ഇരുചക്ര യാത്രികരേ ഇതിലേ..
Fast Track|July 01, 2021
ഒരു മരപ്പലക കൊണ്ട് നിങ്ങളുടെ ബൈക്കിന്റെ ബാറ്ററി ഡെയിൻ ആകുന്നതു തടയാം. കുറച്ചു ഡീസൽ കയ്യിലുണ്ടെങ്കിൽ ചെയിൻ ക്ലീൻ ആക്കിയെടുക്കാം. ഇങ്ങനെയുള്ള 80 ൽ അധികം ടിപ്സ് വായിക്കാം.

ബൈക്ക് ഉടമകൾക്ക് ഉപകാരപ്രദമാകും ഈ വിദ്യകളും പൊടിക്കൈകളും. നാളുകളായി നിർബന്ധിതമായി നിർത്തിയിടേണ്ട അവസ്ഥയിലാണു നമ്മുടെ ബൈക്കുകൾ. കോവിഡ് രണ്ടാംതരംഗം താണുതുടങ്ങി. മൂന്നാംതരംഗത്തിന്റെ വരവും അതു സമൂഹത്തിനുണ്ടാക്കുന്ന ആഘാതവും മുൻകൂട്ടിയറിയില്ല. അതുകൊണ്ടുതന്നെ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഇരുചക്രവാഹനം നല്ലതുപോലെ പരിപാലിക്കാം. മറ്റുള്ളവരുടെ സഹായം തേടേണ്ടിവരില്ല. അനാവശ്യമായി സർവീസ് സെന്ററുകളിൽ കാശു കളയേണ്ടിവരില്ല. ദീർഘയാത്രാസുഖത്തിനും ആരോഗ്യസംരക്ഷണത്തിനും ഉതകുന്ന ടിപ്സ് കൂടി അടുത്ത പേജുകളിലുണ്ട്.

1 കിക്കറിൽ തുടക്കം

രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ സാധ്യമെങ്കിൽ കിക്കർ ഉപയോഗിക്കുക. സെൽഫ് സ്റ്റാർട്ട് ഫങ്ഷൻ പിന്നീടു മതി. ബാറ്ററിയുടെ ആയുസ്സ് വർധിക്കു

2 ചോക്ക് മുഖ്യം
രാവിലെ ചോക്ക് ഉപയോഗിച്ചു സ്റ്റാർട്ട് ചെയ്യുന്നതാണു കൂടുതൽ നല്ലത്. കൂടുതൽ നേരം ക്രാങ്ക് ചെയ്യാതിരിക്കാം.

3 ഇരുന്നിട്ട് ഇരമ്പിച്ചാൽ മതി
വാഹനം സ്റ്റാർട്ട് ചെയ്താൽ കുറച്ചുനേരം ഐഡിലിങ്ങിൽ വയ്ക്കുക. ഓയിൽ എൻജിൻ ഭാഗങ്ങളിൽ യഥാവിധി എത്തേണ്ടതിനാണിത്. സ്റ്റാർട്ട് ചെയ്ത ഉടൻ ആക്സിലറേറ്റർ ഇരമ്പിക്കുന്നത് നല്ലതല്ല.

4 ലോങ് ട്രിപ്പാണോ
ലോങ് ട്രിപ് പോകുന്നതിനു മുൻപ് ഓയിൽ ചെക്ക് ചെയ്യുക. ടയർ പ്രഷർ, ചെയിൻ പരിശോധിക്കുക. ബ്രേക്ക് കണ്ടീഷൻ വിലയിരുത്തുക.

5 താളം പോയാൽ
വണ്ടി അങ്ങോട്ടുമിങ്ങോട്ടും വെട്ടുന്നുണ്ടെങ്കിൽ അഥവാ ഹാൻഡിൽ ബാലൻസ് പോയിട്ടുണ്ടെങ്കിൽ ബൈക്കിന്റെ നെക്കിന്റെ ഉള്ളിൽ കോൺസെറ്റ് പോയിട്ടുണ്ടോ എന്നു പരിശോധിപ്പിക്കണം.

6 വെള്ളത്തിൽ കുളിപ്പിക്കരുത്
ബൈക്കിൽ ഒന്നാകെ വെള്ളം ചിതറിക്കുന്നതിൽ സൂക്ഷിക്കണം. ഇസിയുവിനു കേടുപാടുകൾ വരാൻ സാധ്യതയുണ്ട്.

7 എഫ്ഐ ബൈക്ക്
ഫ്യൂവൽ ഇൻജക്ഷൻ ബൈക്ക് വെൽഡിങ് പോലുള്ള ആവശ്യത്തിനോ മറ്റോ പുറത്തു കൊടുക്കുമ്പോൾ ബാറ്ററി വയർ ഡിസ്കണക് ചെയ്തിടുക.

8 ഇരമ്പരുത്
ആക്സിലറേറ്റർ ആവശ്യ മില്ലാതെ ഇരമ്പുന്നുണ്ടങ്കിൽ കേബിൾ മാറ്റാൻ സമയമായി എന്നു കണക്കാക്കുക.

9 മൂടിയിടാം സീറ്റുകൾ
നിർത്തിയിടുന്ന ബൈക്കിന്റെ സീറ്റിനു മുകളിൽ കവർ എന്തെങ്കിലും ഇടുക. വീട്ടുമൃഗങ്ങളുടെ നഖമേറ്റ് സീറ്റ് കീറാതിരിക്കും.

10 കവർ ചെയ്യപ്പെടുന്ന വിന


പലരും ടാങ്കിന്റെ മുകളിൽ സിപ്പുകളോടു കൂടിയ പിയു കവർ ഇടാറുണ്ട്. സീറ്റിന്റെ മുൻഭാഗത്തിന് അടിയിലാണ് ഈ കവറിന്റെ അറ്റം പിടിപ്പിച്ചിട്ടുണ്ടാകുക. ഇവിടെ ഈർപ്പം നിലനിന്ന് ടാങ്കിന്റെ പുറത്തു തുരുമ്പുവരാൻ സാധ്യതയുണ്ട്.

11 തുരുമ്പെടുപ്പിക്കരുതേ
വാഹനം നിർത്തിയിടുമ്പോൾ ചുരുങ്ങിയത് പകുതി ടാങ്ക് ഇന്ധനം അടിച്ചുവയ്ക്കുക. തുരുമ്പ് കയറാതിരിക്കാനാണിത്. പഴയ വാഹനങ്ങളിൽ പെട്രോളിനൊപ്പം കുറച്ച് ഓയിൽ കൂടി ചേർത്താൽ തുരുമ്പിനെ കാര്യക്ഷമമായി അകറ്റിനിർത്താം എന്ന് മെക്കാനിക്കുകൾ പറയുന്നു.

12 കുട്ടപ്പനാക്കി നിർത്താൻ
കഴുകി, നന്നായി തുടച്ച് ഈർപ്പം കളഞ്ഞു വേണം ബൈക്ക് ദീർഘകാലം നിർത്തിയിടാൻ. ഇതുവഴി തുരുമ്പ് ഒഴിവാക്കാം. ബാറ്ററിയുടെ കണക്ഷൻ വിച്ചേദിക്കാൻ മറക്കരുത്.

13 സെന്റർ സ്റ്റാൻഡ് അല്ലോ സുഖപ്രദം


ബൈക്ക് നാളുകളായി നിർത്തിയിടുമ്പോൾ സൈഡ് ാൻഡിനും നിലത്തിനും ഇടയിൽ വൈദ്യുതി പ്രവഹിക്കാ ത്ത മരപ്പലകയോ മറ്റോ വയ്ക്കുക. സൈഡ് സ്റ്റാൻഡിൽ നിർത്തുമ്പോൾ എർത്തിങ് വഴിയുള്ള സ്മാറ്റിക് ഡിസ്പാർ ജിങ് ഒഴിവാക്കാനാണിത്. ബാറ്ററിയുടെ ആയുസ്സ് കൂടുമെന്നതാണു നേട്ടം. സെന്റർ സ്റ്റാൻഡ് ഉപയോഗിക്കുമ്പോൾ നല്ലൊരു റബർ മാറ്റ് അടിയിൽ വയ്ക്കുക.

14 ഒഴിവാക്കാം അപശബ്ദം
ചെയിനിൽനിന്ന് അപശബ്ദം കേൾക്കുമ്പോഴേ ശ്രദ്ധിക്കുക. പാക്കറ്റിന്റെ പ്രശ്നമാകാം. ആക്സിലറേറ്റർ കൊടുക്കുന്നതിന് അനുസരിച്ച് ബൈക്ക് കുതിക്കാതിരിക്കുന്നതും ചെയിൻ-പാക്കറ്റ് തകരാറിന്റെ ലക്ഷണമാണ്.

15 വെള്ളപ്പുക, കട്ടപ്പുക
കൂടുതൽ പുകവരുന്നത് വണ്ടിയുടെ പിണിന്റെ തകരാറുകൊണ്ടായിരിക്കാം. ദീർഘകാലം പുകതുപ്പുന്ന മട്ടിൽ ഓടിക്കരുത്. മെക്കാനിക്കിനെ കാണിക്കണം. വെള്ളപ്പുകയാണെങ്കിൽ എൻജിൻ പണി ആവശ്യമാണ്.

16 പ്രതികരിക്കുന്നില്ലേ
ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ത്രോട്ടിൽ നൽകുന്നതിന് അനുസരിച്ച് പ്രതികരിക്കുന്നില്ലെങ്കിൽ ക്ലച്ച് ഡിസ്കിന്റെ പ്രശ്നമായിരിക്കാം.

17 ക്ലച്ച് പിടിക്കണം
മിക്കവരും ക്ലച്ച് പൂർണമായും അമർത്താതെയാണ് ഗിയർ ഇടുന്നത്. ഇത് ക്ലച്ച് ഡിസ്കിനെ തകരാറിലാക്കും. മാത്രമല്ല, ഗിയറിൽ ഓടുന്ന വാഹനം ഇറക്കമെത്തുമ്പോൾ ക്ലച്ച് അമർത്തി ഓടിക്കുകയും ചെയ്യരുത്. ഇന്ധനലാഭം കിട്ടുമെന്നു കരുതിയാണ് ചിലർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ മറിച്ച് ദോഷമാണ് സംഭവിക്കുക എന്നോർക്കുക.

18 ഡിസ്ക് തകരാറിലാണോ?


സ്റ്റാർട്ട് ചെയ്യാൻ കിക്കർ ചവിട്ടുമ്പോൾ ലിവർ ഫ്രീ ആയി താഴോട്ടു പോകുന്നുണ്ടെങ്കിൽ അത് ക്ലച്ച് ഡിസ്കിന്റെ തകരാറാണ് സൂചിപ്പിക്കുന്നത്.

19 ഒരാൾ മാത്രം
ഒരു ബൈക്ക് പലർ ഓടിക്കുന്നത് ബൈക്കിനു നല്ലതല്ല. ഒരു ബൈക്ക് ഒരാൾ കൈകാര്യം ചെയ്യുന്ന താണു കൂടുതൽ ഉചിതം. പല റൈഡിങ് രീതികൾ ബൈക്കിനു കേടുപാടുണ്ടാക്കും. സെൽഫ് യൂസ് എന്നു ബൈക്കേഴ്സ് ടേം

20 റൈഡിനു ശേഷം
ഓരോ റൈഡിനു ശേഷവും മുഴുവൻ പരിശോധിച്ച് അടുത്ത റൈഡിനു തയാറാക്കി നിർത്തുക. ചെയിനിന്റെ ടൈറ്റ്നെസ്, ടയറിന്റെ കേടുപാടുകൾ തുടങ്ങിയവ നോക്കുക.

21 വെയിലേറ്റു വാടാതിരിക്കാൻ
കവർ ഉപയോഗിക്കുക. പൊടി, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയെ പ്രതിരോധിക്കുക. സൂര്യപ്രകാശം പ്ലാസ്റ്റിക് പാർട്സുകളുടെ നിറം മങ്ങാൻ ഇടയാക്കും.

22.ബാറ്ററിയെ സജീവമാക്കാൻ

12 വോൾട്ട് ബാറ്ററി ചാർജർ ഉപയോഗിച്ച് ബൈക്കിന്റെ ബാറ്ററി ചാർജ് ചെയ്യാം.ഓൺലൈൻ സൈറ്റുകളിൽ ഇവ ലഭ്യമാണ്.


23 താൻ പാതി
റൈഡർ തന്നെ ചെറിയ സർവീസ് കാര്യങ്ങൾ പഠിച്ചിരിക്കണം. ഓണേഴ് മാന്വലിൽ പല കമ്പനികളും ഇത്തരം ടിപ്സ് നൽകാറുണ്ട്. അവ ശ്രദ്ധാപൂർവം പഠിച്ചാൽ കാശും സമയവും ലാഭിക്കാം.

24 പണി വാങ്ങരുത്
അനാവശ്യമായ ആക്സസറികൾ ഘടിപ്പിക്കാതിരിക്കുക. അഥവാ പിടിപ്പിക്കുകയാണെങ്കിൽ വാഹനത്തിന് ഇണങ്ങിയ, നല്ല കമ്പനികളുടെ ഉപകരണങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഏതു ബ്രാൻഡ് ആണോ പിടിപ്പിക്കുന്നത് അതതു ടെക്നിക്കൽ ടീമിന്റെയോ സ്പെഷലിസ്റ്റിന്റെയോ സപ്പോർട്ട് തേടുക. ഇലക്ട്രിക്കൽ തകരാറുള്ള പ്രീമിയം ബൈ ക്കുകൾ സാധാരണ മെക്കാനിക്കുകൾക്കു നന്നാക്കാ നാകില്ല.

25 ഡീസൽ കൊണ്ടാരു പൊടികൈ
ഡീസൽ കൊണ്ടു ചെയിൻ ക്ലീൻ ചെയ്യുന്നതാണു നല്ലത്. നല്ല ക്ലീൻ തുണി ഡീസലിൽ മുക്കി ചെയി നിന്റെ ഭാഗത്തു പുരട്ടാം. പിന്നീട് ചെയിൻ കറക്കി ചെയിൻ ക്ലീനിങ് ബ്രഷ് ഉപയോഗിച്ച് ചെളി കളയാം. പിന്നീട് സോപ്പ് ലായനി ഉപയോഗിച്ച് വൃത്തിയാക്കി യശേഷം ഉണങ്ങാൻ അനുവദിക്കുക. ചെയിൻ ലൂബ് ചെയ്യുക. ഏകദേശം ഒരു മണിക്കൂർ ഈ ലൂബ്രിക്കന്റ് ചെയിനിൽ പിടിക്കാൻ സമയം കൊടുത്തശേഷമേ വണ്ടി ഓടിക്കാവൂ.

26 ചെയിൻ ക്ലീൻ ചെയ്യാം

മഴക്കാലമായാൽ 500 കിലോമീറ്റർ ഓടിയാൽ ചെയിൻ പരിശോധിക്കാം. ചെളി നീക്കുക. വിപണിയിൽ ചെയിൻ ക്ലീനർ ഉത്പന്നങ്ങൾ ലഭിക്കും. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചെയിൻ ക്ലീൻ ചെയ്യുന്നതു നന്നായിരിക്കും. ബൈക്ക് സെന്റർ സാൻഡിൽ വച്ച് ന്യൂട്ടറിലിട്ടു വേണം ക്ലീൻ ചെയ്യാൻ യാതൊരു കാരണവശാലും സ്മാർട്ട് ചെയ്തിടരുത്. ചെയിൻ ലിങ്കുകളിൽ ചെറിയ റബർ -റിങ്ങുകൾ ഉണ്ട്. അതിനു കേടുപാടുകൾ വരാതെ നോക്കണം. ചെയിൻ ക്ലീൻ ചെയ്ത് ലൂബ് ചെയ്യാൻ മറക്കരുത്.

27 ടയർ കെയർ
ആഴ്ചയിൽ ഒരിക്കലെങ്കിലും ടയർ പ്രഷർ നോക്കുക. ടയറിൽ കാറ്റു കുറഞ്ഞാൽ അത് ഇന്ധനക്ഷമതയെയും പെർഫോമൻസിനെയും കാര്യമായിത്തന്നെ ബാധിക്കും.

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FAST TRACKView All

ഹംഗറിയിലെ മിന്നും താരം

ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻപ്രിയിൽ നിനച്ചിരിക്കാതെ അവതരിച്ച ജേതാവ്എസ്ബാൻ ഒക്കോൺ

1 min read
Fast Track
September 01, 2021

വയൽനാടും കുങ്കിച്ചിറയും

മയ്യഴിപ്പുഴയുടെ ഉദ്ഭവം കാണാം. കുറിച്യരുടെ കഥ കേൾക്കാം

1 min read
Fast Track
September 01, 2021

റോഡിനക്കരെ പോണോരേ...

COFFEE BREAK

1 min read
Fast Track
September 01, 2021

സഫാരിയിൽ ഒരു സവാരി

സഫാരിയുടെ കരുത്തറിഞ്ഞ് കോട്ടയത്തുനിന്നും മൂന്നാറിലേക്ക്

1 min read
Fast Track
September 01, 2021

ഇന്ത്യയുടെ ജനകീയൻ

30 മാസം കൊണ്ട് ട് മൂന്നാം തലമുറ വാഗൺ ആറിന്റെ 4ലക്ഷം മോഡലുകൾ ഇന്ത്യയിൽ വിറ്റഴിഞ്ഞു

1 min read
Fast Track
September 01, 2021

ഇറ്റാലിയൻ ബ്യൂട്ടി

125 സിസി എൻജിനുമായി അപ്രീലിയയുടെ മാക്സി സ്കൂട്ടർ

1 min read
Fast Track
September 01, 2021

വൂൾഫ് & ഗ്ലോബ്

ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചെലവ് 15 പൈസ കൂടിയ വേഗം 50 കിലോമീറ്റർ. ജോയ് ഇ-ബൈക്കിന്റെ രണ്ടു മോഡലുകളെ പരിചയപ്പെടാം

1 min read
Fast Track
September 01, 2021

സ്മാർട് സ്കൂട്ടർ

ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ചെലവ് 10-20 പെസ

1 min read
Fast Track
September 01, 2021

മാഗ്നസ് പ്രോ & സീൽ

ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 15 പൈസ മാത്രം. റേഞ്ച് 80 കിലോമീറ്റർ. കൂടിയ വേഗം 55 കിലോമീറ്റർ ആംപിയറിന്റെ രണ്ടു ഇലക്ട്രിക് സ്കൂട്ടറുകളെ പരിചയപ്പെടാം

1 min read
Fast Track
September 01, 2021

ഫിറ്റ്നസ് അതല്ലേ എല്ലാം

സ്ക്രാപ്പേജ് പോളിസി അടുത്ത വർഷം ഏപ്രിൽ മുതൽ

1 min read
Fast Track
September 01, 2021
RELATED STORIES

Simple STEP STOOL

A fresh approach to a Shaker tradition

7 mins read
Woodcraft Magazine
October - November 2021

HICKORY

As tough as they come

4 mins read
Woodcraft Magazine
October - November 2021

Murphy BED

Create a convertible bedroom with cool cabinetry, the right hardware kit, and clear instructions.

10 mins read
Woodcraft Magazine
October - November 2021

FUN with FRIDGE MAGNETS

Have a micro-blast turning precious scrap into useful hangers-on

5 mins read
Woodcraft Magazine
October - November 2021

COVE CUTTING

Dramatic curves from your table saw

7 mins read
Woodcraft Magazine
October - November 2021

Arts & Crafts WALL CLOCK

My mission to create a Craftsman clock on the table saw

6 mins read
Woodcraft Magazine
October - November 2021

IRELAND INVESTIGATES TIKTOK OVER CHILD, CHINA DATA CONCERNS

TikTok is facing two EU data privacy investigations, one into its handling of children’s personal data and another over its data transfers to China.

1 min read
Techlife News
Techlife News #516

TESLA BUILDS 1ST STORE ON TRIBAL LAND, DODGES STATE CAR LAWS

Carmaker Tesla has opened a store and repair shop on Native American land for the first time, marking a new approach to its years-long fight to sell cars directly to consumers and cut car dealerships out of the process.

3 mins read
Techlife News
Techlife News #516

NUCLEAR SUBMARINE DEAL WILL RESHAPE INDO-PACIFIC RELATIONS

The U.S., Britain and Australia have announced they’re forming a new security alliance that will help equip Australia with nuclear-powered submarines. The alliance will see a reshaping of relations in the Indo-Pacific region and beyond. Here’s what it might mean for various players:

3 mins read
Techlife News
Techlife News #516

INTERNET FUNDING RULE COULD FAVOR RURAL AREAS OVER CITIES

Cities and urban counties across the U.S. are raising concerns that a recent rule from President Joe Biden’s administration could preclude them from tapping into $350 billion of coronavirus relief aid to expand high-speed internet connections.

5 mins read
Techlife News
Techlife News #516