മാനവികതയുടെ ചലച്ചിത്രഭാഷ്യങ്ങൾ
Mathrubhumi Illustrated|2021 November 21
ഇത്തവണത്തെ കാൻ മേളയിൽ മികച്ച ചിത്രമായി പാം ദി ഓർ നേടിയ ടിറ്റാൻ (Titane) എന്ന സിനിമയുടെ സംവിധായിക ജൂലിയ ജൂകോർണോയുമായുള്ള അഭിമുഖത്തിൻറെ പരിഭാഷ.ഫ്രഞ്ച് സംവിധായികയായ ജൂലിയ, ലോക ചലച്ചിത്രരംഗത്ത് പുതിയ പരീക്ഷണങ്ങളും അന്വേഷണങ്ങളുമായി ഇടംപിടിക്കുന്ന പ്രതിഭയാണ്. സംഘർഷഭരിതമായ വർത്തമാനകാലത്ത്, നന്മയുടെയും സ്നേഹത്തിൻറയും ഉറവകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയുന്ന മാനവികതയുടെ ചലച്ചിത്രഭാഷ്യങ്ങളാണ് ജൂലിയയുടെ സിനിമകൾ.

ജീവിതത്തിൽ നന്മയും മനുഷ്യത്വവും തേടിയുള്ള ചലച്ചിത്രസഞ്ചാരം ഫ്രഞ്ച് സംവിധായിക ജൂലിയ ന്യൂകോർണോ (Julia Docuranau ) തുടരുകയാണ്.2011-ൽ ആദ്യചലച്ചിത്രസംരം ഭമായ ജൂനിയർ (Junior )എന്ന ഷോർട്ട് ഫിലിമിൽ ആരംഭിച്ച്, കാൻ ചലച്ചിത്രമേളയിൽ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച 2016 ചിത്രം റോ(Raw )യിലൂടെ, ഈ വർഷത്തെ കാൻ മേളയിൽ മികച്ച ചിത്രമായി പാം ദി ഓർ (Palme de' or ) നേടിയ ടിറ്റാ നി (Titane )ൽ എത്തിനിൽക്കുകയാണ് അവർ. കാൻ ചരിത്രത്തിൽ ആദ്യമായി ഒരു സംവിധായിക (1993ൽ ന്യൂസീ ലൻഡ് സംവിധായിക ജയിൻ കാമ്പിയോൻ അത് ഷൻ കഗുമായി പങ്കിടുകയായിരുന്നു) മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുമ്പോൾ, അത് പ്രഖ്യാപിക്കുന്നത് കാനിലെ ആദ്യത്തെ വെള്ളക്കാര നല്ലാത്ത ജൂറി ചെയർമാൻ സ്പൈക്ക് ലീ Spike Lee ) യാണ്. സംഘർഷഭരിതമായ വർത്തമാനകാലത്ത്, നന്മയുടെയും സ്നേഹത്തിൻറയും ഉറവകൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയുന്ന ജൂലിയയുടെ ചിന്തകൾ ചലച്ചിത്രലോകം ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു ബോഡി ഹൊറർ ചിത്രമെന്ന് വിലയിരുത്തപ്പെടുമ്പോഴും കേന്ദ്രകഥാപാത്രമായ അലക്സിയയുടെ മനുഷ്യത്വം തേടിയുള്ള യാത്ര ടിറ്റാനിൽ പ്രേക്ഷകർ അനുഭവിക്കുന്നുണ്ട്. ഈ അടുത്ത് നടന്ന ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ടിറ്റാൻറ പ്രദർശനത്തോടനുബന്ധിച്ച് നടന്ന അഭിമുഖത്തിൽ, ജൂലിയയ്ക്കൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ അഗാഥ റൂസെല്ലെയും (Agathe Rouselle ), വിൻ സെൻറ് ലിൻറനും (Vincent Lindon ) പങ്കെടുത്തിരുന്നു.ഒരു സ്വപ്നത്തിൽനിന്നാണ് താൻ ചിത്രത്തിന് തുടക്കം കുറിക്കുന്നതെന്ന് പറഞ്ഞ ജൂലിയ, അഭിമുഖത്തിൽ ആ സ്വപ്നം ലോകവുമായി പങ്കുവെച്ചു. സ്വപ്നത്തിൽ താൻ ഒരു കാർ എൻജിൻ പ്രസവിക്കുന്നതായി കണ്ട് അദ്ഭുതപ്പെട്ട അവർ, അതിനുശേഷമാണ് ടിറ്റാൻ നിർമിക്കാൻ തീരുമാനിക്കുന്നത്. ചിത്രം മുമ്പോട്ട് വയ്ക്കുന്നതും ഇന്നത്തെ ലോകം ഏറ്റവുമധികം ആവശ്യപ്പെടുന്നതുമായ സ്നേഹമെന്ന വികാരം പൂർണമായി ഉൾക്കൊണ്ട്, സന്തോഷപൂർവം ടിറ്റാനിൽ അഭിനയിച്ച് റൂസെല്ലെയും ലിൻറനും അഭിമുഖത്തിൽ തങ്ങളുടെ വികാരം മറച്ചുവയ്ക്കാൻ കഴിഞ്ഞില്ല. ജൂലിയയ്ക്കൊപ്പമുള്ള അവരുടെ ക്രിയാത്മക കൂട്ടായ്മയാണ് ചിത്രത്ത മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നതെന്ന് ലോകം ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. കേന്ദ്രകഥാപാത്രമായ അലക്സിയയുടെ ബാല്യകാലത്തിലാരംഭിക്കുന്ന ചിത്രത്തിൽ, പിതാവിൻറ അശ്രദ്ധ കാരണമുണ്ടാവുന്ന കാറപകടത്തിൽ അവളുടെ തലയ്ക്ക് മുറിവ് പറ്റുകയാണ്. ഓപ്പറേഷൻ സമയത്ത് ഡോക്ടർക്ക് ഒരു ടൈറ്റാനിയം ദണ്ഡ് അവളുടെ തലയ്ക്കകത്ത് വെക്കേണ്ടി വരുന്നു. അതിനുശേഷമാണ് അവളുടെ ജീവിതം കാറു കളുമായി വളരെയധികം ബന്ധപ്പെടുന്നത്. കുട്ടിക്കാലത്ത് കാറിനെ ആലിംഗനം ചെയ്യുകയും ചുംബിക്കയും ചെയ്യുന്ന അലക്സിയ, മുതിർന്നപ്പോൾ കാർഷോകളിൽ സിപ് ഡാൻസറാവുകയും കാറുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സ്വപ്നം കാണുകയും ചെയ്യുന്നു.

തുടർന്ന് സംഘർങ്ങൾ നിറഞ്ഞ ജീവിതത്തിൽ സീരിയൽ കില്ലറായി മാറിയ അവൾ, പൊലീസ് അന്വേഷണങ്ങളിൽനിന്ന് രക്ഷപ്പെടാനായി വേഷവും രൂപവും മാറി സഞ്ചരിക്കാൻ നിർബന്ധിതയാകുന്നു . വർഷങ്ങൾക്കു മുൻപ് കാണാതായ തൻറ മകൻ അഡ്രയിനായി അലക്സിയ വരുമ്പോൾ തെളിവൊന്നുമാവശ്യപ്പെടാതെ,സന്തോഷത്തോടെ അഗ്നിശമനവിഭാഗത്തിൽ ക്യാപ്റ്റനായ വിൻസെൻറ് 'അവനെ' സ്വീകരിക്കുന്നു.വിൻസെൻറും അലക്സിയയും തമ്മിലുള്ള പരസ്പര സ്നേഹത്തിൻറെയും സാന്ത്വനത്തിൻറയും ആർദ്രമായ അനുഭവമായാണ് ചിത്രം അവസാനിക്കുന്നത്. സങ്കീർ ണമായ വർത്തമാനകാലത്ത് ലിംഗവ്യത്യാസവും സചേതനഅചേതന വൈരുധ്യങ്ങളും മറികടന്നുകൊണ്ട്, മാനവികതയും മനുഷ്യത്വവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന, സമീപകാലം കണ്ട് വ്യത്യസ്തവും ധീരവുമായ ചിത്രം ടിറ്റാൻ ഇപ്പോൾ ചലച്ചിത്രലോകം ചർച്ച ചെയ്യുകയും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MATHRUBHUMI ILLUSTRATEDView All

ബിർജു മഹാരാജിന്റെ ചിലങ്കകൾ

ആർട്ട് മാഗസിൻ

1 min read
Mathrubhumi Illustrated
January 30, 2022

നാടകച്ഛായകൾ

അനർഘനിമിഷങ്ങൾ

1 min read
Mathrubhumi Illustrated
January 30, 2022

മധുവിന്റെ നായികമാർ

മലയാളസാഹിത്യത്തിലെ അനശ്വരകഥാപാത്രങ്ങളിൽ പലതും ചലച്ചിത്രരൂപമായപ്പോൾ അഭിനയത്തിലൂടെ അവയെ അവിസ്മരണീയമാക്കിത്തീർക്കാൻ കഴിഞ്ഞ നടനാണ് മധു.ചലച്ചിത്രത്തിലെ മധുവിന്റെ നായികമാരിൽ ചിലരും സമാനമായ രീതിയിൽ നായക കഥാപാത്രത്തോടൊപ്പം ഓർമ്മകളിൽ തിളങ്ങി നിൽക്കുന്നവരാണ്. ചെമ്മീനിലെ മധുവിന്റെ പരീക്കുട്ടിയും ഷീലയുടെ കറുത്തമ്മയും മലയാളസിനിമയിലെ ഏറ്റവും വിഖ്യാതരായ പ്രണയജോടികളായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. സമാന്തര സ്വഭാവമുള്ള സ്വയംവരത്തിലെ ശാരദയും മറ്റൊരു തലത്തിൽ ഉയർന്നു നിൽക്കുന്ന നായികയാണ്. ശ്രീവിദ്യയും ജയഭാരതിയും ലില്ലി ചക്രവർത്തിയു മടക്കമുള്ള നായികമാരും ശ്രദ്ധേയരായിരുന്നു. മധുവിന്റെ കഥാപാത്രങ്ങളുമായി ഈ നടിമാരുടെ കഥാപാത്രങ്ങൾ സൃഷ്ടിച്ച മനോഹര അഭിനയമുഹൂർത്തങ്ങളെ ഓർമ്മിക്കുന്നു. ഒപ്പം ജീവിതനായികയായ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും മകൾ ഉമയെക്കുറിച്ചും സംസാരിക്കുന്നു. പുരസ്കാരങ്ങൾക്കും താരപദവിയ്ക്കുമപ്പുറത്ത് നടനെന്ന നിലയിൽ വ്യത്യസ്തമായി അഭിനയിക്കാൻ കഴിഞ്ഞ കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ നേട്ടം എന്ന് സ്വയം അടയാളപ്പെടുത്തുന്നു. അഭിമുഖത്തിന്റെ അവസാനഭാഗം.

1 min read
Mathrubhumi Illustrated
December 26, 2021

മണൽക്കൂമ്പാരത്തിലെ ലോഹ അയിര്

ഇന്ത്യയിലെ ഉയർന്ന പ്രതിഫലമുള്ള പുരസ്ക്കാരങ്ങളിൽ പ്രമുഖമാണ് ജ്ഞാനപീഠ പുരസ്കാരം. വ്യവസായിയായ ശാന്തിപ്രസാദ് ജെനിന്റെ മുൻകൈയിൽ ആരംഭിച്ച, ഇന്ത്യയിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലി നായിരുന്നു. രണ്ടായിരത്തി ഇരുപതിലെ പുരസ്കാരത്തിന് അർഹനായ അസമിയ കവി നീൽ മണി ഫുക്കനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. ഒപ്പം അസമിയ കവിതയുടെ പൊതു അന്തരീ ക്ഷത്തെക്കുറിച്ചും നീൽ മണി ഫുക്കന്റെ കാവ്യ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്നു. ഡോ.ബീരേന്ദ്രകുമാർ ഭട്ടാചാര്യയ്ക്കും ഡോ. ഇന്ദിര ഗോസ്വാമിയ്ക്കും ശേഷം അസമിയ സാഹിത്യത്തിന് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരമാണ് നീൽ മണിയുടേത്. പ്രകൃതിയും മനുഷ്യജീവിതവും ദാർശനികതയും ഫുക്കന്റെ കവിതയിൽ എങ്ങനെ ഇടം പിടിക്കുന്നു എന്നും വിശദീകരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

വംശീയതയുടെ ഐക്യനാടുകൾ

വംശീയതയാണ് വംശഹത്യകളുടെ പ്രഭവകേന്ദ്രം. അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവംശജർക്കെതിരെ നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും നിരന്തര വംശഹത്യക്ക് ഉദാഹരണമാണ്. അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുള്ള വംശീയതയേയും വംശഹത്യകളേയും കുറിച്ച്.

1 min read
Mathrubhumi Illustrated
December 26, 2021

പേടിയായിരുന്നു, ആൻ റൈസിനെ

കാമനകളുടെ ആഘോഷമായിരുന്നു ആൻ റൈസിന്റെ രചനാലോകം. അരുതുകളെ മുഴുവൻ അവർ പിഴുതെറിഞ്ഞു. എല്ലാത്തരം ലൈംഗികതകളും ആനന്ദാന്വേഷണങ്ങളും ആവിഷ്കരിച്ചു. ലോകം അവരുടെ വാക്കുകൾ ഏറ്റെടുത്തു. പ്രചാരത്തിൽ ആനിന്റെ രചനകൾ റെക്കോർഡുകൾ സൃഷ്ടിച്ചു. ജനപ്രിയതയെ ശത്രുപക്ഷത്ത് നിർത്തി തിരസ്കരിക്കുന്ന സാഹിത്യവിചാരങ്ങളെ മാത്രം കണ്ടുശീലിച്ചവർക്ക് പക്ഷേ, ആൻ അപരിചിതയായിരുന്നു. ആൻ റൈസിനെ അനുസ്മരിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

ഓർമയുടെ തൊട്ടിൽ

തിരസ്ക്തരുടെ കാഥികയാണ് പി. വത്സല. മലയാളഭാവന സഞ്ചരിച്ചെത്താൻ മടിച്ച വയനാടൻ ജീവിതങ്ങളിലേക്ക്, ആദിവാസികളിലേക്ക്, അവരുടെ സ്വത്വബോധത്തിലേക്ക് ജീവിത കാമനകളിലേക്ക് പി.വൽസല ആദരവോടെ ചെന്നു. അവരിലൊരാളായി സ്വയം സ്വാംശീകരിച്ചു. തങ്ങളുടെ ടീച്ചറമ്മക്ക് മുന്നിൽ അവർ ജീവിതം തുറന്നിട്ടു. ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. ഓർമകൾക്ക് മങ്ങലുണ്ട്. യാത്രകൾ തീരെ കുറവാണ്. എന്നാൽ ഒരിക്കൽ ആളിയിരുന്ന സർഗാത്മകതയുടെ ഇപ്പോഴുമണയാത്ത കനലുകൾ ചേർത്ത് ആഴ്ചപ്പതിപ്പിനുവേണ്ടി ഓർമകളെ തിരിച്ചു പിടിക്കുകയാണ് പി. വൽസല. ഓർമയെഴുത്ത് ആരംഭിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

എഴുതിപ്പിച്ച ടീച്ചർ

മലപ്പുറം ചാരാളം അധ്യാപികയായിരുന്നു. ഹൈമവതിടീച്ചർ സാഹിത്യകാരനായിരുന്ന, നാടകകൃത്തായിരുന്ന, അധ്യാപകനായിരുന്ന തായാട്ട് ശങ്കരൻമാസ്റ്ററുടെ സഹധർമിണി. കോഴിക്കോടിന്റെ വനിതാ മേയർ ആയി ചരിത്രം സൃഷ്ടിച്ചയാൾ. എനിക്ക് അതിലെല്ലാം അപ്പുറം, എന്റെ ജീവിതത്തെ വഴിതിരിച്ചു വിടുകയും രൂപപ്പെടുത്തുകയും ചെയ്തു എന്റെ പ്രിയപ്പെട്ട ടീച്ചറാണ് ഹൈമവതി തായാട്ട്. ആവോളം കരുതലും വാൽസല്യവും ചൊരിഞ്ഞ വ്യക്തിത്വം. വർഷങ്ങൾക്ക് ശേഷം ടീച്ചർ എനിക്ക് അയച്ച കത്ത് ഞാനിന്നും സൂക്ഷിക്കുന്നു.

1 min read
Mathrubhumi Illustrated
December 26, 2021

ഇറാൻ സിനിമയിലെ പൊരുതുന്ന സ്ത്രീ

മതപരവും സാമ്പത്തികവുമായ പരിമിതികൾക്കകത്തു നിന്ന് ലോകസിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ഇറാനിയൻ സിനിമകൾ. ലളിതമായ ആഖ്യാനം കൊണ്ടും സെൻസർഷിപ്പിന്റെ കടുത്ത നിയന്ത്രണത്തെ സർഗാത്മകമായ ധ്വനിപ്പിക്കലുകൾ കൊണ്ടും ഇറാനിയൻ ചലച്ചിത്ര പ്രവർത്തകർ മറികടന്നു. യുദ്ധത്തിനെതിരായും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അവസ്ഥകളുടെ ദുരിതങ്ങൾക്കെതിരായും നിരന്തരം സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന ഒരു ലാവണ്യശൈലി ഇറാനിയൻ സ്ത്രീ സിനിമകളിൽ കാണാം. ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ഇറാനിയൻ സംവിധായിക എന്ന നിലയിൽ ശ്രദ്ധേയയായ നർഗീസ് അബാറിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം അബ്യാറുമായി ചലച്ചിത്ര നിരൂപകയായ അനാ ഡെമൺഡ് നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയും ഉൾപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തിനും മതഭീകരതയ്ക്കുമെതിരായ പോരാട്ടങ്ങൾകൂടിയായി നർഗീസിന്റെ സിനിമകളെ വായിക്കാം.

1 min read
Mathrubhumi Illustrated
December 26, 2021

അസ്തമിക്കാത്ത ചാന്ദ്രശോഭ

(വിഖ്യാത നർത്തകിയും കോറിയോഗ്രാഫറുമായിരുന്ന ചന്ദ്രലേഖയുടെ പതിനഞ്ചാം ചരമവാർഷികമാണ് ഈ ഡിസംബർ മുപ്പതിന്. തൊണ്ണൂ റ്റിമൂന്നാം ജന്മദിനം ഡിസംബർ ആറിനുമായിരുന്നു.)

1 min read
Mathrubhumi Illustrated
December 26, 2021