ഒരേയൊരു സിദ്ദീഖ്
Kudumbam|April 2024
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
ഹസീന ഇബ്രാഹീം
ഒരേയൊരു സിദ്ദീഖ്

കോരിച്ചൊരിയുന്ന മഴ. ബസിന്റെ ഡോർ തുറന്ന് പറവൂർ സെൻട്രൽ തിയറ്ററിലേക്ക് വേഗത്തിൽ ഓടി. മൂന്നു മണിക്കാണ് മാറ്റിനി. സമയം കഴിഞ്ഞു. ടിക്കറ്റ് ക്ലോസ് ആയി. നനഞ്ഞ മുണ്ടും ഷർട്ടും ഒതുക്കിപ്പിടിച്ച് വരാന്തയിൽ ആ കൗമാരക്കാരൻ നിന്ന് പരുങ്ങി. തോളിൽ തട്ടി ഒരാൾ ചോദിച്ചു: “സീറ്റില്ല, നിന്ന് കണ്ടാൽ മതിയോ?' തലകുലുക്കി അകത്തു കയറി. ഒരേ നിൽപിൽ സിനിമ മുഴുവൻ കണ്ടു. വർഷം 1977, സിനിമ 'ഇതാ ഇവിടെ വരെ'. രാവും പകലും സിനിമ സ്വപ്നംകണ്ട ആ പതിനഞ്ചുകാരന്റെ പേര് സിദ്ദീഖ്.

47 വർഷത്തിനിപ്പുറം ഇതേ സിനിമാമോഹിയുടെ അത്യുഗ്രൻ പ്രകടനം കണ്ട് വിസ്മയിക്കാത്ത മലയാളിയുണ്ടാകില്ല. വ്യത്യസ്ത തരം കഥാപാത്രങ്ങളാൽ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ നടൻ സിദ്ദീഖ് കൊച്ചി പടമുഗളിലെ വീട്ടിലിരുന്ന് മനസ്സുതുറക്കുന്നു...

40ഓളം വർഷങ്ങൾ, 400 സിനിമകൾ പിന്നിടുന്നു. നിമിത്തങ്ങളിൽ വിശ്വാസമുണ്ടോ?

തീർച്ചയായും ഉണ്ട്. എല്ലാവരു ടെ ജീവിതത്തിലും പല കാര്യങ്ങളും മറ്റാരെങ്കിലും വഴിയാണ് നടക്കുന്നത്. പല സിനിമാ പ്രവർത്തകരും ഇന്റർവ്യൂകളിൽ പറയുന്നത് കേട്ടിട്ടുണ്ട്, എന്റെ സ്വന്തം കഷ്ടപ്പാടും കഴിവുംകൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയതെന്ന്. അങ്ങനെ ഒരാളെക്കൊണ്ടും സാധിക്കില്ല. എനിക്ക് കഴിവുണ്ടന്നും പറഞ്ഞ് ഞാനിവിടെയിരുന്നാൽ ആരെങ്കിലും വിളിച്ച് അഭിനയിപ്പിക്കുമോ? എന്റെ കഥാപാത്രത്തിന് സ്ക്രിപ്റ്റിൽ നല്ല സീനുണ്ടാകണം, സംഭാഷണങ്ങളുണ്ടാകണം. അത് വേറൊരാളുടെ ജോലിയാണെങ്കിൽ പോലും ഒരർഥത്തിൽ അവരെന്നെ സഹായിക്കുകയല്ലേ ചെയ്യുന്നത്.

ആരെങ്കിലുമൊക്കെ ഏതെങ്കിലും രീതിയിൽ നിമിത്തമാകാതെ ഒരാൾക്കും ഉയർച്ചയുണ്ടാകില്ല. വ്യക്തിബന്ധങ്ങൾക്കും ആളുകളോട് സ്നേഹത്തോടെ ഇടപഴകുന്നതിനും ഒരുപാട് അർഥമുണ്ട്. എന്നെ ക്ലാസിൽനിന്ന് പുറത്താക്കിയ അധ്യാപകനാണ് എന്റെ മിമിക്രി കണ്ടിട്ട് ഞാൻ സിനിമയിൽ വന്നാൽ ശോഭിക്കുമെന്ന് വേറൊരാളോട് പറയുന്നതും അയാൾ വഴി തമ്പി കണ്ണന്താനം എന്നെ തേടിയെത്തുന്നതും.

ഒരുപക്ഷേ തമ്പി കണ്ണന്താനം എന്നെ അന്വേഷിച്ചു വന്നില്ലായിരുന്നെങ്കിൽ അന്ന് എന്റെ സിനിമാപ്രവേശനം സാധ്യമാകുമായിരുന്നില്ല.

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലേക്ക് എത്തിപ്പെടുന്നത്?

この記事は Kudumbam の April 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kudumbam の April 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 分  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 分  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 分  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 分  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 分  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 分  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 分  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 分  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 分  |
April 2024