Versuchen GOLD - Frei
Character and Attitude – Alle Probleme
അധ്യാപകനെയാണോ അധ്യാപക വൃത്തിയെയാണോ മാനിക്കേണ്ടത് എന്ന് നമ്മോട് ആരെങ്കിലും ചോദിച്ചാൽ നമ്മൾ ആകെ ചിന്താക്കുഴപ്പത്തിലാകും. അധ്യാപകരില്ലെങ്കിൽ അധ്യാപനമില്ലല്ലോ! അധ്യാപനമില്ലെങ്കിൽ അധ്യാപകരുമുണ്ടാ കുന്നില്ല. ഈയൊരു പ്രശ്നം മനുഷ്യന്റെ പക്ഷത്തുനിന്നും, വ്യക്തി യുടെ പക്ഷത്തുനിന്നും, വേറെ വേറെ നോക്കിയാൽ രണ്ടു തര ത്തിലുള്ള ഉത്തരങ്ങളാണ് നമുക്കു ലഭിക്കുക. വ്യക്തിയെ സംബന്ധിച്ചിടത്തോളം പഠനവും വിദ്യാഭ്യാസവും ജീവിതത്തി ന്റെ പ്രത്യേക കാലയളവിൽ, ഔപചാരിക തലങ്ങളിൽ, വ്യവ സ്ഥാപിതമായി നടക്കുന്ന ഭൗതികമായ ഒരു പ്രക്രിയയാണ്. വ്യത്യസ്തമായ തൊഴിലുകളുമായി ബന്ധപ്പെട്ട നൈപുണികളു ടെയും മനോഭാവങ്ങളുടെയും വികാസമാണ് ഇവിടെ പ്രധാന മായും ഉദ്ദേശിക്കുന്നത്.