Versuchen GOLD - Frei
കർക്കടകത്തിലെ സൗന്ദര്യസംരക്ഷണം
Mathrubhumi Arogyamasika
|August 2022
സൂക്ഷ്മാണുക്കൾ വർധിക്കുന്ന കാലം കൂടിയാണ് കർക്കടകം. ഈ സമയത്ത് പല ചർമരോഗങ്ങൾക്കും സാധ്യതയുണ്ട്; ഒപ്പം ചില സൗന്ദര്യ പ്രശ്നങ്ങൾക്കും. ഇവയെക്കുറിച്ച് അറിയാം, പ്രതിരോധിക്കാം
ജലം ദുഷിച്ചിരിക്കുന്നതിനാലും വായുവിലെ ഈർപ്പം മൂലവും സൂക്ഷ്മാണുക്കളുടെ വർധനയ്ക്ക് അനുയോജ്യമായ കാലമായതിനാൽ ത്വഗ്രോഗങ്ങൾ ഉൾപ്പെടെ അനേകം രോഗങ്ങൾക്ക് അനുകൂലമായ മാസമാണ് കർക്കടകം. ത്രിദോഷ ദുഷ്ടിമൂലം ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്നത് ഇതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
ചർമപ്രശ്നങ്ങൾ
ഫംഗസ് അണുബാധ, എക്സിമ, സ്കാബീസ്, റിങ് വേം അണുബാധകൾ തുടങ്ങിയവ സൂക്ഷ്മരോഗാണുക്കളെ ക്കൊണ്ടുണ്ടാകുന്ന ചർമരോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. വെയിൽ അധികമില്ലാത്ത കാലാവസ്ഥയിൽ ഈർപ്പം കൂടുതലായി നിൽക്കുന്നതു കൊണ്ട് ഉണങ്ങാത്ത വസ്ത്രങ്ങൾ ധരിക്കുന്നതും മഴവെള്ളത്തിൽ നടക്കുന്നതും വഴി ഇത്തരം രോഗാണു ജന്യമായ ചർമരോഗങ്ങൾക്ക് സാധ്യത കൂട്ടും. അല്ലാതെയുള്ള ചർമരോഗങ്ങളുള്ളവർക്കും അണുബാധയ്ക്കുള്ള സാധ്യത കൂടിയ കാലമാണ് മഴക്കാലം. ഈ രോഗങ്ങളെ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശീലിക്കാം.
കോട്ടൺ വസ്ത്രങ്ങൾ അലക്കിത്തേച്ച് ഒരുതവണ മാത്രം ഉപയോഗിക്കുക.
വീടും പരിസരവും അപരാജിതധൂപചൂർണം ഉപയോഗിച്ച് പുകയ്ക്കുക.
കുളിക്കുന്ന വെള്ളത്തിൽ ഒരുപിടി ആര്യവേപ്പില, കണി ക്കൊന്നയില എന്നിവയിട്ട് തിളപ്പിക്കുന്നത് അണുനാശ കമാണ്. ചൊറിച്ചിലിനും ഇത് ഫലപ്രദമാണ്.
നിംബാദി, ആരഗ്വധാദി, ദുർവാദി മുതലായ ഔഷധയോഗങ്ങൾ രോഗിയുടെ പ്രകൃതിയനുസരിച്ച് വൈദ്യോപദേശപ്രകാരം ഉപയോഗിക്കാം. വിവിധ മരുന്നുകൾ ചേർത്ത ഔഷധയോഗങ്ങളാണ് മേല്പ റവ. നിംബാദി, ആരഗ്വധാദി എന്നിവ ചൂർണം, കഷായം എന്നീ രൂപങ്ങളിലും ദുർവ്വാദിയാകട്ടെ ഔഷധ വെളിച്ചെണ്ണയായും ലഭ്യമാണ്. സൂക്ഷ്മാണുക്കളെ നശിപ്പിച്ച് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടി ചർമത്തിന്റെ സ്വാഭാവികത നിലനിർത്താൻ ഇവ സഹായിക്കുന്നു.
ഏലാദി നാല്പാമരാദി, ദിനേശ വല്യാദി മുതലായ ചർമത്തിനും ശരീരപ്രകൃതിക്കും ചേരുന്ന ഔഷധതൈലങ്ങൾ തേച്ച് ചെറുചൂടുവെള്ളത്തിലുള്ള കുളി ശീലമാക്കാം.
പുറത്തുപോയി വന്നാൽ കൈകാലുകൾ അല്പം ഉപ്പ് ചേർത്ത വെള്ളത്തിൽ കഴുകി നേർമയിൽ വെളിച്ചെണ്ണ പുരട്ടുക.
മുക്കുറ്റി ചാന്ത്
Diese Geschichte stammt aus der August 2022-Ausgabe von Mathrubhumi Arogyamasika.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Mathrubhumi Arogyamasika
Mathrubhumi Arogyamasika
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
1 min
May 2023
Mathrubhumi Arogyamasika
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
2 mins
May 2023
Mathrubhumi Arogyamasika
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
1 min
May 2023
Mathrubhumi Arogyamasika
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
1 min
May 2023
Mathrubhumi Arogyamasika
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
2 mins
May 2023
Mathrubhumi Arogyamasika
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
1 min
May 2023
Mathrubhumi Arogyamasika
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
2 mins
May 2023
Mathrubhumi Arogyamasika
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
2 mins
May 2023
Mathrubhumi Arogyamasika
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
2 mins
May 2023
Mathrubhumi Arogyamasika
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
2 mins
May 2023
Translate
Change font size
