ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് സിദ്ധാർഥിന് തന്റെ ഇടതുകൈക്കൊരു വേദന തോന്നിയത്. ചെറിയതോതിലുള്ള വേദനയായിരുന്നുവെങ്കിലും 25കാരനും എൻജിനീയറുമായ അയാളെയത് വല്ലാതെ അലോസരപ്പെടുത്തി. ഉടനെ മൊബൈൽ ഫോണെടുത്ത് ഗൂഗിളിൽ ഒന്നു തിരഞ്ഞേയുള്ളൂ... അതാ വരുന്നു കൈവേദനയെക്കുറിച്ചുള്ള നൂറുകണക്കിന് വിവരങ്ങൾ. അതിൽ ഭൂരിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നത് ഇടതു കൈക്ക് അനുഭവപ്പെടുന്ന വേദനയെ അവഗണിക്കരുത് എന്നും അത് ഹൃദയസംബന്ധമായ തകരാറുകളുടെ ലക്ഷണമായിരിക്കാൻ സാധ്യതയുണ്ട് എന്നുമായിരുന്നു.
ഒട്ടും താമസിച്ചില്ല, സിദ്ധാർഥ് ഓഫിസിലേക്ക് പോകാതെ നേരെ നഗരത്തിലെ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്ക് പോയി. നേരത്തേയുള്ള ബുക്കിങ് അല്ലാത്തതിനാൽ ഉച്ചയോടെയാണ് ഹൃദ്രോഗ വിദഗ്ധനെ കാണാൻ കഴിഞ്ഞത്. പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ ഇ.സി.ജിയിൽ തകരാറുകളൊന്നും കണ്ടെത്തിയില്ല എന്നു മാത്രമല്ല ഹൃദയം പരിപൂർണ ആരോഗ്യാവസ്ഥയിലാണെന്ന് ഡോക്ടർ ഉറപ്പുനൽകുകയും ചെയ്തു. തൽക്കാലം മരുന്നുകളൊന്നും ആവശ്യമില്ലെന്നും വേദന കുറയാതിരിക്കുകയോ കൂടുകയോ ചെയ്താൽ കഴിക്കാനായി ഒരു വേദനസംഹാരി ഗുളിക കുറിച്ചു കൊടുക്കുകയും ചെയ്തു.
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...