ആലിയുടെ ബ്രോ ഡാഡി
Kudumbam|November 2021
ഹിറ്റ് സിനിമകളും വേറിട്ട നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ മലയാളത്തിൻറ സൂപ്പർ താരം പൃഥിരാജിന് കുടുംബ കാര്യങ്ങളിലുമുണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ.
ഷിഹാബ് അബ്ദുൽ കരീം

പൃഥ്വിരാജിനിപ്പോൾ റോൾ പലതാണ്. നടൻ, സംവിധായകൻ, നിർമാതാവ്... ഇതിലെല്ലാമുപരി ആലിയുടെ "ബ്രോ ഡാഡി എന്ന വമ്പൻ റോളും. ദുബൈ അഡ്രസ് ഡൗൺടൗണിലേക്ക് പൃഥിയെ കാണാൻ എത്തിയപ്പോൾ അച്ഛനൊപ്പം ഭക്ഷണം കഴിക്കാൻ അവളുമുണ്ടായിരുന്നു, ഏഴു വയസ്സുകാരി അലംകൃത. അൽപം കഴിഞ്ഞ് അഭിമുഖത്തിനായി മീറ്റിങ് റൂമിലേക്കെത്തിയപ്പോൾ ആലിയെ കൂട്ടാതെയായിരുന്നു പൃഥ്വിയുടെ വരവ്. എന്തുകൊണ്ടാണ് അവളെ മാധ്യമങ്ങൾക്കു മുന്നിലോ സമൂഹമാധ്യമങ്ങളിലോ പ്രസന്റ് ചെയ്യാത്തതെന്നു ചോദിച്ചാൽ പൃഥ്വിക്ക് കൃത്യമായ ഉത്തരമുണ്ട്. നിലപാടുകളിൽ രാജിയില്ലാത്ത മലയാളത്തിൻറ യുവ സൂപ്പർ നായകന് കുടുംബ കാര്യത്തിലുമുണ്ട് വ്യക്തമായ കാഴ്ചപ്പാടുകൾ. കലാരംഗത്തെ സംഭാവനകൾക്ക് യു.എ.ഇ സർക്കാർ നൽകിയ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ദുബൈയിലെത്തിയ പൃഥിരാജ് സുകുമാരൻ കുടുംബ, സൗഹൃദ, സിനിമ വിശേഷങ്ങൾ മാധ്യമം "കുടുംബവുമായി പങ്കുവെക്കുന്നു.

ആലിയുടെ അച്ഛൻ

സെലിബ്രിറ്റികളുടെ കുഞ്ഞുമക്കൾക്കുപോലും ഫേസ്ബുക്കും ഇൻസ്റ്റ പേജും ലക്ഷക്കണക്കിന് ഫോളോവേഴ്സുമുള്ള കാലമാണിത്. "അലംകൃത പൃഥ്വിരാജ്' എന്നൊരു പേര് കണ്ടാൽ ഫോളോവേഴ്സസ് ഇടിച്ചുകയറുന്ന ഈ കാലത്ത് ആലിയുടെ എത്ര ചിത്രങ്ങൾ നിങ്ങൾ സമൂഹമാധ്യമത്തിൽ കണ്ടിട്ടുണ്ട്. വല്ലപ്പോഴും ബർത്ത്ഡേ ദിവസം പോസ്റ്റ് ചെയ്യുന്ന അപൂർവം ചില ചിത്രങ്ങൾ കണ്ടിട്ടുണ്ടാവും. എന്തുകൊണ്ടാണ് ആലിയെ സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തുന്നതെന്ന് ചോദിച്ചാൽ പൃഥിക്ക് കൃത്യമായ ഉത്തരമുണ്ട്. "ഇതൊരു അകറ്റിനിർത്തലല്ല. അവൾക്ക് തിരിച്ചറിയപ്പെടുന്ന പബ്ലിക് പ്രൊഫൈൽ തൽക്കാലം വേണ്ടെന്നു വെച്ചതാണ്. അത് ഉൾക്കൊള്ളാനുള്ള പ്രായം അവൾക്കായിട്ടില്ല. എവിടെ പുറത്തിറങ്ങിയാലും അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവിധം തൽക്കാലം തിരിച്ചറിയപ്പെടേണ്ടതില്ല എന്നാണ് എന്റെയും സുപ്രിയയുടെയും തീരുമാനം. അവൾ കുറച്ചുകൂടെ വലുതാവട്ടെ. കുഞ്ഞായിരിക്കുന്ന സമയത്ത് ഒരു പബ്ലിക് ഫെയിം ആകുന്നതിൽ നിന്ന് അവളെ മാറ്റിനിർത്തിയാൽ കൊള്ളാമെന്നുണ്ട്. കുറച്ച് കഴിഞ്ഞാൽ ഇത് മാറിയേക്കും. അവൾക്കിപ്പോൾതന്നെ ഇതേക്കുറിച്ച് ചെറിയ തിരിച്ചറിവുകൾ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരുമിച്ച് പുറത്തുപോകുമ്പാൾ എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാൻ മറ്റുള്ളവർ വരുമ്പോൾ അച്ഛന്റെ ഫോട്ടോ എടുക്കാൻ ആളുകൾ ആഗ്രഹിക്കുന്നു എന്ന് അവൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. അവളെ അതിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആഗ്രഹിക്കുന്ന അച്ഛനും അമ്മയുമാണ് ഞങ്ങൾ. കുറച്ചുകൂടി പ്രായമാകുമ്പോൾ അവൾക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയും. എന്റെ ലോകമിതാണ്, അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, എന്റെ ജീവിതരീതി ഇതാണ് എന്നൊക്കെ മനസ്സിലായിത്തുടങ്ങുന്നതു വരെ അവൾ ഇങ്ങനെ പോട്ടെ.'

ആലിയുടെ ചിത്രങ്ങളില്ലെങ്കിലും അവൾ വരച്ച ചിത്രങ്ങളും എഴുതിയ കുഞ്ഞുകവിതകളും പൃഥിയും സുപ്രിയയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതേക്കുറിച്ച് അവൾക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്. അത ലൈഫ് ലോങ് ഹോബിയായി മാറുമോ എന്നറിയില്ല. രണ്ടുമൂന്ന് വർഷമായി അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ചു തുടങ്ങിയശേഷം വായനയിൽ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. അവൾക്ക് ഏതുതരം പുസ്തകങ്ങളാണ് വായിക്കാൻ കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞാനും സുപ്രിയയുമാണ്. കാരണം, അവൾക്ക് അത് തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലല്ലോ. വായനയിലെ ടേസ്റ്റും പ്രാധാന്യവുമെല്ലാം പഠിച്ചു വരുന്നതല്ലേയുള്ളൂ.'

നസ്റിയ, സൗഹൃദത്തിൻറ കണക്ടിവിറ്റി

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM KUDUMBAMView All

ഒരു കട്ട വില്ലൻവേഷം ചെയ്യണം- ജാഫർ ഇടുക്കി

ഹാസ്യതാരമായെത്തിയ ജാഫർ ഇടുക്കി ഇന്ന് സ്വഭാവവേഷങ്ങളടക്കം 150ലേറെ സിനിമകൾ പൂർത്തിയാക്കി കഴിഞ്ഞു. ഏതു കഥാപാത്രത്തിലും തൻറതായ കൈയൊപ്പ് പതിപ്പിക്കുന്ന ഇടുക്കിക്കാരന്റെ വിശേഷങ്ങൾ.

1 min read
Kudumbam
November 2021

ആലിയുടെ ബ്രോ ഡാഡി

ഹിറ്റ് സിനിമകളും വേറിട്ട നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ മലയാളത്തിൻറ സൂപ്പർ താരം പൃഥിരാജിന് കുടുംബ കാര്യങ്ങളിലുമുണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകൾ.

1 min read
Kudumbam
November 2021

ആകാശമരത്തെ അനുസരിക്കാത്ത മാൻ കൂട്ടങ്ങൾ

കുട്ടിക്കഥ

1 min read
Kudumbam
November 2021

കശ്മീരിലെ മഹാതടാകങ്ങൾ തേടി

മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ, പൈൻ മരക്കാടുകൾ, ആപ്പിളും കുങ്കുമപ്പൂക്കളും നിറഞ്ഞ താഴ്വരകൾ. എത്ര കണ്ടാലും മതിയാവില്ല കശ്മീരിൻറ മായിക സൗന്ദര്യം. സമുദ്രനിരപ്പിൽനിന്ന് 6000 അടി മുതൽ 14,000 അടി വരെ ഉയരത്തിലുള്ള താഴ്വരകളും ദുർഘട മലമ്പാതകളും താണ്ടി നടന്നനുഭവിച്ചറിഞ്ഞ കശ്മീർ ഗേറ്റ് ലേക്സ് ട്രക്കിങ് ദിനങ്ങളിലൂടെ..

1 min read
Kudumbam
November 2021

നട്ടുച്ചുക്ക് അസ്തമിച്ച സൂര്യൻ

കരിപ്പൂരിലെ വിമാനദുരന്തത്തിൽ സ്വന്തം ജീവൻ വെടിഞ്ഞ് ഒട്ടേറെ പേരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ ദീപക് സാരെയെ കുടുംബസുഹൃത്തും അയൽവാസിയുമായ, തിരുവനന്തപുരം സ്വദേശി ശ്രീദേവി ഓർക്കുന്നു.

1 min read
Kudumbam
September 2020
RELATED STORIES

A Sicilian Odyssey

A luxurious tour of Sicily is even more enticing at the wheel of the new Bentley GT Speed Convertible

7 mins read
Maxim
January - February 2022

For The Win – La-Tanya Greene

Maxim Cover Girl competition winner La-Tanya Greene is an educated beauty with a bright future

5 mins read
Maxim
January - February 2022

THE GOLDEN AGE of BOURBON

A new bourbon bible heralds the ascendance of America’s signature spirit

5 mins read
Maxim
January - February 2022

THE WORLD of SUPERYACHTS

Multimillion-dollar yachts have never been more in demand. Here are some of the world’s most beautiful

3 mins read
Maxim
January - February 2022

THE POWDER & THE GLORY

A roundup of some of the most extreme and exclusive skiing expeditions around the world

5 mins read
Maxim
January - February 2022

DELAGE ROARS BACK

Entrepreneur Laurent Tapie is raising the legendary marque from the grave

6 mins read
Maxim
January - February 2022

THE WORLD'S COOLEST WINERIES

These alluring properties around the globe sit at the intersection of architecture and viniculture

4 mins read
Maxim
January - February 2022

TITAN of TECH & INTELLIGENCE

How a visionary billionaire behind Google now envisions the future under artificial intelligence

10 mins read
Maxim
January - February 2022

WHEN SUPERMODELS RULED the WORLD

Claudia Schiffer curates an exhibition and authors a book on iconic 1990s fashion photography

4 mins read
Maxim
January - February 2022

LOST COASTLINES

An epic 750-mile journey up the coast of California in a manual-shift Porsche 911

7 mins read
Maxim
January - February 2022