ഇരിപ്പ് എങ്ങനെ വേണം
Vanitha|October 31, 2020
ഇരിപ്പ് എങ്ങനെ വേണം
വർക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ അങ്ങനെ ജീവിതമാകെ മാറി. ഓഫിസിലും വീട്ടിലുമുള്ള "ഒരേയിരിപ്പ് ' ഉണ്ടാക്കുന്ന പ്രശ്നങ്ങളും കൂടി. വേദനകളെ ദൂരെ നിർത്താൻ അറിയേണ്ട കാര്യങ്ങൾ
രാഖി റാസ്

പുതിയ കാലത്തെ ജോലികളിലേറെയും ഇരുന്നു ചെയ്യേണ്ടവയാണ്. ക്ലാസുകൾ ഓൺലൈനായതോടെ കുട്ടികളും പരമാവധി നേരം കംപ്യൂട്ടറും ടാബ്ലറ്റും മൊബൈൽ ഫോണുമായി ഇരിക്കേണ്ട സാഹചര്യമാണുള്ളത്.

കൂടുതൽ സമയം ഇരിക്കുന്നവരിൽ കാണുന്ന ആരോഗ്യപ്രശ്നങ്ങൾ അതിനാൽ തന്നെ കുട്ടികളിൽ വരെ സാധാരണമാവുകയാണ്. കഴുത്തുവേദന, നടുവേദന, പുറംവേദന, കൈകളുടെ സന്ധി കളിൽ വേദന ഇവയാണ ദീർഘനേരം ഇരിക്കേണ്ടി വരുമ്പോൾ പൊതുവേ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ.

ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരോട് അൽപം നടക്കാൻ ആണ് നേരത്തെ നിർദേശിച്ചിരുന്നത്. ഒരേയിരിപ്പിൽ തുടരാതെ സീറ്റിൽ നിന്ന് ഇടയ്ക്ക് അല്പനേരം എഴുന്നേറ്റ് നടക്കുന്നത് ഓഫിസ് ജോലികളിൽ ഉന്മേഷം കൂട്ടുന്ന കാര്യമായിരുന്നു. പക്ഷേ, കോവിഡ് സാഹചര്യത്തിൽ അത് അത്ര പ്രായോഗികമല്ല. ഓഫിസിലാണെങ്കിൽ പോലും പരമാവധി സമ്പർക്കം കുറയ്ക്കുക തന്നെ വേണം. ഈ സാഹചര്യത്തിൽ ദീർഘനേരമുള്ള ഇരിപ്പ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ എങ്ങനെ നേരിടാമെന്ന് മനസ്സിലാക്കാം. ഒപ്പം ശരിയായ ഇരിപ്പ് ശീലിക്കാനും ആരോഗ്യകരമായ ചിട്ടകൾ പിന്തുടരാനും പഠിക്കാം.

ഇരിപ്പ് ശരിയായില്ലെങ്കിൽ

ഇരുന്നു ജോലി ചെയ്യുന്നവരും ഓൺലൈൻ ക്ലാസിലിരിക്കുന്ന കുട്ടികളും വിശ്രമവേളകൾ മൊബൈലിലും ടാബിലും ചെലവാക്കുന്നവരും തീർച്ചയായും ഇരിപ്പ് ആരോഗ്യകരമാക്കണം. ശരിയല്ലാത്ത ഇരിപ്പ് കഴുത്തു വേദന, നടുവ് വേദന, തോൾ വേദന, മുട്ടുവേദന എന്നിവയ്ക്ക് കാരണമാകുന്നു.

ഓഫിസിലും സ്കൂളിലും അനുയോജ്യമായ ഇരിപ്പിടങ്ങൾ ലഭിക്കുമ്പോൾ വീട്ടിൽ ലഭ്യമാകുന്ന ഇടങ്ങൾ നമ്മൾ ഓഫിസും ഓൺലൈൻ ക്ലാസു ആക്കി മാറ്റുന്നു. വീട്ടുമേശയും കസേരയും മറ്റും ദീർഘനേരം ഇരുന്നുള്ള പ്രവർത്തി ഉദ്ദേശിച്ചു നിർമിച്ചവ അല്ലാത്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ പിടിപെടാൻ മറ്റു കാരണങ്ങൾ വേണ്ട.

എങ്ങനെ ഇരിക്കണം ?

ഇരിപ്പ് നട്ടെല്ലിന്റെ സ്വാഭാവിക വളവിന് അനുസൃതമായിരിക്കണം. കൂടുതൽ നിവർന്നോ വളഞ്ഞാ ഇരിക്കുന്നത് നല്ലതല്ല. നിതംബം കസേരയുടെ പിൻഭാഗത്ത് അമർന്ന വിധത്തിലാണ് ഇരിക്കേണ്ടത്.

കസേരയുടെ ഇരിക്കുന്ന ഭാഗം മൃദുത്വം ഉള്ളതാകണം. ശരീരഭാരം ഇരുവശത്തും സമമായി പങ്കുവയ്ക്കുന്ന വിധമാകണം ഇരിപ്പ്. ചാഞ്ഞും ചരിഞ്ഞും ഇരിക്കുന്നത് ഇടുപ്പ് വേദന, പുറം വേദന എന്നിവയ്ക്ക് കാരണമാകും.

നല്ലൊരു ഓഫിസ്കസേരയും മേശയും വീടുകളിലെ അത്യാവശ്യമായി മാറിക്കഴിഞ്ഞു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസിലിരിക്കുന്നതിനായി അവരുടെ പൊക്കത്തിനനുസരിച്ചുള്ള മേശയും കസേരയും നൽക്കുക. അവയ്ക്കു വേണ്ട്രത കുഷനിങ് ഉറപ്പാക്കുക.

നടുവിന്റെ വളവുള്ള ഭാഗത്ത് കട്ടിയില്ലാത്ത കുഷൻ കൊണ്ട് താങ്ങ് നൽകി ഇരിക്കുന്നത് നന്നായിരിക്കും. തോളുകൾ മുന്നോട്ടോ പിന്നോട്ടോ വളയരുത്. ന വർന്നു നിൽക്കുമ്പോൾ എങ്ങനെ ആയിരിക്കുമോ അതേ വിധത്തിലാകണം ഇരിക്കുമ്പോഴും തോളുകൾ.

ഇടവേളകളുടെ സ്വഭാവം മാറ്റുക

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 31, 2020