൽ അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ രാജവെമ്പാലകൾ കാണപ്പെടുന്നയിടം കൂടിയാണ് ഇത്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI YATHRAView All

തവാങ്ങിലെ തൂവൽമേഘങ്ങൾ

സാങ്തി താഴ്വരയിലെ മേഘങ്ങൾ മേയുന്ന ആകാശം നോക്കിക്കിടക്കുമ്പോൾ ഓർത്തുപോകുന്നു, തവാങ്ങിലേക്ക്, ദിറാങ്ങിലേക്ക് വഴിതിരിച്ചുവിട്ടത് ആരായിരിക്കും? പ്രശാന്തതയുടെ അഴകളവുകൾപോലെ മലനിരകളും താഴ്വരകളും നിറഞ്ഞ ഹിമാലയൻ മണ്ണിലൂടെയുള്ള യാത്രയ്ക്ക് ഒരു ഉൾവിളിയുടെ പ്രേരണയുണ്ട്.

1 min read
Mathrubhumi Yathra
September 2021

തിരുവക്കരയിലെ ഫാസിൽ 'പൂങ്ക

കോടിക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള മരത്തടികളുടെ ഫോസിലുകൾ ഈ പാർക്കിൽ ധാരാളം കാണാം

1 min read
Mathrubhumi Yathra
September 2021

തിരുനന്ദിക്കരയിലെ സ്മൃതിരേഖകൾ

തിരുനന്ദിക്കരയിലെ ക്ഷേത്രഭൂമിയിൽ കാത്തിരിക്കുന്നത് കഥകളുടെയും കാഴ്ചയുടെയും കുന്നുകളാണ്. കുന്നിൻമുകളിലെ ഗുഹാക്ഷേത്രങ്ങളും ശിലയിൽ കോറിയിട്ട് ലിഖിതങ്ങളും വടവൃക്ഷച്ചുവട്ടിലെ പ്രാക്തനമായ പ്രതിഷ്ഠയും ഏതുകാലത്തേയ്ക്കാണ് 'നമ്മെ കൈപിടിച്ചുകൂട്ടുന്നത്?

1 min read
Mathrubhumi Yathra
September 2021

മഴക്കാട്ടിലെ പുലിക്കളികൾ

കാട്ടിലെ കരുത്തിന്റെ സുവർണകാന്തിയാണ് പുള്ളിപ്പുലികൾ. കബനിയിലെ കാട്ടുപച്ചയിലേയ്ക്ക് മിഴിയറിയൂ, അതാ പുലിദർശനം,

1 min read
Mathrubhumi Yathra
September 2021

മാക്കരംകോട്ടില്ലം

നാലുകെട്ട്, പത്തായപ്പുര, ഊട്ടുപുര തുടങ്ങി നാലുകെട്ട് വാസ്തുശാസ്ത്രത്തിലെ എല്ലാ വശങ്ങളും ഒത്തിണങ്ങിയതാണ് മാക്കരംകോട്ടില്ലം

1 min read
Mathrubhumi Yathra
September 2021

മുതുമലയിലെ മായക്കാഴ്ചകൾ

കേരളത്തിന്റെ അതിരിനോട് ചേർന്ന് പച്ചപുതച്ചുകിടക്കുന്ന വനമേഖല. മാനും കടുവയും ആനയും അപൂർവപക്ഷികളും നിറഞ്ഞ മുതുമലയുടെ വന്യസൗന്ദര്യത്തിലേക്ക് നടത്തിയ സാഹസികയാത്രയുടെ ഓർമ

1 min read
Mathrubhumi Yathra
September 2021

ചോക്ലേറ്റ് മണമുള്ള സ്വിസ് രാത്രികൾ

ഇതാ, ഇവിടെ... സ്വിസ് മണ്ണിൽ, ലിയത് നദിക്കരയിൽ, ഫിഫ മ്യൂസിയത്തിൽ... ജീവിതത്തിൽ അതുവരെ കേട്ടും വായിച്ചും മാത്രം അറിഞ്ഞതിനൊക്കെയും ജീവൻവെക്കുന്നു

1 min read
Mathrubhumi Yathra
September 2021

പഠാൻകൊടോളിയിൽ മഞ്ഞളാടും നേരം

ഇല്ലായ്മയും വല്ലായ്മയും മാറ്റാനായി ഇഷ്ടദൈവത്തിന് മഞ്ഞൾ അർപ്പിക്കുന്ന ഒരു ഇടയഗ്രാമം. അവരുടെ കരിപുരണ്ട ജീവിതത്തിനുമേൽ ദൈവാനുഗ്രഹം മഞ്ഞൾപ്രദയായി പെയ്തുനിറയുന്നു...

1 min read
Mathrubhumi Yathra
September 2021

വാഴച്ചാലിന്റെ സ്വന്തം പാണ്ടൻ വേഴാമ്പൽ

പശ്ചിമഘട്ട മലനിരകളിൽ അപൂർവമായി കാണപ്പെടുന്ന പാണ്ടൻ വേഴാമ്പലിന്റെ ചിറകടിയൊച്ചകൾ തേടി ചാലക്കുടിപ്പുഴ കടന്ന് കാടിന്റെ പച്ചപ്പിലേക്ക് ഒരു യാത്ര

1 min read
Mathrubhumi Yathra
September 2021

ഹിമാനികളെ പുൽകിയ തീവണ്ടി

അമേരിക്കയിലെ നാട്ടിൻപുറമെന്ന് വിശേഷിപ്പിക്കാം അലാസ്കയെ. അവിടെ നിന്ന് തണുത്തുറഞ്ഞ ഹിമാനികളെ പിന്നിലാക്കി, കടലിനോരംപറ്റി സുവേർഡ് തുറമുഖനഗരത്തിലേക്കുള്ള അവിസ്മരണീയമായ തീവണ്ടിയാത്ര

1 min read
Mathrubhumi Yathra
September 2021
RELATED STORIES

How Was Your Visit Today?

High marks on online ratings can benefit urgent care and E.R. doctors, but don't let their concern about those scores influence the care you receive. Here's how

9 mins read
Newsweek
September 24, 2021

Simple STEP STOOL

A fresh approach to a Shaker tradition

7 mins read
Woodcraft Magazine
October - November 2021

HICKORY

As tough as they come

4 mins read
Woodcraft Magazine
October - November 2021

Murphy BED

Create a convertible bedroom with cool cabinetry, the right hardware kit, and clear instructions.

10 mins read
Woodcraft Magazine
October - November 2021

FUN with FRIDGE MAGNETS

Have a micro-blast turning precious scrap into useful hangers-on

5 mins read
Woodcraft Magazine
October - November 2021

COVE CUTTING

Dramatic curves from your table saw

7 mins read
Woodcraft Magazine
October - November 2021

Arts & Crafts WALL CLOCK

My mission to create a Craftsman clock on the table saw

6 mins read
Woodcraft Magazine
October - November 2021

IRELAND INVESTIGATES TIKTOK OVER CHILD, CHINA DATA CONCERNS

TikTok is facing two EU data privacy investigations, one into its handling of children’s personal data and another over its data transfers to China.

1 min read
Techlife News
Techlife News #516

TESLA BUILDS 1ST STORE ON TRIBAL LAND, DODGES STATE CAR LAWS

Carmaker Tesla has opened a store and repair shop on Native American land for the first time, marking a new approach to its years-long fight to sell cars directly to consumers and cut car dealerships out of the process.

3 mins read
Techlife News
Techlife News #516

NUCLEAR SUBMARINE DEAL WILL RESHAPE INDO-PACIFIC RELATIONS

The U.S., Britain and Australia have announced they’re forming a new security alliance that will help equip Australia with nuclear-powered submarines. The alliance will see a reshaping of relations in the Indo-Pacific region and beyond. Here’s what it might mean for various players:

3 mins read
Techlife News
Techlife News #516