mallu trucker ഓൺലൈൻ
Kudumbam|March 2023
കാനഡയിൽ ചരക്കുലോറി ഓടിച്ച് മികച്ച ജീവിതമാർഗം കണ്ടെത്തുന്ന മലയാളി യുവതി. ഭാര്യയുടെ ഇഷ്ട പാഷന് തുണയേകാൻ ജോലിയിൽനിന്ന് അവധിയെടുത്ത് കൂടെക്കൂടിയ ഭർത്താവ്. ഈ ചലഞ്ചിങ് കരിയർ വിശേഷങ്ങൾ പങ്കുവെക്കാൻ ഇവരുടെ യൂട്യൂബ് ചാനലും...
എം. ഷിയാസ്
mallu trucker ഓൺലൈൻ

 കാനഡയിലെ ടൊറന്റോയിൽ നിന്ന് യു.എസിലെ ടെക്സസിലേക്ക് കൂറ്റൻ ട്രെയിലറും ഓടിച്ചു പോകുന്നതിനിടെയാണ് mallu_trucker_girl എന്ന സൗമ്യ സജിയെ ഇൻസ്റ്റഗ്രാമിൽ ഓൺലൈനിൽ കിട്ടിയത്. ടൊറന്റോയിൽ നിന്ന് തിങ്കളാഴ്ച പുറപ്പെട്ട് 2600 കിലോമീറ്റർ അകലെയുള്ള ടെക്സ്സിൽ എത്തി ചരക്കിറക്കി തിരികെ വെള്ളിയാഴ്ചയോടെ ടൊറന്റോയിൽ എത്തുന്ന അതിശയകരമായ യാത്ര. ഇക്കുറി യീസ്റ്റാണ് കാർഗോയിൽ കൂട്ടുള്ളത് ജീവിത പങ്കാളി ജിതിൻ. ഭാര്യയുടെ 'വണ്ടിപ്രാന്തി'ന് കുടപിടിച്ച് കാനഡയിലെ സർക്കാർ ജോലിയിൽ നിന്ന് ദീർഘാവധി എടുത്ത് ട്രക്കിൽ കയറിയതാണ് ഈ തൊടുപുഴക്കാരൻ. ഇരുവരും മിണ്ടിയും പറഞ്ഞും ഉറങ്ങിയും ഉണർന്നും ഒരാഴ്ചയിൽ അഞ്ചു ദിവസം നീളുന്ന ട്രക്ക് ജീവിതം. ഇടക്ക് യൂ ട്യൂബിൽ വിഡിയോയും പോസ്റ്റും.

എറണാകുളം സെന്റ് തെരേസാസിൽ നിന്ന് ഡിഗ്രി കഴിഞ്ഞ് കാനഡയിലേക്ക് ഉന്നത പഠനത്തിനായി ചേക്കേറിയതാണ് അമ്പലമുകൾ സ്വദേശി സൗമ്യ. ഹൈവേയിൽ മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രക്കിന്റെ ഇരമ്പത്തിനിടെ ഇൻസ്റ്റയിൽ സൗമ്യയുമായി ഒരു വോയിസ് ചാറ്റ്...

എങ്ങനെ എത്തി കാനഡയിൽ

2019 ആഗസ്റ്റിൽ ന്യൂട്രീഷ്യൻ മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സ് ചെയ്യാൻ എത്തിയതാണ് കാനഡയിൽ. ഡിഗ്രിക്ക് ശേഷം ഉന്നത പഠനത്തിനായാണ് വന്നത്.

ട്രക്ക് ഡ്രൈവറായതിനു പിന്നിൽ?

നാട്ടിൽ വെച്ചുതന്നെ ഡ്രൈവിങ് ഇഷ്ടമാണ്. കാറാണ് ഓടിച്ചിരുന്നത്. കാനഡയിൽ എത്തിയപ്പോൾ പാർട്ട്ടൈം ജോലിക്ക് പോയിരുന്നത് ബസിലാണ്. ഒരു ബസിൽ സൗത്ത് ഇന്ത്യയിൽ നിന്നൊരാളെ ഡ്രൈവറായി കണ്ടപ്പോൾ പരിചയപ്പെട്ട് ജോലിക്കാര്യങ്ങൾ സംസാരിച്ചിരുന്നു. ബസ് ഓടിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹമാണ് ട്രക്ക് ഓടിക്കൂവെന്ന് ആവശ്യപ്പെട്ടത്. ട്രക്ക് ഓടിക്കുന്ന വനിതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്റെ കൂട്ടുകാർ പലരും ട്രെക്കുമായി ബന്ധപ്പെട്ട ബ്ലോഗുകൾ കാണുന്നവരാണ്. അവരുമായി ആഗ്രഹം പങ്കുവെച്ചപ്പോൾ ഏറെ പിന്തുണ കിട്ടി. അങ്ങനെ ട്രക്ക് ഓടിക്കണമെന്ന ആഗ്രഹം മുളപൊട്ടി.

കാനഡയിലെ ചരക്കുലോറി ഓടിക്കാൻ കടമ്പകൾ എന്തൊക്കെയാണ്? മലയാളി പെൺകുട്ടികൾ ആരും കാനഡയിൽ ട്രക്ക് ഓടിക്കുന്നില്ലെന്ന് മനസ്സിലായിരുന്നു. സ്റ്റഡി പീരിയഡ് കഴിഞ്ഞ് വർക് വിസ ലഭിച്ച് വർക് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് ട്രക്കിങ് സീരിയസാക്കിയത്.

Esta historia es de la edición March 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición March 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
Kudumbam

കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ

കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...

time-read
2 minutos  |
June 2024
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
Kudumbam

കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം

ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...

time-read
3 minutos  |
June 2024
ആവേശം അമ്പാൻ
Kudumbam

ആവേശം അമ്പാൻ

'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 minutos  |
June 2024
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
Kudumbam

സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്

ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..

time-read
4 minutos  |
June 2024
നൽകാം ജീവന്റെ തുള്ളികൾ
Kudumbam

നൽകാം ജീവന്റെ തുള്ളികൾ

ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...

time-read
2 minutos  |
June 2024
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
Kudumbam

കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്

കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...

time-read
2 minutos  |
June 2024
തിരിച്ചറിയണം വിഷ സസ്യങ്ങളെ
Kudumbam

തിരിച്ചറിയണം വിഷ സസ്യങ്ങളെ

പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...

time-read
2 minutos  |
June 2024
അഴകേറും അസർബൈജാൻ
Kudumbam

അഴകേറും അസർബൈജാൻ

യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...

time-read
2 minutos  |
June 2024
സ്വപ്നച്ചിറകിൽ
Kudumbam

സ്വപ്നച്ചിറകിൽ

ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...

time-read
2 minutos  |
June 2024
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
Kudumbam

ഒന്നായിട്ടും രണ്ടാവാതിരിക്കാൻ

വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...

time-read
2 minutos  |
June 2024