വേനലിൽ വാടാതിരിക്കാം
Mathrubhumi Arogyamasika|April 2023
വേനൽ ശക്തമായി ക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്
ഡോ.സൗമ്യ സത്യൻ കൺസൽട്ടന്റ്-ഫിസിഷ്യൻ ജനറൽമെഡിസിൻ വിഭാഗം മൗലാനഹോസ്പിറ്റൽ,പെരിന്തൽമണ്ണ
വേനലിൽ വാടാതിരിക്കാം

സൂര്യാഘാതം

 സാധാരണഘട്ടങ്ങളിൽ മനുഷ്യശരീരത്തിന്റെ താപനില 37 ഡിഗ്രി ആയി ക്രമീകരിക്കാൻ ശരീരത്തിൽ സംവിധാനങ്ങൾ ഉണ്ട്. എന്നാൽ, ഒരു പരിധിയിൽ കൂടുതൽ അന്തരീക്ഷ താപനില ഉയർന്നാൽ ഈ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തെ പല രീതിയിൽ അത് ബാധിക്കുകയും ചെയ്യും. അതിനെയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

ലക്ഷണങ്ങൾ ഉയർന്ന ശരീര താപനില, ചുണ്ടുക ളിൽ വരൾച്ച, തൊലിപ്പുറത്ത് വരൾച്ച, തലവേദന, തലകറ ക്കം, ബോധക്ഷയം, അമിത ദാഹം, പേശികൾക്ക് വലിവ്, മുറുക്കം, അമിതമായ ചൂടിലും വിയർപ്പ് ഇല്ലാ ത്ത അവസ്ഥ, മൂത്രത്തിന്റെ അളവ് കുറയുക, സൂര്യതാപം ഏറ്റ സ്ഥലത്ത് കുമിളകൾ, തൊലിപ്പുറത്ത് പൊള്ളൽ, തൊലിക്ക് നിറവ്യത്യാസം, അപസ്മാരം.

ചികിത്സ ലക്ഷണങ്ങൾ ക്കുള്ള ചികിത്സ ആണ് പ്രധാനം. സൂര്യാഘാതം ഏറ്റ വ്യക്തിയെ ആ പരിസരത്ത് നിന്നും മാറ്റുക.

ഫാനിന്റെ അടിയിൽ കിടത്തുക.

വെള്ളത്തിൽ മുക്കിയ തുണി അല്ലെങ്കിൽ സ്പോഞ്ച് കൊണ്ട് ശരീരം  മൃദുവായി ഒപ്പുക.

കക്ഷം, കഴുത്ത്, പുറം എന്നിവിടങ്ങളിൽ ഐസ് പായ്ക്കുകൾ വയ്ക്കുക.

പ്രതിരോധം: നാല് വയസ്സു വരെയുള്ള കുട്ടികളും 65 വയസ്സിന് മുകളിലുള്ള മുതിർ ന്നവരും കൂടുതൽ കരുതൽ സ്വീകരിക്കണം. കാരണം അവരുടെ ശരീരം മറ്റുള്ളവ രെ അപേക്ഷിച്ച് കൂടുതൽ സാവധാനത്തിലാണ് ചൂട് ക്രമീകരിക്കുന്നത്.

ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക. വൃക്ക, കരൾ രോഗമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.

തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ പകൽ 11 മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി ക്രമീകരിക്കുക.

ചൂട് പുറത്തുപോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

ഹൃദ്രോഗം പോലുള്ള മറ്റ് രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക.

ഇളം നിറത്തിലുള്ള ലൂസായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

നിർജലീകരണം വരാൻ സാധ്യത കൂടുതലാണന്നതിനാൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം.

ചിക്കൻപോക്സ്

Esta historia es de la edición April 2023 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición April 2023 de Mathrubhumi Arogyamasika.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI AROGYAMASIKAVer todo
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 minutos  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 minutos  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 minutos  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 minutos  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 minutos  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 minutos  |
May 2023