നരച്ച മുടിയിഴകൾക്ക് ഒട്ടും ചേരാത്ത ആരോഗ്യമാർന്ന ചുറുചുറുക്കോടെയുള്ള ശരീരം. പച്ചനിറമാർന്ന കൃഷ്ണമണികൾക്കു ചുറ്റും പ്രഭയാർന്ന കണ്ണുകൾ. സൗമ്യമായ ഭാവം, കുട്ടിത്തം വിട്ടുമാറാത്ത ചിരി. ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖഭാവം. ഓരോ വാക്കിലും പ്രകടമാകുന്ന മാനുഷികതയും അർപ്പണബോധവും ആർക്കുമങ്ങനെ എളുതായി സ്വായത്തമാക്കാവുന്നതല്ല. കഠിനമായ പരിശ്രമത്തിലൂടെയും തപസ്സിനു തുല്യമായ ലക്ഷ്യബോധത്തോടെയുമുള്ള ജീവിതം സ്വായത്ത മാക്കിയവർക്കും മാത്രം നേടാവുന്ന സിദ്ധിയാണതെന്ന് മനസ്സി ലാക്കിത്തരുന്ന ജീവിതരീതി. ഇതാണ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ എന്ന മനുഷ്യൻ.
മുംബൈ നഗരത്തിലെ പവായിൽ ജൽവായുവിഹാർ ഹൗസിങ് കോംപ്ലക്സിൽ താമസിച്ചിരുന്നപ്പോഴേ ഞങ്ങൾക്കറിയുന്ന കുടുംബമാണ് സാഥെയുടേത്. എൻറെ ഭർത്താവ് ശ്രീകണ്ൻ നായരും സാറയും സുഹൃത്തുക്കളായിരുന്നു. ക്യാപ്റ്റൻറ മക്കൾ ശാന്തനുവും ധനഞ്ജയും എന്റെ മകൻ ശ്രീനുവിൻ കളിക്കൂട്ടുകാരും. മിടുക്കരായ കുട്ടികളായിരുന്നു അവരെന്ന് മോനെപ്പോഴും പറയാറുണ്ട്. അതുകൊണ്ടാണല്ലോ അവർക്ക് യു.എസിൽ എം.ഐ.ടി സ് കോളർ ആകാൻ കഴിഞ്ഞത്.
സാഥെ കുടുംബം പിന്നീട് നാഗർ അമർശക്തിയിലുള്ള ബിൽഡിങ്ങിലേക്ക് താമസം മാറി. രണ്ടു കിലോമീറ്റർ വ്യത്യാസമേ ഞങ്ങൾ താമസിക്കുന്ന ജൽവായുവിഹാറിനും നാഗറിനുമുള്ളു. ഏതു രാജ്യത്തിനപ്പുറം പോയാലും സ്നേഹബന്ധങ്ങൾക്ക് അകലം അസാധ്യമാണല്ലോ. വർഷങ്ങൾ ഓടിപ്പോകെ ഞങ്ങളുടെ മകൾ ശ്രുതിക്ക് വിവാഹപ്രായമെത്തി. സാഥെയുടെ തൊട്ടടുത്ത ഫ്ലാറ്റിലെ കുൽദീപ് ഹെബ്ളിക്കറായിരുന്നു വരൻ. കുൽദീപിന്റെ അമ്മ സ്വാതിയും അച്ഛൻ സുനിലുമായി ക്യാപ്റ്റൻ ഫാമിലി നല്ല അടുപ്പമായിരുന്നു എന്ന് മനസ്സിലാക്കുന്നത് അവിടെ പോകുമ്പോഴാണ്. ഏതു വിശേഷങ്ങൾക്കും ആദ്യന്തം അവർ ഉണ്ടാകും. വീട്ടുകാർ ആരാണ് എന്ന് അന്യരാരെങ്കിലും വന്നാൽ സംശയം തോന്നുന്ന തരത്തിലാണ് ക്യാപ്റ്റന്റെ ഭാര്യ സുഷമയുടെ പെരുമാറ്റം. മോളുടെ കല്യാണത്തലേന്നേ അവർ പങ്കെടുത്തിരുന്നു.
എപ്പോൾ മോളുടെ വീട്ടിൽ പോയാലും അതിഥികളായ ഞങ്ങളെ കാണാൻ വരാനും കുശലം ചോദിക്കാനും മറക്കാത്ത അവർ അവരുടെ ഫ്ലാറ്റിൽ ഡിന്നറിനു ക്ഷണിച്ചേ മടങ്ങാറുള്ളായിരുന്നു. പിന്നീട് യു.കെയിൽ സ്ഥിരതാമസമാക്കിയ എൻറ മകളും കുടുംബവും മുംബൈയിലെത്തുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഒരു വീട്ടുകാരെപ്പോലെ തമ്മിൽ കാണും.
Continue reading your story on the app
Continue reading your story in the magazine
VIBRANT LIVING It's Your Move!
The region is rich in upscale downsizing options.
HOME SCHOOL
Local makers help build an at-home classroom.
POT COMMODITY
AMONG NEW CANNABIS PRODUCTS IS ONE THAT MIGHT CHANGE THE WAY MARYLANDERS SLEEP.
Buns Out
How a modest start-up became the toast of the town.
WON'T YOU BE MY NEIGHBOR?
A shared crisis has a way of galvanizing relationships.
GAMECHANGER PAIGE HERNANDEZ
Associate artistic director, Everyman Theatre
THE ITALIAN JOB
After 107 years, Di Pasquale’s finds a new home in Brewers Hill.
RETURN the NATIONAL PARKS to the TRIBES
THE JEWELS of AMERICA’S LANDSCAPE SHOULD BELONG TO AMERICA’S ORIGINAL PEOPLES.
Seeing Red
Does Congressman Andy Harris represent the future or end of the Maryland GOP?
‘IT'S ALWAYS BEEN ABOUT EXCLUSION'
America is a diverse nation of immigrants—but it was not intended to be, and its historical biases continue to haunt the present.