കോവിഡിൽ കുടുങ്ങിയ നാളുകൾ
Vellinakshatram|April 2024
2020 മാർച്ചിലാണ് ബ്ലസ്സിയും പൃഥ്വിരാജുമടങ്ങുന്ന 58 അംഗ സംഘം ജോർദ്ദാനിലേക്ക് പോയത്. എന്നാൽ കോവിഡ് മഹാമാരി കാരണം സംഘം അവിടെ കുടുങ്ങുകയും ചെയ്തു. പ്രതികൂല സാഹചര്യത്തിലും ഷൂട്ടിംഗ് പൂർത്തീകരിച്ചാണ് അവർ നാട്ടിൽ തിരിച്ചെത്തിയത്. പ്രതിസന്ധികളെ തരണം ചെയ്ത് 'ആടുജീവിതം' ജോർദാൻ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാ യപ്പോൾ തന്നെ മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായി മാ റിയത് അണിയറപ്രവർത്തകരുടെ മനോബലവും അർപ്പണബോ ധവുമായിരുന്നു. ചിത്രീകരണം ജോർദാനിൽ നടക്കുന്നതിനിടെ ആയിരുന്നു ലോകം മുഴവൻ കൊവിഡ് പടർന്നു പിടിച്ചത്. ഇതോടെ ചിത്രീകരണത്തിന് വെല്ലുവിളി നേരിട്ടു. വലിയ കാൻവാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിംഗിനായി നായകൻ പൃഥ്വിരാജ് ഉൾപ്പടെയുള്ളവർ ജോർദാനിൽ എത്തിയപ്പോഴാണ് ലോകം മുഴവൻ അടച്ചിടാനുളള തീരുമാനം ഉണ്ടായത്. തുടർന്ന് ചിത്രീകരണം നിന്നുപോയി. അവിടെ കുടുങ്ങിയവരെ എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം തുടർന്നു അണിയറപ്രവർത്തകർ. ജോർദ്ദാനിലെ ഷൂട്ടിംഗും ലോക്ക്ഡൗൺ ദിനങ്ങളും വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുകയാണ് സംവിധായകൻ ബ്ലെസ്സി
കോവിഡിൽ കുടുങ്ങിയ നാളുകൾ

ജോർദ്ദാനിൽ എത്ര ദിവസം ഷൂട്ടിംഗ് നടന്നു?

ബ്ലെസ്സി: 25 ദിവസത്തെ ഷൂട്ടിംഗാണ് അവിടെ ഉണ്ടായിരുന്നത്. 42 ദിവസത്തോളം പക്ഷേ ഞങ്ങൾ വെറുതെ ഇരുന്നു. 36 ദിവസം ലോക്ക്ഡൗൺ കാരണം കുടുങ്ങി. എങ്കിലും ലോക്ക്ഡൗൺ കാലയളവിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നതും. ലോക്ക്ഡൗണിനു മുമ്പ് 8 ദിവസം ഷൂട്ട് ചെയ്തിരുന്നു. നാലു ദിവസം കഴിഞ്ഞപ്പോൾ ചെറിയൊരു പ്രശ്നമുണ്ടായി. നമ്മളുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നില്ല ഉണ്ടായത്. എങ്കിലും ഷൂട്ടിംഗ് കുറച്ചു ദിവസം നിർത്തിവച്ചിരുന്നു.

ഷൂട്ടിംഗ് നിർത്താൻ കാരണം?

ഞങ്ങൾക്ക് താമസ സൗകര്യം ഒരുക്കിയത് അവിടെയുള്ള ഒരാളായിരുന്നു. അദ്ദേഹം മരുഭൂമിയിലൂടെ ഓടിക്കുന്ന സ്കൂട്ടറിൽ (ബഗ്ഗി) യാത്ര ചെയ്യവെ വീണ് താടിയെല്ലിനും കണ്ണിനും പരിക്കേറ്റിരുന്നു. അവിടുത്തെ മിലിറ്ററി ആശുപത്രിയിലായിരുന്നു ചികിത്സ. എവിടെവച്ചാണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ നമ്മുടെ ഷൂട്ടിംഗിനായി വരുന്ന വഴിയിലാണ് അപകടമെന്നായിരുന്നു പറഞ്ഞത്. സ്വാഭാവികമായും ഞങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരാളാണല്ലോ അദ്ദേഹം. അങ്ങനെ അത് വലിയൊരു വാർത്തയാകുകയും ഷൂട്ടിംഗ് മുടങ്ങുകയുമായിരുന്നു. വലിയ സ്വാധീനം ചെലുത്തിയതു കൊണ്ടാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിക്കാൻ സാധിച്ചത്. ഷൂട്ടിംഗ് തുടങ്ങിയെങ്കിലും വീണ്ടും നാലു ദിവസം നിർത്തിവയ്ക്കേണ്ടി വന്നു. വലിയ പൊടിക്കാറ്റിന്റെ ശല്യം കാരണമാണ് തടസം നേരിട്ടത്. 100 കിലോമീറ്റർ വേഗതയിലാണ് അവിടുത്തെ കാറ്റ്. മരുഭൂമിയിൽ ഇറങ്ങാനാകാത്ത സ്ഥിതിയായിരുന്നു.

ലോക്ക്ഡൗണായി വെറുതെ ഇരുന്നതിനെക്കാൾ ഞങ്ങളെ വിഷമിപ്പിച്ചത് തിരിച്ച് നാട്ടിലേക്ക് വരാൻ മാർഗ്ഗമില്ലാത്ത അവസ്ഥ സംജാതമായതാണ്. എന്റെ കൂടെയുണ്ടായിരുന്ന എല്ലാവരെയും പ്രയാസത്തിലാക്കിയത് അതായിരുന്നു. ഓരോ ദിവസവും വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം കൂടിവരികയായിരുന്നു. എന്ന്, എങ്ങനെ നാട്ടിലെത്തുമെന്ന ചോദ്യമായിരുന്നു ഓരോരുത്തർക്കും ഉണ്ടായിരുന്നത്.

പ്രധാന വെല്ലുവിളികൾ എന്തെല്ലാമായിരുന്നു

この記事は Vellinakshatram の April 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vellinakshatram の April 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VELLINAKSHATRAMのその他の記事すべて表示
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
Vellinakshatram

ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...

തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം

time-read
2 分  |
June 2024
ജീവിതവും അഭിനയവും ഏറെ ഇഷ്ടം
Vellinakshatram

ജീവിതവും അഭിനയവും ഏറെ ഇഷ്ടം

ഏതു റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോൻ. സൂ പ്പർ സ്റ്റാർ പദവിയോളം അദ്ദേഹം എത്തിയെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. അഭിനയ രംഗത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾക്കെന്നല്ല സിനിമാ പ്രേമികൾക്ക് എന്നെന്നും ഓർമിക്കാൻ നിരവധി വേഷങ്ങളിൽ അദ്ദേഹം പകർന്നാടി. അതിനെല്ലാം അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. 2021ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ആ പുരസ്കാരം ജോജു ജോർജും കൂടി പങ്കിട്ടു. ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. അതിനു മുമ്പും ശേഷവും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനും അർഹിക്കുന്ന അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല.

time-read
2 分  |
June 2024
ആരാണ് ഖുറേഷി എബ്രാം ?
Vellinakshatram

ആരാണ് ഖുറേഷി എബ്രാം ?

എമ്പുരാനിലൂടെ മനസിലാകുമെന്ന് മോഹൻലാൽ

time-read
1 min  |
June 2024
മാസ് ഡയലോഗുകൾക്ക് നല്ലകാലം
Vellinakshatram

മാസ് ഡയലോഗുകൾക്ക് നല്ലകാലം

NEE PO MONE DINESHA

time-read
2 分  |
June 2024
രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി
Vellinakshatram

രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി

നായകൻ മഹേഷ് ബാബു, വീണ്ടും വില്ലനായി 'ഫഫ '

time-read
2 分  |
June 2024
ഒന്നാമൻ മമ്മൂക്ക തന്നെ
Vellinakshatram

ഒന്നാമൻ മമ്മൂക്ക തന്നെ

കേരള ഓപ്പണിംഗ് കളക്ഷനിൽ എല്ലാവരേയും വീഴ്ത്തി ടർബോ

time-read
1 min  |
June 2024
സുകൃതവഴിയിലെ യാത്ര
Vellinakshatram

സുകൃതവഴിയിലെ യാത്ര

അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.

time-read
1 min  |
June 2024
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
Vellinakshatram

മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ

1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.

time-read
3 分  |
June 2024
ഓർമ്മയിൽ അനേകം വേഷങ്ങൾ
Vellinakshatram

ഓർമ്മയിൽ അനേകം വേഷങ്ങൾ

മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

time-read
1 min  |
June 2024
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
Vellinakshatram

നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

time-read
2 分  |
June 2024