വിറകെടുക്കാൻ വരുന്നവർക്കുവേണ്ടി മരക്കൊമ്പുകൾ ഒടിച്ചുകൊടുക്കുന്ന ആനകൾ. വെള്ളം തേടി നടക്കുന്നവർക്ക് മണ്ണിനടിയിലെ ജലസാന്നിധ്യം മനസ്സിലാക്കിക്കൊടുക്കുന്ന ആനകൾ. ഒറ്റപ്പെട്ടുപോകുന്ന ആനക്കുട്ടികൾക്ക് വയറു നിറയെ പാൽ കൊടുക്കുന്ന ഗോത്രനിവാസികൾ. കെനിയയിലെ സാമ്പുരു ഗോത്രക്കാരും ആനകളും തമ്മിലുള്ള ആത്മബന്ധം കാഴ്ചക്കാരെ വിസ്മയിപ്പിക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിലൂടെയുള്ള യാത്രയിൽ കണ്ട കാഴ്ചകൾ പങ്കുവയ്ക്കുമ്പോൾ ഫ്രഞ്ചുകാരിയായ ക്രിസ്റ്റിൻ അമുർ ലിവാർ ആവേശത്തിലായിരുന്നു. സ്ത്രീശാക്തീകര ണം ലക്ഷ്യമിട്ട് സിങ്കപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെർപ്ലാനറ്റ് എർത്ത് എന്ന സംഘടനയെ നയിക്കുന്ന യുവതിയാണ് ക്രിസ്റ്റിൻ, സാഹസികതയുടെ സ്ത്രീ രൂപം എന്നുപറയാം. അഞ്ചുവർഷംകൊണ്ട് ക്രിസ്റ്റിൻ നയിച്ച യുവതികളുടെ സംഘം സാഹസികതയുടെ പുതിയ ചരിത്രപഥങ്ങൾ സൃഷ്ടിച്ചു. ആർട്ടിക്കയിലെയും അന്റാർട്ടിക്കയിലെയും ഭയാനകമായ ശീതക്കൊടുങ്കാറ്റും ജോർദാൻ മരുഭൂമിയിലെ ചൂടുകാറ്റും അഗ്നിപർവതത്തിൽ നിന്ന് വമിക്കുന്ന ഗന്ധകപ്പുകയും അതിജീവിച്ച് അവർ കാതങ്ങൾ താണ്ടി. സാഹസികയാത്രകളായിരു ന്നു ഏറെയും. ക്രിസ്റ്റിന്റെ യാത്രാനുഭവങ്ങൾ വൈൽഡ് വിസ്ഡം' എന്ന പേരിൽ പെൻഗ്വിൻ ബുക്സിലൂടെ പുറത്തിറങ്ങിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആനയുമായുള്ള ആത്മബന്ധം
കെനിയയിലെ സാമ്പുരു ഗോത്രവർഗക്കാർ പ്രകൃതിയുമായി ആത്മബന്ധം പുലർത്തുന്നവരാണ്. കാതോർത്താൽ കാട്ടാനകളുടെ ഹൃദയത്തുടിപ്പുകൾ പോലും അവർക്ക് മനസ്സിലാകും. ഗോത്രവർഗക്കാരുടെ മനസ്സ് ആനകൾക്കും അറിയാം. കാട്ടിലൂടെ ഞങ്ങൾ നടക്കുമ്പോൾ കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. കാട്ടിൽ വിറക് ശേഖരിക്കാനായി ഗോത്ര സ്ത്രീകൾ എത്തിയിരുന്നു. അവർക്കുവേണ്ടി, ആനകൾ മരങ്ങളിലെ ഉണങ്ങിയ കൊമ്പുകൾ ഒടിച്ച് നിലത്തിട്ടിരിക്കുന്നു. അത് കെട്ടുകളാക്കി ശേഖരിച്ച് തലച്ചുമടായി നീങ്ങുന്ന ഗോത്ര സ്ത്രീകളെ കണ്ടപ്പോൾ ഞങ്ങൾ അദ്ഭുതപ്പെട്ടുപോയി.
この記事は Mathrubhumi Yathra の March 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mathrubhumi Yathra の March 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി