ദ്യശ്യം 2 LOADING...
Vanitha|October 31, 2020
ദ്യശ്യം 2 LOADING...
ഫാമിലി ത്രില്ലറായ ' ദൃശ്യ'ത്തിനു രണ്ടാം ഭാഗം എടുക്കുന്ന സന്തോഷത്തിലാണ് സംവിധായകൻ ജീത്തു ജോസഫ്
രൂപാ ദയാബ്ജി

1 "ദൃശ്യം ടു' ആണ് വാർത്തകളിൽ ?

ആറു വർഷത്തിനു ശേഷം ജോർജുകുട്ടിയും കുടുംബവും നേരിടുന്ന ട്രോമ ആണ് "ദൃശ്യം ടു.' കുറ്റകൃത്യമോ മർഡറോ ഒന്നുമില്ല. പക്ഷേ, സമാനമായ ടെൻഷനുണ്ട്.

2 "ദ്യശ്യം മോഡൽ കൊലപാതകം എന്നു കേൾക്കുമ്പോൾ എന്തു തോന്നും ?

കെട്ടിടം, കുഴി, അസ്ഥികൂടം, ചാക്ക്, മൊബൈൽ ഫോൺ. ഇവയിലൊന്ന് കൊലപാതകവുമായി ബന്ധപ്പെട്ടാൽ പഴി ദൃശ്യം സിനിമയ്ക്കാകും. ആദ്യമൊക്കെ കൗതുകവും അമ്പരപ്പും ആയിരുന്നു. പിന്നെ, ശ്രദ്ധിക്കാതായി.

3 ത്രില്ലറുകളോട് ചായ്വ് കൂടുതലുണ്ടോ ?

കാണാൻ ഇഷ്ടം ത്രില്ലറാണ്. വായിക്കുന്ന പുസ്തകങ്ങളിൽ കൂടുതലും അങ്ങനെയുള്ളവയും. ത്രില്ലർ എഴുതുമ്പോൾ എളുപ്പം തോന്നാറുണ്ട്. ത്രില്ലർ ഡയറക്ടർ എന്ന പേരിൽ നിന്നു പുറത്തു കടക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ.

4 ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടം ?

എല്ലാം ഇഷ്ടമാണ്. ചിലതു മോശമായി എന്ന അഭിപ്രായം ഒട്ടുമില്ല. ജീവിതത്തോടു ചേർന്നു നിൽക്കുന്ന "ലൈഫ് ഓഫ് ജോസൂട്ടി'യും “മമ്മി ആൻഡ് മീ'യുമാണ് പേഴ്സനൽ ഫേവറിറ്റ്സ്.

5 കഥാപാത്രങ്ങൾക്ക് കുറ്റം ചെയ്യാൻ വിദഗ്ധമായ വഴികൾ എങ്ങനെ കിട്ടുന്നു ?

വായിച്ച പുസ്തകങ്ങൾ, കണ്ട സിനിമകൾ, പത്രവാർത്തകൾ തുടങ്ങിയവയിൽ നിന്നൊക്കെ കിട്ടിയ ഐഡിയകൾ ക്രിയേറ്റീവായി മാറ്റിയെടുത്തതാണ്. അതെല്ലാം റിയൽ ലൈഫിൽ ചെയ്യാൻ പറ്റുന്നതാണോ എന്നു ചോദിച്ചാൽ അറിയില്ല.

6 "ദ്യശ്യം ടുവിനു വേണ്ടി റാം മാറ്റിവച്ചോ?

ലാലേട്ടൻ നായകനാകുന്ന ഹെവി ബജറ്റ് സിനിമയാണ് "റാം'. അതിന്റെ ഷൂട്ടിങ് പകുതിയോളം പൂർത്തിയായി. ബാക്കി ഭാഗങ്ങൾ യുകെയിലാണ് പ്ലാൻ ചെയ്തിരുന്നത്. കോവിഡ് വന്നപ്പോഴേക്കും ബ്രേക്ക് വന്നു. ആ ബ്രേക്കിലാണ് "ദ്യശ്യം ടു' എഴുതിയത്.

7 അടുപ്പിച്ച് മോഹൻലാൽ ചിത്രങ്ങൾ, ഭാഗ്യമാണത് ?

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020