ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?
Kudumbam|December 2022
കേരളത്തിലെ വലിയ വിഭാഗം ചെറുപ്പക്കാർ ഇപ്പോൾ ആദ്യമായി ചെയ്യുന്ന ജോലി ഓൺലൈൻ ഡെലിവറിയാണ്. ചിലർക്ക് പാർട്ടൈം ആണെങ്കിലും പലർക്കും ഇത് ജീവിതം കഴിഞ്ഞുകൂടാനുള്ള മാർഗംകൂടിയാണ്...
പ്രമോദ് തോമസ് twitter:@pramodthomas84
ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?

സുഹൃത്ത് ബോബന്റെ മൂന്നാം ക്ലാസിൽ പഠിക്കുന്ന മകന് ഭാവിയിൽ യൂട്യൂബർ ആകാനാണ് ആഗ്രഹം. അതുകേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഈ പുതിയ തൊഴിൽ മേഖല തുറന്നിടുന്ന സാധ്യതയും വരുമാനവും അറിഞ്ഞപ്പോൾ അവന്റെ ആശങ്ക അകന്നിട്ടുണ്ട്. നന്നായി പഠിക്കണം എന്നുമാത്രമാണ് ഇപ്പോൾ ബോബൻ മകന് നൽകുന്ന ഉപദേശം.

ഒരുകാലത്ത് പെരുമയായിരുന്ന ജോലികൾ പലതും ഇന്ന് സെഡായി. ആഗോളതലത്തിൽ തന്നെ തൊഴിലുകളും തൊഴിൽ സാധ്യതകളും വിപ്ലവകരമായി മാറുകയാണ്. ലോകചരിത്രത്തിൽ ഒരു വൈറസ് തന്റെ പേര് അടയാളപ്പെടുത്തിയ 2020, 2021 വർഷങ്ങൾക്കുശേഷം പ്രത്യേകിച്ചും.

ആശ്വാസം, ഈ തൊഴിലുകൾ

 ന്യൂജെൻ തൊഴിലുകൾ ഇന്ത്യയിൽ വലിയ ആശ്വാസമാണ്. കാരണം, പലപ്പോഴും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാറുകൾ ഇരുട്ടിൽ തപ്പുന്നു. കേരളവും ഇതിൽനിന്ന് വ്യത്യസ്തമല്ല. ഉബർ, ഓൺലൈൻ ഡെലിവറി, ഓൺലൈൻ ട്യൂഷൻ തുടങ്ങിയ 'ഗിഗ്' (gig) തൊഴിലുകൾ കേരളത്തിലെ വീടുകളിലും വരുമാനം എത്തിക്കാൻ തുടങ്ങിയിട്ട് നാളുകളായി.

2022 അവസാനിക്കുമ്പോൾ ഈ സാഹചര്യം മാറിയിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ ശക്തമായിത്തന്നെ നി ലനിൽക്കുന്നു. ഐ.ഐ.എം അഹ്മദാബാദ് അടുത്തകാലത്തായി പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിൽ പുതുതലമുറ തൊഴിലുകൾ ചെയ്യുന്ന 77 ലക്ഷം ജനങ്ങൾ ഉണ്ടെന്നാണ്. അഞ്ചു വർഷം കൊണ്ട് ഇത് 2.3 കോടിയിൽ എത്തുമെന്നാണ് കണക്ക്. എന്നാൽ, നാട്ടിലെ സാധാരണ സൂപ്പർ മാർക്കറ്റും ഹോട്ടലും ഓൺലൈൻ ഡെലിവറി ആരംഭിച്ച ഇക്കാലത്ത് അനൗദ്യോഗിക കണക്കുകൾ പറയുന്നത് നിലവിൽ രാജ്യത്ത് ഒന്നരക്കോടി ആളുകൾ ന്യൂജെൻ തൊഴിലുകൾ ചെയ്യുന്നതായാണ്. കൂടാതെ, അഞ്ചു വർഷം കൊണ്ട് ഇത് ഇരട്ടിയാകുമെന്നും.

ഗൾഫിൽനിന്ന് മടങ്ങിയവർക്കും ആശ്വാസം

 ഗൾഫിലും മറ്റും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവർ ഉബർ ഡ്രൈവർമാരും ആമസോൺ, സ്വിഗ്ഗി ഡെലിവറി നടത്തുന്നവരുമായി. അനദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ മാത്രം രണ്ടു ലക്ഷത്തോളം പുതുതലമു റ തൊഴിലാളികൾ (ഗിഗ് വർക്കേഴ്സ്) ഉണ്ട്. മാത്രമല്ല, ചെറു പട്ടണങ്ങളിലെ ഷോപ്പുകളിലെ കണക്കുകൂടി നോക്കിയാൽ ഇത്തരം തൊ ഴിലാളികളുടെ എണ്ണം ഇനിയും വർധിക്കും.

കൂടുതൽ പേർ മെട്രോ നഗരങ്ങളിൽ

この記事は Kudumbam の December 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kudumbam の December 2022 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 分  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 分  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 分  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 分  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 分  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 分  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 分  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 分  |
May 2024