Intentar ORO - Gratis
സംഗീതാർച്ചനയ്ക്കിടയിൽ ഗുരുവായൂരപ്പൻ നൽകിയ ഓടക്കുഴൽ പുണ്യവുമായി യേശുദാസ്
Jyothisharatnam
|February 1-15, 2024
ദൈവിക സങ്കൽപ്പം പലർക്കും പലതരത്തിലാണ്. ചിലർക്ക് ദൈവം പരാശക്തിയാണ്. ചിലർക്ക് കർമ്മമാണ് ദൈവം. മറ്റുചിലർക്കാകട്ടെ കലയാണ് ദൈവം. അതേസമയം ചിലർക്ക് സർവ്വസ്വവും ദൈവമാണ്. വിശ്വാസം വ്യക്തിനിഷ്ഠമായി മുന്നോട്ടുപോകുന്ന സംഗതിയാണ് എന്ന് ചുരുക്കിപ്പറയാം. എന്നാൽ ഇക്കൂട്ടരിൽ ആരെങ്കിലും ദൈവത്തോട് നേരിട്ട് സംവദിക്കാറുണ്ടോ? പലർക്കും പല അനുഭവകഥകളും പറയാനുണ്ടാകും. അവ അംഗീകരിക്കുമ്പോഴും ദൈവത്തോട് നേരിട്ട് സംവദിക്കുന്ന അല്ലെങ്കിൽ സംവദിക്കുന്ന തായി തോന്നുന്ന ചില സംഗതികളുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ടതാണ് ഗാനഗന്ധർവ്വൻ ഡോ.കെ.ജെ. യേശുദാസിന്റെ ഭക്തിഗാനങ്ങൾ. ദൈവം തലയിൽ കൈവച്ച് അനുഗ്രഹിച്ച ഗായകനാണ് അദ്ദേഹം. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ മാലോകർ അനുഗൃഹീത കലാകാരൻ എന്ന് വിശേഷിപ്പിക്കുന്നത്.
യേശുദാസിന്റെ ഗാനങ്ങൾ വിശിഷ്യാ എസ്. രമേശൻ നായരും പി.കെ. ഗോപിയുമൊക്കെ രചിച്ച വരികൾ അദ്ദേഹം ആലപിക്കുമ്പോൾ അത് ദൈവത്തോടുള്ള സംവേദനമായി പലർക്കം അനുഭവപ്പെടാറുണ്ട്. ഒരു കലാകാരനായിത്തന്നെ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ മുന്നിൽ സ്വയം അർപ്പിച്ചാണ് അദ്ദേഹം ഓരോ ഗാനങ്ങളും ആലപിക്കുന്നത്. അതിൽ പലതും ദൈവത്തിന് സമർപ്പിക്കുന്ന സംഗീതാർച്ചനകളായി ഒരു ഭക്തന് തോന്നിയാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. ഒരുദാഹരണം നോക്കാം.
ആദിമദ്ധ്യാന്തങ്ങൾ മൂന്ന് സ്വരങ്ങളായ്...
അളന്നവനേ.. ഈ സ്വരങ്ങൾ...
സ... സാരിധനിധനി
നി...സനിധമധാ
ധ... ധാനിധമഗമാ
ഗാമനാധിധ മാധനി സനി
ധാനിസാരിസ നി സരി ഗരി
സരി ഗാമഗരി ഗരി സാരി
നി സനി ധാനിധ മാധമ ഗാമധ നി..
ഈ സ്വരങ്ങൾ നിനക്കർച്ചനാ പുഷ്പങ്ങൾ സ്വീകരിച്ചാലും ഹരേ കൃഷ്ണാ...
എസ്. രമേശൻ നായരുടെ തൂലികയിൽ പിറന്ന ഈ അതിമനോഹര ഗാനം മയിൽപ്പീലി എന്ന വിഖ്യാത ഹിന്ദുഭക്തിഗാന ആൽബത്തിലേതാണ്. ഭഗവാന്റെ മുന്നിൽ കണ്ഠം കൊണ്ടല്ല അദ്ദേഹം ഈ വരികൾ ആലപിച്ചത്, ഹൃദയം കൊണ്ടാണ് എന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തി ഉണ്ടാകില്ല. ഭഗവാനുമായി അദ്ദേഹം നേരിട്ട് സംവദിക്കുകയാണ് എന്ന് തോന്നിപ്പോ കുംവിധമാണ് ഈ വരികൾ ഹൃദയത്തിലേക്ക് വന്നുതറയ്ക്കുക.
തന്റെ എല്ലാ പിറന്നാളിനും യേശുദാസ് ഗാനാർച്ചന നടത്താനെത്തുന്നത് വാഗ്ദവതയായ മൂകാംബികാദേവിക്ക് മുന്നിലാണ്. അവിടെ സരസ്വതിമണ്ഡപത്തിൽ അദ്ദേഹം മണിക്കൂറുകളോളം സംഗീതാർച്ചന നടത്താറുണ്ട്.
Esta historia es de la edición February 1-15, 2024 de Jyothisharatnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Jyothisharatnam
Jyothisharatnam
വാക്കുകൾ വാസനപ്പൂക്കൾ
കവികൾക്കും കലാകാരന്മാർക്കും വാക്കുകൾ തോക്കിന് തുല്യമാണ്.
1 min
October 16-31, 2025
Jyothisharatnam
ഓങ്കാര പൊരുൾ തേടി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള വഴിയിലാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സുബ്രഹ്മണ്യക്ഷേത്ര വുമായി ബന്ധപ്പെട്ട് ഈ ദേശത്തിന് രണ്ടുപേരുകളുണ്ട്. ഒന്ന്, പെരളശ്ശേരി എന്നാണെങ്കിൽ മകരി എന്നാണ് മറ്റൊരു പേര്.
2 mins
October 16-31, 2025
Jyothisharatnam
ഒരു കാര്യം വിധിക്കും മുമ്പ് പലവട്ടം ആലോചിക്കുക
വഴിപോക്കരെ ഉപദ്രവിക്കുന്നത് നിർത്തലാക്കുകയും ക്ഷേമഭരണ സംവിധാനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു
1 min
October 16-31, 2025
Jyothisharatnam
കർപ്പൂരപ്രിയന് ഹരഹരോഹര
സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. മാറാ രോഗങ്ങൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവർക്കും ഷഷ്ഠിവ്രതം എടുത്താൽ രോഗശാന്തി ഉണ്ടാകും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം.
1 mins
October 16-31, 2025
Jyothisharatnam
സപ്തമാതൃക്കളും വ്യാളീമുഖവും
ശിവ ക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം ഒഴിച്ച് മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളീമുഖം 'കിംപുരുഷരൂപം സ്ഥാപിക്കപ്പെട്ടു കാണുന്നു
2 mins
October 16-31, 2025
Jyothisharatnam
നിറങ്ങളുടെ ഉത്സവം
എവിടെയും ആഹ്ലാദത്തിമിർപ്പിന്റെയും സന്തോഷത്തിന്റെയും ആരവങ്ങളുടെയും അലയടികൾ. കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം സന്തോഷത്തിന്റെ നിറവിൽ തങ്ങളുടെ വർണ്ണങ്ങളുടെ ഉത്സവമായ ദീപാവലിയെ എതിരേൽക്കാൻ സജ്ജമായിക്കഴിഞ്ഞു. നാടും നഗരവും ഒരു പ്രത്യേക ഉണർവിന്റെ ലോകത്തിലേക്ക് വഴുതിവീണ പ്രതീതി. വീടും പരിസരവും ഒരുത്സവത്തിന്റെ അതിരറ്റ ആവേശത്തോടെ ദീപാവലിയെ സ്വീകരിക്കുവാൻ തയ്യാറായിക്കഴിഞ്ഞു.
2 mins
October 16-31, 2025
Jyothisharatnam
ബാലരൂപേണ ഓടക്കുഴലേന്തിയ ഉണ്ണിക്കണ്ണൻ
ഗോപിക്കുറിയും പീലിത്തിരുമുടിയും കുറുനിരകളും, മുത്തരഞ്ഞാണവും വനമാലയും കാൽത്തളകളും കൈകളിൽ വെണ്ണയും മുരളിയുമായി നിൽക്കുന്ന മനോഹരരൂപം നെയ്ദീപശോഭയിൽ തെളിഞ്ഞു കാണുമ്പോൾ എല്ലാ ദുഃഖവും നാം മറക്കുന്നു.
3 mins
September 16-30, 2025
Jyothisharatnam
നവരാത്രിയും ദേവിയുടെ ഒൻപത് ഭാവാരാധനയും
നവരാത്രിയിലെ ഒൻപത് ദിവസങ്ങളിലെ ഓരോ രാത്രി കളും ദുർഗ്ഗാദേവിയുടെ ഓരോ ഭാവങ്ങൾക്കുവേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നു.
2 mins
September 16-30, 2025
Jyothisharatnam
'നവ' പ്രാധാന്യം
നവഗ്രഹങ്ങൾ
1 min
September 16-30, 2025
Jyothisharatnam
ഉള്ളിലും ഉയിരിലും അമ്മ
കൈതപ്രം ദാമോദരൻ നമ്പൂതിരി
2 mins
September 16-30, 2025
Listen
Translate
Change font size

