നെടുമങ്ങാട് ശ്രീനാരായണ സ്കൂളിൽ കലാമേള അരങ്ങു തകർക്കുകയാണ്. കൂട്ടത്തിൽ യു .പി വിഭാഗം നാടകം കളിച്ചിറങ്ങിയ ആറാംക്ലാസ് വിദ്യാർഥിയുടെ മുഖം നിരാശയാൽ വാടിയിരുന്നു. കാര്യം വേറൊന്നുമല്ല. നാടകം കാണാനുണ്ടായിരുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. നടനാകണമെന്ന കുഞ്ഞുനാളിലേയുള്ള ആഗ്രഹം കാരണം വലിയ ആവേശത്തോടെയാണ് തട്ടിൽ കയറിയത്. പക്ഷേ, നാടകം കഴിഞ്ഞപ്പോൾ പേരിനുപോലും കൈയടിക്കാൻ ആരുമുണ്ടായിരുന്നില്ല. അവിടെനിന്ന് ഇറങ്ങി വരുമ്പോഴാണ് മറ്റൊരു വേദിയിൽ മിമിക്രി അവതരിപ്പിക്കുന്ന പയ്യൻ ‘കത്തിക്കയറുന്നു. നടന്മാരെയും പക്ഷിമൃഗാദികളെയുമൊക്കെ അവതരിപ്പിച്ച് ആൾക്കൂട്ടത്തിന്റെ കൈയടി വാരിക്കൂട്ടുകയാണ് വിരുതൻ. അന്നുറപ്പിച്ചു, ഇതൊന്ന് പയറ്റിയിട്ടുതന്നെ കാര്യം. വീടിനടുത്തുള്ള റാസിഖിനോട് കാര്യം പറഞ്ഞു. അവനാണേൽ പ്രേംനസീറിനെയൊക്കെ അവതരിപ്പിച്ച് സ്റ്റാറായി നടക്കുന്ന കാലം. കാര്യം പറഞ്ഞപ്പോൾ ഗുരുദക്ഷിണ വെക്കാനൊന്നും അവൻ പറഞ്ഞില്ല. അവൻ പറഞ്ഞതനുസരിച്ച് ചെയ്തപ്പോൾ 'പ്രേംനസീറും മണ്ടിപ്പെണ്ണും' നാക്കിലൂടെ അനർഗനിർഗളം ഒഴുകി. പിന്നെ മിമിക്രിയെ മുറുകെപ്പിടിച്ചു. അത് ഒടുവിൽ ജോസിലെത്തിനിൽക്കുന്നു. പറയുന്നത് മറ്റാരുമല്ല, തിയറ്ററിൽ നിറഞ്ഞോടുന്ന കണ്ണൂർ സ്ക്വാഡ്' സിനിമയിൽ ജോസ് എന്ന ശ്രദ്ധേയ പൊലീസ് വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടാണ്. ശരിക്കും പറഞ്ഞാൽ സൂപ്പർതാരം മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ അസീസ് എന്ന ഒരു എസ്റ്റാബ്ലിഷ്ഡ് നടൻ.
മമ്മൂക്ക തന്ന ധൈര്യം, സ്ക്വാഡിലേക്ക്
ഒരുദിവസം നിർമാതാവ് ജോർജ് ചേട്ടൻ വിളിക്കുന്നു. അസീസേ, നമ്മുടെ പ്രൊഡക്ഷനിൽ ഒരു സിനിമ ചെയ്യുന്നു, അതിൽ നിനക്ക് നല്ലൊരു വേഷമുണ്ട്' എന്ന് പറഞ്ഞു. അപ്പോഴും നമ്മൾ ഇത്തരം വലിയ റോൾ പ്രതീക്ഷിക്കുന്നില്ല. രണ്ടുവർഷം മുമ്പ് കണ്ണൂർ സ്ക്വാഡിന്റെ കഥ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ പറഞ്ഞ് ഞാൻ കേ ട്ടിരുന്നു. കേട്ടപ്പോൾ തന്നെ ഗംഭീര കഥയാണെന്നും കൂട്ടത്തിൽ എനിക്ക് ഒരു ചെറിയ വേഷം തരണമെന്നും പറഞ്ഞു വെച്ചു. പ്രധാന വേഷങ്ങളിൽ ആരൊക്കെ വേണമെന്ന് അവര് അന്നേ തീരുമാനിച്ചിരുന്നു.
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കണ്ണൂരിന്റെ രണ്ടുരൂപ ഡോക്ടർ
കണ്ണൂരുകാർക്ക് ഡോ. രൈരു ഗോപാൽ രണ്ടുരൂപ ഡോക്ടറാണ്. 18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്...
കുറവ് അറിഞ്ഞ് കുട്ടികളെ മിടുക്കരാക്കാം
ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുറവും പോരായ്മകളും മനസ്സിലാക്കി കുട്ടികളെ മിടുക്കരാക്കാനുള്ള വഴികളിതാ...
ആവേശം അമ്പാൻ
'ആവേശ'ത്തിലെ അമ്പാനെ അവതരിപ്പിച്ച് കൈയടി നേടിയ സജിൻ ഗോപു വലിയ ആവേശത്തിലാണ്. സജിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
സി.വി, റസ്യൂമെ, ബയോഡേറ്റ ഒന്നല്ല, മൂന്നാണ്
ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ മികച്ച ഒരു സി.വി തയാറാക്കിയാൽ പകുതി കടമ്പ കടന്നു.എന്താണ് സി.വി, ആകർഷകമായി എങ്ങനെ തയാറാക്കാം എന്നിവയറിയാം..
നൽകാം ജീവന്റെ തുള്ളികൾ
ഓരോ തുള്ളി രക്തത്തിനും ജീവന്റെ വിലയുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട തെറ്റിദ്ധാരണകളും അറിയേണ്ട കാര്യങ്ങളുമിതാ...
കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്
കേരളീയരുടെ അടുക്കളയിലേക്ക് ചപ്പാത്തി കുടിയേറിയിട്ട് 100 വർഷം. ആ കുടിയേറ്റത്തിന്റെ പിന്നിലെ രസകരമായ കഥയും ചില ചപ്പാത്തി വിശേഷങ്ങളുമിതാ...
തിരിച്ചറിയണം വിഷ സസ്യങ്ങളെ
പൂന്തോട്ടങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുമ്പോൾ ആരും വിഷ സസ്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. അടുത്ത് ഇടപഴകി കൈകാര്യം ചെയ്യുമ്പോഴുള്ള അപകടവും പലരും തിരിച്ചറിയുന്നില്ല. സർവസാധാരണയായി ഉപയോഗിക്കുന്ന അപകടകാരികളായ ചില സസ്യങ്ങളെ തിരിച്ചറിയാം...
അഴകേറും അസർബൈജാൻ
യൂറോപ്പിലും വടക്കുപടിഞ്ഞാറൻ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന മനോഹര രാജ്യമാണ് അസർബൈജാൻ ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി യാത്ര ചെയ്യാനാവും എന്നതാണ് പ്രത്യേകത. ചരിത്രപ്രാധാന്വമുള്ളതും പ്രകൃതിസുന്ദരവുമായ ഒട്ടേറെ കാഴ്ചകൾ നിറഞ്ഞ അസർബൈജാനിലൂടെ ഒരു യാത്ര...
സ്വപ്നച്ചിറകിൽ
ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ എ.കെ. ശാരിക സിവിൽ സർവിസിൽ 922-ാം റാങ്ക് നേടിയത് ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാതെയാണ്. സ്വപ്നങ്ങൾക്ക് ചിറകേകിയ ഈ പെൺകുട്ടിയുടെ വിജയകഥയിലേക്ക്...
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...