സൗന്ദര്യത്തിലേക്ക് ഉണരാം
Vanitha|October 31, 2020
സൗന്ദര്യത്തിലേക്ക് ഉണരാം
ചർമകാന്തി മങ്ങാതെ കാത്തു സൂക്ഷിക്കാൻ രാത്രി ഉറങ്ങും മുൻപ് പതിവായി ചെയ്യാം ചില സൗന്ദര്യസംരക്ഷണ കാര്യങ്ങൾ

ഉറങ്ങുന്നതിനു മുൻപ് മുഖത്തിനും മുടിക്കും കെയർ നൽകിയാൽ പിറ്റേദിവസം നമ്മുടെ മുഖം തിളങ്ങുമെന്ന് എത്ര പേർക്ക് അറിയാം. രാത്രിയിൽ നൽകുന്ന സ്കിൻ കെയർ, ഹെയർ കെയർ ശീലങ്ങൾക്ക് പകൽ സമയത്ത മേക്കപ്പിനക്കാൾ ഗുണം കിട്ടുമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തയാറാക്കാം, ഉറങ്ങും മുമ്പ് ചെയ്യാൻ നെറ്റ് ബ്യൂട്ടി കെയർ ചാർട്ട്.

നൈറ്റ് ബ്യൂട്ടി കെയർ എന്തിന് ?

രാത്രിയിൽ നന്നായി ഉറങ്ങുമ്പോൾ മനസ്സ് ഫ്രഷ് ആകു ന്നതു പോലെ തന്നെ ഉറങ്ങി ഉണരുമ്പോൾ നമ്മുടെ ചർമവും റിഫ്രഷ് ആകുന്നുണ്ട്. പൊടിയോ അഴുക്കോ ഏൽക്കാതെ, അന്തരീക്ഷത്തിലെ മലിനമായ വായു തട്ടാതെ, വെയിലും ചൂടും തൊടാതെ ചർമം സ്വയം ഒരുങ്ങുന്ന സമയാണ് രാത്രി. അതുകൊണ്ടു തന്നെ ഉറങ്ങാൻ കിടക്കും മുൻപ് ചർമത്തെ ഓമനിക്കാൻ മറക്കരുത്. മുഖം വൃത്തിയാക്കി, നെറ്റ് കെയർ റുട്ടീൻ നൽകി സ്വസ്ഥമായി ഉറങ്ങിയെഴുന്നേൽക്കുന്നത് സൗന്ദര്യത്തിന്റെ പുതിയ പ്രഭാതത്തിലേക്കാണ്. അതുകൊണ്ടാണ് ഉറങ്ങും മുൻപുള്ള ബ്യൂട്ടി കെയർ മുടക്കരുതെന്നു പറയുന്നത്.

എന്നും രാത്രി കിടക്കും മുൻപ് ക്ലെൻസിങ്ങും ടോണിങ്ങും മോയ്സചറൈസിങ്ങും ചെയ്യണം. മേക്കപ് ഉണ്ടെങ്കിൽ പൂർണമായും നീക്കുകയും വേണം.

വ്യത്തിയാകാൻ ക്ലെൻസിങ്

പകൽ സമയത്ത് മുഖത്ത് പുരട്ടിയ ക്രീമുകളും മേക്കപ്പുമൊക്കെ പൂർണമായി നീക്കം ചെയ്യുന്നതിന് ഇതു ചെയ്തേ മതിയാകൂ. എങ്കിലേ ചർമത്തിന് നന്നായി ശ്വസിക്കാനും സ്വയം മിനുങ്ങാനും സാധിക്കൂ. മുഖത്തെ അണുക്കളും പൊടിയും എണ്ണമയവും നീക്കി മുഖം വൃത്തിയാക്കുന്നതാണ് ക്ലെൻസിങ്. ഓരോ ചർമത്തിനും ഇണങ്ങുന്ന ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കാം.

• മൂന്നു ബദാമും രണ്ടു വലിയ സ്പൂൺ അരിയും തരിയില്ലാതെ പൊടിച്ചു വയ്ക്കുക. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം എടുത്ത് അൽപം പാൽ കൂടി ചേർത്തു ക്ലെൻസറായി ഉപയോഗിക്കാം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020