試す 金 - 無料
അമ്പലപ്പുഴ പാൽപ്പായസം ഗോപാലകഷായം
Muhurtham
|June 2023
നിവേദ്യ മാഹാത്മ്യം
തിരുവിതാംകൂറിന്റെ സ്വന്തം രുചിക്കൂട്ടുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കു ന്നത് അമ്പലപ്പുഴ പാൽപായസം തന്നെയാണ്. കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളം ഊറിവരും. അത്രയ്ക്ക് മേന്മയും പ്രൗഢിയും പ്രഭാവവും ആണ് അമ്പലപ്പുഴ പാൽപായസത്തിനുള്ളത്. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്രവും ഐതിഹ്യവും ആചാരങ്ങ ളും അനുഷ്ഠിക്കുവാനുള്ള അനവധി നിത്യകർമ്മങ്ങളും ഇഴചേർന്ന് ലയിച്ച് അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അർജ്ജുനന്റെ തേരാളിയായി പാർത്ഥന്റെ സാരഥിയായി വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് അമ്പലപ്പുഴയിൽ ഉള്ളത്. പാൽപ്പായസം ആണ് ഇവിടെ പ്രധാന നിവേദ്യം ഇതിന്റെ തുടക്കത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട രോമാഞ്ചജനകമായ ഒരു ഐതിഹ്യം ഉണ്ട്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടു രാജ്യമായിരുന്നു. ചെമ്പകശ്ശേരി രാജാവിന്റെ ഭരദേവതയായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാൻ. ചതുരംഗക്കളി ഭ്രാന്തു പിടിച്ചതുപോലെയായിരുന്നു രാജാവിന്. ഒരിക്കൽ മത്സരത്തിനായി ഒരു വെല്ലുവിളി രാജാവ് നടത്തി ഒരാളും അത് ഏറ്റെടുത്തില്ല. അങ്ങനെ സമയം നീണ്ടുപോയി എല്ലാവരും നിർന്നിമേഷരായി നിൽക്കുമ്പോൾ ഒരു സാധാരണ പാവപ്പെട്ട മനുഷ്യൻ മുന്നോട്ടുവന്ന് നമശിരസ്കനായി പുഞ്ചിരി പൊഴിച്ചുകൊണ്ട് ആ വെല്ലുവിളി ഏറ്റെടുത്തു.
このストーリーは、Muhurtham の June 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Muhurtham からのその他のストーリー
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Translate
Change font size
