ഇൻഷുറൻസ് ആരോഗ്യത്തെ വിഴുങ്ങുമോ?
Mathrubhumi Illustrated|November 28, 2021
ആരോഗ്യ ഇൻഷുറൻസ് സർക്കാർ മുൻകൈയിൽ പോലും വ്യാപകമാവുകയാണ്. മൊത്തം ആരോഗ്യ ബജറ്റ് ഇൻഷുറൻസ് പ്രീമിയത്തിന് വകയിരുത്തേണ്ടി വന്നാലും അത്ഭുതമില്ല. ഇൻഷുറൻസ് വഴി ആരോഗ്യത്തെ കച്ചവടമാക്കുകയല്ല, മറിച്ച് പൊതുസംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് വാദിക്കുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി വിഭാഗം മേധാവിയായ ലേഖകൻ.
ഡോ. ജയകൃഷ്ണൻ ടി.

പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം രാജ്യം ഭരിക്കുന്ന സർക്കാരുകളിലാണന്നും അതിനാൽ പ്രാപ്തമായ ആരോഗ്യസംവിധാനങ്ങൾ അവിടെത്തന്നെ ഒരുക്കിയിരിക്കണമെന്നും നിരന്തരം ബോധ്യപ്പെട്ടു കൊണ്ടിരുന്ന ദിവസങ്ങളിലൂടെയാണ് രണ്ടുവർഷമായി ലോകം കടന്നുപോകുന്നത്. ഏറ്റവും സമ്പന്നമായ അമേരിക്കയിൽ പോലും നിലവിലുള്ള സ്വകാര്യ ഇൻഷുറൻസ് അടിസ്ഥാനമാക്കിയുള്ള ആരോഗ്യസംവിധാനങ്ങളുടെ പരാജയം തിരിച്ചറിഞ്ഞ് ആരോഗ്യമേഖലയിൽ കൂടുതൽ പൊതുനിക്ഷേപം നടത്തിക്കൊണ്ടിരിക്കയാണ്. ഇതേസമയത്ത് സ്വീഡൻ, അയർലൻഡ് പോലുള്ള രാജ്യങ്ങൾ സ്വകാര്യ ആശുപത്രികൾ ദേശസാത്കരിക്കുകയും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സ്വകാര്യമേഖലയിൽ ചികിത്സാ ചാർജുകളിൽ സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ദരിദ്രസമ്പന്നവ്യത്യാസമില്ലാതെ എല്ലാവർക്കും സേവനങ്ങൾ ലഭ്യമാക്കാൻ ലോകത്താകെ ആരോഗ്യമേഖലയിൽ യൂണിവേഴ്സൽ ഹെൽത്ത് കെയറിന് മുറവിളികൾ കൂടുതൽ ശബ്ദത്തിൽ ഉയർന്നു കേട്ടുകൊണ്ടിരിക്കുകയാണ്.

ഈ കാലത്തു തന്നെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ് തരംഗമായി വ്യാപിച്ചപ്പോൾ, രോഗബാധിതർ ആശുപത്രികളിൽ കിടക്ക കിട്ടാതെ തിരസ്കരിക്കപ്പെടുകയും തീവ്ര പരിചരണ വാർഡുകളിൽ ഓക്സിജൻ കിട്ടാതെ മനുഷ്യർ മരിക്കുകയും മരിച്ചവരെ, സംസ്കാരത്തിന് ഇടം കിട്ടാതെ, നദികളിൽ ഒഴുക്കേണ്ടി വരികയും ചെയ്ത അവസ്ഥയുണ്ടായി. ഇതൊക്കെ സാധാരണക്കാരുടെ മനസ്സിൽ മായാതെ തളംകെട്ടിനിൽക്കുമ്പോഴും നമ്മുടെ രാജ്യത്തെ ഭാവി ആരോഗ്യനയം രൂപപ്പെടുത്തുന്നവർ Amnesia (ഓർമക്കുറവ്) ബാധിച്ച് യാഥാർഥ്യത്തിൽ നിന്ന് തീർത്തും മാറി വേറൊരു "സ്ലിഡ് ഗെയിമിന് കളം തയ്യാറാക്കിവെച്ച് സർക്കാരുകളെ വഴിതിരിച്ചുവിടുകയാണെന്ന് തോന്നിപ്പിക്കുന്ന നയരേഖയാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത് (Health Insurance for missing MiddleNITI Aayog October 2021). ഇത് "Missing wood for trees' ആയിപ്പോയി.

രാജ്യത്തെ പാവപ്പെട്ടവർക്കും സമ്പന്നർക്കും ഇടയിലുള്ള മധ്യവർഗത്തിന് (Middle class) വേണ്ട ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുകയെന്ന് വ്യാജേന രാജ്യത്ത് ചികിത്സാസൗകര്യങ്ങളെ മുഴുവൻ കോർപ്പറേറ്റ് ആശുപത്രികളുടെയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെയും തൊഴുത്തിൽ തളയ്ക്കാനും, അങ്ങനെ ആരോഗ്യസേവന പൊതുമേഖലയെയാകെ ദയാവധം നൽകി അന്യവത്കരിക്കാനുമുള്ള ഒരു സാമ്പത്തികഗൂഢാലോചനയാണിത്. നീതി ആയോഗിലെ വിദഗ്ധർ ക്കു പുറമേ രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനി വിദഗ്ധരും ചേർന്നാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ബജാജ് അലയൻസ്, റിലയൻസ്, ടാറ്റാ എ.ഐ.ജി., സ്റ്റാർ ഹെൽത്ത്, റോയൽ സുന്ദരം, ആദിത്യ ബിർള, എച്ച്.ഡി.എഫ്.സി., ഓറിയൻറൽ തുടങ്ങിയ ഇൻഷുറൻസ് കമ്പനികളിലെ പ്രതിനിധികളും ചേർന്നാണ് ഈ രേഖ തയ്യാറാക്കിയിട്ടുള്ളത്. നീതി ആയോഗ് വിദഗ്ധരുടെ ആരോഗ്യ ഗ്രൂപ്പിൽ പൊതുജനാരോഗ്യ പോളിസി വിദഗ്ധരുടെ അഭാവം “പാൻഡമിക് മാനേജ്മെന്റിൽ' പലരും മുൻപേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് ആഘാതത്തത്തുടർന്ന് ലോകത്താകെയുള്ള മനുഷ്യർക്കിടയിൽ സാമ്പത്തിക അന്തരത്തൊടൊപ്പം ആരോഗ്യ അന്തരവും (Health Gap) കൂടിവരികയാണ്. സാമ്പത്തികഭാരം മൂലം സാധാരണക്കാർക്ക് ആരോഗ്യ സേവനങ്ങൾ അന്യമായി ക്കൊണ്ടിരിക്കയുമാണ്. ഈ രേഖപ്രകാരം തന്നെ ലോകരാജ്യങ്ങളിൽ ആരോഗ്യമേഖലയ്ക്കുവേണ്ടി ഏറ്റവും കുറഞ്ഞ വിഭവനിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജി.ഡി.പി.യുടെ വെറും 1.5% മാത്രമാണ് ആരോഗ്യത്തിന് ചെലവാകുന്നത്. അതുപോലെ 10,000 പേർക്ക് എട്ടു ഡോക്ടർമാരും അഞ്ച് ആശുപത്രിക്കിടക്കകളും മാത്രമേ ഇന്ത്യയിൽ നിലവിലുള്ളൂ. സർക്കാർ ആശുപത്രികളിലെ അമിത തിരക്കു മൂലവും കാത്തിരിപ്പു മൂലവും സാധാരണജനങ്ങൾ പോലും സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ നിർബന്ധിതരാകുന്നുമുണ്ട്. ജനങ്ങളിൽ 70% ഒ.പി. (OP) സേവനങ്ങളും 60% കിടത്തിച്ചികിത്സാ (IP) സേവനങ്ങളും നടത്തുന്നത് സ്വകാര്യമേഖലയിൽ നിന്നാണ്. ഇതുമൂലം ചികിത്സച്ചലവിന്റെ സിംഹഭാഗവും (63%) ചെലവഴിക്കപ്പെടുന്നത്. ജനങ്ങളുടെ കീശയിൽനിന്നു തന്നെയാണ് (out of Pocket). ലോകരാജ്യങ്ങളിൽ ഇത് ശരാശരി 20 ശതമാനത്തിൽ താഴെയാണ്; ബാക്കി 80% അവിടങ്ങളിലെ സർക്കാരുകളാണ് നിർവഹിക്കുന്നത്. ഇതുമൂലം ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ ഏഴു ശതമാനത്തോളം പേർ വർഷം തോറും ദാരിദ്ര്യത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുന്നുണ്ടെന്നും ഏതെങ്കിലും ചികിത്സ തേടുന്നവരുടെ മാത്രം കണക്കെടുത്താൽ ഇത് 58 ശതമാനത്തോളം വരുമെന്നുമാണ് സർക്കാരിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇതിൽത്തന്നെ 85 ശതമാനത്തോളം പേർ ഒ.പി. ചികിത്സകളെത്തുടർന്നും 50 ശതമാനത്തോളം പേർ കിടത്തിച്ചികിത്സകളെത്തുടർന്നുമുള്ള സാമ്പത്തികഭാരം മൂലമാണ് ദരിദ്രവത്കരിക്കപ്പെടുന്നത്. ഇതിൽ ദരിദ്രരും പണക്കാരും ഒരുപോലെ ഉൾപ്പെടുന്നുണ്ട്. ലോകത്താകെ ശരാശരി 12 ശതമാനത്തോളം കുടുംബങ്ങൾക്ക് ചികിത്സച്ചെലവുകൾ വിപത്തുകളായിമാറുമ്പോൾ (Catastrophic) ഇന്ത്യയിൽ അതിന്റെ ഇരട്ടിയോളമാണ് സംഭവിക്കുന്നത് 24%. ഇതൊക്കെ വിരൽചൂണ്ടുന്നത് ഇവിടെ ഇനിയും സർക്കാർ മേഖലയിൽ കൂടുതൽ ആളും ധനവും സൗകര്യങ്ങളും നൽകി ആരോഗ്യസേവനങ്ങൾ വിപുലീകരിക്കണമെന്നു തന്നയാണ്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI ILLUSTRATEDView All

ബിർജു മഹാരാജിന്റെ ചിലങ്കകൾ

ആർട്ട് മാഗസിൻ

1 min read
Mathrubhumi Illustrated
January 30, 2022

നാടകച്ഛായകൾ

അനർഘനിമിഷങ്ങൾ

1 min read
Mathrubhumi Illustrated
January 30, 2022

മധുവിന്റെ നായികമാർ

മലയാളസാഹിത്യത്തിലെ അനശ്വരകഥാപാത്രങ്ങളിൽ പലതും ചലച്ചിത്രരൂപമായപ്പോൾ അഭിനയത്തിലൂടെ അവയെ അവിസ്മരണീയമാക്കിത്തീർക്കാൻ കഴിഞ്ഞ നടനാണ് മധു.ചലച്ചിത്രത്തിലെ മധുവിന്റെ നായികമാരിൽ ചിലരും സമാനമായ രീതിയിൽ നായക കഥാപാത്രത്തോടൊപ്പം ഓർമ്മകളിൽ തിളങ്ങി നിൽക്കുന്നവരാണ്. ചെമ്മീനിലെ മധുവിന്റെ പരീക്കുട്ടിയും ഷീലയുടെ കറുത്തമ്മയും മലയാളസിനിമയിലെ ഏറ്റവും വിഖ്യാതരായ പ്രണയജോടികളായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. സമാന്തര സ്വഭാവമുള്ള സ്വയംവരത്തിലെ ശാരദയും മറ്റൊരു തലത്തിൽ ഉയർന്നു നിൽക്കുന്ന നായികയാണ്. ശ്രീവിദ്യയും ജയഭാരതിയും ലില്ലി ചക്രവർത്തിയു മടക്കമുള്ള നായികമാരും ശ്രദ്ധേയരായിരുന്നു. മധുവിന്റെ കഥാപാത്രങ്ങളുമായി ഈ നടിമാരുടെ കഥാപാത്രങ്ങൾ സൃഷ്ടിച്ച മനോഹര അഭിനയമുഹൂർത്തങ്ങളെ ഓർമ്മിക്കുന്നു. ഒപ്പം ജീവിതനായികയായ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും മകൾ ഉമയെക്കുറിച്ചും സംസാരിക്കുന്നു. പുരസ്കാരങ്ങൾക്കും താരപദവിയ്ക്കുമപ്പുറത്ത് നടനെന്ന നിലയിൽ വ്യത്യസ്തമായി അഭിനയിക്കാൻ കഴിഞ്ഞ കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ നേട്ടം എന്ന് സ്വയം അടയാളപ്പെടുത്തുന്നു. അഭിമുഖത്തിന്റെ അവസാനഭാഗം.

1 min read
Mathrubhumi Illustrated
December 26, 2021

മണൽക്കൂമ്പാരത്തിലെ ലോഹ അയിര്

ഇന്ത്യയിലെ ഉയർന്ന പ്രതിഫലമുള്ള പുരസ്ക്കാരങ്ങളിൽ പ്രമുഖമാണ് ജ്ഞാനപീഠ പുരസ്കാരം. വ്യവസായിയായ ശാന്തിപ്രസാദ് ജെനിന്റെ മുൻകൈയിൽ ആരംഭിച്ച, ഇന്ത്യയിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലി നായിരുന്നു. രണ്ടായിരത്തി ഇരുപതിലെ പുരസ്കാരത്തിന് അർഹനായ അസമിയ കവി നീൽ മണി ഫുക്കനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. ഒപ്പം അസമിയ കവിതയുടെ പൊതു അന്തരീ ക്ഷത്തെക്കുറിച്ചും നീൽ മണി ഫുക്കന്റെ കാവ്യ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്നു. ഡോ.ബീരേന്ദ്രകുമാർ ഭട്ടാചാര്യയ്ക്കും ഡോ. ഇന്ദിര ഗോസ്വാമിയ്ക്കും ശേഷം അസമിയ സാഹിത്യത്തിന് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരമാണ് നീൽ മണിയുടേത്. പ്രകൃതിയും മനുഷ്യജീവിതവും ദാർശനികതയും ഫുക്കന്റെ കവിതയിൽ എങ്ങനെ ഇടം പിടിക്കുന്നു എന്നും വിശദീകരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

വംശീയതയുടെ ഐക്യനാടുകൾ

വംശീയതയാണ് വംശഹത്യകളുടെ പ്രഭവകേന്ദ്രം. അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവംശജർക്കെതിരെ നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും നിരന്തര വംശഹത്യക്ക് ഉദാഹരണമാണ്. അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുള്ള വംശീയതയേയും വംശഹത്യകളേയും കുറിച്ച്.

1 min read
Mathrubhumi Illustrated
December 26, 2021

പേടിയായിരുന്നു, ആൻ റൈസിനെ

കാമനകളുടെ ആഘോഷമായിരുന്നു ആൻ റൈസിന്റെ രചനാലോകം. അരുതുകളെ മുഴുവൻ അവർ പിഴുതെറിഞ്ഞു. എല്ലാത്തരം ലൈംഗികതകളും ആനന്ദാന്വേഷണങ്ങളും ആവിഷ്കരിച്ചു. ലോകം അവരുടെ വാക്കുകൾ ഏറ്റെടുത്തു. പ്രചാരത്തിൽ ആനിന്റെ രചനകൾ റെക്കോർഡുകൾ സൃഷ്ടിച്ചു. ജനപ്രിയതയെ ശത്രുപക്ഷത്ത് നിർത്തി തിരസ്കരിക്കുന്ന സാഹിത്യവിചാരങ്ങളെ മാത്രം കണ്ടുശീലിച്ചവർക്ക് പക്ഷേ, ആൻ അപരിചിതയായിരുന്നു. ആൻ റൈസിനെ അനുസ്മരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

ഓർമയുടെ തൊട്ടിൽ

തിരസ്ക്തരുടെ കാഥികയാണ് പി. വത്സല. മലയാളഭാവന സഞ്ചരിച്ചെത്താൻ മടിച്ച വയനാടൻ ജീവിതങ്ങളിലേക്ക്, ആദിവാസികളിലേക്ക്, അവരുടെ സ്വത്വബോധത്തിലേക്ക് ജീവിത കാമനകളിലേക്ക് പി.വൽസല ആദരവോടെ ചെന്നു. അവരിലൊരാളായി സ്വയം സ്വാംശീകരിച്ചു. തങ്ങളുടെ ടീച്ചറമ്മക്ക് മുന്നിൽ അവർ ജീവിതം തുറന്നിട്ടു. ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. ഓർമകൾക്ക് മങ്ങലുണ്ട്. യാത്രകൾ തീരെ കുറവാണ്. എന്നാൽ ഒരിക്കൽ ആളിയിരുന്ന സർഗാത്മകതയുടെ ഇപ്പോഴുമണയാത്ത കനലുകൾ ചേർത്ത് ആഴ്ചപ്പതിപ്പിനുവേണ്ടി ഓർമകളെ തിരിച്ചു പിടിക്കുകയാണ് പി. വൽസല. ഓർമയെഴുത്ത് ആരംഭിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

എഴുതിപ്പിച്ച ടീച്ചർ

മലപ്പുറം ചാരാളം അധ്യാപികയായിരുന്നു. ഹൈമവതിടീച്ചർ സാഹിത്യകാരനായിരുന്ന, നാടകകൃത്തായിരുന്ന, അധ്യാപകനായിരുന്ന തായാട്ട് ശങ്കരൻമാസ്റ്ററുടെ സഹധർമിണി. കോഴിക്കോടിന്റെ വനിതാ മേയർ ആയി ചരിത്രം സൃഷ്ടിച്ചയാൾ. എനിക്ക് അതിലെല്ലാം അപ്പുറം, എന്റെ ജീവിതത്തെ വഴിതിരിച്ചു വിടുകയും രൂപപ്പെടുത്തുകയും ചെയ്തു എന്റെ പ്രിയപ്പെട്ട ടീച്ചറാണ് ഹൈമവതി തായാട്ട്. ആവോളം കരുതലും വാൽസല്യവും ചൊരിഞ്ഞ വ്യക്തിത്വം. വർഷങ്ങൾക്ക് ശേഷം ടീച്ചർ എനിക്ക് അയച്ച കത്ത് ഞാനിന്നും സൂക്ഷിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

ഇറാൻ സിനിമയിലെ പൊരുതുന്ന സ്ത്രീ

മതപരവും സാമ്പത്തികവുമായ പരിമിതികൾക്കകത്തു നിന്ന് ലോകസിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ഇറാനിയൻ സിനിമകൾ. ലളിതമായ ആഖ്യാനം കൊണ്ടും സെൻസർഷിപ്പിന്റെ കടുത്ത നിയന്ത്രണത്തെ സർഗാത്മകമായ ധ്വനിപ്പിക്കലുകൾ കൊണ്ടും ഇറാനിയൻ ചലച്ചിത്ര പ്രവർത്തകർ മറികടന്നു. യുദ്ധത്തിനെതിരായും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അവസ്ഥകളുടെ ദുരിതങ്ങൾക്കെതിരായും നിരന്തരം സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന ഒരു ലാവണ്യശൈലി ഇറാനിയൻ സ്ത്രീ സിനിമകളിൽ കാണാം. ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ഇറാനിയൻ സംവിധായിക എന്ന നിലയിൽ ശ്രദ്ധേയയായ നർഗീസ് അബാറിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം അബ്യാറുമായി ചലച്ചിത്ര നിരൂപകയായ അനാ ഡെമൺഡ് നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയും ഉൾപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തിനും മതഭീകരതയ്ക്കുമെതിരായ പോരാട്ടങ്ങൾകൂടിയായി നർഗീസിന്റെ സിനിമകളെ വായിക്കാം.

1 min read
Mathrubhumi Illustrated
December 26, 2021

അസ്തമിക്കാത്ത ചാന്ദ്രശോഭ

(വിഖ്യാത നർത്തകിയും കോറിയോഗ്രാഫറുമായിരുന്ന ചന്ദ്രലേഖയുടെ പതിനഞ്ചാം ചരമവാർഷികമാണ് ഈ ഡിസംബർ മുപ്പതിന്. തൊണ്ണൂ റ്റിമൂന്നാം ജന്മദിനം ഡിസംബർ ആറിനുമായിരുന്നു.)

1 min read
Mathrubhumi Illustrated
December 26, 2021