ഓർമകളിലെ അരവണയുടെ മധുരവും നെയ്‍മണവും
Manorama Weekly|November 27, 2021
അരവണ പലതരം നിവേദ്യങ്ങളിൽ ഒന്നു മാത്രം. നിർമാല്യത്തിനു ത്രിമധുരം. ഉഷപൂജയ്ക്ക് ഇടിച്ചുപിഴിഞ്ഞ പായസം. അത്താഴ പൂജയ്ക്ക് പാനകവും ഉണ്ണിയപ്പവും.
ശ്രീദേവി നമ്പ്യാർ

വൃശ്ചികക്കുളിരുമായി എത്തുന്ന പുലർകാറ്റിനൊപ്പമെത്തുന്നത് ശരണമന്ത്രങ്ങൾ കൂടിയാണ്. അരവണയുടെ നെയ്യ്മണവും മധുരവും ചേരാതെ ശബരിമല തീർഥാടനമില്ല. മലയിറങ്ങുന്ന ഓരോരുത്തരും ഓർമകൾക്കൊപ്പം ചേർത്തുവയ്ക്കുന്നതാണ് അരവണപ്പായസം. എന്നാൽ, അരവണ ശബരിമലയിലെ പലതരം നിവേദ്യങ്ങളിൽ ഒന്നുമാത്രമാണ്. ഓരോ പൂജാനേരത്തും വ്യത്യസ്ത നിവേദ്യമാണ് ശബരിമലയിൽ. നിർമാല്യത്തിന് ത്രിമധുരമാണ് നിവേദ്യം. ഉണക്കമുന്തിരിയും കൽക്കണ്ടവും തേനും പ്രത്യേക അനുപാതത്തിൽ ചേർത്താണിത് തയാറാക്കുന്നത്. ഇതു പുലർച്ചെ മൂന്നിനാണു നിവേദിക്കുന്നത്. തുടർന്ന് അഷ്ടദവ്യം ചേർത്ത് ഗണപതിഹോമം. അവിൽ, മലർ, ശർക്കര, കൊട്ടത്തേങ്ങ, കരിമ്പ്, നെയ്യ്, എള്ള്, കദളിപ്പഴം എന്നിവയാണ് അഷ്ടദ്രവ്യം.

ഉഷഃപൂജയ്ക്ക് ഇടിച്ചുപിഴിഞ്ഞ പായസമാണു നിവേദ്യം. അരി, ശർക്കര, നെയ്യ്, കദളിപ്പഴം, തേങ്ങാപ്പാൽ എന്നിവയാണ് ചേരുവ. തേങ്ങാപാൽ ചേർത്തു വറ്റിച്ചാണു പായസം തയാറാക്കുന്നത്. ഈ പായസം പുറത്തു വിൽപനയ്ക്ക് കിട്ടില്ല. ഉച്ചപ്പൂജയ്ക്കു മഹാനിവേദ്യമായി വെള്ളച്ചോറും അരവണപ്പായസവുമുണ്ട്. ശർക്കരയും അരിയും നെയ്യും തേങ്ങ വറുത്തതും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത പ്രത്യേക കൂട്ടാണ് അരവണയ്ക്ക്. ഉണക്കലരി, അരിയുടെ നാലുമടങ്ങ് ശർക്കര തിളപ്പിച്ച് വറ്റിച്ചെടുത്താണ് അരവണപ്പായസമുണ്ടാക്കുന്നത്. പക്ഷേ നിവേദിക്കുന്ന പായസം അളവിൽ വളരെ കുറവാണ്. ഇതു വിൽപനയ്ക്കുള്ളതുമല്ല. പൂജ കഴിഞ്ഞയുടൻ ക്ഷേത്രത്തിലുള്ള ഭക്തർക്കു സൗജന്യമായി ഇതു നൽകും. വിൽപനയ്ക്കായി തയാറാക്കുന്നത് കൂടുതൽ കാലം സൂക്ഷിക്കാവുന്ന രീതിയിൽ തയാറാക്കുന്ന അരവണപ്പായസമാണ്. പക്ഷേ, ഇതിന്റെ രുചിക്കും നിവേദ്യത്തിന്റെ രുചിക്കും ആനയും ആടും തമ്മിലുള്ള വ്യത്യാസമാണ്. അത്താഴപ്പൂജയ്ക്ക് പാനകവും ഉണ്ണിയപ്പവുമാണു നിവേദിക്കുക. ഔഷധഗുണമുള്ള മഹാപ്രസാദമാണു പാനകം. ശർക്കരവെള്ളം വറ്റിച്ചു ചുക്കും കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളും മറ്റു ചേരുവകളും ചേർത്താണു പാനകം തയാറാക്കുന്നത്. ഇതിന്റെ പൂർണമായ കൂട്ട് രഹസ്യമാണ്. അരിയും നെയ്യും വറുത്ത തേങ്ങാക്കൊത്തും ചേർത്താണ് ഉണ്ണിയപ്പം തയാറാക്കുക.

അരവണയ്ക്കു പിന്നിലെ പ്രണയകഥ

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM MANORAMA WEEKLYView All

വെള്ളം കുടിക്കുന്നതിന്റെ ശാസ്ത്രീയത

ആയുർവേദം

1 min read
Manorama Weekly
January 29, 2022

തലവേദനയ്ക്ക് പല കാരണങ്ങൾ

ജനറൽ മെഡിസിൻ

1 min read
Manorama Weekly
January 29, 2022

ഞണ്ട് റോസ്റ്റ്

കൊതിയൂറും വിഭവങ്ങൾ

1 min read
Manorama Weekly
January 29, 2022

ജോണിനെ കണ്ട് പേടിച്ച രാത്രി

ലാൽ സലാം

1 min read
Manorama Weekly
January 29, 2022

ഉത്കണ്ഠകൾ പലവിധം

കൗമാരപ്രശ്നങ്ങൾ

1 min read
Manorama Weekly
January 29, 2022

രോഗപ്രതിരോധത്തിന് കൃത്യമായ ദിനചര്യ

ആയുർവേദം

1 min read
Manorama Weekly
January 22, 2022

ഋതുഭേദ കൽപന ചാരുത നൽകിയ..

പാട്ടിൽ, ഈ പാട്ടിൽ

1 min read
Manorama Weekly
January 22, 2022

ജോസഫും മാർക്കോണിയും കഴിഞ്ഞ് ആത്മീയ

“അദൃശ്യം' എന്നൊരു സിനിമ വരുന്നുണ്ട്.

1 min read
Manorama Weekly
January 22, 2022

തക്കാളിയിട്ട തേങ്ങാ പുളി

കൊതിയൂറും വിഭവങ്ങൾ...

1 min read
Manorama Weekly
January 22, 2022

ആൺകുട്ടികളിലെ സ്തന വളർച്ച

കൗമാരപ്രശ്നങ്ങൾ

1 min read
Manorama Weekly
January 22, 2022