വർഷങ്ങൾ എത്ര കഴിഞ്ഞാലും പാറമട വീടും പടവലം വീടും മലയാളിയെ വിട്ടുപോകില്ല. കുളത്തറ ശൂലം കുടി വീട്ടിൽ ബാലുവിന്റെയും നീലുവിന്റെയും ബിഗ് ഫാമിലി മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.
വീട്ടിലേക്ക് ആരോ തിരിച്ചുവെച്ച കണ്ണാടിയാണ് പലർക്കും ഉപ്പും മുളകും. അതിഭാവുകത്വത്തിന്റെ മേമ്പൊടിയില്ലാതെ നിത്യജീവിതത്തിലെ സംഭവങ്ങളെ സരസമായി പറഞ്ഞുപോകുന്ന സിറ്റ്കോം ഗണത്തിലെ ടി.വി സീരീസ്. പരമ്പരയുടെ മുന്നേറ്റത്തിനൊപ്പം കഥാപാത്രങ്ങൾക്കുണ്ടായ വളർച്ചയും ആളുകളെ രസിപ്പിച്ചു.
ആ രസച്ചരടിലെ ഉപ്പും മുളകും രുചിച്ചറിയാൻ അതിന്റെ ലൊക്കേഷനിൽതന്നെ പോകണമായിരുന്നു. കട്ട് പറഞ്ഞിട്ടും ചിരിയടക്കാൻ പാടുപെടുകയാണ് താരങ്ങളും ചുറ്റുമുള്ളവരും.
2015 ഡിസംബർ 14ന് ഫ്ലവേഴ്സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച് എട്ടു വർഷം പിന്നിടുന്ന പരമ്പര മിനി സ്ക്രീനിലും യൂട്യൂബിലും ട്രെൻഡിങ്ങായി മുന്നേറുന്നതിന്റെ കാരണം ചോദിച്ചാൽ അത് ആ വൈബ് തന്നെയാണ്...
മലയാളിയുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കിയ ഉപ്പും മുളകും ഹാസ്യപരമ്പര ഒമ്പതാം വർഷത്തിലേക്കു കടന്നല്ലോ? ഇത്ര നീണ്ട യാത്ര പ്രതീക്ഷിച്ചിരുന്നോ?
അൽസാബിത്ത്: 50 എപ്പിസോഡ് എന്നു പറഞ്ഞാണ് തുടങ്ങുന്നത്. പിന്നെ അത് നൂറായി, അഞ്ഞൂറായി, ആയിരം, ആയിരത്തി ഇരുനൂറ്. സെക്കൻഡ് സീസൺ ഇപ്പോൾ 400 കടന്നു. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. എവിടെ ചെന്നാലും വാടാ മക്കളേ ചായ കുടിച്ചിട്ടുപോകാം എന്നു പറഞ്ഞു കൈപിടിച്ചു കൊണ്ടു പോകുന്ന തരത്തിലുള്ള സ്നേഹവും വാത്സല്യവും. നമുക്ക് അറിയില്ലെങ്കിലും അവർക്ക് നമ്മെ അറിയുക എന്നു പറയുന്നത് വലിയ കാര്യമല്ലേ?
ബിജു സോപാനം: പോകുന്നിടത്തോളം നല്ല രീതിയിലാകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. തുടക്കത്തിൽ ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയായിരുന്നു. പക്ഷേ, പിന്നെ നടന്നതെല്ലാം അത്ഭുതം. സിനിമയിൽ അഭിനയിക്കുമ്പോ പോലും ആ രീതിയിൽ ഒരു ആക്ടറയി കണക്കാക്കുന്നില്ല. പുറത്ത് എല്ലാവരെയും നമുക്കറിയില്ലല്ലോ. മൈൻഡ് ചെയ്തില്ലെങ്കിൽ എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത് എന്നാണ് ചോദ്യം. അപ്പോ കൗതുകവും സന്തോഷവും ഒക്കെ തോന്നും.
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
പ്രണയ കോർട്ടിലെ മിക്സഡ് ഡബ്സ്
ഇന്ത്യൻ വോളിബാളിലെ യങ് സെൻസേഷൻ ഷോൺ ടി. ജോണിന്റെയും ബാഡ്മിന്റൺ താരം സ്നേഹ ശാന്തിലാലിന്റെയും ലൈഫ് സ്റ്റോറി ഒരു ഫീൽഗുഡ് സിനിമ പോലെയാണ്. ആ കഥ പങ്കുവെക്കുകയാണ് ഇരുവരും...
പരക്കട്ടെ സുഗന്ധം
പെർഫ്യൂമിന്റെ നറുഗന്ധം ആകർഷകവും സമ്മോഹനവുമായ വ്യക്തിത്വവും മതിപ്പും നൽകുന്നു. മനസ്സിനിണങ്ങിയ ഗന്ധത്തിൽ പെർഫ്യൂമുകൾ ഇന്ന് ലഭ്യമാണ്. വിവിധ തരം പെർഫ്യൂമുകളും അവയുടെ ഉപയോഗവുമിതാ...
ഓൾഡാണേലും ന്യുജെനാണേ...
അമ്മൂമ്മമാർക്കും അപ്പൂപ്പന്മാർക്കുമായി തേവര എസ്.എച്ച് കോളജിൽ ഒരു ക്ലബുണ്ട്, ഏജ് ഫ്രണ്ട്ലി എസ്.എച്ച്. വിവിധ വിഷയങ്ങളിലെ ക്ലാസുകളും കലാപരിപാടികളുമൊക്കെയായി പൊളി വൈബിലാണ് ഈ ‘കുട്ടികൾ
പ്യുവറാണോ 'വെജിറ്റേറിയൻ?
ചിലർ പാരമ്പര്വമായോ ശീലങ്ങൾ കൊണ്ടോ സസ്വാഹാരികൾ ആകുമ്പോൾ മറ്റു ചിലർ ആരോഗ്യം സംരക്ഷിക്കാൻ ഈ രീതി പിന്തുടരുന്നു. സസ്യാഹാരത്തിന്റെ പ്രാധാന്വവും ആരോഗ്യ ഗുണങ്ങളും അറിയാം...
ഇനിയും പഠിക്കാനേറെ
സിനിമകളുടെ കാര്യത്തിൽ സെലക്ടീവായതല്ല, ഇടവേളകൾ എടുത്ത് സിനിമക്കും കുടുംബത്തിനും ഇടയിൽ ബാലൻസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ടൊവിനോ തോമസ്
ഹെൽത്തി ലൈഫിന് വേണം ഇൻഷുറൻസ്
പുതിയ കാലത്ത് കേവലം സാമ്പത്തിക സുരക്ഷാ കവചം മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്. പകരം ജീവൻരക്ഷാ ഉപാധിതന്നെയാണ്. ഹെൽത്ത് ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളുമറിയാം...
ആരോഗ്യ ജീവിതത്തിന് 10 മന്ത്രങ്ങൾ
ശാരീരിക- മാനസിക ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ചിട്ടയായ ജീവിതരീതി പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ ആരോഗ്യത്തോടെ, രോഗങ്ങളില്ലാതെ ദീർഘകാലം ജീവിക്കാനാകും
സ്വിസ്സ് ക്രിക്കറ്റിലെ മല്ലു ബ്രോസ്
സ്വിറ്റ്സർലൻഡ് ക്രിക്കറ്റ് ടീം അംഗങ്ങളായ മലയാളി സഹോദരങ്ങൾ അർജുൻ വിനോദും അശ്വിൻ വിനോദും കായിക ലോകത്ത് പുതു ചരിതം രചിക്കുകയാണ്
കൈവിടരുത്, ജീവനാണ്
ആത്മഹത്യാ വിചാരങ്ങൾ പലപ്പോഴും ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരം അവസ്ഥകൾക്ക് ഫലപ്രദമായ ചികിത്സകളുണ്ട്
ദീപാവലി മധുരം
മധുര പലഹാരങ്ങളുടെ ആഘോഷമാണ് ദീപാവലി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പം തയാറാക്കാവുന്ന വ്യത്യസ്തമായ നാലു പലഹാരങ്ങളിതാ...