എത്രയെത്ര പരീക്ഷണങ്ങൾ!
Fast Track|April 01, 2021
നമ്മളോടിക്കുന്ന വാഹനം എത്ര ടെസ്റ്റുകൾ കഴിഞ്ഞതാണെന്ന് അറിയാമോ?
ഡോൺ ഡൊമിനിക് കുര്യൻ

4 മണിക്കൂർ ഓടിച്ചാൽ 1000 കിലോമീറ്റർ റോഡിൽ ഓടിക്കുന്നതിനു സമം അനുഭവം നൽകുന്ന ഒരു പരീക്ഷണം! ഇങ്ങനെയുള്ള ഏറെ കടമ്പകൾ കടന്നാണ് ഓരോ വാഹനവും നമ്മുടെ അരികിലെത്തുന്നത്? ഓരോ രാജ്യത്തും വാഹനവിൽപന സർക്കാരിന്റെ നിബന്ധനകൾക്കും പരിശോധനകൾക്കും വിധേയമായിട്ടാണ്. വാഹനം വിപണിയിലെത്തും മുൻപ് ഗുണനിലവാരവും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനാണ് ഇത്തരം പരീക്ഷണങ്ങൾ.

പെർഫോമൻസ് ടെസ്റ്റിങ്

അടച്ചിട്ട ടെസ്റ്റ് ട്രാക്കുകളിലാണ് പെർഫോമൻസ് ടെസ്റ്റ് നടത്തുക. ആക്സിലറേഷൻ, കൂടിയ വേഗം, ബ്രേക്കിങ് ശേഷി, ഹൈ സ്പീഡ് ഹാൻഡിങ് എന്നിവ വിലയിരുത്തപ്പെടുന്നു. ഇന്ത്യയിൽ അഹമ്മദ്നഗറിലെ വിആർഡിഇ, ഇൻഡോറിലെ നടക്സ് എന്നിവയാണു പ്രധാന ട്രാക്കുകൾ. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കാവുന്ന, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രാക്കാണ് ഇൻഡോറിലേത്. 50,000 രൂപ മുതൽ ലക്ഷങ്ങൾ വരെ ദിവസവാടകയുണ്ട് ഇത്തരം ട്രാക്കിന്. ഇവിടെ, 0- 100 km/h ആക്സിലറേഷൻ മാത്രമല്ല പരീക്ഷിക്കപ്പെടുന്നത്. മറിച്ച് 0- 60, 0 -150, 30 - 80, 60 -100 എന്നിങ്ങനെ ആവ =ശ്യാനുസരണം പല വേഗത്തിൽ പല ഗിയറിൽ മികവു പരീക്ഷിക്കപ്പെടും. ഓരോ വാഹനത്തിന്റെയും എൻജിൻ അല്ലെങ്കിൽ ഇലക്ട്രിക് മോട്ടറുകൾ പരിഷ്കരിക്കുമ്പോഴും ഇത്തരം പരീക്ഷണങ്ങൾ നടത്തും.

കോസ്റ്റ് ഡൗൺ ടെസ്റ്റ്

ഉയർന്ന വേഗത്തിൽ (100 കിലോ മീറ്ററിനു മുകളിൽ നിന്നു ബ്രേക്ക് അമർത്താതെ വാഹനം നിൽക്കാനുള്ള ദൂരവും സമയവും മനസ്സിലാക്കാനാണ് ഈ പരീക്ഷണം. നേരെയുള്ള, നിരപ്പായ ട്രാക്കിലാണ് ഇത് നടത്തുക. വാഹനം നിരത്തിൽ ഓടിക്കുമ്പോൾ നേരിടേണ്ടി വരുന്ന പലതരം ഘർഷണങ്ങളായ വായൂ പ്രതിരോധം (എയർ റെസിൻസ്), ചക്രമുരുളുമ്പോഴുള്ള പ്രതിരോധം (റോളിങ് റെസിൻസ്) എന്നിവ കണ്ടെത്താനാണ് കോസ്റ്റ് ഡൗൺ ടെസ്റ്റ്.

മുകളിൽ പറഞ്ഞവ കൂടാതെ ബ്രേക്ക്, സ്റ്റിയറിങ്, സസ്പെൻഷൻ എന്നിവയെല്ലാം വിലയിരുത്തുന്നതിനുള്ള സമഗ്രമായ പരീക്ഷണങ്ങൾക്കായി പല തരത്തിലുള്ള ട്രാക്കുകൾ ഉണ്ട്. ഓവൽ ട്രാക്കിലാണ് അതിവേഗത്തിൽ വാഹനം ഓടിച്ചുള്ള പരീക്ഷണങ്ങൾ നടത്തുക. വളവുകളിൽ ഉയർന്ന വേഗത്തിൽ തെന്നി മറിയാതിരിക്കാൻ പ്രത്യേക ബാങ്കിങ് (വെളിയിലേക്കു പോകും തോറും ഉയരം കൂടുന്ന ചെരിവ് നൽകി നിർമിക്കുന്നവയാണ് ഓവൽ ട്രാക്കുകൾ.

ഒരു സ്റ്റേഡിയത്തോളം വലുപ്പം വരുന്ന വെഹിക്കിൾ ഡൈനാമിക്സ് ഏരിയ (VDA} എന്ന പരന്ന ട്രാക്കിലാണ് ബ്രേക്ക്, സ്റ്റിയറിങ്, സസ്പെൻഷൻ പരീക്ഷണങ്ങൾ നടത്തുക. ഓരോ നിർമാതാവിനും അവരുടേതായ നടപടി ക്രമങ്ങളുണ്ട്. എങ്കിലും SAE (The Society of Automotive Engineers) ഇറക്കിയിട്ടുള്ള മാനദണ്ഡം അടിസ്ഥാനമാക്കിയും ചില കമ്പനികൾ പരീക്ഷണങ്ങൾ നടത്താറുണ്ട്.

എൻവിഎച്ച് (Noise, Vibration, Harshness) പരിശോധന

വാഹനത്തിന്റെ കാബിനിൽ കേൾക്കുന്ന ശബ്ദം കുറയ്ക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നില്ല ആധുനിക എൻവിഎച്ച് എൻജിനിയർമാരുടെ ഉത്തരവാദിത്തം. വാഹനത്തിന്റെ ഷാസിയിലും ബോഡിയിലും നൂറുകണക്കിന് സെൻസറുകൾ ഘടിപ്പിച്ച് അവയുടെ ഫ്രീക്വൻസി മാപ്പിങ് നടത്തി വൈബ്രേഷൻ അനാലിസിസ് ചെയ്യും. അതുവഴി റോഡിൽ നിന്നും എൻജിനിൽ നിന്നും വരുന്ന വൈബ്രേഷൻ എങ്ങനെയാണ് കാബിനിൽ കടക്കുന്നതെന്നു മനസ്സിലാക്കി അവയ്ക്കു വേണ്ടി പരിഹാരം കാണുന്നു. വാഹനത്തിനുള്ളിൽ മൈക്കുകൾ ഘടിപ്പിച്ചു വിവിധ സാഹചര്യങ്ങളിൽ ശബ്ദത്തിന്റെ ലെവൽ മനസ്സിലാക്കി കൃത്യമായ എൻ വി എച്ച് പാഡുകൾ രൂപകൽപന ചെയ്യുന്നു.

വഴിയാത്രക്കാർക്കു മനസിലാക്കാനായി ഇലക്ട്രിക് വാഹനങ്ങൾക്ക് കുറച്ചു ശബ്ദം ഉണ്ടാകണം എന്ന നിയമം വിദേശ രാജ്യങ്ങളിലുണ്ട് ഹ്യൂണ്ടായ് കോനയിൽ ഈ ശബ്ദമുണ്ട്). ഈ കൃത്രിമ ശബ്ദം നൽകുന്നതും എൻവിഎച്ച് എൻജി നീയർമാരാണ്. വാഹനം സഞ്ചരിക്കുന്ന പാതയിൽനിന്ന് ഏതാനും മീറ്റർ ദൂരെ പ്രത്യേക മൈക്കുകൾ സജ്ജീകരിച്ചു പരീക്ഷിക്കുന്ന പാസ് ബൈനോയ്സ് പരീക്ഷണങ്ങളും ഇതിന്റെ ഭാഗമാണ്.

റോഡ് ലോഡ് ഡാറ്റ അക്വിസിഷൻ (RLDA test)

വാഹനത്തിന്റെ സസ്പെൻഷൻ, ഷാസി എന്നീ ഘടകങ്ങളിൽ ഉണ്ടാകുന്ന ലോഡ് കണ്ടെത്താനുള്ള പരീക്ഷണമാണിത്. മേൽപറഞ്ഞ ഘടകങ്ങളിൽ ട്രെയിൻ ഗേജ് (strain gauge), ആക്സിലറോമീറ്റർ തുടങ്ങിയ സെൻസറുകൾ ഘടിപ്പിച്ച നല്ല റോഡിലും മോശം റോഡിലും ഓടിച്ചാണ് പരീക്ഷിക്കുക. പല തരത്തിലുള്ള കുഴികളിൽ ചാടുമ്പോൾ ഈ ഘടകങ്ങളിൽ ഉണ്ടാകുന്ന ആഘാതത്തിലെ വ്യത്യാസം കൃത്യമായി ഇതിൽ നിന്നു മനസ്സിലാകും. ഇതു വഴി സ്ട്രെസ്സ് (Stress) കുറവുള്ള ഭാഗങ്ങളിലെ ഘടകങ്ങളുടെ വലുപ്പം കുറയ്ക്കുന്നതിലൂടെ വാഹനഭാരം കുറയ്ക്കാം. കംപ്യൂട്ടറിലെ ഭാവനാ ലോകത്തിൽ വാഹന ഘടകങ്ങൾ പരീക്ഷിക്കുന്ന സിമുലേഷൻ നടത്താൻ വേണ്ട ലോഡ് സൈക്കിൾ രൂപപ്പെടുത്തുന്നത് ആർഎൽഡിഎ പരീക്ഷണങ്ങളിൽ നിന്നുമാണ്.

ആയുസ്സ് മുൻകൂട്ടി അറിയാം!

വാഹനത്തിന്റെയും ഘടകങ്ങളുടെയും ആയുസു കണ്ടെത്താനുള്ള പരീക്ഷണമാണ് ഡ്യൂറബിലിറ്റി ടെസ്റ്റുകൾ.

a) ജനറൽ ഡ്യൂറബിലിറ്റി

Continue reading your story on the app

Continue reading your story in the magazine

MORE STORIES FROM FAST TRACKView All

സെഞ്ചുറി ലക്ഷ്യമിട്ട് ഹാമിൽട്ടന്റെ കുതിപ്പ്

കരിയറിലെ 98ാം വിജയം സ്വന്തമാക്കിയ ഹാമിൽട്ടൻ 100 വിജയങ്ങളെന്ന അപൂർവ നേട്ടത്തിലേക്കാണു കുതിക്കുന്നത്

1 min read
Fast Track
June 01, 2021

മാസ് ലുക്കിൽ എസ്എക്സർ 125

New Launch

1 min read
Fast Track
June 01, 2021

കുരുവിയും കൂട്ടുകാരിയും

ഒറ്റയ്ക്ക് കാറോടിച്ച് ഇന്ത്യ കറങ്ങിയ മലയാളി വനിതയുടെ യാത്രാവിശേഷങ്ങൾ

1 min read
Fast Track
June 01, 2021

ഒടിയൻ എന്ന വണ്ടിയിൽ ചില കുടിയന്മാർ

COFFEE BREAK

1 min read
Fast Track
June 01, 2021

കാറിന്റെ മൂന്നാം കണ്ണ്

ഡ്രൈവിങ് സാഹചര്യങ്ങൾ ഒപ്പിയെടുക്കുന്ന ഡാഷ്ബോർഡ് ക്യാമറകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

1 min read
Fast Track
June 01, 2021

അസ്സല് ജീപ്പ്

ബൈക്കിന്റെ എൻജിനുമായി ഒറിജിനലിനെ വെല്ലുന്ന കുട്ടി ജീപ്പ്

1 min read
Fast Track
June 01, 2021

സ്ക്രാപ്പേജ് പോളിസിയും യൂസ്ഡ് കാർ വിപണിയും

ഇരുപതു വർഷത്തിലേറെ പഴക്കമുള്ള നാൽപത്തൊന്നു ലക്ഷത്തോളം ലഘുവാഹനങ്ങൾ (എൽഎംവി, ഇന്ത്യൻ നിരത്തുകളിലുള്ളതായാണു കണക്ക്. ഇവയുടെ ഉപയോഗം അവസാനിപ്പിച്ച് പുനരുപയോഗത്തിനു സാധ്യമായ അസംസ്കൃത വസ്തുക്കളെല്ലാം പൊളിച്ചെടുക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട്.

1 min read
Fast Track
June 01, 2021

സൂപ്പർ ഡ്യുപ്പർ ക്യാരി

പാസഞ്ചർ വാഹനത്തിന്റെ രൂപഭംഗിയുള്ള വാണിജ്യ വാഹനമാണു സൂപ്പർ ക്യാരി. കരുത്തുറ്റ മിനി ട്രെക്ക്. ഒതുക്കമുള്ള രൂപം. സുസുക്കി ബാഡ്ജിന്റെ വിശ്വാസ്യത വിളിച്ചോതുന്ന മുൻവശം.

1 min read
Fast Track
June 01, 2021

കരുത്തരുമായി ഇസുസു

ചെറിയ ഒരു ഇടവേളക്ക് ശേഷം ഇസുസു തങ്ങളുടെ കരുത്തരുമായി വിപണിയിൽ സജീവമാകുകയാണ്. ഡി-മാക്സ്, എംയുഎക്സ് എന്നിവയുടെ പരിഷ്ക്കരിച്ച ബിഎസ്6 മോഡലുകളാണ് ഇസുസു വിപണിയിൽ എത്തിച്ചിരിക്കുന്നത്.

1 min read
Fast Track
June 01, 2021

അഞ്ചുതെങ്ങു തൊട്ട് ചന്ദ്രഗിരി വരെ

വടക്ക് കാണാനെന്തുണ്ട് എന്ന ചോദ്യമായിരുന്നു കേരളത്തിന്റെ തെക്ക്-വടക്ക് നീളത്തിലുള്ള യാത്രയുടെ തുടക്കം.

1 min read
Fast Track
May 01, 2021
RELATED STORIES

UMBRA VIA

Umbra Via is an abstract silent auction, tile-laying, and area control game; an unusual blend that results in a challenging strategy game.

2 mins read
Casual Game Insider
Summer 2021

QWIXX: How to Avoid Being Rolled by Luck

Maybe you’ve played Gamewright’s popular dice game QWIXX, but have you considered that you may not be maximizing your chances of victory? Whether you’re playing the dice or card version, understanding your options to maximize your point output can be the difference between a sizeable defeat or a close victory. Below you’ll find some tips to help you turn the luck of QWIXX in your favor. But first, a refresher on (or introduction to) the basic rules of the game...

8 mins read
Casual Game Insider
Summer 2021

TINY EPIC GALAXIES: BLAST OFF!

A new take on Tiny Epic Galaxies, this is a smoother and more streamlined version of the original, featuring excellent components.

2 mins read
Casual Game Insider
Summer 2021

On the Pitch

Soccer is a huge draw, pulling in the biggest crowds at the Rio Olympic Games in 2016, as host country Brazil finally won Gold for the first time in the men’s event. Flick-and-move veteran Subbuteo is an obvious favorite for this category, and its host of accessories even extends to Pegasus’s enormous athletics track. This large, 21-piece monstrosity that fits around the pitch was created for decorative purposes, but it’s also not beyond the imagination of the average sporting gamer to gather up a few Subbuteo players to hold their own track meet after the soccer medals have been decided.

2 mins read
Casual Game Insider
Summer 2021

SMART 10

Smart 10 is a neat little trivia party game that enables all players to participate in every round.

1 min read
Casual Game Insider
Summer 2021

RIDE THAT TRAIN!

HISTORIC RAIL EXCURSIONS AWAIT THE ADVENTUROUS ACROSS THE WEST.

10+ mins read
True West
July - August 2021

THE SHERLOCK FILES

Will you be a Sherlock Holmes, Doctor Watson, or Inspector Lestrade? Tackle each case and see how clever a detective you really are.

2 mins read
Casual Game Insider
Summer 2021

Pictek PC305

Can a cheap keyboard play with the big boys?

3 mins read
Maximum PC
July 2021

Social/Interactive Party Games

Party games are a great way to break the ice and get to know people.

1 min read
Casual Game Insider
Summer 2021

THE LAST RIDE OF BONNIE McCARROLL

AN ON-THE-SCENE ACCOUNT YOU’VE LIKELY NEVER HEARD UNTIL NOW.

3 mins read
True West
July - August 2021