സിനിമയാണ് ജിവിതം
Flash Movies|November 2021
മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിശേഷത്തിൽ ജയസൂര്യ

സ്വപ്നം കാണുക, ആ സ്വപ്നത്തിലേക്ക് ഉയരുന്ന കയ്യടികളുടെ പശ്ചാത്തലത്തിൽ തലയുയർത്തിപ്പിടിച്ച് പുഞ്ചിരിയോടെ നടന്നടുക്കുക. ഒരു സ്വപ്നവും ആത്മവിശ്വാസം കൊണ്ടുമാത്രം സഫലമാകില്ല. അസാദ്ധ്യ മനസും ഉരകല്ലിലെന്ന പോലെ സ്വയം തേച്ചുമിനുക്കിയെടുക്കാനുള്ള ക്ഷമയും സമർപ്പണവുമുണ്ടെങ്കിലേ ആ യാത്ര പൂർണമാകുള്ളൂ. ജയസൂര്യ എന്ന നടൻ നടനാകുന്നത് ഇങ്ങനെ സ്വയം നിരീക്ഷിച്ചും പരിസരങ്ങളിലേക്ക് കണ്ണും മനസും പകർത്തിവച്ചും സൂക്ഷ്മമായി ഓരോ കുഞ്ഞുകാഴ്ചകളും ഒപ്പിയെടുത്തുമാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വീണ്ടും ആ കൈകളിലെത്തുമ്പോൾ ഒരു അത്ഭതവും ബാക്കിയാകുന്നില്ല. കാരണം അർഹതയ്ക്കുള്ളതാണ് ആ പുരസ്കാരം. സിനിമയെ സ്വപ്നം കണ്ട്, സിനിമയിൽ അവിഭാജ്യഘടകമായ ജയസൂര്യയ്ക്ക് പറയാനുള്ളത്.

അവാർഡിനായി കടുത്ത മത്സരമായിരുന്നല്ലോ.പ്രതിക്ഷിച്ചിരുന്നോ കിട്ടുമെന്ന്?

'വെള്ളം ' സിനിമയിൽ അഭിനയിച്ചത് സംസ്ഥാന അവാർഡ് കിട്ടും എന്ന് കരുതിയല്ല. മുരളിയുടെ ജീവിതത്തിന്റെ യാത്രയായിരുന്നു ആ സിനിമ. സിനിമ ഇറങ്ങിക്കഴിഞ്ഞാണ് അവാർഡിനൊക്കെ പോകുന്നത്. മുരളി എന്നയാൾ, അയാളുടെ തെറ്റുകൾ തിരിച്ചറിയുന്നതാണ് സിനിമ. അതിൽ ജീവിതത്തോടാണ് അയാളുടെ മത്സരമുണ്ടായത്.അഭിനയിക്കുമ്പോൾ അതാണ് ചെയ്തത്. അതിന്റെ റിസൾട്ടിനെ കുറിച്ച് ചോദിച്ചാൽ എനിക്കറിയില്ല.പക്ഷേ, സിനിമ കണ്ടതിന്റശേഷം 'നന്നായിട്ടുണ്ട്, ഇതിൽ ഒരു അവാർഡ് പ്രതീക്ഷിക്കാം' എന്ന് എല്ലാവരും പറഞ്ഞപ്പോൾ ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രതീക്ഷയില്ലായിരുന്നു. കിട്ടിയാൽ കിട്ടി.അത്രേയുള്ളൂ. ഒരുപാട് പ്രതീക്ഷ വച്ച് കിട്ടിയില്ലെങ്കിൽ ഭയങ്കര നിരാശയായിപ്പോകും. പണ്ട് അവാർഡ് ഉണ്ട്, ഉണ്ടാകും എന്നൊക്കെ അവസാനനിമിഷം വരെ കേട്ടിട്ട് കിട്ടാതായിട്ടുണ്ട്. അന്ന് നിരാശപ്പെട്ടിട്ടുണ്ട്. പിന്നെ ഞാൻ വിചാരിച്ചു.അതിന്റെ ആവശ്യമില്ല. ഒരു അവാർഡല്ലല്ലോ എന്റെ എല്ലാ സന്തോഷവും പിന്നീടുള്ള ജീവിതവും. അത് സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ്. അതിനെ ഞാൻ ബഹുമാനത്തോടെ കാണുന്നു. അത് കിട്ടിയെന്ന് കരുതിയിട്ട് എന്നിൽ വലിയ മാറ്റമൊന്നും സംഭവിക്കാൻ പോകുന്നില്ല. എന്റെ വ്യക്തിത്വത്തിന് മാറ്റം വരുന്നില്ല. മത്സരം കടുത്തതാണെന്ന് കമ്മിറ്റി പറഞ്ഞിരുന്നു. കൂടെ മത്സരത്തിനുണ്ടായ എല്ലാവരും ബ്രില്ല്യന്റ് ആക്ടഴ്സ് ആണ്. അവാർഡ് ആർക്ക് കിട്ടിയാലും ഞാൻ ഒ.കെ ആണ്. എനിക്ക് കിട്ടിയതിൽ സന്തോഷമുണ്ട്.

മുരളിക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെന്തൊക്കെയായിരുന്നു?

ഒരുപാട് പേർ ചോദിച്ചിരുന്നു മദ്യപിച്ചാണോ അഭിനയിച്ചതെന്ന്. ഞാൻ അങ്ങനെ മദ്യപിക്കുന്ന ഒരാളല്ല. മുരളിയെ അറിയുക എന്നതിനപ്പുറത്തേക്ക് ഒരു തയ്യാറെടുപ്പില്ല. കഥാപാത്രത്ത അറിയുന്നതിനേക്കാൾ ഉപരി ഒരു തയ്യാറെടുപ്പും നടത്താൻ എനിക്ക് അറിയില്ല എന്നതാണ് സത്യം.

മലയാള സിനിമയിൽ കഥാപാത്രമാകാൻ എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള നടനാണ് ജയസൂര്യ എന്നാണ് പറച്ചിൽ.എന്നുമുതലാണ് അങ്ങനെ മാറേണ്ടതുണ്ടെന്ന് തോന്നിയത്?

കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിച്ചു തുടങ്ങിയത്. അതിന്റെ മുമ്പ് ഡയലോഗ് തരുന്നു, പറയുന്നു എന്നുമാത്രം. കഥാപാത്രം സ്ട്രോംഗ് ആയ തുകൊണ്ട് സ്വപ്നക്കൂട്, ക്ലാസ് മേറ്റ്സ് ഒക്കെ ആളുകൾ വിശ്വസിച്ചിട്ടുണ്ട്. ഒരുപക്ഷേ എന്റെ ഉള്ളിൽ അക്കാലത്തെ മാറ്റം സംഭവിച്ചിട്ടുണ്ടാകാം. കുറച്ചൂടെ ഇന്റൻസ് ആയിട്ട് എനിക്ക് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നുപോകുമ്പോൾ എക്സ്പീരിയൻസിലൂടെ ആർജ്ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ. ചെയ്തു കൊണ്ടിരിക്കുമ്പോൾ നമുക്ക് മനസ്സിലാകും ചെയ്യുന്നതിൽ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോൾ ആ കഥാപാത്രത്തിന്റെ രൂപം ഉള്ളിൽ തെളിഞ്ഞുവരാറുണ്ട്.അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതിൽ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും സമ്മതിച്ചിരുന്നില്ല മൊട്ടയടിക്കാൻ. പക്ഷേ, എനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അയാൾ എന്റെ മനസ്സിൽ തെളിഞ്ഞ രൂപമാണ്. ഷാജി പാപ്പനാണെങ്കിലും അകൂർ റാവുത്തറാണെങ്കിലുമെല്ലാം മേരിക്കുട്ടി ആണെങ്കിലുമെല്ലാം മനസ്സിൽ രൂപം തെളിഞ്ഞിരുന്നു. അത്തരം സജഷൻസ് പറയാറുണ്ട്. പിന്നെ, സംവിധായകനോട് സംസാരിക്കുമ്പോൾ കഥാപാത്രത്തെക്കുറിച്ച് ഐഡിയ കിട്ടുമല്ലോ. പിന്നെ, ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കുക എന്നുമാത്രമേയുള്ളൂ.

വെള്ളത്തിലെയും സണ്ണിയിലെയും കഥാപാത്രങ്ങൾ പരാജിതരായവരിൽ നിന്ന് തിരികെ വരുന്നവരാണ്. ആ സാമ്യത ശ്രദ്ധയിൽപ്പെട്ടിരുന്നോ?

ഇല്ല. മലയാള സിനിമയിൽ ഇന്നോളം സംഭവിച്ചിട്ടുള്ളത് കഥതുടങ്ങുന്നു, നായകനൊരു പ്രശ്നം വരുന്നു, പ്രശ്ന പരിഹാരം കാണുന്നു. അങ്ങനെയേ അതിന്റെ ഗ്രാഫ് പോകൂ. പ്രശ്നങ്ങളെ തരണം ചെയ്യുന്നവനാണല്ലോ നായകൻ. അതറിയൽ ലൈഫിലും റീൽ ലൈഫിലും അങ്ങനെ തന്നെയാണ്. സുസു സുധി വാത്മീകവും മേരിക്കുട്ടിയുമെല്ലാം അങ്ങനെതന്നെയാണ്. ഒരു കഥ എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം.

സ്വന്തം ജീവിതത്തിൽ പ്രശ്നങ്ങളെ തരണം ചെയ്ത നായകനാണാ?

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FLASH MOVIESView All

ഞാൻ ഫുൾ പ്രണയത്തിൽ

നായിക തിളക്കത്തിൽ വിൻസി അലോഷ്യസ്

1 min read
Flash Movies
January 2022

പുതിയ ഗോപിക

കുഞ്ഞൽദോയിൽ ആസിഫ് അലിയുടെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറിയ ഗോപിക ഉദയന്റെ വിശേഷങ്ങൾ.

1 min read
Flash Movies
January 2022

നല്ല കാത്തിരിപ്പ്

സുമേഷ് ആൻഡ് രമേഷിലൂടെ നായിക ടിക്കറ്റെടുത്ത കാർത്തിക വെള്ളത്തേരി

1 min read
Flash Movies
January 2022

സേതുരാമയ്യർ AGAIN

സി.ബി.ഐ അഞ്ചാം ഭാഗം വൻ നാടകീയത നിറഞ്ഞതാകും. പുതുതലമുറയെ ആകർഷിക്കുന്ന കുറ്റാന്വേഷണ രീതി സവിശേഷതയാകും

1 min read
Flash Movies
January 2022

സിനിമ മനസിൽ നിന്നുവരും

Director's Talk

1 min read
Flash Movies
December 2021

Joy Full

വിവാഹശേഷം ആദ്യ സിനിമയായി സൂപ്പർ ഹീറോ പരിവേഷത്തിൽ മിന്നൽ മുരളി എത്തുന്നതിന്റെ ആഹ്ളാദത്തിൽ ബേസിലും പ്രിയപാതി എലിസബത്തും

1 min read
Flash Movies
December 2021

ഞങ്ങൾ ചിരിക്കുന്നു

അനിയനുമായി ചേർന്നുള്ള തിരക്കഥയിൽ ചേട്ടന് സംവിധായകന്റെ കുപ്പായം. ഗണപതിയും ചിദംബരവും ഒത്തുകൂടിയപ്പോൾ

1 min read
Flash Movies
December 2021

ഇനിയും സംഭവിക്കട്ടെ ഇതു പോലെ

ചുരുളിയിൽ പെങ്ങൾ തങ്കയായി പകർന്നാട്ടം നടത്തിയ ഗീതി സംഗീത വന്ന വഴികൾ

1 min read
Flash Movies
December 2021

സ്നേഹിച്ചു കൊല്ലും

പ്രിയപ്പെട്ട അരുമകൾക്കൊപ്പം ഭാവന, പാരീസ് ലക്ഷ്മി പ്രിയമണി

1 min read
Flash Movies
December 2021

Happy Christmas ശാന്തരാത്രി തിരു രാത്രി

മധുരം നിറഞ്ഞ ക്രിസ്മസ് ഓർമയിൽ അനു ഇമ്മാനുവേൽ, അഞ്ജു കുര്യൻ, മെറീന മൈക്കിൾ

1 min read
Flash Movies
December 2021