കാടകങ്ങളുടെ സ്പന്ദനങ്ങൾ
Mathrubhumi Yathra|March 2023
പല കാലങ്ങളിൽ നേരങ്ങളിൽ കാടകങ്ങളിലേക്ക് ഇറങ്ങിയ ലഖകൻ ആ കാനനഭംഗിയുടെ ജാതകം വായിക്കുന്നു. കാടും മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള അപൂർവകാഴ്ചകളെ ഓർത്തെടുക്കുന്നു.
Naseer
കാടകങ്ങളുടെ സ്പന്ദനങ്ങൾ

സമീപത്തെവിടെയോ കുറിക്കണ്ണൻ പുള്ളിന്റെ മധുരഗീതം. സൂര്യപ്രകാശം മങ്ങിത്തുടങ്ങി. ഇലകൾ പൊഴിച്ചു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ ഒരുകൂട്ടം കാട്ടുപോത്തുകൾ വെളിയിലേക്കു വന്നു. അവ അലസമായി നടക്കുകയും കുറ്റിച്ചെടികളിൽ പ്രിയമുള്ളവ മാത്രം തിരഞ്ഞുപിടിച്ച് ഭക്ഷിക്കുകയും ചെയ്തുതുടങ്ങി. മറുവശത്തുള്ള മലനിര കൾക്കു താഴെ നിബിഡമായ കാടാണ്. അവിടം ഇപ്പോൾ ഇരുട്ടുമായി കൂടിക്കുഴഞ്ഞു കൊണ്ടിരിക്കുകയായിരിക്കും. രാപ്പാടികളുടെ ശബ്ദങ്ങൾ മൃദുവായൊരു മന്ത്രണം പോലെ കാറ്റിനൊപ്പം കാതുകളിലെത്തി. ഇരുൾ പടരാൻ ഇനി അധിക നേരമില്ല.

പെട്ടെന്ന് കാട്ടുപോത്തിന്റെ കൂട്ടത്തിൽനിന്ന് ശക്തമായൊരു ചീറ്റലുയർന്നു. അതോടൊപ്പം മുൻകാലുകളുയർത്തി അവ ഭൂമിയിൽ ചവിട്ടുന്ന ശബ്ദങ്ങൾ കേട്ടു. അടുത്തെവിടെയോ കാട്ടുപോത്തുകൾക്ക് ഹിതമല്ലാത്ത ഏതോ സാന്നിധ്യമുണ്ടെന്ന സൂചനകളാണിവയൊക്കെ, അകലെ ല്ലാതെ മയിലിന്റെ അപകടമുന്നറിയിപ്പുള്ള ശബ്ദം. ഇളംകാറ്റിനൊപ്പം കടുവയുടെ രൂക്ഷമായ ഗന്ധം.

കാട്ടുപോത്തിൻ കൂട്ടം പച്ചിലക്കാട്ടിലേക്ക് നീങ്ങി. കൂട്ടത്തിലെ കുഞ്ഞുങ്ങളെ വലിയ കാട്ടുപോത്തുകൾ സുരക്ഷിതമായ ഇടത്തേക്ക് നയിക്കുകയാണ്. രാത്രിയിലെ കാട്, ഏറെ നിഗൂഢവും അവ്യക്തത നിറഞ്ഞ നീക്കങ്ങളാലും വന്യവും വശ്യവുമാകാം. രഹസ്യാത്മകത സൃഷ്ടിക്കുന്ന ശബ്ദങ്ങളും നിഴലുകളും നമ്മൾ അതുവരെ അനുഭവിച്ചിട്ടില്ലാത്തതരം രൂക്ഷഗന്ധങ്ങളും മത്തുപിടിപ്പിക്കുന്നതും മയക്കം വരുത്തുന്നതുമായ പലവിധ സുഗന്ധങ്ങളും എത്തുകയായി. വന്യജീവികളുടെ കണ്ണുകളപ്പോൾ സ്ഫടികംപോലെ തിളങ്ങും. വലിയ വൃക്ഷങ്ങൾക്ക് മറവിൽനിന്നും കാട്ടുപൊന്ത കൾക്കിടയിൽനിന്നും അവ നമ്മെ നോക്കും. ചിലപ്പോൾ അവയിൽ തീക്ഷ്ണമായവയും കാണാനാകും. ശ്രദ്ധിച്ചാൽ അവയിലെ നിറഭേദങ്ങൾ, രണ്ട് കണ്ണുകൾ തമ്മിലുള്ള അകലങ്ങൾ, വലുപ്പവ്യത്യാസങ്ങൾ എന്നിവയിലൂടെ ഏത് ജീവിയാണത് എന്ന് തിരിച്ചറിയാനാകും.

കാട്ടിനകത്തെ വേറിട്ട ശബ്ദങ്ങൾ

この記事は Mathrubhumi Yathra の March 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Mathrubhumi Yathra の March 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

MATHRUBHUMI YATHRAのその他の記事すべて表示
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 分  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 分  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 分  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 分  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 分  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 分  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 分  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 分  |
May 2023