ഗവി റൂട്ടിൽ EV
Fast Track|November 01, 2021
ഗവിയിലേക്കുള്ള ഗ്രീൻ കോറിഡോറിലൂടെ ടാറ്റയുടെ ഗ്രീൻ സെഡാൻ
പ്രവീൺ

ഗവിയിലേക്കുള്ള ദൂരം ഒരു ചൂണ്ടക്കൊളുത്തുപോലെയായിരുന്നു ഞങ്ങൾക്ക്. ഹരിതവാഹനമല്ലേ? ഗവിയിലേക്കു വിട്ടാലോ? അതു വേണോ?

കോട്ടയം - ഗവി ദൂരം 154 കിലോമീറ്റർ. മീറ്ററിലേക്കൊന്നു നോക്കിക്കേ. ബാറ്ററി 95 ശതമാനം. റേഞ്ച് 191 കിലോമീറ്റർ. ശരി, എന്നാൽ ഗവിയിലേക്കു പോകേണ്ട. അങ്ങോട്ടുമിങ്ങോട്ടുമുള്ള ദൂരം കണക്കാക്കി അത്രയും പോകാം. എന്തായാലും റൂട്ട് ഗവി തന്നെ മതി.

ഇങ്ങനെയൊരു ചർച്ചയ്ക്കൊടുവിലാണ് ടാറ്റയുടെ ടിഗോർ എന്ന സുന്ദർ ഹരിത വാഹനവുമായി ഗവിയിലേക്കു വച്ചുപിടിച്ചത്. നെക്സണു ശേഷം ഇലക്ട്രിക് രംഗം വാഴാനെത്തിയ ചെറിയ സെഡാൻ.

കക്കി ഡാമിലേക്ക് എത്തുംമുൻപ് കൺസോളിലേക്കൊന്നു നോക്കി. തിരിച്ചുപോകാനുള്ള ബാറ്ററി കഷ്ടിയുണ്ട്. കാടിന്റെ കാഴ്ച മതിയായിട്ടുമില്ല. കക്കി ഡാമിലേക്കുള്ളത് അഞ്ചു കിലോമീറ്റർ ദൂരമായിരുന്നു. അങ്ങോട്ടെത്തിയാൽ ചാർജ് ചെയ്യാൻ പറ്റുമായിരിക്കും. പിന്നെ ധൈര്യത്തോടെ തിരികെ പോരാം. ചാർജ് ചെയ്യാൻ പറ്റിയില്ലെങ്കിലോ? അഞ്ചും അഞ്ചും പത്തു കിലോമീറ്റർ ദൂരം കൂടി റേഞ്ച് കുറയും. നമ്മൾ കാട്ടിൽ കിടക്കും. ഗവിയിലൊക്കെ കറന്റ് പോയാൽ രണ്ടു ദിവസമെടുക്കും ശരിയായി വരാൻ എന്നൊരു ആത്മഗതം കൂടി കാറിനുള്ളിലുയർന്നു. തീരുമാനം ഇപ്പോൾ എടുക്കണം. ദൂരത്തിന്റെ ചൂണ്ട മുന്നിലങ്ങനെ ആടിക്കളിച്ചുകൊണ്ടിരുന്നു.

ഡാം ടു ഡാം വഴി

ശബരിഗിരി ഹൈഡ്രോ ഇലക്ടിക് പ്രാജക്ടിന്റെ ഭാഗമായി വന്നതാണ് ഗവിയിലേക്കുള്ള റോഡ്. ഡാമുകളിൽ നിന്നു ഡാമുകളിലേക്കുള്ള റോഡ്. അല്ലെങ്കിൽ എന്തിനീ കാട്ടുവഴി? പത്തനംതിട്ടയിലെ ആങ്ങമൂഴിയിൽ നിന്ന് ഇടുക്കിയിലെ വണ്ടിപ്പെരിയാറിലേക്കു ജനവാസകേന്ദ്രത്തിലൂടെ ആകെ ദൂരം 78 കിലോമീറ്റർ. എന്നാൽ, ഗവിയിലൂടെയോ? 84 കിലോമീറ്റർ. ഫോണിനു റേഞ്ച് പോലുമില്ലാത്ത തനി കാട്ടുവഴി. പത്തനംതിട്ടയിൽ നിന്നു ഗവിയിലേക്കു പോകുന്നതിലാണ് കാടിന്റെ വന്യത കൂടുതൽ അറിയുക. സീതത്തോടിൽനിന്ന് പത്രപ്രവർത്തകനും ഫൊട്ടോഗ്രഫറുമായ സുഹൃത്ത് എബി കുര്യൻ ടിഗോറിലേക്കു കയറി. ആങ്ങമൂഴിയിൽ നിന്നു ടിക്കറ്റെടുത്ത് കൊച്ചാണ്ടി ചെക്പോസ്റ്റിൽ എത്തുന്നതിനു മുൻപായി ഒരാൾ കാത്തുനിന്നിരുന്നു. ഹൈസ്കൂൾ അധ്യാപകൻ ഷലു. കക്കാട്ടാറിനു ചാരെയുള്ള റബർതോട്ടത്തിൽ അദ്ദേഹത്തിന്റെ ഹോംസ്റ്റേയിൽ താമസം. സുന്ദരിയാണു കക്കാട്ടാർ. പുൽമേടുകളെ പച്ചപ്പണിയിച്ച് കല്ലുകളെ തലോടി യൊരു ചെറുനീരൊഴുക്ക്. കക്കാട്ടാറിനെ കണ്ടു തുടങ്ങുന്നു നമ്മുടെ യാത്ര. കോട്ടയം മുതൽ പത്തനംതിട്ട വരെ കത്തിച്ചുവിട്ടതിനാൽ റേഞ്ച് കുറവാണ് ടിഗോറിന്. ആങ്ങമൂഴി ചെക്ക്പോസ്റ്റിൽ നിന്നപ്പോൾ കാണിച്ചത് ബാറ്ററി46 ശതമാനം. റേഞ്ച് 102 കിലോമീറ്റർ. ഫോറസ്റ്റ് ഓഫിസിനു മുന്നിൽ വച്ച് കുടുംബശ്രീ പ്രവർത്തകർ തയാറാക്കിയ പൊതി ഊണു വാങ്ങി ബൂട്ടിൽ വയ്ക്കുമ്പോൾ ആലോചിച്ചില്ല അതിന് അമൃതിന്റെ രുചിയുണ്ടാകുമെന്ന്.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FAST TRACKView All

ബഹുത്തച്ചാ..

21,004 കിലോമീറ്റർ. 121 ദിവസം. 56-ാം വയസ്സിൽ യൂണിക്കോൺ ബൈക്കിൽ ഇന്ത്യ കണ്ട് ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ

1 min read
Fast Track
January 01, 2022

ചില ബോ ചെ വിശേഷങ്ങൾ

അങ്ങനെയെങ്കിൽ ട്രാൻസ്പോർട്ട് ബസ് കയറിപ്പോകും. ഇവിടന്നു നടക്കാവുന്ന ദൂരമേയുള്ളൂ ബസ് സ്റ്റോപ്പിലേക്ക്..

1 min read
Fast Track
January 01, 2022

AI INSIDE

ലെവൽ 2 ഓട്ടോണമസ് ഫീച്ചേഴ്സുമായി എംജിയുടെ മിഡ്സൈസ് എസ്യുവി ആസ്റ്റർ

1 min read
Fast Track
January 01, 2022

BIGGEST PULSAR

250 സിസി എൻജിനും സ്പോർട്ടി ഡിസൈനുമായി കരുത്തേറിയ പുതിയ പൾസർ

1 min read
Fast Track
January 01, 2022

ബോഡിനായ്ക്കന്നൂരിലെ വനഗ്രാമം

കുരങ്ങണി എന്ന കുഞ്ഞുവനഗ്രാമത്തിലേക്ക് കേരള അതിർത്തി കടന്ന് എക്സ് യു വി 700 ഓട്ടമാറ്റിക്

1 min read
Fast Track
January 01, 2022

4x4x4 =ഗൂർഖ

കട്ട ഓഫ് റോഡർ എന്ന ഭാവത്തിൽ നിന്നു മാറുകയാണ് ഫോഴ്സ് ഗൂർഖ

1 min read
Fast Track
January 01, 2022

മൂന്നുനിര സീറ്റുമായി കാറെൻസ്

ഈ വർഷം ആദ്യപാദത്തിൽ ലോഞ്ച്

1 min read
Fast Track
January 01, 2022

ഇലക്ട്രിക് പടക്കുതിര...

ഒന്നര കോടി രൂപയുടെ ഇലക്ട്രിക് സൂപ്പർ സെഡാൻ

1 min read
Fast Track
January 01, 2022

Symbol of luxury

ലക്ഷ്വറി ലോഞ്ചന്നോ സഞ്ചരിക്കുന്ന ഓഫീസെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ആഡംബര എംപിവി

1 min read
Fast Track
January 01, 2022

ഹൈവേ ഹിപ്നോസിസ്

അപകടത്തിലേക്കു നയിക്കുന്ന മോഹനിദ്ര

1 min read
Fast Track
January 01, 2022
RELATED STORIES

It's the Economy, Stupide

France’s president has an ace up his sleeve as he seeks a second term

5 mins read
Bloomberg Businessweek
January 17, 2022

Georgia On Our Minds, Again

The Southern state will be the stage for more high-stakes political drama

2 mins read
Bloomberg Businessweek
January 17, 2022

Multiple Fronts

Israel’s Prime Minister Naftali Bennett wages war on COVID-19 at home while building ties with the UAE and guarding against Iran

9 mins read
Newsweek
January 21, 2022

Fur Tries to SHED Its Image, Again

The industry is betting a new certification program will win back consumers worried over animal welfare

4 mins read
Bloomberg Businessweek
January 17, 2022

THE SECOND COMING OF NUCLEAR POWER

As the demand for energy rises, MINIATURIZED nuclear power plants could be a climate-friendly new source. Critics aren’t so sure

10+ mins read
Newsweek
January 21, 2022

The New Web Vs. the Old Web

Meet Web3, which could replace the Big Tech powers, or be co-opted by them

5 mins read
Bloomberg Businessweek
January 17, 2022

Trips Worth the Wait

As we begin a new year and the pandemic continues to rage on, travel is more complicated than ever.

4 mins read
Newsweek
January 21, 2022

Cheap, Focused, Mobile—and Not a Bank

How Silicon Valley is winning the money of young consumers

4 mins read
Bloomberg Businessweek
January 17, 2022

Q&A : Daniel Lamarre

Books

3 mins read
Newsweek
January 21, 2022

Washington vs.Carbon

The feds are starting to allocate billions of dollars to pull CO2 from the air. They’ve got a lot of work to do

4 mins read
Bloomberg Businessweek
January 17, 2022