ചോള രാജ ഭൂമിയിൽ
Kudumbam|January 2024
ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരി, തമിഴ്നാടിന്റെ നെല്ലറ, സംഗീതത്തെയും നൃത്തകലകളെയും സ്നേഹിക്കുന്ന ജനതയുടെ നാട്... ചരിത്രത്തിന്റെ സ്മൃതിക്കാറ്റ് വീശുന്ന തഞ്ചാവൂരിലൂടെ ഒരു യാത്ര...
പ്രവീൺ കുപ്പത്തിൽ
ചോള രാജ ഭൂമിയിൽ

അവധിദിനങ്ങളിൽ തഞ്ചാവൂരിലെ ജോലി സ്ഥലത്തുനിന്ന് സഞ്ചി നിറയെ പലഹാരപ്പൊതികളുമായി നാട്ടിലെത്തുന്ന അച്ഛനാണ് തഞ്ചാവൂരിനെക്കുറിച്ച എന്റെ ബാല്യകാല ഓർമകൾ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ കൂടെ വേളാങ്കണ്ണിയിലേക്കു നടത്തിയ യാത്രക്കിടയിലാണ് ആദ്യമായി തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ച് കേൾക്കാനിടയായത്. പെരിയകോവിൽ കാണുകയെന്ന സ്വപ്നം നീണ്ട 33 വർഷങ്ങൾക്കുശേഷം പൂവണിഞ്ഞു.

കോയമ്പത്തൂരിൽനിന്ന് തുടക്കം

കോയമ്പത്തൂരിൽ നിന്ന് രാത്രി 12.30നുള്ള ചെമ്മൊഴി എക്സ്പ്രസിൽ ചരിത്രസ്പന്ദനങ്ങൾ തുടിക്കുന്ന തഞ്ചാവൂരിലേക്കുള്ള എന്റെ യാത്ര തുടങ്ങി. യാത്ര ജനറൽ കമ്പാർട്മെന്റിലായതിനാൽ നല്ല തിരക്കായിരുന്നു. ശരിയാം വിധം നിൽക്കാൻ പോലും ഇടം കിട്ടിയിരുന്നില്ല ആദ്യം.

കുറച്ച് മുന്നോട്ടു പോയപ്പോൾ തുണിവ്യവസായത്തിനു പേരുകേട്ട തിരുപ്പൂർ നഗരത്തിലേക്ക് ട്രെയിൻ പ്രവേശിച്ചു. വൈദ്യുതി വിളക്കിന്റെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന നഗരം. നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി നീണ്ടുകിടക്കുന്ന മേൽപാലങ്ങൾ, രാത്രിസമയങ്ങളിലും പ്രവർത്തിക്കുന്ന തൊഴിൽശാലകൾ. എപ്പോഴും ഉണർന്നിരിക്കുന്ന നഗരമാണ് തിരുപ്പൂരെന്ന് തോന്നിപ്പോയി.

തുറന്നിട്ട ജാലകങ്ങളിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റ് യാത്രയുടെ ബുദ്ധിമുട്ടിന് അൽപം ആശ്വാസമേകി.

പുലർച്ച 4.30ഓടെ ട്രെയിൻ ശ്രീരംഗനാഥന്റെ (ട്രിച്ചി) മണ്ണിൽ പ്രവേശിച്ചു. കാവേരി നദിയുടെ തീരത്ത് രൂപംകൊണ്ട പുരാതന നഗരമാണ് തിരുച്ചിറപ്പള്ളി. ഇവിടത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും മലൈകോട്ടയും വളരെ പ്രസിദ്ധമാണ്.

この記事は Kudumbam の January 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kudumbam の January 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam

കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...

time-read
2 分  |
June 2024
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
Kudumbam

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം

ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

time-read
3 分  |
June 2024
ആവേശം അമ്പാൻ
Kudumbam

ആവേശം അമ്പാൻ

'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 分  |
June 2024
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
Kudumbam

സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..

time-read
4 分  |
June 2024
നൽകാം ജീവന്റെ തുള്ളികൾ
Kudumbam

നൽകാം ജീവന്റെ തുള്ളികൾ

ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...

time-read
2 分  |
June 2024
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
Kudumbam

കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്

കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...

time-read
2 分  |
June 2024
തിരിച്ചറിയണം വിഷ സസ്യങ്ങളെ
Kudumbam

തിരിച്ചറിയണം വിഷ സസ്യങ്ങളെ

പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...

time-read
2 分  |
June 2024
അഴകേറും അസർബൈജാൻ
Kudumbam

അഴകേറും അസർബൈജാൻ

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...

time-read
2 分  |
June 2024
സ്വപ്നച്ചിറകിൽ
Kudumbam

സ്വപ്നച്ചിറകിൽ

ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...

time-read
2 分  |
June 2024
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
Kudumbam

ഒന്നായിട്ടും രണ്ടാവാതിരിക്കാൻ

വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...

time-read
2 分  |
June 2024