ഇനി തുടങ്ങാം സ്വന്തം ബിസിനസ്
Vanitha|October 31, 2020
ഇനി തുടങ്ങാം സ്വന്തം ബിസിനസ്
ജോലി നഷ്ടപ്പെട്ടതും സാമ്പത്തിക പ്രതിസന്ധിയും അലട്ടുകയാണോ? അൽപം ശ്രമിച്ചാൽ നിങ്ങൾക്കും ബിസിനസ് തുടങ്ങി വിജയിപ്പിക്കാം ബിസിനസിൽ ഒരേ സമയം മുതലാളിയായും തൊഴിലാളിയായും നമ്മൾ മാറണം

ലോക്ഡൗണും സാമ്പത്തിക ഇടർച്ചയുമൊക്കെ വന്നപ്പോഴാകും ബിസിനസ് ഉണ്ടായിരുന്നെങ്കിൽ എന്നു പലരും ചിന്തിച്ചു തുടങ്ങിയത്. അധികവരുമാനം എന്നതിനെക്കാൾ തൊഴിൽ സ്വാത്ന്ത്യം എന്ന ബോണസാണ് പലരെയും സ്വയംതൊഴിൽ തുടങ്ങാനും സംരംഭകരാകാനും പ്രേരിപ്പിക്കുന്നത്.

അറിയാം ഏഴു കാര്യങ്ങൾ

• സംരംഭം തുടങ്ങും മുൻപേ അറിയേണ്ട ആദ്യ കാര്യം നമ്മൾ തുടങ്ങാൻ പോകുന്ന വ്യവസായ സംരംഭമോ സേവനമോ കച്ചവടമോ എത്രമാത്രം ലാഭം ഉണ്ടാക്കും എന്നതാണ്. ഒപ്പം സാധ്യതാപഠനം നടത്തി പ്രോജക്റ്റ് റിപ്പോർട്ടും ഉണ്ടാക്കണം. നമ്മളെ തന്നെ വിശ്വസിപ്പിക്കാവുന്ന തരത്തിലാകണം അതു ചെയ്യാൻ. നിക്ഷേപവും കച്ചവടവും ലാഭവും ചേർന്നു പോകും എന്നു തോന്നുന്ന ഘട്ടത്തിലേ അടുത്ത ചുവടു വയ്ക്കാവൂ.

• രണ്ടാമത്തെ കാര്യം എവിടെ തുടങ്ങുന്നു എന്നതാണ്. പത്തു തയ്യൽ മെഷീൻ ഉള്ള യൂണിറ്റാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ മെഷീൻ, കട്ടിങ് ടേബിൾ, തുണികൾ വയ്ക്കാനുള്ള ഷെൽഫ്, അയണിങ് ടേബിൾ.. ഇവയൊക്കെ ഇടാൻ സൗകര്യമുള്ള മുറി ഉണ്ടോ എന്നു നോക്കണം. ഇതിനായി കെട്ടിടമോ മുറിയോ വാടകയ്ക്ക് എടുക്കേണ്ടതുണ്ടെങ്കിലും അതു ചെലവിനത്തിൽ കൂട്ടണം.

• വിവിധ ലൈസൻസ്യവസ്ഥകൾ പാലിക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. കേരള സർക്കാരിന്റെ കെ സിഫ്ട് ഏക ജാലക സംവിധാനം വഴി ഓരോ പ്രോജക്ടിനും ആവശ്യമായ ലൈസൻസ് നേടാം. ലൈസൻസ് എടുക്കേണ്ടാത്ത സംരംഭം എന്നതു കൊണ്ട് മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ല എന്ന് അർഥമില്ല. അതത് വ്യവസായത്തിലോ വ്യാപാരത്തിലോ സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സംരംഭം തുടങ്ങാനാകൂ. ആദ്യ മൂന്നു വർഷത്തേക്ക് ലൈസൻസ് എടുക്കേണ്ട കാര്യമില്ലെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്ത ബിസിനസിനു അതിനു ശേഷവും ലൈസൻസ് കിട്ടുമെന്നുറപ്പില്ല.

• അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതാണ് നാലാമത്തെ കാര്യം. ഏറ്റവും അടുത്തു നിന്ന്, അല്ലെങ്കിൽ ചെലവു കുറച്ച് അസംസ്കൃത പദാർഥങ്ങൾ ലഭ്യമാകുന്ന ബിസിനസ് ആകും കൂടുതൽ ലാഭം നൽകുന്നത്. അല്ലെങ്കിൽ വണ്ടിക്കൂലി ഇനത്തിലും മറ്റും വലിയ തുക ചെലവാക്കേണ്ടി വരും.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020