കഥാപാത്രങ്ങൾ എന്റെ കൂട്ടുകാർ
Vanitha|October 31, 2020
കഥാപാത്രങ്ങൾ എന്റെ കൂട്ടുകാർ
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കുകയാണ് അനിൽ നെടുമങ്ങാട്

സക്കൻഡ് ഷോ സിനിമകളുടെ ശബ്ദരേഖ കേട്ട് ഉറങ്ങിയ ന്ഒരു സ്കൂൾ വിദ്യാർഥി ഉണ്ടായിരുന്നു പണ്ട്, നെടുമങ്ങാട് അച്ഛൻ സയൻസ് അധ്യാപകനായിരുന്നെങ്കിലും മകൻ സിനിമ കാണുന്നതു കൊണ്ടു ദോഷം ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാടകം പഠിക്കാനാണ് താൽപര്യം എന്നു പറഞ്ഞപ്പോഴും അച്ഛൻ എതിരു നിന്നില്ല. പക്ഷേ, അനിൽ നെടുമങ്ങാട് എന്ന പേരിൽ ആ മകൻ വെള്ളിത്തിരയിലെത്തിയതും അവിടെ തിളങ്ങുന്നതും പ്രേക്ഷകർ തിരിച്ചറിയുന്നതും ഒക്കെ കാണാൻ അച്ഛൻ കാത്തു നിന്നില്ല.

"അയ്യപ്പനും കോശിയും' എന്ന സിനിമ ഹിറ്റായതോടെയാണ് അനിൽ താരനിരയുടെ മുൻനിരയിലേക്കു കയറി നിന്നത്. മലയാളസിനിമ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ടത്. രൂപത്തിൽ മാത്രമല്ല, ഭാവത്തിലും ശബ്ദത്തിലും നടനത്തിലും പുതുമകൾ. പ്രിഥ്വിരാജിന്റെ മുഖത്തു നോക്കി, " കണ്ടറിയണം കോശി, നിനക്കെന്താണു സംഭവിക്കുക' എന്നു പറയുമ്പോൾ തിയറ്ററിൽ നിറഞ്ഞ കൈയടികൾ ഇപ്പോഴും അനിലിന്റെ മനസ്സിലുണ്ട്. നെടുമങ്ങാടിനടുത്ത് അരശുപറമ്പിലെ വീട്ടിലിരുന്ന് അനിൽ സംസാരിക്കുന്നു.

സിനിമയോടുള്ള ഇഷ്ടം തുടങ്ങിയത് ?

നെടുമങ്ങാട്ടെ സർക്കാർ സ്കൂളുകളിലാണ് ഞാൻ പഠിച്ചത്. സ്കൂളിനടുത്ത് തന്നെ തിയറ്ററുകൾ ഉണ്ട്. കണക്കിന്റെയും സംസ്കൃതത്തിന്റെയും പീരിഡുകളിൽ ക്ലാസ് കട്ട് ചെയ്യും. നൂൺ ഷോ അല്ലെങ്കിൽ മാറ്റിനി, അതാണു പതിവ്.

നാട്ടിൽ ഒരു ഫിലിം ക്ലബ് ഉണ്ടായിരുന്നു. അവിടെ നല്ല ക്ലാസിക് സിനിമകൾ കാണിക്കും. അതു കാണാൻ അച്ഛൻ കൊണ്ടുപോകും. പിന്നെ, കഥകളി ക്ലബ്ബ് ഉണ്ടായിരുന്നു. അച്ഛനോടൊപ്പം കഥകളി കാണാനും പോകുമായിരുന്നു. കഥ അറിയാനുള്ള ആട്ടം കാണൽ.

നെടുമങ്ങാട്ടെ തിയറ്ററുകൾ ആണോ സിനിമയിൽ താൽപര്യമുണ്ടാക്കിയത്?

അങ്ങനെ പറയുന്നതാണ് ശരി. ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീട് ഒരു ഓല മേഞ്ഞ തിയറ്ററിനടുത്തായിരുന്നു. തിയറ്ററിനുള്ളിലെ ശബ്ദം നല്ല ഉച്ചത്തിൽ പുറത്തു കേൾക്കാം. വീട്ടിൽ ഇരുന്നാലും സിനിമ കേൾക്കാം. സെക്കൻഡ് ഷോകളാണ് കൂടുതൽ വ്യക്തമായി കേൾക്കുന്നത്. അതുകൊണ്ട് മാറി മാറി വരുന്ന സിനിമകൾ വെള്ളിയാഴ്ച തന്നെ കാണും. ബാക്കിയുള്ള ദിവസങ്ങളിൽ ആ സിനിമ കേൾക്കും. അതു കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് " മൂർഖൻ' സിനിമ റിലീസ് ചെയ്യുന്നത്. അന്നു ഞാൻ സ്കൂളിലൂടെ അനൗൺസ് ചെയ്തു നടക്കുമായിരുന്നു, “ജോഷിയുടെ സംവിധാനത്തിൽ ജയൻ നായകനായി അഭിനയിച്ച മൂർഖൻ ഇന്നുമുതൽ നെടുമങ്ങാട് റാണി തിയറ്ററിന്റെ നയനമനോഹരമായ വെള്ളിത്തിരയിൽ. ' "പൊറിഞ്ചു മറിയം ജോസ്' സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ജോഷി സാർ പറഞ്ഞു, അനിൽ അഭിനയിച്ച സിനിമകൾ കണ്ടിട്ടുണ്ടെന്ന്. എന്റെ മനസ്സിൽ അപ്പോൾ, മൂന്നാം ക്ലാസ്സിലെ അനൗൺസ്മെന്റും 'മൂർഖൻ' സിനിമയുടെ പോസ്റ്ററും സംവിധാനം ജോഷി എന്ന് എഴുതി കാണിച്ചപ്പോൾ തിയറ്ററിൽ നിറഞ്ഞ കയ്യടിയും ആയിരുന്നു.

എങ്ങനെയാണ് സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിയത്?

നാടകം കാണാനും കളിക്കാനും ഒക്കെ വീട്ടിൽ അനുവാദം ഉണ്ടായിരുന്നതു കൊണ്ട് പഠിക്കുന്ന കാലത്തേ നാടകത്തോടായിരുന്നു കൂടുതൽ പ്രിയം. പഠനം രണ്ടാമതായിരുന്നു. ഡിഗ്രിക്കു ചേർന്ന ശേഷമാണ് സ്കൂൾ ഓഫ് ഡ്രാമ എന്നൊരു സ്ഥാപനം ഉണ്ടെന്നറിയുന്നത്. അഡ്മിഷനു വേണ്ടി അപേക്ഷിക്കേണ്ടത് എങ്ങനെയെന്നൊന്നുമറിയില്ല. വയലാ വാസുദേവൻ പിള്ള സാർ ആണ് ഡയറക്ടർ എന്നറിഞ്ഞ്, അദ്ദേഹത്തിനൊരു കത്തെഴുതി. സാറിന്റെ മറുപടി വന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020