കാശ് വാരുന്ന കിളികൾ
SAMPADYAM|October 01, 2021
ഒരുപാട് ഇഷ്ടം തോന്നിയൊരു ഹോബിയിലെ ബിസിനസ് സാധ്യതകൾ കണ്ടെത്തി മനസ്സുനിറയെ സന്തോഷവും ഒപ്പം വരുമാനവും നേടുന്നൊരു പെൺകുട്ടി.

സംരംഭക രംഗത്തേക്കു കടന്നുവരാൻ ആഗ്രഹിക്കുന്ന പലരെയും കുഴക്കുന്ന വലിയൊരു ചോദ്യമാണ് എന്തു ബിസിനസ് തുടങ്ങണം എന്നത്. അതിനൊരു പരിഹാരമായാൽ മുടക്കാനുള്ള മൂലധനം കീറാമുട്ടിയായി മുന്നിൽ നില്ക്കും. ഇത്തരം സാഹചര്യങ്ങളെയൊക്കെ മറികടക്കാനുള്ള ഇച്ഛാശക്തിയും മുന്നോട്ടുള്ള വഴിയിൽ തളർന്നുപോകാതിരിക്കാനുള്ള കരുത്തും ഉണ്ടെങ്കിലെ വലിയ വിജയം കൈവരിക്കാനാകൂ.

എന്നാൽ, എടുത്താൽ പൊങ്ങാത്ത ആത്മവിശ്വാസം കൈമുതലായില്ലെങ്കിലും ഭേദപ്പെട്ട വരുമാനവും നല്ലൊരു സംരംഭകനെന്ന ഖ്യാതിയും നേടിത്തരുന്ന ഒട്ടേറെ സംരംഭകസാധ്യതകൾ നമുക്കു ചുറ്റും കാണാം. അധികം റിസ്ക് എടുക്കാതെ, വലിയൊരു മൂലധനത്തിന്റെയോ അടിസ്ഥാന സൗകര്യങ്ങളുടെയോ പിൻബലമില്ലാതെ വിജയം കണ്ടെത്താവുന്ന മേഖലകളാണ് അതെല്ലാം.

ഉദാഹരണമായി പറഞ്ഞാൽ നമ്മുടെ സ്വന്തം ഹോബികൾ, അവയിൽ പലതും ബിസിനസാക്കി മാറ്റാവുന്നവയല്ലേ? വലിയതോതിലുള്ള സാധ്യതകൾ അതിനുള്ളിലുണ്ടാകും. നമ്മോടൊപ്പം വളർന്നുവന്നതിനാൽ അപരിചിതത്വം ഉണ്ടാകില്ല. സാങ്കേതികതയുടെ നൂലാമാലകളും മറികടക്കാവുന്നവ തന്നെയായാകും.

ഇഷ്ടം കൂടിയ ബിസിനസ്

ഇത്തരത്തിൽ ചെറുപ്രായത്തിൽ തന്നെ പക്ഷികളോട് ഇഷ്ടം കൂടിയൊരു പെൺകുട്ടി, ആ ഇഷ്ടത്തെ വരുമാനം ലഭിക്കുന്നൊരു മാർഗം കൂടിയാക്കി മാറ്റിയ കഥയാണ് ഇവിടെ പറയുന്നത്.

ഇവളുടെ പേര് ജ്യോത്സന, സ്വദേശം ആറ്റിങ്ങൽ. ആളിപ്പോൾ ഇംഗ്ലിഷ് ലാംഗ്വേജ് ട്രെയിനറാണ്. മോഡലിങ്ങും ഒപ്പം കൊണ്ടുപോകുന്നു. ഇതിനൊപ്പമാണ് അലങ്കാരപ്പക്ഷികളെ വാങ്ങലും വില്ക്കലും വളർത്തലുമെല്ലാം.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM SAMPADYAMView All

വിൽക്കാനോ, വാങ്ങാനുള്ള സമയം

കോവിഡ് പൂർണമായി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അനന്തര ഫലങ്ങൾ അനുഭവേദ്യമായി തുടങ്ങി. അതാദ്യം റിയൽ എസ്റ്റേറ്റ് രംഗത്താണെന്നും പറയാം.

1 min read
SAMPADYAM
December 01, 2021

വലിയ നേട്ടം ചെറിയ മുതൽമുടക്കിൽ

സംരംഭകരംഗത്ത് ആർക്കും മാതൃകയാക്കാവുന്ന, കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി മികച്ച വിജയം നേടിയ ഒരു പെറ്റ് ഷോപ്പിന്റെ വിജയകഥ.

1 min read
SAMPADYAM
December 01, 2021

നല്ല ശമരിയാക്കാരനാകാം സംരംഭം വളർത്താം

സമൂഹത്തിലെ ഒരു പ്രശ്നത്തിനു പരിഹാരം കണ്ടുകൊണ്ട് കുറഞ്ഞ ചെലവിൽ ജനമനസ്സിൽ ഇടം നേടാനാകും.

1 min read
SAMPADYAM
December 01, 2021

തിരുത്തലുകൾ തുടരാം

വർഷാവസാനത്തിന് മുന്നോടിയായി വിപണി തിരുത്തൽ ഘട്ടത്തിലൂടെ കടന്നുപോകുന്നു. 2022 ജനുവരി-മാർച്ച് പാദത്തിലെ ലാഭമെടുപ്പിനായി നല്ല ഓഹരികൾ കൈവശം കരുതുക.

1 min read
SAMPADYAM
December 01, 2021

ഡിജിറ്റൽ ഏജന്റുമാരുമായി വികോവർ ഇൻഷുർടെക്

കൊച്ചി ആസ്ഥാനമായ ഇൻഷുർടെക് സ്റ്റാർട്ടപ് VKOVER.COM ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നു.

1 min read
SAMPADYAM
December 01, 2021

കായം ബിസിനസ് കലക്കൻ വരുമാനം

ഉന്നതപഠനത്തിനു പിന്നാലെ മികച്ചൊരു ജോലി സ്വപ്നം കാണുന്ന യുവജനങ്ങൾക്കിടയിൽ, വ്യത്യസ്തമായി ചിന്തിക്കുന്ന മൂന്നു സഹോദരിമാർ. അവർ പടുത്തുയർത്തിയൊരു സംരംഭത്തിന്റെ വിജയകഥ.

1 min read
SAMPADYAM
December 01, 2021

ഓൺലൈൻ സേവനങ്ങളിൽ പരാതിയുണ്ടോ? വിരൽത്തുമ്പിലുണ്ട് പരിഹാരം

കോടതികളിലോ ഉപഭോക്തൃ ഫോറങ്ങളിലോ കയറിയിറങ്ങാതെ ഉപഭോക്തൃ തർക്കങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ പരിഹരിക്കാൻ കഴിയുന്ന കേന്ദ്രസർക്കാർ സംവിധാനമുണ്ട്.

1 min read
SAMPADYAM
December 01, 2021

ഓൺലൈൻ തട്ടിപ്പ് 5 അനുഭവ സാക്ഷ്യങ്ങൾ

സംസ്ഥാനത്ത് ആയിരത്തിലധികം കേസുകളാണ് ഓരോ മാസവും റജിസ്റ്റർ ചെയ്യുന്നത്. ഭൂരിഭാഗവും ബാങ്കുകളുമായി ബന്ധപ്പെട്ടവ തന്നെ. ജാഗ്രത പുലർത്തുവാൻ സഹായകരമായ 5 അനുഭവസാക്ഷ്യങ്ങൾ കേരള പൊലീസിന്റെ സൈബർ സെൽ പങ്കുവയ്ക്കുന്നു.

1 min read
SAMPADYAM
December 01, 2021

എങ്ങനെ നേടിയെടുക്കാം സാമ്പത്തികലക്ഷ്യം?

ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നവരിൽ 90 ശതമാനവും ആ ലക്ഷ്യങ്ങൾ നേടാറില്ല എന്നതാണ് വസ്തുത

1 min read
SAMPADYAM
December 01, 2021

'ക്രെഡിറ്റ് സ്കോർ കെണിയാകരുത് നിങ്ങൾ അറിയേണ്ടതെല്ലാം

ഇന്ത്യയിലെ പ്രമുഖ ക്രഡിറ്റ് റേറ്റിങ് ബ്യൂറോ ആയ ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന്റെ ചെയർമാൻ എം.വി. നായർ ചോദ്യങ്ങൾക്കു മറുപടി നൽകുന്നു.

1 min read
SAMPADYAM
December 01, 2021