അമിതവണ്ണം ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. അമിതവണ്ണത്തിന്റെ കാരണങ്ങളിൽ ഏറ്റവും പ്രധാനം ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭക്ഷണം കഴിക്കു ന്നതാണ്. അധിക ഭക്ഷണം കൊഴുപ്പായി ശരീര കോശങ്ങളിൽ അടിഞ്ഞുകൂടുന്നു. പൊണ്ണത്തടിയുള്ളവർക്ക് പ്രമേഹം, രക്താതിസമ്മർദ്ദം, കരൾ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുരുഷന്മാരിൽ കൂടുതലും ശരീരത്തിന്റെ മധ്യഭാഗത്ത് വണ്ണം കൂടുന്ന അവസ്ഥയാണുണ്ടാകുന്നത്. സ്ത്രീകളിൽ അരക്കെട്ടിലും തുടയിലുമാണ് കൊഴുപ്പ് അടിയുന്നത്.
കുടവയറിന് പാരമ്പര്യവും ഒരു പരിധിവരെ കാരണമാകുന്നുണ്ട്. സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും വയറിലെയും അരക്കെട്ടിലെയും കൊഴുപ്പു കൂട്ടും. ശരീരത്തിലെ ഗ്രന്ഥികളായ പിറ്ററിയുടെയും തൈറോയിഡിന്റെയും പ്രവർത്തനം ശരിയായ രീതിയിൽ നടക്കാതെ വരുന്നതും ചിലരിൽ അമിതവണ്ണം ഉണ്ടാകാറുണ്ട്. ഭൂരിഭാഗം സ്ത്രീകളിലും പ്രസവശേഷവും ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്തതിനു ശേഷവും വണ്ണം വയ്ക്കുന്നുണ്ട്. ഇതിനു കാരണം സ്ത്രീ ഹോർമോണുകളിൽ വരുന്ന വ്യതിയാനമാണ്.
പൊണ്ണത്തടിയൻമാർ കൂടുന്നു
അഞ്ചിനും പതിനാറിനും ഇടയിലുള്ള കുട്ടി കളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതായി പഠനങ്ങൾ പറയുന്നു. മാതാപിതാക്കളിൽ ഒരാൾക്ക് പൊണ്ണത്തടിയുണ്ടെങ്കിൽ കുട്ടിക്ക് അമിതഭാരമുണ്ടാകാനുള്ള സാധ്യത 50 ശതമാനമാണ്. രണ്ടു പേർക്കും പൊണ്ണത്തടിയുണ്ടെങ്കിൽ സാധ്യത 80 ശതമാനമായി വർദ്ധിക്കും. പ്രമേഹവും ഹൃദ്രോഗവും മാത്രമല്ല, അപകർഷതാബോധവും വിഷാ ദരോഗവും പൊണ്ണത്തടിയുള്ളവരെ ബാധിക്കും.
ശരീരത്തിന്റെ പ്രവർത്തനത്തിന് ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ശരീരം അമിതമായി സ്വീകരിക്കുന്ന ഊർജ്ജം കൊഴുപ്പായി ശേഖരിക്കുന്നു. അതിനാൽ, ഒരാളുടെ തൂക്കത്തിനും ഉയരത്തിനും പ്രായത്തിനും അനുസരിച്ച് ഊർജ്ജം കുറവുള്ള ഭക്ഷണക്രമമാണ് സ്വീകരിക്കേണ്ടത്.
ഭക്ഷണക്രമം ഇങ്ങനെ
この記事は Ayurarogyam の August 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Ayurarogyam の August 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
മുടക്കല്ലേ വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.
മുടികൊഴിച്ചിൽ തടയാൻ
മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ
കുഴിനഖത്തിന് പരിഹാരം കാണാം
നഖത്തിൽ നിറ വ്യത്യാസമോ അകാരണമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക അത് കുഴി നഖമാകാനുള്ള സാധ്യത കൂടുതലാണ്.
കുറയ്ക്കാം കുടവയർ
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.
മഴക്കാലമെത്തുന്നു കുടിച്ചാൽ
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദി പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
മുഖത്തെ കറുത്ത പാട് മാറ്റാം
മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും കുത്തുകളുമെല്ലാം പലരേയും അലട്ടുന്ന പ്രധാനപ്പെട്ടു സൗന്ദര്യപ്രശ്നമാണ്
വാരിവലിച്ചു കഴിക്കരുത്. വിശ്രമം വേണം
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ച പ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യു ന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
ചായകുടി ശീലമാണോ? മരണം തൊട്ടടുത്തുണ്ട്
ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.