കാളീപ്രീതിക്ക് മുടിയേറ്റ്
Muhurtham|June 2023
അനുഷ്ഠാന കല
അശോകൻ ഇറവങ്കര
കാളീപ്രീതിക്ക് മുടിയേറ്റ്

ഭയവും ഭക്തിയും വിശ്വാസവും ഒരുപോലെ സമ്മേളിക്കുന്ന ഭദ്രകാളീപ്രീതികരമായ സവിശേഷ അനുഷ്ഠാനമാണ് മുടിയേറ്റ്. തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമുള്ള ചില കാളീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ച് നിശ്ചിത കാലയളവുകളിൽ നടത്തുന്ന തനി കേരളീയമായ ചടങ്ങാണിത്. വരിക്കപ്ലാവിന്റെ കാതലിൽ കൊത്തിയെടുത്ത ഭദ്രകാളിയുടെ രൂപത്തെയാണ് മുടി സർപ്പ എന്നു പറയുന്നത്. അഷ്ടദളങ്ങൾക്കും ക്കെട്ടുകൾക്കും നടുവിലുള്ള ഭദ്രകാളിയുടെ മുഖമാണ് മുടിയിലുള്ളത്. കേൾക്കുന്ന മാത്രയിൽ മനസിൽ ഭക്തിയും ദിവ്യത്വവും നിറയ്ക്കുന്ന ഈ മുടി കാളി ക്ഷേത്രങ്ങളോട് ചേർന്ന് ആലയങ്ങൾ നിർമ്മിച്ച്, ആചാര്യമര്യാദകൾ അണുവിട തെറ്റാതെ നോക്കി വളരെ പവിത്രമായാണ് സൂക്ഷിക്കുന്നത്.

ധാരാളം നിഷ്ഠകളും അനുഷ്ഠാനങ്ങളും പാലിച്ചാണ് തടിയിൽ നിന്നും പ്ലാവിൻ മുടി കൊത്തിയെടുക്കുന്ന പുണ്യകർമ്മം നടത്തുന്നത്. മുടി കൊത്താനുള്ള പ്ലാവ് കണ്ടെത്തിയ ശേഷം, ദേവിയുടെ അനുജ്ഞ വാങ്ങും. പൂജാവിധികളോടെ പ്ലാവിനെ വണങ്ങി ആ വ്യക്ഷത്തെ നിർ ത്തിക്കൊണ്ടു തന്നെ അതിനു നോവാത്ത വിധം മുടി കൊ കൊത്തിയെടു മുടി ത്തും. മുടി ക്കുമ്പോൾ പ്ലാവിൽ നിന്നും ഒട്ടുമേ കറ പൊടിയാൻ പാടി ല്ല എന്നാണ് വിധി. നിശ്ചയി ച്ചിട്ടുള്ള വ്രതാനുഷ്ഠാനങ്ങളോടെയാണ് ശില്പി കൊത്തിയെടുക്കുന്നത്. ഏറെ സൂക്ഷ്മതയും പ്രാവീണ്യവും സർഗ്ഗവൈഭവവുമുള്ള ശില്പികൾക്കു മാത്രമേ ഈ രീതിയിൽ മുടികൊത്താൻ സാധിക്കൂ. ഇങ്ങനെ കൊത്തിയെടുക്കുന്ന മുടി കേടുകൂടാതെ നൂറ്റാണ്ടുകൾ സംരക്ഷിച്ചു പോരുന്നു.

മുടിയും മുടിപ്പുരയും

 മുടി സൂക്ഷിക്കാനുള്ള പ്രത്യേക ആലയങ്ങളെയാണ് മുടിപ്പുര' എന്ന് പറയുന്നത്. മുടിയും മുടിപ്പുരയു മുള്ള എല്ലാ ക്ഷേത്രങ്ങളിലും "മുടിയേറ്റ് പതിവില്ല. ചില ക്ഷേത്രങ്ങളിൽ വർഷത്തിലൊരിക്കൽ മുടിപ്പുര തുറന്ന് മുടിയുടെ കേടുപാടുകൾ തീർത്ത് പൂജ നടത്തുക മാത്രം ചെയ്യും. മറ്റ് ചിലയിടങ്ങളിൽ വർഷത്തിലൊരിക്കൽ മുടിയെഴുന്നള്ളിക്കാറുണ്ട്. വെളിച്ചപ്പാടന്മാരോ കുടുംബ കാരണവരോ ആണ് മുടിയെഴുന്നള്ളിക്കുന്നത്. അതു മുടിയേറ്റു പോലെ വിപുലമായ ചടങ്ങല്ല. വേറെ ചില ക്ഷേത്രങ്ങളിൽ മൂന്ന് വർഷം, 12 വർഷം തുടങ്ങിയ ഇടവേളകളിൽ വിപുലമായി മുടിയേറ്റ് നടത്തുന്നു. കാളി പ്രീതിക്കായി നടത്തിവരുന്ന മുടിയേറ്റ് ഒരു കലാരൂപം കൂടിയാണ്. തിരുവിതാംകൂറിൽ കുറുപ്പന്മാരും പഴയ കൊച്ചി രാജ്യത്ത് മാരാന്മാരുമാണ് മുടിയേറ്റ് നടത്തുന്നത്.

Esta historia es de la edición June 2023 de Muhurtham.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición June 2023 de Muhurtham.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MUHURTHAMVer todo
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 minutos  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 minutos  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 minutos  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 minutos  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 minutos  |
April 2024
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
Muhurtham

രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല

ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി

time-read
2 minutos  |
April 2024
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
Muhurtham

ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം

ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

time-read
2 minutos  |
April 2024
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
Muhurtham

ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു

time-read
3 minutos  |
April 2024
അമ്മയുടെ അനുഗ്രഹം
Muhurtham

അമ്മയുടെ അനുഗ്രഹം

മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.

time-read
1 min  |
April 2024